Kerala News Today Live Updates: നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. ഇന്നലെ നടന്ന കെഎസ്ആർടിസി പണിമുടക്കിനെ സർക്കാർ ഗൗരവമായി നേരിട്ടില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും തിരുവനന്തപുരം ജില്ലയുടെ ചുമതലയുള്ള മന്ത്രിക്കും വീഴ്ച പറ്റിയെന്ന് പ്രതിപക്ഷം പറഞ്ഞു. തിരുവനന്തപുരത്തിന്റെ ചുമതലയുള്ള മന്ത്രി ആറ് മണിക്കൂർ എവിടെയായിരുന്നു എന്ന് ചെന്നിത്തല നിയമസഭയിൽ ചോദിച്ചു. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
Read Also: മധ്യവയസ്കന്റെ വോട്ടർ കാർഡിൽ നായയുടെ ചിത്രം; കയ്യബദ്ധമെന്ന് അധികൃതർ
എംഎൽഎ എം.വിൻസെന്റിനെതിരെ മന്ത്രി കടകംപള്ളി നിയമസഭയിൽ നടത്തിയ പരാമർശത്തെ പ്രതിപക്ഷം വിമർശിച്ചു. കെഎസ്ആർടിസി പണിമുടക്കിനെ പ്രതിപക്ഷം വളരെ നിസാരമായി കണ്ടതിനു തെളിവാണ് ജൂനിയർ എംഎൽഎയായ എം.വിൻസെന്റിനെ കൊണ്ട് നോട്ടീസ് നൽകിയത് എന്നായിരുന്നു കടകംപള്ളി പറഞ്ഞത്. നിയമസഭയിൽ എല്ലാവർക്കും ഒരേ അധികാരമാണെന്ന് ചെന്നിത്തല തിരിച്ചടിച്ചു. നിയമസഭയിൽ എല്ലാവരും ഒരുപോലെയാണെന്ന് സ്പീക്കറും പറഞ്ഞു.
Read Also: ജെയിംസ് ബോണ്ടിന് ‘മരിക്കാൻ സമയമില്ല’; കൊറോണ ഭീതിയിൽ റിലീസ് മാറ്റിവച്ചു
അതേസമയം, കെഎസ്ആർടിസി മിന്നൽ സമരത്തെ രൂക്ഷമായി വിമർശിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നേരത്തെ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന പണിമുടക്ക് അന്യായമാണെന്നും സമരത്തിനിടെ മരിച്ച സുരേന്ദ്രന്റെ കുടുംബത്തിനു സർക്കാർ സഹായം നൽകുമെന്നും കടകംപള്ളി പറഞ്ഞു. പണിമുടക്കിനിടെ കുഴഞ്ഞുവീണു മരിച്ച സുരേന്ദ്രന്റെ വീട് മന്ത്രി സന്ദർശിച്ചു. ഭാര്യ പ്രമീളയെയും കുടുംബാംഗങ്ങളേയും മന്ത്രി ആശ്വസിപ്പിച്ചു. കുടുംബത്തിനുവേണ്ട എല്ലാ സഹായങ്ങളും സർക്കാർ നൽകുമെന്നും മുഖ്യമന്ത്രിയോടും ഗതാഗതമന്ത്രിയോടും ഇക്കാര്യം സംസാരിക്കുമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
Live Blog
Kerala news today in Malayalam with Highlights of weather, traffic, train services and airlines – കേരള വാർത്തകൾ തത്സമയം
Read Also: സ്വർണവിലയിൽ നേരിയ കുറവ്; ഇന്നത്തെ പെട്രോൾ-ഡീസൽ വില, ഡോളർ വിനിമയ നിരക്ക്
കൊച്ചി: മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ നിർബന്ധിതമായി ലയിപ്പിക്കുന്ന ഓർഡിനൻസിലെ തുടർനടപടികൾ ഹൈക്കോടതി തൽക്കാലത്തേക്ക് സ്റ്റേ ചെയ്തു. സഹകരണ രജിസ്ട്രാറുടെ ഉത്തരവിൽ ലയന കാര്യത്തിൽ റിസർവ് ബാങ്ക് അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് കോടതി വിലക്കി. നിർബന്ധിത ലയനം ചോദ്യം ചെയ്ത് മലപ്പുറം ജില്ലാ സഹകരണ ബാങ്കിൽ അംഗമായ തുവൂർ പഞ്ചായത്ത് സഹകരണ സംഘം സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. നിർബന്ധിത ലയനത്തിനുള്ള ഓർഡിനൻസ് ഭരണഘടനാവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് തുവൂർ ബാങ്കിന്റെ ഹർജി. കേസിൽ കോടതി സർക്കാരിന്റെ വിശദീകരണം തേടി.
കൊച്ചി: കോതമംഗലം മാർത്തോമൻ ചെറിയ പള്ളി ഏറ്റെടുക്കണമെന്ന സിംഗിൾ ബഞ്ച് ഉത്തരവിൽ തൽസ്ഥിതി തുടരാൻ ഹൈക്കോടതി നിർദേശം. സർക്കാരിന്റെ അപ്പീൽ പരിഗണിക്കുന്ന സാഹചര്യത്തിലാണ് സിവിഷൻ ബഞ്ചിന്റെ ഉത്തരവ്. കോടതിയലക്ഷ്യക്കേസിലെ തുടർ നടപടികളും കോടതി ഒരാഴ്ചത്തേക്ക് തടഞ്ഞു. സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ ചെറിയ വള്ളി സമർപ്പിച്ച അപ്പീലും കോടതി ഫയലിൽ സ്വീകരിച്ചു. കേസ് നാളെ പരിഗണിക്കാനായി മാറ്റി.
ആരോഗ്യരംഗത്തെ ‘കേരള മോഡൽ’ ആഗോളശ്രദ്ധ നേടുന്നു. വെെറസ് രോഗങ്ങളെ പ്രതിരോധിക്കുന്നതിൽ കേരളം മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്ന് ബിബിസി. നിപ, കൊറോണ വെെറസ് ബാധകളെ കേരളം പ്രതിരോധിച്ച രീതി ശ്ലാഘനീയമാണെന്നാണ് ബിബിസിയിലെ ‘വർക്ക് ലെെഫ് ഇന്ത്യ’ എന്ന ചർച്ചയിലാണ് പരാമർശം. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽനിന്നു കേരളം വ്യത്യസ്തമാണെന്ന് ബിബിസി ചർച്ചയിൽ പറയുന്നു. വീഡിയോ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളിൽ വെെറലായിട്ടുണ്ട്. വീഡിയോ ആരോഗ്യ മന്ത്രി കെകെ ശൈലജ തന്റെ ഫെയ്സ് ബുക്ക് പേജിൽ പങ്കുവച്ചു. Watch Video Here
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ പെട്രോൾ വിലയിലും ഡീസൽ വിലയിലും ഏറ്റക്കുറച്ചിലുകളുണ്ട്. കേരളത്തിൽ സ്വർണവില കുറഞ്ഞു. ഗ്രാമിനു 10 രൂപയും പവനു 80 രൂപയുമാണ് ഇന്നു കുറഞ്ഞത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നു 73.31 എന്ന നിലയിലാണ്. Read More
നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. ഇന്നലെ നടന്ന കെഎസ്ആർടിസി പണിമുടക്കിനെ സർക്കാർ ഗൗരവമായി നേരിട്ടില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും തിരുവനന്തപുരം ജില്ലയുടെ ചുമതലയുള്ള മന്ത്രിക്കും വീഴ്ച പറ്റിയെന്ന് പ്രതിപക്ഷം പറഞ്ഞു. തിരുവനന്തപുരത്തിന്റെ ചുമതലയുള്ള മന്ത്രി ആറ് മണിക്കൂർ എവിടെയായിരുന്നു എന്ന് ചെന്നിത്തല നിയമസഭയിൽ ചോദിച്ചു. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN-306 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ച കഴിഞ്ഞാണ് നറുക്കെടുപ്പ് നടക്കുക. മൂന്ന് മണി മുതൽ ഫലം ലൈവായി അറിയാം. നാല് മണി മുതൽ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാകും. കാരുണ്യ പ്ലസ് KN-305 ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 5 ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷവുമാണ്. സമാശ്വാസ സമ്മാനം 8,000 രൂപയായിരിക്കും. കാരുണ്യ പ്ലസ് ലോട്ടറിയുടെ ടിക്കറ്റ് വില 40 രൂപയാണ്. Read More
“മിന്നൽ പണിമുടക്ക് നടത്തിയവർ മര്യാദ കേടാണ് കാട്ടിയത്. അന്യായമാണ് ഇന്നലെ തലസ്ഥാനത്ത് നടന്നത്. ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണ് കെഎസ്ആർടിസി ഇന്നലെ നടത്തിയത്. ഒരു തരത്തിലും ഇതിനെ ന്യായീകരിക്കാൻ സാധിക്കില്ല. സമരത്തിന്റെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ് ചെയ്തിരിക്കുന്നത്. ജനങ്ങളുടെ നികുതി പണമെടുത്താണ് കെഎസ്ആർടിസിക്ക് തീറ്റ കൊടുക്കുന്നത്. അങ്ങനെയുള്ള അവർ എന്ത് സാമൂഹ്യപ്രതിബദ്ധതയാണ് ഇന്നലെ കാണിച്ചത്? ഒരു തരത്തിലും അതിനെ ന്യായീകരിക്കാൻ പറ്റില്ല.” കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.