Kerala News June 27 Highlights: ശക്തമായ കാറ്റിന് സാധ്യത; മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കുക

Kerala News June 27 Highlights: മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്

monsoon, rain, ie malayalam

Kerala News June 27 Highlights: കൊച്ചി: അടുത്ത മൂന്ന് ദിവസം അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

ജൂണ്‍ 27 മുതല്‍ 30 വരെ തെക്ക് – പടിഞ്ഞാറന്‍ അറബിക്കടലില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ജൂണ്‍ 28 മുതല്‍ 30 വരെ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യതൊഴിലാളികള്‍ ഈ മേഖലകളില്‍ മത്സ്യബന്ധനത്തിനു പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ഗായകൻ ബാലഭാസ്കറുടെ മരണത്തിനിടയാക്കിയ കാർ അപകടത്തിൽ കാർ ആരാണ് ഓടിച്ചതെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്. സാക്ഷിമൊഴികളിൽ വൈരുധ്യ
മുണ്ടെന്നും ശാസ്ത്രീയ പരിശോധനയിലൂടെയേ ഇക്കാര്യം വ്യക്തമാവൂ എന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ വ്യക്തമാക്കി. അന്വേഷണം പുരോഗമിക്കുകയാണ്. ഡ്രൈവർ സീറ്റിൽ നിന്നടക്കം രക്തംപുരണ്ട മുടിയുടെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ടന്നും സാമ്പിളുകളുടെ റിപ്പോർട്ട് ലഭിക്കാനുണ്ടെന്നും ക്രൈംബ്രാഞ്ച് വിശദീകരിച്ചു.

അപകട മരണം സംബന്ധിച്ച അന്വേഷണ റിപ്പാർട്ട് കോടതി നിർദേശിച്ചതിനെ തുടർന്നാണ് ക്രൈംബ്രാഞ്ച് കൈമാറിയത്. തിരുവനന്തപുരം വിമാനത്താവളംവഴി 25 കിലോസ്വർണം കടത്തിയ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി റിപ്പോർട് ആവശ്യപ്പെട്ടത്.

Live Blog

Kerala news June 27 Highlights














21:43 (IST)27 Jun 2019





















ജയിലിലെ തടവുകാരുടെ ഫോണ്‍ വിളിയുടെ വിശദാംശങ്ങള്‍ തേടി ഋഷിരാജ് സിങ്

ജയിലിലെ തടവുകാരുടെ ഫോണ്‍ വിളിയുടെ വിശദാംശങ്ങള്‍ തേടി ഡിജിപി ഋഷിരാജ് സിങ്. പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് ഋഷിരാജ് സിങ് കത്തുനല്‍കി. കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ നിന്ന് പിടികൂടിയ 32 ഫോണുകളില്‍ നിന്നുള്ള വിളികളുടെ വിശദാംശങ്ങള്‍ നല്‍കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

21:34 (IST)27 Jun 2019





















ശക്തമായ കാറ്റിന് സാധ്യത

അടുത്ത മൂന്ന് ദിവസം അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജൂണ്‍ 27 മുതല്‍ 30 വരെ തെക്ക് – പടിഞ്ഞാറന്‍ അറബിക്കടലില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ജൂണ്‍ 28 മുതല്‍ 30 വരെ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യതൊഴിലാളികള്‍ ഈ മേഖലകളില്‍ മത്സ്യബന്ധനത്തിനു പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

20:21 (IST)27 Jun 2019





















മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളി കെ.സുരേന്ദ്രൻ

20:00 (IST)27 Jun 2019





















ഗോവിന്ദൻ മാസ്റ്റർക്കെതിരെ വിമർശനമുന്നയിച്ചിട്ടില്ലെന്ന് ജെയിംസ് മാത്യു എംഎൽഎ

ആന്തൂര്‍ വിഷയവുമായി ബന്ധപ്പെട്ട് സിപിഎമ്മില്‍ ഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ജെയിംസ് മാത്യു എംഎല്‍എ. ആന്തൂര്‍ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ എം.കെ.ഗോവിന്ദനെതിരെ സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉന്നയിച്ചു എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ജെയിംസ് മാത്യു എംഎല്‍എ പത്രക്കുറിപ്പിലൂടെ അറിയിച്ചു.Read More

19:20 (IST)27 Jun 2019





















നെടുങ്കണ്ടം കസ്റ്റഡി മരണം, പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

പീരുമേട് സബ് ജയിലില്‍ റിമാന്‍ഡ് പ്രതി രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. ന്യുമോണിയ ആണ് രാജ്കുമാറിന്റെ മരണകാരണം എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ന്യുമോണിയയിലേക്ക് നയിച്ചത് ക്രൂര മര്‍ദനത്തിലുണ്ടായ ആന്തരിക മുറിവുകളെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത് പതിനഞ്ചാം തീയതിയെന്ന പൊലീസ് വാദം തള്ളി ദൃക്‌സാക്ഷി മൊഴി നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.

18:25 (IST)27 Jun 2019





















വൈറ്റില മേൽപ്പാലം നിർമാണത്തിൽ അപാകത: ഹൈക്കോടതിയിൽ ഹർജി

വൈറ്റില മേൽപ്പാലം നിർമാണത്തിൽ അപാകതകൾ ഉണ്ടെന്നും വിദഗ്ധ ഏജൻസിയുടെ മേൽനോട്ടം വേണമെന്നും ആവശ്യപ്പെട്ട്ഹൈ ക്കോടതിയിൽ ഹർജി. പാലാരിവട്ടം മേൽപ്പാലം നിർമാണത്തിൽ തകരാർ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ഹർജി. വൈറ്റില പാലത്തിന്റെ ഒന്നും രണ്ടും ഗർഡറുകളിൽ വിള്ളൽ കണ്ടെന്നും നാട്ടുകാർ പരാതിപ്പെട്ടിട്ടും ഒരു നടപടിയും ഇല്ലെന്നാണ് ഹർജിയിലെ ആരോപണം.

ഹർജിയിൽ ചീഫ് സെക്രട്ടറി, പിഡബ്ല്യുഡി, സെക്രട്ടറി, ഡിഎംആർസി, നാഷണൽ ഹൈവേ അതോറിറ്റി എന്നിവർ രണ്ടാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശിച്ചു. ഗുണനിലവാരമില്ലാത്ത സാമഗ്രികളാണ് നിർമാണത്തിനു ഉപയോഗിച്ചതെന്നും ഹർജിക്കാർ
ആരോപിക്കുന്നു. പാലം നിർമാണത്തിൽ ഡിഎംആർസി, മദ്രാസ് ഐഐടി എന്നീ സ്ഥാപനങ്ങളുടെ മേൽനോട്ടവും പരിശോധനയും
വേണമെന്നാണ് പ്രധാന ആവശ്യം. വൈറ്റില ജനകീയ വികസന സമിതിയാണ് പൊതുതാൽപര്യ ഹർജി സമർപ്പിച്ചിട്ടുള്ളത്.

18:16 (IST)27 Jun 2019





















കൊച്ചുവേളിയിൽനിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യൽ ട്രെയിൻ

കൊച്ചുവേളിയിൽനിന്നും ബെംഗളൂരുവിലെ കൃഷ്ണരാജപുരത്തേക്ക് സ്‌പെഷ്യൽ ട്രെയിൻ. ട്രെയിൻ നമ്പർ 06530 കൊച്ചുവേളി-കൃഷ്ണരാജപുരം സ്‌പെഷ്യൽ ട്രെയിൻ നാളെ (28) കൊച്ചുവേളിയിൽനിന്നും വൈകിട്ട് 6.05 ന് പുറപ്പെട്ട് അടുത്ത ദിവസം (ശനിയാഴ്ച) രാവിലെ 10.50 ന് കൃഷ്ണരാജപുരത്ത് എത്തിച്ചേരും.

18:02 (IST)27 Jun 2019





















കോഴിക്കോട് കലക്ട്രേറ്റിൽ കർഷകൻ ജീവനൊടുക്കാൻ ശ്രമിച്ചു

കോഴിക്കോട് കലക്ട്രേറ്റിൽ കർഷകൻ ജീവനൊടുക്കാൻ ശ്രമിച്ചു. ചക്കിട്ടപ്പാറ സ്വദേശി ജോസഫാണ് കൃഷിയിടത്തിൽനിന്ന് മരം മുറിച്ചു നീക്കാനുളള പാസി നൽകാത്തതിൽ പ്രതിഷേധിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്.

17:42 (IST)27 Jun 2019





















ബിനോയ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി

ലൈംഗികാരോപണ കേസില്‍ ബിനോയ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യുന്നതിനും കോടതി വിലക്ക് ഏര്‍പ്പെടുത്തി. മുംബൈ ദിന്‍ദോഷി സെഷന്‍സ് കോടതിയുടേതാണ് നടപടി. യുവതിയുടെ വാദം വീണ്ടും കേള്‍ക്കാന്‍ കോടതി സമ്മതിച്ചു. കൂടുതല്‍ വാദം കേള്‍ക്കണമെന്ന് യുവതിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. യുവതിക്കായി പുതിയ അഭിഭാഷകനെ വയ്ക്കാനും കോടതി അനുമതി നല്‍കി. പുതിയ വാദങ്ങള്‍ എഴുതി നല്‍കാനും അറിയിച്ചിട്ടുണ്ട്. കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ പ്രകാരം യുവതിക്ക് ഭീഷണിയുണ്ടെന്ന് വ്യക്തമാകുന്നതായും കോടതി പറഞ്ഞു.

17:25 (IST)27 Jun 2019





















എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്മാരെ മാറ്റി

സീറോ മലബാര്‍ സഭയിലും എറണാകുളം-അങ്കമാലി അതിരൂപതയിലും ശക്തി തെളിയിക്കാന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. എറണാകുളം-അങ്കമാലി അതിരൂപത സഹായ മെത്രാന്മാരെ മാറ്റി. മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവരെയാണ് ചുമതലയില്‍ നിന്ന് മാറ്റിയത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഉത്തരവിനെ തുടര്‍ന്നാണിത്. പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഭൂമി ഇടപാട് വിവാദത്തെ തുടര്‍ന്ന് എറണാകുളം-അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ച മാര്‍ ജേക്കബ് മനത്തോടത്തിനെയും ചുമതലയില്‍ നിന്ന് മാറ്റിയിട്ടുണ്ട്. മാര്‍ ജേക്കബ് മനത്തോടത്ത് പാലക്കാട് രൂപത ബിഷപ്പായി തുടരും. Read More

17:19 (IST)27 Jun 2019





















പുതുച്ചേരി-കന്യാകുമാരി-പുതുച്ചേരി വീക്കിലി എക്സ്‌പ്രസ് ട്രെയിൻ സമയത്തിൽ മാറ്റം

ട്രെയിൻ നമ്പർ 16861 / 16862 പുതുച്ചേരി-കന്യാകുമാരി-പുതുച്ചേരി വീക്കിലി എക്സ്‌പ്രസിന്റെ സമയത്തിൽ മാറ്റം. നിലവിൽ ട്രെയിൻ നമ്പർ 16861പുതുച്ചേരി-കന്യാകുമാരി വീക്കിലി എക്സ്‌പ്രസ് പുതുച്ചേരിയിൽനിന്നും വ്യാഴാഴ്ചകളിലും ട്രെയിൻ നമ്പർ 16862 കന്യാകുമാരി-പുതുച്ചേരി വീക്കിലി എക്സ്‌പ്രസ് കന്യാകുമാരിയിൽനിന്നും വെളളിയാഴ്ചകളിലാണ് പുറപ്പെടുന്നത്. ഇനി മുതൽ 16861പുതുച്ചേരി-കന്യാകുമാരി വീക്കിലി എക്സ്‌പ്രസ് പുതുച്ചേരിയിൽനിന്നും ഞായറാഴ്ചകളിലും 16862 കന്യാകുമാരി-പുതുച്ചേരി വീക്കിലി എക്സ്‌പ്രസ് കന്യാകുമാരിയിൽനിന്നും തിങ്കളാഴ്ചകളിലും പുറപ്പെടും. പുതുക്കിയ ട്രെയിൻ സമയത്തിലുളള ട്രെയിനിന്റെ ആദ്യ സർവീസ് ജൂലൈ 7നും ജൂലൈ 8നും ആയിരിക്കും നിലവിൽ വരിക.

17:08 (IST)27 Jun 2019





















കാരുണ്യ പ്ലസ് KN-271 ഭാഗ്യക്കുറി, ഒന്നാം സമ്മാനം കണ്ണൂരിന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN-271 ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം PT 267565 (കണ്ണൂർ) എന്ന ടിക്കറ്റിനാണ്. രണ്ടാം സമ്മാനം PS 561514 (തൃശൂർ) ടിക്കറ്റിന് ലഭിച്ചു. Read More

16:31 (IST)27 Jun 2019





















‘വാഴപ്പഴം, പപ്പായ, മാമ്പഴം’; സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഇനി ഉച്ചയൂണിനൊപ്പം പഴങ്ങളും

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഉച്ചഭക്ഷണത്തിനൊപ്പം ഇനി പഴവര്‍ഗങ്ങളും. ഭക്ഷണത്തിനൊപ്പം വിദ്യാര്‍ഥികള്‍ക്ക് പഴങ്ങള്‍ കൂടി നല്‍കാനുള്ള പദ്ധതിയാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിനായി തയ്യാറാക്കിയ സമഗ്ര പദ്ധതി പൊതു വിദ്യാഭ്യാസ ഡയറക്ടേറ്റ് സര്‍ക്കാരിന് സമര്‍പ്പിച്ചു. ഒന്നു മുതല്‍ എട്ടുവരെയുള്ള സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ 28 ലക്ഷം വിദ്യാര്‍ഥികള്‍ക്കായാണ് പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. Read More

15:53 (IST)27 Jun 2019





















എറണാകുളം ശുചീകരിക്കാന്‍ ‘ക്ലീന്‍ എറണാകുളം’ യജ്ഞവുമായി ജില്ലാ ഭരണകൂടം

ജില്ലയെ മാലിന്യമുക്തമാക്കാന്‍ ‘ക്ലീന്‍ എറണാകുളം’ മാലിന്യനിര്‍മാര്‍ജ്ജന യജ്ഞവുമായി ജില്ലാഭരണകൂടം പൊതുജനങ്ങള്‍ക്കിടയിലേക്ക്. ഇതു സംബന്ധിച്ച് പൊതുമരാമത്ത് നിരത്ത് വിഭാഗം, നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ, കളമശ്ശേരി നഗരസഭ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ജില്ലാ കലക്ടര്‍ എസ്.സുഹാസ് കൂടിക്കാഴ്ച നടത്തി. ആദ്യപടിയായി ഇടപ്പള്ളി ടോള്‍ മുതല്‍ ചൂര്‍ണ്ണിക്കര പാലം വരെയുള്ള അഞ്ചു കിലോമീറ്റര്‍ ദേശീയപാതയോരം വൃത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ജൂലൈ രണ്ടാം വാരം പദ്ധതി തുടങ്ങാനാണ് ആലോചിക്കുന്നത്. തുടര്‍ന്ന് ജില്ല മുഴുവന്‍ വ്യാപിപ്പിക്കും. പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ, ആരോഗ്യവകുപ്പ്, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണസ്ഥാപനം എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.

15:14 (IST)27 Jun 2019





















മലയാളം സര്‍വകലാശാല സ്ഥലമേറ്റെടുപ്പില്‍ ക്രമക്കേട് നടന്നതായി പ്രതിപക്ഷം

സര്‍ക്കാരിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് പ്രതിപക്ഷം. മലയാളം സര്‍വകലാശാല സ്ഥലമേറ്റെടുപ്പില്‍ വന്‍ ക്രമക്കേട് നടന്നതായി പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചു. കോടികളുടെ കമ്മീഷന്‍ ഇടപാടാണ് നടന്നിട്ടുള്ളതെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. സി.മമ്മൂട്ടി എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. Read More

14:42 (IST)27 Jun 2019





















സ്കൂൾ കെട്ടിടം തകർന്നു വീണു, പ്രയാർ ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

സ്കൂൾ കെട്ടിടം തകർന്നു വീണ സംഭവത്തിൽ പ്രയാർ ഗോപാലകൃഷ്ണനെതിരെ കേസെടുത്തു. കൊല്ലം കടയ്ക്കൽ ഐരക്കുഴി യുപി സ്കൂളിന്റെ പഴയ കെട്ടിടമാണ് ഇന്നലെ അർധരാത്രിയോടെ പൊളിഞ്ഞു വീണത്. അപകടാവസ്ഥയിലായിരുന്ന കെട്ടിടം യഥാസമയം പൊളിച്ചു നീക്കാത്തതിനാണ് സ്കൂൾ മാനേജറും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് കൂടിയായ പ്രയാർ ഗോപാലകൃഷ്ണനെതിരെ കേസെടുത്തത്.

13:02 (IST)27 Jun 2019





















സ്വര്‍ണക്കടത്ത്: കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചപറ്റിയെന്ന വിമര്‍ശനവുമായി ഹൈക്കോടതി

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം വ​ഴി​യു​ള്ള സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി. കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വീ​ഴ്ച​പ​റ്റി​യെ​ന്ന് കോ​ട​തി വി​മ​ർ​ശി​ച്ചു. കേസ് രജിസ്റ്റർ ചെയ്യാതെ കൂടുതൽ പ്രതികൾ ഉണ്ടെന്ന് എങ്ങനെ പറയുമെന്ന് ഹൈക്കോടതി ചോദിച്ചു.

അഫ്സൽ, ഫൈസൽ എന്നിവർ കൂടി കേസിൽ പ്രതികളാണെന്ന് ഡിആർഐ അറിയിച്ചപ്പോഴായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം ഇതുവരെ അപേക്ഷ നൽകിയിട്ടില്ല കേ​സ് ഡ​യ​റി ഹാ​ജ​രാ​ക്കാ​നും ഹൈ​ക്കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. കേ​സ് ഉ​ച്ച​യ്ക്കു​ശേ​ഷം വീ​ണ്ടും പ​രി​ഗ​ണി​ക്കും. Read More

12:46 (IST)27 Jun 2019





















വായ്പ തിരിച്ചടയ്ക്കാന്‍ ബാങ്കിന്റെ ഭീഷണി; പരിസ്ഥിതി പ്രവര്‍ത്തകന്‍ കുഴഞ്ഞ് വീണ് മരിച്ചു

വായ്പ തിരിച്ചടക്കുന്നത് വൈകിയതിന് സ്വകാര്യ ബാങ്കിന്റെ ഭീഷണിയെ തുടര്‍ന്ന് മധ്യവയസ്‌കന്‍ കുഴഞ്ഞ് വീണ് മരിച്ചു. കൊച്ചി എലൂരിലാണ് സംഭവം. പരിസ്ഥിതി പ്രവര്‍ത്തകനായ വി.ജെ.ജോസ് ആണ് കുഴഞ്ഞ് വീണ് മരിച്ചത്. Read More

12:17 (IST)27 Jun 2019





















ആന്തൂർ നഗരസഭയിലേക്ക് നടത്തിയ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

ആന്തൂർ നഗരസഭയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആന്തൂർ നഗരസഭാ അധ്യക്ഷ പി.കെ.ശ്യാമള രാജിവയ്ക്കുക, ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ശ്യാമളയ്ക്കെതിരെ കേസെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.

12:04 (IST)27 Jun 2019





















പ്രവാസി വ്യവസായിയുടെ ആത്മഹത്യ: കേസിൽ ആരെയും പ്രതിയാക്കിയിട്ടില്ലെന്ന് സർക്കാർ

പ്രവാസി വ്യവസായി ആന്തൂർ സ്വദേശി പാറയിൽ സാജൻ ആത്മഹത്യ ചെയ്തത കേസിൽ ആരെയും പ്രതിയാക്കിയിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. നഗരസഭാ സെക്രട്ടറി എം.കെ. ഗിരീഷ് അടക്കമുള്ളവർ ഇപ്പോൾ പ്രതിയല്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. സർക്കാർ വിശദീകരണം രേഖപ്പെടുത്തിയകോടതി നഗരസഭാ സെക്രട്ടറി ഗിരീഷിന്റെ മുൻകൂർ ജാമ്യ ഹർജിയിലെ തുടർ നടപടികൾ അവസാനിപ്പിച്ചു. സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ താൻ കുറ്റക്കാരനല്ലെന്നും
മാധ്യമവാർത്തകൾപ്രകാരം പൊലീസ് അറസ്റ്റ് ചെയ്യാൻ സാധ്യത ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഗിരീഷ് മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചത്. സാജന്റെ ആത്മഹത്യയെ തുടർന്ന് ഗിരീഷ് ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ ഒളിവിലാണ്. 19 കോടി മുടക്കി നിർമിച്ച കൺവെൻഷൻ സെന്ററിന് അനുമതി വൈകിയതിനെ തുടർന്നാണ് സാജൻ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം.

11:48 (IST)27 Jun 2019





















റിമാന്‍ഡ് പ്രതി ജയിലില്‍ മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും

പീരുമേട് സബ്ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ച സംഭവം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റ ക്രൈംബ്രാഞ്ച് എഡിജിപിക്ക് നിർദേശം നല്‍കി. പ്രത്യേക അന്വേഷണസംഘത്തില്‍ ഒരു പോലീസ് സൂപ്രണ്ട് ഉണ്ടായിരിക്കും. പൊലീസിലെ മറ്റ് വിഭാഗങ്ങളില്‍ നിന്ന് ആവശ്യമെങ്കില്‍ കൂടുതല്‍ പേരെ സംഘത്തില്‍ ഉള്‍പ്പെടുത്താനും ക്രൈംബ്രാഞ്ച് എഡിജിപിക്ക് അനുവാദം നല്‍കിയിട്ടുണ്ട്. അന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് 15 ദിവസത്തിനകം നല്‍കാനും സംസ്ഥാന പൊലീസ് മേധാവി നിർദേശിച്ചിട്ടുണ്ട്.

11:45 (IST)27 Jun 2019





















മാർ ജോർജ് ആലഞ്ചേരിക്ക് വീണ്ടും ചുമതല

കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് വീണ്ടും എറണാകുളം അങ്കമാലി അതിരൂപതയുടെ ചുമതല നൽകി. അതിരൂപതാ അധ്യക്ഷനായി അദ്ദേഹം ചുമതലയേറ്റു. ഒരു വർഷത്തേക്കാണ് നിയമനം. അഡ്മിനിസ്‌ട്രേറ്ററായിരുന്ന മാര്‍ ജേക്കബ് മനത്തോടത്തെ സ്ഥാനത്തുനിന്ന് നീക്കിയാണ് ആലഞ്ചേരിയെ വീണ്ടും അതിരൂപതാ അധ്യക്ഷനാക്കിയത്. ഭൂമി വിൽപനയുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്നാണ് അധ്യക്ഷ സ്ഥാനത്തുനിന്നും മാർ ജോർജ് ആലഞ്ചേരിയെ നീക്കിയത്.

11:40 (IST)27 Jun 2019





















ന​ടി​യും സം​വി​ധാ​യി​ക​യു​മാ​യ വി​ജ‍​യ നി​ർ​മ​ല അ​ന്ത​രി​ച്ചു

ന​ടി​യും സം​വി​ധാ​യി​ക​യു​മാ​യ വി​ജ‍​യ നി​ർ​മ​ല (73) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ബുധനാഴ്ച രാ​ത്രി​യി​ൽ ഹൈ​ദ​രാ​ബാ​ദി​ലെ വ​സ​തി​യി​ൽ​വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. പ്രായസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1964ല്‍ പ്രേം നസീറിനൊപ്പം മലയാള സിനിമയായ ഭാര്‍ഗവി നിലയത്തില്‍ നായികയായി അഭിനയിച്ച് താരപദവിയിലേക്ക് ഉയര്‍ന്നു. 1967ല്‍ പി.വേണു സംവിധാനം ചെയ്ത ‘ഉദ്യോഗസ്ഥ’ എന്ന ചിത്രത്തിലും പ്രേം നസീറിന്റെ നായികയായി. Read More

11:39 (IST)27 Jun 2019





















നെടുങ്കണ്ടം കസ്റ്റഡി മരണം: നാല് പൊലീസുകാരെ കൂടി സസ്‍പെന്‍ഡ് ചെയ്തു

പീരുമേട് സബ് ജയിലിൽ റിമാൻഡ് പ്രതി മരിച്ച സംഭവത്തിൽ നെടുങ്കണ്ടം സ്റ്റേഷനിലെ നാല് പൊലീസുകാരെക്കൂടി സസ്പെന്‍ഡ് ചെയ്തു. റൈറ്റർ -റോയ് പി.വർഗീസ്, അസി. റൈറ്റർ ശ്യാം, സീനിയർ സി.പി.ഒമാരായ -സന്തോഷ്‌, ബിജു ലൂക്കോസ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ജില്ലാ പൊലീസ് മേധാവിയുടേതാണ് നടപടി. Read More

11:39 (IST)27 Jun 2019





















ഷെറിന്‍ മാത്യൂസിന്റെ മരണം: മലയാളിയായ വളര്‍ത്തച്ഛന് ജീവപര്യന്തം

മൂന്നുവയസുകാരി ഷെറിന്‍ മാത്യൂസിന്റെ കൊലപാതകത്തില്‍ വളര്‍ത്തച്ഛൻ വെസ്‌ലി മാത്യൂസിനു ജീവപര്യന്തം. അശ്രദ്ധ കാരണം കുട്ടി മരിച്ചുവെന്ന കുറഞ്ഞ കുറ്റം ചുമത്തിയാണ് മാത്യൂസിന് ജീവപര്യന്തം വിധിച്ചത്. അമേരിക്കയില്‍ താമസിക്കുന്ന വെസ്‌ലി മാത്യൂസ് മലയാളിയാണ്. 2017 ഒക്ടോബര്‍ ഏഴിനാണ് ഷെറിന്‍ കാണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രണ്ട് ആഴ്ചകള്‍ക്ക് ശേഷം വീടിനടുത്തെ കലുങ്കിനടിയില്‍ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. മലയാളി ദമ്പതികളായ വെസ്‌ലി മാത്യൂസും സിനിയും ഷെറിനെ ദത്തെടുക്കുകയായിരുന്നു. Read More

11:38 (IST)27 Jun 2019





















ബിനോയ് കോടിയേരിക്കെതിരായ തെളിവുകള്‍ ഹാജരാക്കുമെന്ന് യുവതി

ലൈംഗിക പീഡന പരാതിയില്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. ജാമ്യം പരിഗണിക്കും മുമ്പ് ബിനോയിക്കെതിരായ തെളിവുകള്‍ ഹാജരാക്കുമെന്ന് യുവതിയുടെ കുടുംബം അറിയിച്ചു. യുവതിയുടെ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന ആരോപണം പ്രതിഭാഗം ഉയര്‍ത്തിയിരുന്നു. ഇതിനെ ഖണ്ഡിക്കുന്ന തെളിവുകളാണ് ഹാജരാക്കുകയെന്ന് കുടുംബം മാധ്യമങ്ങളോട് വ്യക്തമാക്കി. Read More

ഭരണത്തലവൻ എന്ന നിലയിൽ മുഖ്യമന്ത്രി വിദേശയാത്ര നടത്തുന്നത് പൊതുവായ ആവശ്യത്തിനാണെന്ന് കോടതി. മുഖ്യമന്ത്രിയുടെ വിദേശയാത്രയും പങ്കെടുത്ത പരിപാടികൾക്കും കേന്ദ്രാനുമതിയോടെയാണെന്നതിന് രേഖകൾ ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പൊതുആവശ്യത്തിനല്ല യാത്ര നടത്തിയതെന്ന് സംശയിക്കാനുള്ള സാഹചര്യം വിശദീകരിക്കാൻ ആവശ്യപ്പെട്ടിട്ടും ഹർജിക്കാരന്റെ
ഭാഗത്തുനിന്ന് അതുണ്ടാവുന്നില്ലെന്ന് കോടതി വാദത്തിനിടെ അഭിപ്രായപ്പെട്ടു.

ഇക്കാര്യത്തിൽ സത്യവാങ്മൂലമുണ്ടെന്നും അത് സമർപ്പിക്കാനും കോടതി നിർദേശിച്ചു. മറുപടി ഫയൽ ചെയ്തന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയെങ്കിലും കിട്ടിയതായി കാണുന്നില്ലെന്ന് കോടതിയും പ്രോസിക്യൂഷനും വ്യക്തമാക്കി. മറുപടി പോരെന്നും വസ്തുതാപരമായ സത്യവാങ്മൂലം സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാൻ ഗവർണറുടെ അനുമതിക്ക് അപേക്ഷിക്കാൻ ഹർജിക്കാരനോട് നിർദേശിച്ചിട്ട്
അതിലും നടപടിയില്ലെന്ന് കോടതി വ്യക്തമാക്കി. കേസ് കോടതി ജൂലൈ 22 ലേക്ക് മാറ്റി. യുഎഇ – അമേരിക്കൻ സന്ദർശനത്തിനുപോയ മുഖ്യമന്ത്രി സ്വകാര്യ ആവശ്യങ്ങൾക്കാണ് പോയതെന്നും വിമാനക്കൂലി പൊതു ഖജനാവിൽ നിന്നു കൈപ്പറ്റിയെന്നും വിജിലൻസ് അന്വേഷണം വേണമെന്നുമാണ് ഹർജിയിലെ ആവശ്യം. കന്യാകുമാരി മാർത്താണ്ഡം സ്വദേശി ഡി.ഫ്രാൻസിസ് ആണ് മുഖ്യമന്തിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുള്ളത്.

കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് വീണ്ടും എറണാകുളം അങ്കമാലി അതിരൂപതയുടെ ചുമതല നൽകി. അതിരൂപതാ അധ്യക്ഷനായി അദ്ദേഹം ചുമതലയേറ്റു. ഒരു വർഷത്തേക്കാണ് നിയമനം. അഡ്മിനിസ്‌ട്രേറ്ററായിരുന്ന മാര്‍ ജേക്കബ് മനത്തോടത്തെ സ്ഥാനത്തുനിന്ന് നീക്കിയാണ് ആലഞ്ചേരിയെ വീണ്ടും അതിരൂപതാ അധ്യക്ഷനാക്കിയത്. ഭൂമി വിൽപനയുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്നാണ് അധ്യക്ഷ സ്ഥാനത്തുനിന്നും മാർ ജോർജ് ആലഞ്ചേരിയെ നീക്കിയത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala news today live updates june 27 weather crime traffic train airport

Next Story
Kerala Karunya Plus KN-271 Lottery Result: കാരുണ്യ പ്ലസ് KN-271 ഭാഗ്യക്കുറി, ഒന്നാം സമ്മാനം കണ്ണൂരിന്kerala lottery result, kerala lottery result today, kerala lottery results, karunya plus lottery, karunya plus lottery result, kn251, kn251 lottery result, karunya plus lottery kn 251 result, kerala lottery result kn 251, kerala lottery result kn 251 today, kerala lottery result today, kerala lottery result today karunyaplus, kerala lottery result karunya plus, kerala lottery result karunya plus kn 251, karunya plus lottery kn 251 result today, karunya pluslottery kn 251 result today live, ie malayalam, കേരള ലോട്ടറി, കാരുണ്യ പ്ലസ്, കാരുണ്യ ലോട്ടറി, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com