Kerala news today Highlights: കോട്ടയം: കേരള ജനപക്ഷം മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ എൻഡിഎയുമായുളള ബന്ധം അവസാനിപ്പിക്കാൻ മടിക്കില്ലെന്ന് പി.സി.ജോർജ് എംഎൽഎ. പാർട്ടിയുടെ ആവശ്യം അംഗീകരിക്കാത്ത പക്ഷം മുന്നണി വിടുന്നതിനെക്കുറിച്ച് ആലോചിക്കാൻ മടികാട്ടില്ലെന്നും അദ്ദേഹം പഖഞ്ഞു. കോട്ടയത്ത് പാർട്ടി ഭാരവാഹി തിരഞ്ഞെടുപ്പിൽ സംസാരിക്കുകയായിരുന്നു പി.സി.ജോർജ്. കേരള ജനപക്ഷം സർക്കുലർ ചെയർമാനായി ഇ.കെ.ഹസൻകുട്ടിയെ തിരഞ്ഞെടുത്തു.
സ് ടു വിദ്യാർഥിനിയെ വീട്ടിൽ കയറി കുത്തിപരുക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ. സ്വകാര്യ ബസ് ജീവനക്കാരനായ അനന്തു (22)വാണ് അറസ്റ്റിലായത്. പത്തനാപുരം സ്വദേശിനിയായ പെൺകുട്ടിയെ അനന്തു വീടിനുളളിൽ കയറി സ്ക്രൂ ഡ്രൈവറുകൊണ്ട് കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. ഇന്നലെ പുലർച്ചയോടെയായിരുന്നു സംഭവം. പ്രണയാഭ്യര്‍ഥന നിരസിച്ചതാണ് വൈരാഗ്യത്തിന് കാരണമെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. എന്നാൽ ഇതല്ലെന്നും മറ്റു കാരണങ്ങളാണ് ആക്രമണത്തിനു പിന്നിലെന്നുമാണ് അനന്തുവിന്റെ മൊഴി.
ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാന്റെ പരാജയകാരണം സംഘടനാപരമായ വീഴ്ചയെന്ന കോൺഗ്രസ് അന്വേഷണസമിതി റിപ്പോർട്ട് കെപിസിസി പ്രസിഡന്റിന് കൈമാറി. റിപ്പോര്‍ട്ട് ഗൗരവമായി കാണുന്നതായും റിപ്പോര്‍ട്ട് പഠിച്ച ശേഷം നാളെ തന്നെ നടപടിയെന്നും മുല്ലപ്പള്ളി രാമചന്ദ്രന് അറിയിച്ചു. മുൻ കാല റിപ്പോർട്ടുകളുടെ ഗതി ഉണ്ടാകില്ല. ശുപാര്‍ശകള്‍ പരമാവധി നടപ്പാക്കുമെന്നും റിപ്പോര്‍ട്ട് പരസ്യമാക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
വയലിനിസ്റ്റ് ബാലഭാസ്കറും മകളും മരിച്ചത് അമിത വേഗത്തെ തുടര്‍ന്നുണ്ടായ അപകടത്തെ തുടര്‍ന്ന് തന്നെയെന്ന നിഗമനത്തിലേക്ക് പൊലീസ്. സാങ്കേതിക പരശോധനാ ഫലങ്ങളിലാണ് ഇത് സംബന്ധിച്ച കണ്ടെത്തലുളളത്.
ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാന്റെ പരാജയ കാരണം സംഘടനാപരമായ വീഴ്ചയെന്ന കോൺഗ്രസ് അന്വേഷണസമിതി റിപ്പോര്‍ട്ട് ഗൗരവമായി കാണുന്നതായും റിപ്പോര്‍ട്ട് പഠിച്ച ശേഷം നാളെ തന്നെ നടപടിയെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ ജില്ലയിലെ മുതിർന്ന നേതാക്കൾ അടക്കം വീഴ്ചവരുത്തിയെന്നാണ് കെ.വി.തോമസ് അധ്യക്ഷനായ മൂന്നംഗ സമിതി നൽകിയിരിക്കുന്ന റിപ്പോര്‍ട്ട്.
കേരള ജനപക്ഷം മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ എൻഡിഎ വിടാനും മടിക്കില്ലെന്ന് പി.സി.ജോർജ്. കോട്ടയത്ത് പാർട്ടി ഭാരവാഹി തിരഞ്ഞെടുപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-164 ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം SU 747822 (കൊല്ലം) ടിക്കറ്റിന് ലഭിച്ചു. രണ്ടാം സമ്മാനം SP 142844 (പാലക്കാട്) ടിക്കറ്റിനാണ്. Read More
ലൈംഗിക പീഡന പരാതിയിൽ ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും. മുംബൈ ദിൻഡോഷി സെഷൻസ് കോടതിയിൽ വാദം പൂർത്തിയായി.
പ്ലസ് ടു വിദ്യാർഥിനിയെ വീട്ടിൽ കയറി കുത്തിപരുക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ. സ്വകാര്യ ബസ് ജീവനക്കാരനായ അനന്തു (22)വാണ് അറസ്റ്റിലായത്. പത്തനാപുരം സ്വദേശിനിയായ പെൺകുട്ടിയെ അനന്തു വീടിനുളളിൽ കയറി സ്ക്രൂ ഡ്രൈവറുകൊണ്ട് കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു.
തെക്കൻ കാലവർഷം കേരളത്തിൽ ശക്തിപ്പെടുന്നില്ല. കേരളത്തിലെ ചിലയിടങ്ങളിൽ മഴ ലഭിച്ചു. പാലക്കാട് ഒറ്റപ്പാലത്തിൽ 6 സെന്റിമീറ്ററും മലപ്പുറം പെരിന്തൽമണ്ണയിൽ 3 സെന്റിമീറ്ററും മഴ ലഭിച്ചു. കോട്ടയം കോഴയിലും പാലക്കാട് മണ്ണാർകാടിലും മലപ്പുറം അങ്ങാടിപ്പുറത്തും വയനാട് വൈത്തിരിയിലും 2 സെന്റിമീറ്റർ വീതം മഴ ലഭിച്ചു. ഇടുക്കി പീരുമേടിലും കോഴിക്കോട് കൊയിലാണ്ടിയിലും കാസർകോട് കുടുലുവിലും ഒരു സെന്റിമീറ്റർ വീതം മഴ ലഭിച്ചു. Read More
സീറോ മലബാര്‍ സഭയിലെ ഭൂമി ഇടപാട് വിഷയം മുതല്‍ സഹായ മെത്രാന്മാരെ നീക്കിയത് വരെ ചര്‍ച്ചയാക്കി എറണാകുളം-അങ്കമാലി അതിരൂപത. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ അതിരൂപതയിലെ വിമത വൈദികര്‍ രംഗത്തെത്തി. ഭൂമി കച്ചവടവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പരസ്യപ്പെടുത്താത്തതില്‍ വിമത വൈദികര്‍ പ്രതിഷേധം അറിയിച്ചു. Read More
യാക്കോബായ-ഓര്‍ത്തഡോക്സ് സഭാ തര്‍ക്ക കേസില്‍ കേരള സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. കോടതി വിധി നടപ്പാക്കുന്നത് വൈകിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് കോടതി നിരീക്ഷിച്ചു. കോടതി വിധി മറികടക്കാന്‍ ശ്രമിച്ചാല്‍ ചീഫ് സെക്രട്ടറിയെ ജയിലില്‍ അടയ്ക്കുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര മുന്നറിയിപ്പ് നല്കി. കട്ടച്ചിറ, വരിക്കോലി പള്ളിക്കേസുകള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം. ബിഹാര്‍ ചീഫ് സെക്രട്ടറിയുടെ അനുഭവം കേരള ചീഫ് സെക്രട്ടറിക്ക് പറഞ്ഞു മനസിലാക്കി കൊടുക്കണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.
സീറോ മലബാര്‍ സഭയിലെ ഭൂമി ഇടപാട് വിഷയം മുതല്‍ സഹായ മെത്രാന്മാരെ നീക്കിയത് വരെ ചര്‍ച്ചയാക്കി എറണാകുളം-അങ്കമാലി അതിരൂപത. കര്‍ദിനാള്‍ മാര്‍.ജോര്‍ജ് ആലഞ്ചേരിക്കെതിരെ അതിരൂപതയിലെ വിമത വൈദികര്‍ രംഗത്തെത്തി. ഭൂമി കച്ചവടവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പരസ്യപ്പെടുത്താത്തതില്‍ വിമത വൈദികര്‍ പ്രതിഷേധം അറിയിച്ചു.Read More
പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കാനുള്ള സര്‍ക്കാര്‍ ആലോചനക്കെതിരെ ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ്.അച്യുതാനന്ദന്. പൊലീസ് കമ്മീഷണറേറ്റ് രൂപീകരണത്തെ എതിര്‍ത്ത് വിഎസ് നിയമസഭയില്‍ സംസാരിച്ചു. പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്കിയാല് പിന്നീട് സംഭവിക്കുന്ന കാര്യങ്ങള്‍ കണ്ണ് തുറന്നിരുന്ന് കാണേണ്ടി വരുമെന്ന് വിഎസ് സഭയില്‍ പറഞ്ഞു. പൊലീസിന്റെ നടപടികള്‍ക്കെതിരെയാണ് വിഎസ് രംഗത്തെത്തിയത്.
പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കാനുള്ള സര്‍ക്കാര്‍ ആലോചനക്കെതിരെ ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ്.അച്യുതാനന്ദന്. പൊലീസ് കമ്മീഷണറേറ്റ് രൂപീകരണത്തെ എതിര്‍ത്ത് വിഎസ് നിയമസഭയില്‍ സംസാരിച്ചു. പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്കിയാല് പിന്നീട് സംഭവിക്കുന്ന കാര്യങ്ങള്‍ കണ്ണ് തുറന്നിരുന്ന് കാണേണ്ടി വരുമെന്ന് വിഎസ് സഭയില്‍ പറഞ്ഞു. പൊലീസിന്റെ നടപടികള്‍ക്കെതിരെയാണ് വിഎസ് രംഗത്തെത്തിയത്. Read More
കേരളത്തിലെത്തിയ ശേഷം കാണാതായ ജര്‍മന്‍ യുവതിക്കായി തിരച്ചില്‍ തുടരുന്നു. ഇതുവരെ പൊലീസിന് യുവതിയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ജര്‍മന്‍ യുവതി ലിസ വെയില്‍സിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് കേരള പൊലീസ് ഇന്റർപോളിന്റെ സഹായം തേടിയിട്ടുണ്ട്. ലിസ ഇന്ത്യ വിട്ടു പോയിട്ടില്ലെന്നാണ് പൊലീസ് നിഗമനം. തിരുവനന്തപുരത്ത് എത്തിയ ശേഷം ലിസ എവിടെയാണ് താമസിച്ചതെന്ന് വ്യക്തമായിട്ടില്ല. ലിസയുടെ അമ്മയുമായി പൊലീസ് വീഡിയോ കോണ്‍ഫറന്‍സിങ് നടത്തും. മാര്‍ച്ചിലാണ് ലിസ കേരളത്തിലെത്തിയത്. അമൃത ആശുപത്രിയിലേക്ക് ലിസ പോയിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. Read More
നെടുങ്കണ്ടം കസ്റ്റഡി മരണം ലോക്സഭയിൽ ഉന്നയിച്ച് കോൺഗ്രസ്. ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ആണ് വിഷയം അവതരിപ്പിച്ചത്. സിപിഎം പ്രതികളെ സംരക്ഷിക്കുകയാണെന്ന് ഡീൻ ആരോപിച്ചു.
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിൽ 4 പ്രതികൾക്ക് ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി സുനിൽ കുമാർ, രണ്ടാം പ്രതി സെറീന ഷാജി, നാലാം പ്രതി പി.കെ.റഷീദ്, ഏഴാം പ്രതിയും ആറ്റിങ്ങൽ കോടതിയിലെ അഭിഭാഷകനുമായ എം.ബിജു എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. പ്രതികൾ 5 മാസത്തേക്ക് അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാവണം. ആദ്യ രണ്ട് മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും വെള്ളിയാഴ്ചയും തുടർന്നുള്ള മൂന്നു മാസം എല്ലാ തിങ്കളാഴ്ചകളിലും ഹാജരാവണം.
സംഭരണികളിൽ ജലക്ഷാമമുണ്ടെന്ന് മന്ത്രി എം.എം.മണി. ഇപ്പോഴത്തെ സാഹചര്യത്തിൽ വൈദ്യുതി നിയന്ത്രണം വേണ്ടിവരും. കൂടംകുളം പൂർണമായിരുന്നെങ്കിൽ പ്രതിസന്ധി ഉണ്ടാകില്ലായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. തിങ്ക്ലാഴ്ച പവന് 240 രൂപ കുറഞ്ഞിരുന്നു. ഇതോടെ 24920 ആയി. ഗ്രാമിന് 3115 രൂപയാണ് വില.
കേരളത്തിലെത്തിയ ശേഷം കാണാതായ ജര്‍മന്‍ യുവതിക്കായി തെരച്ചില്‍ തുടരുന്നു. ഇതുവരെ പൊലീസിന് യുവതിയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ജര്‍മന്‍ യുവതി ലിസ വെയില്‍സിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് കേരള പൊലീസ് ഇന്റർപോളിന്റെ സഹായം തേടിയിട്ടുണ്ട്. ലിസ ഇന്ത്യ വിട്ടു പോയിട്ടില്ലെന്നാണ് പൊലീസ് നിഗമനം. തിരുവനന്തപുരത്ത് എത്തിയ ശേഷം ലിസ എവിടെയാണ് താമസിച്ചതെന്ന് വ്യക്തമായിട്ടില്ല. ലിസയുടെ അമ്മയുമായി പൊലീസ് വീഡിയോ കോണ്‍ഫറന്‍സിങ് നടത്തും. മാര്‍ച്ചിലാണ് ലിസ കേരളത്തിലെത്തിയത്. അമൃത ആശുപത്രിയിലേക്ക് ലിസ പോയിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.
കേരളത്തിലെത്തിയ ശേഷം കാണാതായ ജര്‍മന്‍ യുവതിക്കായി തെരച്ചില്‍ തുടരുന്നു. ഇതുവരെ പൊലീസിന് യുവതിയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ജര്‍മന്‍ യുവതി ലിസ വെയില്‍സിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് കേരള പൊലീസ് ഇന്റർപോളിന്റെ സഹായം തേടിയിട്ടുണ്ട്. ലിസ ഇന്ത്യ വിട്ടു പോയിട്ടില്ലെന്നാണ് പൊലീസ് നിഗമനം. തിരുവനന്തപുരത്ത് എത്തിയ ശേഷം ലിസ എവിടെയാണ് താമസിച്ചതെന്ന് വ്യക്തമായിട്ടില്ല. ലിസയുടെ അമ്മയുമായി പൊലീസ് വീഡിയോ കോണ്‍ഫറന്‍സിങ് നടത്തും. മാര്‍ച്ചിലാണ് ലിസ കേരളത്തിലെത്തിയത്. അമൃത ആശുപത്രിയിലേക്ക് ലിസ പോയിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-164 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് നറുക്കെടുപ്പ് ആരംഭിക്കുന്നത്. മൂന്ന് മണിമുതല്‍ ഫലം ലഭ്യമായി തുടങ്ങും. നാല് മണി മുതല്‍ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്.
മഹാരാജാസ് കോളജിൽ പൊലീസ്-കെ.എസ്.യു സംഘർഷം. എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലയാളികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് കെ.എസ്.യു നടത്തിയ മാർച്ചിനിടെയാണ് സംഘർഷം. കെ.എസ്.യു നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
സംസ്ഥാനത്തെ ഡാമുകളില്‍ ഉള്ളത് ഒരാഴ്ചത്തേക്ക് കൂടിയുള്ള വെള്ളം മാത്രം. ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയാണ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്. മഴ വലിയ തോതില്‍ കുറഞ്ഞതാണ് ജലക്ഷാമം ഉണ്ടാകാന്‍ കാരണമായിരിക്കുന്നത്. ഇനിയും മഴ ലഭിക്കാതെ വന്നാല്‍ നിയന്ത്രണം വേണ്ടിവരുമെന്നും മന്ത്രി അറിയിച്ചു. സാധാരണ നിലയില്‍ ലഭിക്കേണ്ട മണ്‍സൂണ്‍ മഴ കേരളത്തില്‍ ഇതുവരെ ലഭിച്ചിട്ടില്ല. കേരളം കടുത്ത ജലക്ഷാമത്തിലേക്കാണ് നീങ്ങുന്നതെന്ന് വ്യക്തമാക്കുന്നതാണ് മന്ത്രിയുടെ പ്രതികരണം.
പീഡനക്കേസിൽ ആരോപണ വിധേയനായ ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്നുണ്ടായേക്കും. യുവതിയുടെ അഭിഭാഷകന്റെ വാദങ്ങൾക്ക് മറുപടി നൽകാൻ പ്രതി ഭാഗം അഭിഭാഷകന് സമയം അനുവദിച്ചിട്ടുണ്ട്. അതിനാലാണ് വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിയത്. പ്രതിയുടെ അഭിഭാഷകൻ വാദങ്ങൾ എഴുതി നൽകിയിട്ടുണ്ട്.
നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ കുറ്റക്കാരായ എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രനാണ് ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയത്. സിപിഎം പത്രക്കുറിപ്പ് ഇറക്കിയിട്ടുണ്ട്.
മഹാരാജാസ് കോളജില്‍ എസ്.എഫ്.ഐ നേതാവ് അഭിമന്യു കുത്തേറ്റ് മരിച്ചിട്ട് ഒരു വര്‍ഷം. അഭിമന്യുവിന്റെ കൊലപാതകം നടന്നിട്ട് ഒരു വര്‍ഷം തികയുമ്പോഴും പ്രധാന പ്രതികള്‍ ഒളിവിലാണ്. അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇതുവരെ പ്രധാന പ്രതിയടക്കം രണ്ട് പ്രതികളെ പൊലീസിന് ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. ഒന്നാം വാര്‍ഷിക ദിനമായ ഇന്ന് കൊലക്കേസിന്റെ വിചാരണയ്ക്കും എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ തുടക്കമാകും.
നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെളിവ് മായ്ച്ചുകളയാനാണ് പോലീസ് ശ്രമിക്കുന്നത്. എസ് പി രണ്ടര വർഷമായി മാറ്റമില്ലാതെ ഇടുക്കിയിൽ തുടരുകയാണ്. എസ് പിക്കെതിരെ ഗുരുതര ആരോപണം ഇടത് മുന്നണിയിൽ നിന്നു ഉയർന്നിട്ടും സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ചെന്നിത്തല നിയമസഭയിൽ പറഞ്ഞു.