scorecardresearch
Latest News

Kerala News Highlights: തിരുവനന്തപുരത്ത് വെെറോളജി ഇൻസ്റ്റി‌റ്റ‌്യൂട്ട് ജൂണിൽ പ്രവർത്തനം തുടങ്ങും

Kerala News Highlights:മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബന്ധപ്പെട്ടവരുടെ യോഗം ഇൻസ്റ്റി‌റ്റ‌്യൂട്ട് ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്തു

kk shailaja, ie malayalam

Kerala News Live Highlights: കൊച്ചി: സംസ്ഥാന ശാസ്ത്ര-സാങ്കേതിക-പരിസ്ഥിതി കൗണ്‍സിലിന്റെ കീഴില്‍ തിരുവനന്തപുരം തോന്നയ്ക്കലില്‍ സ്ഥാപിച്ച ഇന്‍സ്റ്റിറ്റ‌്യൂട്ട് ഓഫ് അഡ്വാന്‍സ് വൈറോളജിയുടെ (ഐഎവി) പ്രവര്‍ത്തനം ഈ വര്‍ഷം ജൂണില്‍ ആരംഭിക്കും. ലബോറട്ടറികളിലേക്കുള്ള യന്ത്രങ്ങളും ഉപകരണങ്ങളും സ്ഥാപിക്കലും ശാസ്ത്രജ്ഞരുടെ നിയമനവും മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി പൂര്‍ത്തിയാകും.

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബന്ധപ്പെട്ടവരുടെ യോഗം ഇൻസ്റ്റി‌റ്റ‌്യൂട്ട് ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്തു. വൈറസ് വഴിയുള്ള രോഗങ്ങളെ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ഉന്നത ഗവേഷണത്തിനു വേണ്ടിയാണ് ആഗോള നിലവാരത്തിലുള്ള ഇൻസ്റ്റി‌റ്റ‌്യൂട്ട് സ്ഥാപിച്ചത്.

കൂടത്തായി കൊലപാതകം പ്രമേയമായ ടെലിവിഷൻ പരമ്പരയുടെ തിരക്കഥ ഹൈക്കോടതി പരിശോധിക്കും. തിരക്കഥ ഹാജരാക്കാൻ കോടതി ഉത്തരവിട്ടു. തിരക്കഥയുടെ പകർപ്പ് പ്രോസിക്യൂഷന് കൈമാറണം. തിരക്കഥയും അന്വേഷണവും തമ്മിൽ സാമ്യമുണ്ടോയെന്നും അന്വേഷണത്തെ ബാധിക്കുമോയെന്നും പ്രോസിക്യൂഷൻ പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു. ചാനലും മാനേജിങ് ഡയറക്ടറും പരമ്പരയുടെ പ്രൊഡ്യൂസറും സംവിധായകനുമാണ് തിരക്കഥ ഹാജരാക്കേണ്ടത്.

പരമ്പര അന്വേഷണത്തിലും വിചാരണയിലുമുള്ള ഇടപെടലാണോയെന്ന് കോടതി പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ അഭ്യർത്ഥിച്ചിരുന്നു. തിരക്കഥ പൊലീസ് കണ്ടിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ ബോധിപ്പിച്ചിരുന്നു. പരമ്പരയുടെ സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് ചാനൽ അധികൃതർ സമർപ്പിച്ച ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

Read Also: ശബരിമല യുവതീപ്രവേശം: വിശാല ബഞ്ചിനു വിടുമോ എന്ന കാര്യത്തിൽ വിധി തിങ്കളാഴ്‌ച

എന്തും സംപ്രേഷണം ചെയ്യാനാവുമോ എന്ന് കോടതി ചാനലിന്റെ അഭിഭാഷകനോട് വാദത്തിനിടെ ആരാഞ്ഞു. മുഖ്യ സാക്ഷിക്ക് ഇങ്ങനെയൊരു ഹർജി നൽകാൻ തന്നെ അവകാശമില്ലെന്നും ഹർജി നിലനിൽക്കില്ലെന്നുമായിരുന്നു ചാനലിന്റെ പ്രധാന വാദം. പരമ്പര ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും അപകീർത്തികരമായി പരമ്പരയിൽ ഒന്നുമില്ലെന്നും തങ്ങൾ ക്രിമിനൽ കുറ്റം ചെയ്തിട്ടില്ലെന്നും ചാനൽ ബോധിപ്പിച്ചു. ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി.

Live Blog

Minute-by-minute news from the state of Kerala: കേരള വാർത്തകൾ














20:02 (IST)06 Feb 2020





















തിരുവനന്തപുരത്ത് വെെറോളജി ഇൻസ്റ്റി‌റ്റ‌്യൂട്ട് ജൂണിൽ പ്രവർത്തനം തുടങ്ങും

സംസ്ഥാന ശാസ്ത്ര-സാങ്കേതിക-പരിസ്ഥിതി കൗണ്‍സിലിന്റെ കീഴില്‍ തിരുവനന്തപുരം തോന്നയ്ക്കലില്‍ സ്ഥാപിച്ച ഇന്‍സ്റ്റിറ്റ‌്യൂട്ട് ഓഫ് അഡ്വാന്‍സ് വൈറോളജിയുടെ (ഐഎവി) പ്രവര്‍ത്തനം ഈ വര്‍ഷം ജൂണില്‍ ആരംഭിക്കും. ലബോറട്ടറികളിലേക്കുള്ള യന്ത്രങ്ങളും ഉപകരണങ്ങളും സ്ഥാപിക്കലും ശാസ്ത്രജ്ഞരുടെ നിയമനവും മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി പൂര്‍ത്തിയാകും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബന്ധപ്പെട്ടവരുടെ യോഗം ഇൻസ്റ്റി‌റ്റ‌്യൂട്ട് ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്തു. വൈറസ് വഴിയുള്ള രോഗങ്ങളെ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ഉന്നത ഗവേഷണത്തിനു വേണ്ടിയാണ് ആഗോള നിലവാരത്തിലുള്ള ഇൻസ്റ്റി‌റ്റ‌്യൂട്ട് സ്ഥാപിച്ചത്.

17:47 (IST)06 Feb 2020





















ഭാഗ്യം പരീക്ഷിക്കാൻ ഇനി 10 രൂപ അധികം നൽകണം; ലോട്ടറി ടിക്കറ്റ് വില കൂട്ടി

തിരുവനന്തപുരം: ലോട്ടറി ടിക്കറ്റ് വില കൂട്ടി ഉത്തരവിറങ്ങി. 10 രൂപ വീതമാണ് ടിക്കറ്റ് വില കൂടിയത്. സർക്കാരിനു കീഴിലെ ആറ് ലോട്ടറികളുടെ ടിക്കറ്റ് നിരക്കാണ് കൂട്ടിയത്. ഇനി മുതൽ വിൻ വിൻ, സ്ത്രീ ശക്തി, അക്ഷയ, കാരുണ്യ പ്ലസ്, നിർമൽ, പൗർണമി എന്നീ ലോട്ടറി ടിക്കറ്റുകൾക്ക് 40 രൂപ നൽകണം. മാർച്ച് മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വരിക. അതേസമയം, 50 രൂപയുടെ കാരുണ്യ ടിക്കറ്റിന്റെയും മറ്റു ബംപർ ടിക്കറ്റുകളുടെയും വിലയിൽ മാറ്റം വരുത്തിയിട്ടില്ല. Read More

17:22 (IST)06 Feb 2020





















പ്രവാസികളെ ദോഷകരമായി ബാധിക്കുന്ന ആദായ നികുതി ഭേദഗതി പിൻവലിക്കണമെന്ന് പ്രമേയം

17:16 (IST)06 Feb 2020





















കാരുണ്യ പ്ലസ് KN-302 ലോട്ടറി, ഒന്നാം സമ്മാനം കണ്ണൂർ ജില്ലയിൽ വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN-302 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം കണ്ണൂർ ജില്ലയിൽ വിറ്റ PF 584995 എന്ന ടിക്കറ്റ് നമ്പരിനു ലഭിച്ചു. രണ്ടാം സമ്മാനം എറണാകുളം ജില്ലയിൽ വിറ്റ PF 584995 എന്ന ടിക്കറ്റ് നമ്പരിനു ലഭിച്ചു. Read More

16:56 (IST)06 Feb 2020





















സംസ്ഥാനത്തെ സാമ്പത്തിക വളർച്ചാ നിരക്ക് കൂടി; വറുതിക്കിടയിലും പ്രതീക്ഷയോടെ സംസ്ഥാന ബജറ്റ്

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് നാളെ. സാമ്പത്തിക അവലോകന റിപ്പോർട്ട് ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ വച്ചു. സംസ്ഥാനത്തെ സാമ്പത്തിക വളർച്ചാ നിരക്ക് കൂടിയതായി ധനമന്ത്രി പറഞ്ഞു. വറുതിക്കിടയിലും വലിയ പ്രതീക്ഷകൾ നൽകുന്നതാണ് സാമ്പത്തിക വളർച്ചാ നിരക്ക് വർധിച്ചത്. അതേസമയം, നികുതി വരുമാനം കുറഞ്ഞതായി ധനമന്ത്രി പറഞ്ഞു. Read More

16:29 (IST)06 Feb 2020





















പുതിയ 202 പൊലീസ് ജീപ്പുകള്‍ മുഖ്യമന്ത്രി നിരത്തിലിറക്കി

സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളുടെ ആവശ്യത്തിനായി വാങ്ങിയ ജീപ്പുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിരത്തിലിറക്കി. വാഹനങ്ങള്‍ ലഭ്യമാക്കിയ എസ് ആന്‍ഡ് എസ് മഹീന്ദ്ര കമ്പനിയുടെ സര്‍വ്വീസ് വിഭാഗം ജനറല്‍ മാനേജര്‍ ജി.സുരേഷ്, എച്ച്.ആര്‍ വിഭാഗം മേധാവി ബി.വേണുഗോപാല്‍ എന്നിവര്‍ വാഹനങ്ങളുടെ പ്രതീകാത്മകമായ താക്കോല്‍ മുഖ്യമന്ത്രിക്ക് കൈമാറി. തുടര്‍ന്ന് മുഖ്യമന്ത്രി താക്കോല്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി.

16:06 (IST)06 Feb 2020





















സുഭാഷ് വാസുവിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് എൻഫോഴ്‌സ്മെന്റിനു പരാതി

കൊച്ചി: സ്പൈസസ് ബോർഡ് ചെയർമാനും മാവേലിക്കര എസ്എൻഡിപി യൂണിയൻ മുൻ പ്രസിഡന്റുമായ സുഭാഷ് വാസുവിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് എൻഫോഴ്‌സ്മെന്റിനു പരാതി. നോട്ട് നിരോധന കാലത്ത് വിവിധ ബാങ്കുകളിലെ യുണിയന്റെ അക്കൗണ്ടുകൾ വഴി വൻതോതിൽ കള്ളപ്പണം വെളുപ്പിച്ചെന്നും അന്വേഷണം വേണമെന്നുമാണ് പരാതിയിലെ ആവശ്യം. മാവേലിക്കര എസ്എൻഡിപി യൂണിയൻ അഡ്മിനിസ്ട്രേറ്റർ അഡ്വ.സുനിൽ മുണ്ടപ്പള്ളിയാണ് സുഭാഷ് വാസു, യുണിയൻ മുൻ സെക്രട്ടറി സുരേഷ് ബാബു എന്നിവർക്കെതിരെ പരാതി നൽകിയിട്ടുള്ളത്.

15:26 (IST)06 Feb 2020





















ചൂടിന് ആശ്വാസം, വരും ദിവസങ്ങളിലും നേരിയ മഴ

തിരുവനന്തപുരം: കേരളത്തിൽ ഒന്നു രണ്ടിടങ്ങളിൽ ഇന്നു മഴ ലഭിച്ചു. അതേസമയം, ലക്ഷദ്വീപിൽ വരണ്ട കാലാവസ്ഥ തുടരുകയാണ്. എറണാകുളം സൗത്തിൽ 3 സെന്റിമീറ്ററും, വൈക്കത്ത് 2 സെന്റിമീറ്ററും, പിറവത്തിൽ 1 സെന്റിമീറ്ററും മഴ ലഭിച്ചു. ഫെബ്രുവരി 9 വരെയുളള ദിവസങ്ങളിൽ കേരളത്തിൽ ഒന്നോ രണ്ടോ ഇടങ്ങളിൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് റിപ്പോർട്ട്. ഈ ദിവസങ്ങളിൽ കാലാവസ്ഥ മുന്നറിയിപ്പൊന്നും ഇല്ല. Read More

15:08 (IST)06 Feb 2020





















പൗരത്വ രജിസ്റ്റർ നടപ്പാക്കില്ല; സെൻസസ് നടപടികൾ നിർത്തിവെക്കില്ലെന്നും മുഖ്യമന്ത്രി

സെൻസസ് പ്രവർത്തനങ്ങൾ സംസ്ഥാനത്ത് നിർത്തിവെക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി നിലപാട് ആവർത്തിച്ചു. സംസ്ഥാനത്ത് സെൻസസിൽ നിന്ന് ജനസംഖ്യ രജിസ്റ്ററുമായി ബന്ധമുള്ള എല്ലാ ചോദ്യങ്ങളും ഒഴിവാക്കും. സെൻസസും എൻപിആറും രണ്ടാണ്. അതിൽ ആശയകുഴപ്പം വേണ്ടെന്നും മുഖ്യമന്ത്രി. പ്രതിപക്ഷം സമൂഹത്തെ തെറ്റിദ്ധരിപ്പിക്കരുതെന്നും അനാവശ്യ ഭയപ്പാട് സൃഷ്ടിക്കരുതെന്നും മുഖ്യമന്ത്രി. സെൻസസ് ആശങ്കയെ കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. 

14:46 (IST)06 Feb 2020





















പാലാരിവട്ടം അഴിമതി: വി.കെ.ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യുന്നത് നിയമസഭാ സമ്മേളനത്തിന് ശേഷം

പാലാരിവട്ടം പാലം നിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതി കേസിൽ മുൻമന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്യും. നിയമസഭാ സമ്മേളനത്തിന് ശേഷമായിരിക്കും ചോദ്യം ചെയ്യലുൾപ്പടെയുള്ള നടപടികളിലേക്ക് വിജിലൻസ് കടക്കുക. ഇബ്രാംഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ അനുമതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഉത്തരവും പുറത്തിറക്കിയിരുന്നു.

14:00 (IST)06 Feb 2020





















കൺഫർമേഷനുശേഷം പിഎസ്‌സി പരീക്ഷ എഴുതാതിരുന്നാൽ പ്രൊഫൈൽ ബ്ലോക്ക് ചെയ്യും

പിഎസ്‌സി പരീക്ഷയ്ക്ക് കൺഫർമേഷൻ നൽകിയശേഷം പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈൽ ബ്ലോക്ക് ചെയ്യും. ഇതിനുളള നടപടി കേരള പബ്ലിക് സർവീസ് കമ്മിഷൻ തുടങ്ങി. പരീക്ഷ എഴുതുമെന്നുളള കൺഫർമേഷൻ നൽകിയശേഷം ആയിരക്കണക്കിന് വിദ്യാർഥികൾ പരീക്ഷ എഴുതാറില്ല. ഇതുമൂലം കോടികളുടെ നഷ്ടമാണ് പിഎസ്‌സിക്കുണ്ടാകുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ നടപടി.

12:56 (IST)06 Feb 2020





















പ്രതി ആയതുകൊണ്ട് കുറ്റവാളിയാകണമെന്നില്ല

അഴിമതി കേസിൽ പ്രതിയായ കെ.എ.രതീഷിനെ ഖാദി ബോർഡ് സെക്രട്ടറിയായി നിയമിച്ച നടപടിയെ ന്യായീകരിച്ച് സർക്കാർ. പ്രതിയായതുകൊണ്ട് കുറ്റവാളിയാകണമെന്നില്ലെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. രതീഷിന് നിയമനം നൽകണമെന്ന കോടതി ഉത്തരവുണ്ടെന്നും മന്ത്രി.

12:37 (IST)06 Feb 2020





















പിടി വീഴും

11:49 (IST)06 Feb 2020





















കെ.എം.ഷാജിക്ക് അടിയന്തര പ്രമേയം അവതരിപ്പിക്കാനാകില്ലെന്ന് എ.കെ.ബാലൻ; തിരുത്തി സ്‌പീക്കർ

കെ.എം.ഷാജിക്ക് നിയമസഭയിൽ അടിയന്തര പ്രമേയം അവതരിപ്പിക്കാനാകില്ലെന്ന് പാർലമെന്ററികാര്യ മന്ത്രി എ.കെ.ബാലൻ. വോട്ടവകാശമില്ലാത്ത അംഗത്തിന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകാനാവില്ലെന്നായിരുന്നു മന്ത്രിയുടെ നിലപാട്. ഇത് എംഎൽഎ എന്ന നിലയിൽ കെ.എം.ഷാജിയുടെ അവകാശങ്ങൾ സംബന്ധിച്ച വാക്‌പോരിനാണ് സഭയിൽ തുടക്കം കുറിച്ചത്. Read More

11:18 (IST)06 Feb 2020





















സ്വർണവിലയിൽ ഇന്നു മാറ്റമില്ല; ഇന്നത്തെ പെട്രോൾ-ഡീസൽ വില, ഡോളർ വിനിമയ നിരക്ക്

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ പെട്രോൾ വിലയിലും ഡീസൽ വിലയിലും ഏറ്റക്കുറച്ചിലുകളുണ്ട്. കേരളത്തിൽ സ്വർണവിലയിൽ ഇന്നു മാറ്റമില്ല. ഗ്രാമിനു 3,740 രൂപയും പവനു 29,920 രൂപയുമാണ് ഇന്നത്തെ വില. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നു 71.23 എന്ന നിലയിലാണ്. Read More

09:58 (IST)06 Feb 2020





















കാരുണ്യ പ്ലസ് KN-302 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN-302 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് നറുക്കെടുപ്പ് ആരംഭിക്കുന്നത്. മൂന്ന് മണിമുതല്‍ ഫലം ലഭ്യമായി തുടങ്ങും. നാല് മണി മുതല്‍ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാകും. Read More

09:50 (IST)06 Feb 2020





















വിദേശ വനിതയെ പീഡിപ്പിച്ച കേസ്; രണ്ട് പേർ കൊച്ചിയിൽ അറസ്റ്റിൽ

വിദേശ വനിതയെ പീഡിപ്പിച്ച കേസിൽ 2 പേർ കൊച്ചി സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തായ്ലന്‍‍ഡ് സ്വദേശിനിയായ യുവതിയാണ് പീഡന പരാതിയുമായി കോടതിയെ സമീപിച്ചത്. സ്ത്രീയുടെ പരാതിയില്‍ മലപ്പുറം സ്വദേശികളായ മുഹമ്മദ് ഇന്‍സാഫ്, അന്‍സാരി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

09:13 (IST)06 Feb 2020





















ശബരിമല: തിരുവാഭരണം ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്ന് ദേവസ്വം മന്ത്രി

ശബരിമല ക്ഷേത്രത്തിൽ ഉപയോഗിക്കുന്ന തിരുവാഭരണങ്ങൾ ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സർക്കാരിന്റെ സുരക്ഷയിലാണ് തിരുവാഭരണം പന്തളം കൊട്ടരത്തിലിരിക്കുന്നതെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി. കൂടുതൽ സുരക്ഷയും സംരക്ഷണവും ആവശ്യമെന്ന് സുപ്രീംകോടതി നിർദേശിച്ചാൽ അത് ചെയ്യുമെന്നും മന്ത്രി അറിയിച്ചു. ദേവസ്വം ബോർഡുമായി ആലോചിച്ച് ഇക്കാര്യത്തിൽ റിപ്പോർട്ട് നൽകുമെന്നും മന്ത്രി.

09:13 (IST)06 Feb 2020





















സ്വാഗതം

മറ്റൊരു വാർത്ത ദിനത്തിലേക്ക് ഇന്ത്യൻ എക്‌സ്പ്രസ് മലയാളം വായനക്കാർക്ക് സ്വാഗതം. കേരള വാർത്തൾ ഒറ്റ ക്ലിക്കിൽ തത്സമയം നിങ്ങളിലേക്ക് എത്തിക്കുകയാണ് ഞങ്ങൾ.

Kerala News: പന്തളം കൊട്ടാരത്തില്‍ തര്‍ക്കം രൂക്ഷമാണെന്നും സംസ്ഥാന സര്‍ക്കാരിന് തിരുവാഭരണങ്ങള്‍ ഏറ്റെടുത്തുകൂടെയെന്നും കോടതി ചോദിച്ചു. തിരുവാഭരണം ഏറ്റെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ വാക്കാല്‍ കോടതിയെ അറിയിച്ചു. തിരുവാഭരണങ്ങള്‍ ക്ഷേത്രത്തിന് കൈമാറാനോ പരിപാലനത്തിന് പ്രത്യേക ഓഫീസറെ നിയമിക്കാനോ വേണ്ടിയുള്ള നിര്‍ദേശം നടപ്പാക്കാത്തത് എന്തുകൊണ്ടാണെന്ന് ദേവസ്വം ബോര്‍ഡിനോട് ആരഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala news today live updates february 6th traffic accidents news