Latest News
മമത ബാനര്‍ജി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; സമാധാനത്തിന് ആഹ്വാനം
രാജ്യത്ത് ഇന്നലെ 3,780 കോവിഡ് മരണം, ഏറ്റവും ഉയര്‍ന്ന നിരക്ക്

Kerala News Highlights: സംസ്ഥാന സർക്കാരിനോട് ഏറ്റുമുട്ടാൻ മാനേജ്‌മെന്റുകൾ

Kerala News: സർക്കാരിനെതിരെ പ്രക്ഷോഭം കടുപ്പിക്കാനാണ് മാനേജ്‌മെന്റുകളുടെ തീരുമാനം

Kerala News: തിരുവനന്തപുരം: എയഡ‌ഡ് സ്‌കൂളിലെ അധ്യാപക നിയമനം സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കുന്നതിനെതിരെ മാനേജ്മെന്റുകള്‍ നിയമനടപടിക്കൊരുങ്ങുന്നു. മാനേജ്‌മെന്റ് പ്രതിനിധികളുടെ യോഗം നാളെ തിരുവനന്തപുരത്ത് ചേരും. സിംഗിള്‍ മാനേജ്‌മെന്റ് മുന്‍കയ്യെടുക്കുന്ന യോഗത്തിലേക്ക് കോര്‍പ്പറേറ്റ് മാനേജ്മെന്റുകളെയും ക്ഷണിക്കും. സർക്കാരിനെതിരെ പ്രക്ഷോഭം കടുപ്പിക്കാനാണ് മാനേജ്‌മെന്റുകളുടെ തീരുമാനം.

സംസ്ഥാനത്തെ എയ്‌ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാരിനെ വിമർശിച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ് രംഗത്തെത്തിയിരുന്നു. മാനേജ്മെന്റുകളെയും അദ്ധ്യാപകരെയും വിരട്ടി കൊണ്ട് വിദ്യാഭ്യാസ മേഖല ശുദ്ധീകരിക്കാൻ കഴിയുമെന്ന് ആരും കരുതേണ്ടെന്ന് പറഞ്ഞ കെപിഎ മജീദ് വയനാട്ടിൽ പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിന് ശേഷം അധ്യാപകർ സ്കൂളുകളിൽ മാളം തപ്പി നടക്കുകയാണെന്നും പരിഹസിച്ചു.

“ഏതോ ഒരു സ്കൂളിലെ കുട്ടിയെ പാമ്പ് കടിച്ചു എന്ന് കരുതി സംസ്ഥാനനത്തെ മുഴുവൻ സ്കൂളുകളിലും മാളം ഉണ്ടോ എന്ന് നോക്കി നടക്കുകയാണ് അദ്ധ്യാപകർ. വിദ്യാഭ്യാസ മേഖലയിൽ കാതലായ മാറ്റം ഉണ്ടാവുന്നില്ല,” കെ പി എ മജീദ് പറഞ്ഞു. മാനേജ്മെന്റുകളെ വിമർശിച്ച മുഖ്യമന്ത്രിക്ക് മറുപടിയുമായാണ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെപിഎ മജീദ് രംഗത്തെത്തിയത്. വിരട്ടൽ മുഖ്യ മന്ത്രിയുടെ തനത് ശൈലിയാണ്. മാനേജ്മെന്റുകൾ വിദ്യാഭ്യാസ മേഖലയിൽ നിരവധി സംഭാവനകൾ നൽകിയിട്ടുണ്ടെന്നും കെപിഎ മജീദ് പറഞ്ഞു.

Live Blog

Minute-by-minute updates of news from Kerala: ഒരു ദിവസത്തെ കേരള വാർത്തകൾ ഒറ്റ ക്ലിക്കിൽ വായനക്കാരിലേക്ക്


21:01 (IST)10 Feb 2020

4 ദിവസം കൊണ്ട് 30 ലക്ഷം രൂപയുടെ കൂപ്പണുകള്‍ക്ക് പുസ്തകങ്ങള്‍ നല്‍കി

നാലു ദിവസം പിന്നിട്ടപ്പോള്‍ കൃതിയില്‍ ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതിയിലൂടെ കൂപ്പണുകളുമായി പുസ്തകങ്ങള്‍ വാങ്ങാനെത്തുന്ന കുട്ടികളുടെ തിരക്കേറി. ഇന്നലെ (ഫെബ്രു 10) മലപ്പുറം, കാസര്‍ഗോഡ്, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള കുട്ടികളാണ് എത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സഹകരണ സ്ഥാപനങ്ങളിലൂടെയാണ് കൂപ്പണുകള്‍ വിദ്യാലയങ്ങളിലെത്തിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് കൃതിയിലും വന്‍വിജയമായ പദ്ധതിയിലൂടെ ഈ വര്‍ഷം ഒന്നരക്കോടി രൂപയുടെ പുസ്തകങ്ങള്‍ നല്‍കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇന്നലെ വരെ 30 ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കിക്കഴിഞ്ഞെന്ന് എസ്പിസിഎസ് അധികൃതര്‍ അറിയിച്ചു. തിരക്കൊഴിവാക്കാന്‍ ജില്ല തിരിച്ചുള്ള സന്ദര്‍ശനദിനങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ചു നല്‍കിയിരിക്കയാണ്.  

20:16 (IST)10 Feb 2020

സീരിയൽ താരങ്ങൾക്കെതിരെ ഹർജി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതികളായ സീരിയൽ താരങ്ങളെ അറസ്റ്റു ചെയ്യുന്നില്ലെന്ന് ആരോപിച്ച് ഹൈക്കോടതിയിൽ ഹർജി. കേസെടുത്ത് ഒരു മാസം കഴിഞ്ഞിട്ടും പൊലീസ് പ്രതികളെ പിടികൂടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ മാതാവാണ് കോടതിയെ സമീപിച്ചിട്ടുള്ളത്. ഹർജിയിൽ കോടതി പൊലീസിന്റെ വിശദീകരണം തേടി. പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും കേസ് ക്രൈംബ്രാഞ്ചിനു വിടണമെന്നുമാണ് ഹർജിയിലെ ആവശ്യം. ഒന്നാം പ്രതിയായ സീരിയൽ നടൻ, രണ്ടാം പ്രതിയായ നടിയുടെ സഹായത്തോടെ 16 കാരിയെ പീഡിപ്പിച്ചെന്നാണ് മാതാവിന്റെ പരാതി.

20:03 (IST)10 Feb 2020

നടി ലീന മരിയ പോളിനെതിരെ സിബിഐയുടെ ലുക്ക് ഔട്ട് നോട്ടീസ്

സിബിഐ ഉദ്യോഗസ്ഥ ചമഞ്ഞ് വ്യവസായിയില്‍നിന്നും പണം തട്ടാൻ ശ്രമിച്ച കേസില്‍ നടി ലീന മരിയ പോളിനെതിരെ സിബിഐയുടെ ലുക്ക് ഔട്ട് നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകാതെ വന്നതോടെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. ഹൈദരാബാദിലെ വ്യവസായിയായ സാംബശിവ റാവുവില്‍നിന്ന് പണം തട്ടാൻ ശ്രമിച്ച കേസിലാണ് ലീന മരിയ പോളിനെതിരായ നടപടി. സിബിഐ കേസില്‍ പ്രതിയായിരുന്നു സാംബശിവ റാവു. സിബിഐ ഉദ്യോഗസ്ഥയെന്ന് പരിചയപ്പെടുത്തിയ ലീന മരിയ പോള്‍, കേസില്‍നിന്ന് ഒഴിവാക്കാൻ സഹായിക്കാമെന്ന് സാംബശിവ റാവുവിന് വാഗ്ദ്ധാനം നല്‍കി. ഇതിനായി പണം ആവശ്യപ്പെടുകയായിരുന്നു.

19:55 (IST)10 Feb 2020

രണ്ട് പേർ പിടിയിൽ

കൊറോണയുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത പ്രചരിപ്പിച്ചെന്ന പരാതിയിൽ തൃശൂരിൽ രണ്ടു പേർ പിടിയിൽ 

18:01 (IST)10 Feb 2020

ശബരിമല ദേശീയ തീർത്ഥാടന കേന്ദ്രമാക്കില്ല: കേന്ദ്രമന്ത്രി

ശബരിമല ദേശീയ തീർത്ഥാടന കേന്ദ്രമാക്കുമോ എന്ന ചോദ്യത്തിന് ഉത്തരം നൽകി കേന്ദ്ര ടൂറിസം മന്ത്രി. കൊടിക്കുന്നിൽ സുരേഷ് എംപി ലോക്‌സഭയിൽ ചോദ്യം ഉന്നയിച്ചപ്പോൾ അതിനു മറുപടി നൽകുകയായിരുന്നു കേന്ദ്രമന്ത്രി. ശബരിമല ദേശീയ ടൂറിസം കേന്ദ്രമാക്കില്ലെന്നാണ് കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ളാദ് പട്ടേൽ ലോക്‌സഭയിൽ പറഞ്ഞത്. രേഖാമൂലമുള്ള മറുപടിയാണ് കേന്ദ്രമന്ത്രി ലോക്‌സഭയിൽ നൽകിയത്.

17:40 (IST)10 Feb 2020

വിൻ വിൻ W-551 ലോട്ടറി, ഒന്നാം സമ്മാനം മലപ്പുറത്ത് വിറ്റ ടിക്കറ്റിന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-550 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പൂർത്തിയായി. മലപ്പുറം ജില്ലയിൽ വിറ്റ WO 800754 എന്ന ടിക്കറ്റ് നമ്പരിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ലഭിച്ചത് കോട്ടയം ജില്ലയിൽ വിറ്റ WV 361853 എന്ന ടിക്കറ്റ് നമ്പരിനാണ്. നാല് മണി മുതല്‍ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. Read More

17:15 (IST)10 Feb 2020

പുതിയ ഹൈക്കോടതി ജഡ്ജി പി.വി കുഞ്ഞികൃഷ്ണൻ

ഹൈക്കോടതി ജഡ്ജിയായി അഭിഭാഷകൻ പി.വി കുഞ്ഞികൃഷ്ണനെ നിയമിച്ച് രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിച്ചു. കണ്ണൂർ പിണറായി സ്വദേശിയാണ്. സിനിമാ നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മകനാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അഭിഭാഷകനാണ് 

16:50 (IST)10 Feb 2020

കൂടത്തായി കേസിലെ അവസാന കുറ്റപത്രമായി

കൂടത്തായി കൊലപാതക പരമ്പരയിലെ അവസാന കുറ്റപത്രമായി. ജോളിയുടെ ആദ്യഭർത്താവ് റോയിയുടെ അമ്മ അന്നമ്മയെ കൊന്ന കേസിലെ കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്നത്. കേസിൽ ജോളി മാത്രമാണ് പ്രതി. ആട്ടിൻസൂപ്പിൽ വിഷം കലർത്തി നൽകിയാണ് അന്നമ്മയെ ജോളി കൊന്നതെന്ന് സംശയാതീതമായി തെളിയിക്കാൻ കഴിഞ്ഞതായി റൂറൽ എസ്‍പി കെ ജി സൈമൺ വ്യക്തമാക്കി. കൂടത്തായി കൊലപാതക പരമ്പരയിലെ ആറാമത്തെ കുറ്റപത്രമാണ് ഇന്ന് സമർപ്പിച്ചത്. 129 സാക്ഷികൾ, 79 ഡോക്യുമെന്‍റ്സ്, 1061 പേജ്. കുറ്റമറ്റ രീതിയിൽത്തന്നെ അന്വേഷണം പൂർത്തിയാക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് കെ ജി സൈമൺ വ്യക്തമാക്കി. 

15:31 (IST)10 Feb 2020

തീരദേശ നിയമം ലംഘിച്ച് പണിത കെട്ടിടങ്ങളുടെ വിവരങ്ങളെവിടെ? സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്

കേരളത്തിലെ അനധികൃത കയ്യേറ്റങ്ങള്‍ സംബന്ധിച്ച മേജര്‍ രവിയുടെ കോടതി അലക്ഷ്യ ഹര്‍ജിയില്‍ ചീഫ് സെക്രട്ടറിക്ക് സുപ്രീം കോടതി നോട്ടീസ്. തീരദേശ പരിപാലന നിയമം ലംഘിച്ച് കേരളത്തില്‍ നിര്‍മിച്ച മുഴുവന്‍ കെട്ടിടങ്ങളുടെയും പട്ടിക കോടതിക്ക് കൈമാറുന്നില്ലെന്ന് കാണിച്ചാണ് മേജര്‍ രവി ഹര്‍ജി നല്‍കിയത്. വിഷയം അതീവ ഗൗരവം ഉള്ളതാണെന്നും ചീഫ് സെക്രട്ടറി ആറാഴ്ചക്കകം മറുപടി നല്‍കണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. 

14:34 (IST)10 Feb 2020

ക്രിസ്മസ് പുതുവത്സര ബംപർ ST 269609 എന്ന നമ്പരിന്

ക്രിസ്മസ് പുതുവത്സര ബംപർ (BR 71) നറുക്കെടുപ്പ് ആരംഭിച്ചു. ST 269609 എന്ന നമ്പരിനാണ് ഒന്നാം സമ്മാനം. ഏറ്റവും കൂടുതൽ സമ്മാനത്തുക ലഭിക്കുന്ന കേരള സംസ്ഥാന ലോട്ടറികളിൽ ഒന്നാണ് ക്രിസ്മസ്-പുതുവത്സര ബംപർ. 12 കോടിയാണ് ക്രിസ്മസ് പുതുവത്സര ബംപറിന്റെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 കോടി (50 ലക്ഷം വീതം 10 പേർക്ക്), മൂന്നാം സമ്മാനം (10 ലക്ഷം വീതം 10 പേർക്ക്), നാലാം സമ്മാനം 1 കോടി (5 ലക്ഷം വീതം 20 പേർക്ക്), അഞ്ചാം സമ്മാനം 1 ലക്ഷം (അവസാന അഞ്ചക്കത്തിന്). ക്രിസ്മസ് പുതുവത്സര ബംപർ ടിക്കറ്റിന്റെ വില 300 രൂപയാണ്. Read More

14:09 (IST)10 Feb 2020

ഹർത്താൽ ആഹ്വാനം: ചെന്നിത്തലയ്‌ക്കെതിരായ ഹർജി കോടതി തള്ളി

ഹർത്താൽ ആഹ്വാനം ചെയ്തതിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ  നടപടി ആവശ്യപ്പെട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. രമേശ് ചെന്നിത്തലക്കെതിരെ കേസെടുക്കണമെന്നും നഷ്ട്പരിഹാരം ഈടാക്കാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ട് മണിമല പഞ്ചായത്തംഗവും കോൺഗ്രസ് പ്രവർത്തകനുമായ സോജൻ പവിയാനോസ് സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റിസ്
എസ്.മണികുമാർ അധ്യക്ഷനായ ബഞ്ച് തള്ളിയത്.

13:30 (IST)10 Feb 2020

ഏതോ ഒരു കുട്ടിക്ക് പാമ്പുകടിയേറ്റതിന് മുഴുവൻ സ്കൂളിലും മാളം തപ്പുന്നു: കെപിഎ മജീദ്

വയനാട്ടിൽ പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിന് ശേഷം അധ്യാപകർ സ്കൂളുകളിൽ മാളം തപ്പി നടക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദിന്റെ പരിഹാസം. സംസ്ഥാനത്തെ എയ്‌ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാരിനെ വിമർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

12:59 (IST)10 Feb 2020

കടവൂര്‍ ജയൻ വധക്കേസ്; പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കീഴടങ്ങി

കടവൂര്‍ ജയൻ വധക്കേസ് പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കീഴടങ്ങി. ഒളിവിലായിരുന്ന ഒന്‍പത് പ്രതികളും അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിലാണ് പുലര്‍ച്ചെ കീഴടങ്ങിയത്. ഇവരെ കോടതിയിൽ ഹാജരാക്കി. കടവൂര്‍ ജയൻ വധക്കേസിൽ പ്രതികളായ  9 ആര്‍എസ് എസ് പ്രവര്‍ത്തകരും കുറ്റക്കാരാണെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിധിച്ചിരുന്നു. തുടര്‍ന്ന് ശിക്ഷ പറയാൻ തിയതി തീരുമാനിച്ചെങ്കിലും ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതികള്‍ എത്താത്തതിനാല്‍ അത് മാറ്റി വച്ചു. രണ്ടാം തവണ പരിഗണിച്ചപ്പോഴും പ്രതികള്‍ കോടതിയിലെത്തിയിരുന്നില്ല. 

11:33 (IST)10 Feb 2020

വിജിലൻസ് രൂപീകരണം നിയമപരമല്ലന്ന ഹർജി ഹൈക്കോടതി തള്ളി

വിജിലൻസ് രൂപീകരണം നിയമപരമല്ലെന്ന ഹർജി ഹൈക്കോടതി തള്ളി.അഴിമതിക്കേസുകൾ അന്വേഷിക്കാൻ വിജിലൻസിന് അധികാരമുണ്ടന്ന് ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. അഴിമതിക്കേസിൽ പ്രതികളായ രണ്ട് പൊലീസുകാർ സമർപ്പിച്ച ഹർജിക്കാണ് ജസ്റ്റിസ് എ.ഹരിപ്രസാദ് അധ്യക്ഷനായ ബഞ്ച് തള്ളിയത്. പ്രത്യേക നിയമനിർമാണത്തിലുടെ അല്ല വിജിലൻസിന്റെ രുപീകരണമെന്നും അതുകൊണ്ട് തന്നെ നിയമസാധുതയില്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. പൊലീസ് വകുപ്പിന് കീഴിൽ പ്രത്യേക ഉത്തരവിലൂടെയാണ് വിജിലൻസ് രൂപീകരിച്ചതെന്നും പൊലീസ് ആക്ട് ഭേദഗതി ചെയ്തിട്ടില്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. Read More

11:19 (IST)10 Feb 2020

ശബരിമല: വിശാലബഞ്ച് രൂപീകരിച്ചതിൽ തെറ്റില്ലെന്ന് സുപ്രീംകോടതി, വാദം 17 മുതൽ

ശബരിമല വിഷയത്തിൽ വിശാലബഞ്ച് രൂപീകരിച്ചതിൽ തെറ്റില്ലെന്ന് സുപ്രീംകോടതി. വിശാല ബഞ്ചിന് വിട്ടത് സാധുവായ തീരുമാനമെന്ന വ്യക്തമാക്കിയ കോടതി ഇതുസംബന്ധിച്ച എതിർപ്പുകളെല്ലാം തള്ളി. ശബരിമല കേസിലെ പരിഗണനാ വിഷയങ്ങൾ പരിഗണിച്ചുവെന്നും കോടതി അറിയിച്ചു. രണ്ട് ഭാഗമായിട്ടായിരിക്കും കേസ് പരിഗണിക്കുക. ഫെബ്രുവരി 17 മുതൽ കേസിൽ തുടർച്ചയായി വാദം കേൾക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

10:08 (IST)10 Feb 2020

സ്ത്രി പ്രവേശനവുമായി ബന്ധപ്പെട്ടുള്ള വിശാലബെഞ്ചിന്‍റെ രൂപീകരണം ചട്ടവിരുദ്ധമാണോ എന്നതിൽ സുപ്രീംകോടതി വിധി ഇന്ന്

ശബരിമല സ്ത്രി പ്രവേശനവുമായി ബന്ധപ്പെട്ടുള്ള വിശാലബെഞ്ചിന്‍റെ രൂപീകരണം ചട്ടവിരുദ്ധമാണോ എന്നതിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ശബരിമല പുനഃപരിശോധന ഹർജികളിൽ വിശാല ബെഞ്ച് രൂപീകരിച്ചത് ചട്ടവിരുദ്ധമാണെന്ന് മുതിർന്ന അഭിഭാഷകൻ ഫാലി എസ് നരിമാൻ വാദിച്ചിരുന്നു. പുനഃപരിശോധന ഹർജികളിൽ ആദ്യം തീർപ്പ് കല്‍പ്പിക്കണമെന്നും നരിമാൻ ആവശ്യപ്പെട്ടിരുന്നു. നരിമാന്‍റെ വാദത്തെ കേരള സർക്കാരും പിന്തുണച്ചിരുന്നു.

10:04 (IST)10 Feb 2020

Christmas New Year Bumper: ക്രിസ്മസ് പുതുവത്സര ബംപർ നറുക്കെടുപ്പ് ഇന്ന്

ക്രിസ്മസ് പുതുവത്സര ബംപർ (BR 71) നറുക്കെടുപ്പ് ഇന്നന് നടക്കും. അച്ചടിച്ച ടിക്കറ്റുകളുടെ ഭൂരിഭാഗവും വിറ്റഴിഞ്ഞതായാണ് റിപ്പോർട്ട്. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് നടക്കുന്നത്. നറുക്കെടുപ്പിന്റെ തത്സമയ വിവരണം ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിൽ ലഭ്യമാകും. 20 ലക്ഷം ടിക്കറ്റുകളാണ് ആദ്യം അച്ചടിച്ചത്. ഇത് വിറ്റു തീർന്നതോടെ കൂടുതൽ ടിക്കറ്റുകൾ അച്ചടിച്ച് ആളുകളിലേക്ക് എത്തിച്ചിരുന്നു.

10:03 (IST)10 Feb 2020

Win Win W-551 Lottery Result: വിൻ വിൻ W-551 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-550 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് നറുക്കെടുപ്പ് ആരംഭിക്കുന്നത്. മൂന്ന് മണിമുതല്‍ ഫലം ലഭ്യമായി തുടങ്ങും. നാല് മണി മുതല്‍ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാകും.

09:02 (IST)10 Feb 2020

കൂടത്തായി: അന്നമ്മ കൊലപാതക കേസിൽ ജോളിക്കെതിരെ ഇന്ന് കുറ്റപത്രം സമർപ്പിക്കും

ഏറെ കോളിളക്കം സൃഷ്ടിച്ച കൂടത്തായി കൊലപാതക പരമ്പരയിലെ അവസാന കുറ്റപത്രം ഇന്ന് സമർപ്പിക്കും. പൊന്നാമറ്റം അന്നമ്മ തോമസിന്റെ കൊലപാതക കേസിലാണ് താമരശേരി ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുക. കേസിലെ മുഖ്യപ്രതി ജോളിയുടെ ആദ്യ ഭർത്താവിന്റെ മാതാവാണ് അന്നമ്മ തോമസ്. ഈ കേസിൽ ജോളി മാത്രമാണ് പ്രതിപട്ടികയിലുള്ളത്.  Read More

09:01 (IST)10 Feb 2020

പ്രതിഷേധത്തിന് പ്രതിപക്ഷം

അധ്യാപക നിയമനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള തീരുമാനത്തിനെതിരെയും, ജീവനക്കാരുടെ പുനർവിന്യാസത്തിനുമെതിരെ പ്രതിപക്ഷം നിയമസഭയിൽ പ്രതിഷേധം ഉയർത്തും. സർക്കാർ നീക്കം വെറും തട്ടിപ്പാണെന്നും ജനദ്രോഹപരമാണെന്നുമാണ് പ്രതിപക്ഷ നിലപാട്. എന്നാൽ തീരുമാനത്തിൽ ഉറച്ച് നിൽക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും സ്വീകരിച്ചിട്ടുള്ളത്.

09:00 (IST)10 Feb 2020

സംസ്ഥാന ബജറ്റിന്മേൽ നിയമസഭയിൽ ചർച്ചയ്ക്ക് ഇന്ന് തുടക്കം

ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച സംസ്ഥാന ബജറ്റിന്മേലുള്ള ചർച്ചയ്ക്ക് ഇന്ന് നിയമസഭയിൽ തുടക്കമാകും. ബുധനാഴ്ച വരെ മൂന്ന് ദിവസം നീണ്ടു നിൽക്കുന്നതാണ് ചർച്ച. പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റാണ് കഴിഞ്ഞ ദിവസം ധനമന്ത്രി അവതരിപ്പിച്ചത്. 25 രൂപയ്ക്ക് ഊണ് ലഭ്യമാക്കുന്ന വിശപ്പ് രഹിത കേരളം പദ്ധതിയുൾപ്പടെ ഒട്ടെറെ ജനക്ഷേമ പദ്ധതികൾ ധനമന്ത്രി ബജറ്റിൽ അവതരിപ്പിച്ചിരുന്നു.

09:00 (IST)10 Feb 2020

സ്വാഗതം

മറ്റൊരു വാർത്ത ദിനത്തിലേക്ക് വായനക്കാർക്ക് സ്വാഗതം. കേരള വാർത്തകളുടെ തത്സമയം വായിക്കുന്നതിന് ഇന്ത്യൻ എക്സപ്രസ് മലയാളത്തിന്റെ ഈ വർത്ത ലിങ്കിനൊപ്പം തുടരുക.

Kerala News: സംസ്ഥാനത്ത് 25 രൂപയ്‌ക്ക് ഊണ് ലഭ്യമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. 25 രൂപയ്‌ക്ക് ഊണ്‌ ലഭ്യമാക്കുന്നതിനുവേണ്ടി കുടുംബശ്രീയുടെ 1000 ഔട്ട്‌ലെറ്റുകൾ തുടങ്ങും. ഇതിനായി ബജറ്റിൽ 20 കോടി രൂപ മാറ്റിവയ്‌ക്കുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ‘വിശപ്പ് രഹിത കേരളം’ പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നതെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പറഞ്ഞു.

ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച സംസ്ഥാന ബജറ്റിന്മേലുള്ള ചർച്ചയ്ക്ക് ഇന്ന് നിയമസഭയിൽ തുടക്കമാകും. ബുധനാഴ്ച വരെ മൂന്ന് ദിവസം നീണ്ടു നിൽക്കുന്നതാണ് ചർച്ച. പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റാണ് കഴിഞ്ഞ ദിവസം ധനമന്ത്രി അവതരിപ്പിച്ചത്. 25 രൂപയ്ക്ക് ഊണ് ലഭ്യമാക്കുന്ന വിശപ്പ് രഹിത കേരളം പദ്ധതിയുൾപ്പടെ ഒട്ടെറെ ജനക്ഷേമ പദ്ധതികൾ ധനമന്ത്രി ബജറ്റിൽ അവതരിപ്പിച്ചിരുന്നു.

അതേസമയം അധ്യാപക നിയമനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള തീരുമാനത്തിനെതിരെയും, ജീവനക്കാരുടെ പുനർവിന്യാസത്തിനുമെതിരെ പ്രതിപക്ഷം നിയമസഭയിൽ പ്രതിഷേധം ഉയർത്തും. സർക്കാർ നീക്കം വെറും തട്ടിപ്പാണെന്നും ജനദ്രോഹപരമാണെന്നുമാണ് പ്രതിപക്ഷ നിലപാട്. എന്നാൽ തീരുമാനത്തിൽ ഉറച്ച് നിൽക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും സ്വീകരിച്ചിട്ടുള്ളത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala news today live updates february 10th traffic accidents news

Next Story
Win Win W-551 Lottery Result: വിൻ വിൻ W-551 ലോട്ടറി, ഒന്നാം സമ്മാനം മലപ്പുറത്ത് വിറ്റ ടിക്കറ്റിന്win win w-534 lottery result, വിൻ വിൻ w-534, ഭാഗ്യക്കുറി, kerala lottery, കേരള ലോട്ടറി, വിൻ വിൻ ലോട്ടറി, ലോട്ടറി ഫലം, win win w-534 lottery, win win kerala lottery, kerala win win w-534 lottery, win win w-534 lottery today, win win w-534 lottery result today, win win w-534 result live, kerala Lottery, kerala lottery result, kerala lottery live today, kerala lottery result today, kerala lottery news, kerala news, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com