Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ
സാഹിത്യകാരന്‍ തോമസ് ജോസഫ് അന്തരിച്ചു

Kerala News Highlights: മിഥില മോഹൻ വധക്കേസ്: സിബിഐ റിപ്പോർട്ട് തേടി ഹെെക്കോടതി

Kerala News: ഒരാളെ പ്രതി ചേർത്ത് താൽക്കാലിക കുറ്റപത്രം സമർപ്പിച്ചതായും സിബിഐ കോടതിയെ അറിയിച്ചു

Magistrate Deepa mohan, മജിസ്‌ട്രേറ്റ് ദീപ മോഹൻ, Advocates locked magistrate in court chamber, മജിസ്‌ട്രേറ്റിനെ അഭിഭാഷകര്‍ പൂട്ടിയിട്ടു, Highcourt registers suo motu case, ഹൈക്കോടതി സ്വമേധയാ കേസെടുത്തു, Magistrate, മജിസ്‌ട്രേറ്റ്, Magistrate Court, മജിസ്‌ട്രേറ്റ് കോടതി, Chamber, ചേംബർ, Advocates, അഭിഭാഷകർ, Latest news, ലേറ്റസ്റ്റ് ന്യൂസ്, IE Malayalam, ഐഇ മലയാളം 

Kerala News Highlights:  കൊച്ചി: മിഥില മോഹൻ വധക്കേസിൽ ഹൈക്കോടതി സിബിഐയുടെ അന്വേഷണ പുരോഗതി റിപോർട് തേടി. മൂന്ന് മാസത്തിനകം റിപോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ് ബി.ഹരിപ്രസാദ് സിബിഐക്ക് നിർദേശം നൽകി. ഒരാളെ പ്രതി ചേർത്ത് താൽക്കാലിക കുറ്റപത്രം സമർപ്പിച്ചതായും സിബിഐ കോടതിയെ അറിയിച്ചു. പ്രതികൾ ഉന്നത സ്വാധീനമുള്ളവരാണന്നും സിബിഐയെ സ്വാധീനിക്കാൻ ശേഷിയുള്ളവരാണെന്നും ചൂണ്ടിക്കാട്ടി മിഥില മോഹന്റെ മകൻ മനേഷ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർദേശം. ക്രൈം ബ്രാഞ്ച് അന്വേഷിച്ച കേസ് ഒന്നര വർഷമായി സിബിഐ ഏറ്റെടുത്തിട്ടും എങ്ങുമെത്തിയിട്ടില്ലെന്നും സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.

ഉള്ളിവില നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി. ഉള്ളി ഒഴിവാക്കാനാവാത്ത ഭക്ഷണ സാധനമാണന്നും വില കുത്തനെ ഉയർന്നതോടെ കുടുംബ ബജറ്റ് തകിടം മറിഞ്ഞെന്നും സാധാരണക്കാർ ദുരിതത്തിലായന്നും ഹർജയിൽ പറയുന്നു.

ആറ് മാസം മുൻപ് 12-18 രൂപ വിലയുണ്ടായിരുന്ന വലിയ ഉള്ളിക്ക് ഇപ്പോൾ 140 രൂപയാണ് വില. ചെറിയ ഉള്ളിക്ക് 160 രൂപയും വെളുത്തുള്ളിക്ക് 200 രൂപയായും വില ഉയർന്നെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. വില നിയന്ത്രക്കാൻ ബാധ്യതയുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരു നടപടിയും സ്വീകരിക്കുന്നില്ലന്നും വില നിയന്ത്രിക്കാൻ സർക്കാരുകൾക്ക് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. കൊച്ചിയിലെ അഭിഭാഷകനായ മനു റോയ് ആണ് ഹർജിക്കാരൻ.

Live Blog

Kerala News Highlights:  ഇന്നത്തെ കേരള വാർത്തകൾ


18:15 (IST)09 Dec 2019

നിർമാതാക്കൾക്കെതിരെ വീണ്ടും ഷെയ്‌ൻ

നിര്‍മാതാക്കള്‍ക്ക് മനോവിഷമമാണോ മനോരോഗമാണോ എന്നാണ് സംശയമെന്ന് നടന്‍ ഷെയ്ന്‍ നിഗം. ഐഎഫ്എഫ്‌കെ വേദിയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഷെയ്ന്‍. ചലച്ചിത്ര മേളയില്‍ ‘കുമ്പളങ്ങി നൈറ്റ്‌സി’ന്റെ പ്രദര്‍ശനത്തിന് എത്തിയപ്പോഴായിരുന്നു ഷെയ്നിന്റെ പ്രതികരണം. പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്, എന്നാൽ ചർച്ചയ്ക്ക് ചെല്ലുമ്പോൾ തന്റെ ഭാഗം വിശദീകരിക്കാൻ അവസരം ലഭിക്കുന്നില്ലെന്നും റേഡിയോ പോലെ ഒരു കൂട്ടർ മാത്രമാണ് ഇരുന്ന് സംസാരിക്കുന്നതെന്നും ഷെയ്ൻ പറഞ്ഞു. ചർച്ചയ്ക്ക് ശേഷം വീണ്ടും ചിത്രീകരണത്തിനായി പോയപ്പോൾ, ഇക്കുറി നിർമാതാവല്ല മറിച്ച് സംവിധായകനും ക്യാമറാമാനുമായിരുന്നു തന്നെ ബുദ്ധിമുട്ടിച്ചതെന്നും അതിന് തന്റെ പക്കൽ തെളിവുകളുണ്ടെന്നും ഷെയ്ൻ പറഞ്ഞു.

16:39 (IST)09 Dec 2019

താമസ രേഖ പുതുക്കുന്നതിന് യോഗ്യത സർട്ടിഫിക്കറ്റ്, മലയാളികൾ ഉൾപ്പടെയുളള പ്രവാസികൾ പ്രതിസന്ധിയിൽ

സൗദി അറേബ്യയിൽ താമസ രേഖ പുതുക്കുന്നതിന് ഇഖാമയിൽ രേഖപ്പെടുത്തിയ പ്രൊഫഷൻ അനുസരിച്ചുള്ള യോഗ്യത സർട്ടിഫിക്കറ്റ് വേണമെന്ന നിയമം പ്രാബല്യത്തിലായതോടെ മലയാളികൾ ഉൾപ്പടെ നിരവധി പ്രവാസികൾ പ്രതിസന്ധിയിലായി. ജോലി ചെയ്യുന്ന കമ്പനികൾ ഇഖാമ പുതുക്കാനായി രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ ആവശ്യപ്പെട്ട് ഇതിനകം തൊഴിലാളികൾക്ക് അറിയിപ്പ് നൽകി. Read More

15:27 (IST)09 Dec 2019

മിഥില മോഹൻ വധക്കേസ്: ഹൈക്കോടതി റിപ്പോർട്ട് തേടി

മിഥില മോഹൻ വധക്കേസിൽ ഹൈക്കോടതി സിബിഐ യുടെ അന്വേഷണ പുരോഗതി റിപ്പോർട്ട് തേടി . മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ് ബി. ഹരിപ്രസാദ് സിബിഐക്ക് നിർദേശം നൽകി. ഒരാളെ പ്രതി ചേർത്ത് താൽക്കാലിക കുറ്റപത്രം സമർപ്പിച്ചതായും സിബിഐ കോടതിയെ അറിയിച്ചു.  പ്രതികൾ ഉന്നത സ്വാധീനമുള്ളവരാണന്നും സിബിഐയെ സ്വാധീനിക്കാൻ ശേഷിയുള്ളവരാണന്നും ചൂണ്ടിക്കാട്ടി മിഥില മോഹന്റെ മകൻ മനേഷ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർദേശം.  ക്രൈം ബ്രാഞ്ച്  അന്വേഷിച്ച കേസ് ഒന്നര വർഷമായി സിബിഐ ഏറ്റെടുത്തിട്ടും എങ്ങുമെത്തിയിട്ടില്ലന്നും സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. 12 വർഷം മുൻപ് നടന്ന കൊലപാതകക്കേസിന്റെ അന്വേഷണം ഹൈക്കോടതി നിർദ്ദേശപ്രകാരം 2018 ജനുവരി 11 നാണ് സിബിഐ ഏറ്റെടുത്തത് .

14:55 (IST)09 Dec 2019

എനിക്കെന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദിത്തം സർക്കാരിന്: ജസ്റ്റിസ് കെമാൽ പാഷ

പൊലീസ് അസോസിയേഷന്റെ നിരന്തര സമ്മർദമാണ് തനിക്കു നൽകിവന്ന സായുധ സുരക്ഷ പിൻവലിക്കാൻ‌ സർക്കാരിനെ പ്രേരിപ്പിച്ചതെന്ന് കേരള ഹൈക്കോടതി മുൻ ജഡ്ജി ബി.കെമാൽ പാഷ പറഞ്ഞു. എന്നാൽ,​ താൻ ആവശ്യപ്പെട്ടിട്ടല്ല സുരക്ഷ നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്തു ജഡ്ജിയായിരിക്കെ, അട്ടക്കുളങ്ങര ബോംബ് കേസിന്റെ വിചാരണ നടക്കുന്ന സമയത്താണ് ആദ്യം പൊലീസ് സുരക്ഷ നൽകിയത്. പിന്നീട് അതു തുടർന്നുവെന്നും കെമാൽ പാഷ പറഞ്ഞു. ശനിയാഴ്ചയാണ് കെമാൽ പാഷയുടെ സായുധ സുരക്ഷ സംസ്ഥാന സർക്കാർ പിൻവലിച്ചത്. സായുധ പൊലീസ് ക്യാമ്പിലെ നാല് പൊലീസുകാരായിരുന്നു സുരക്ഷ ചുമതലയക്കായി ജസ്റ്റിസിന് അനുവദിച്ചിരുന്നത്.

14:41 (IST)09 Dec 2019

മാനന്തവാടി ബിഷപ് ഹൗസിന് മുന്നിൽ സിസ്റ്റർ ദീപയുടെ മാതാപിതാക്കളുടെ സമരം

സിസ്റ്റർ ദീപ ജോസഫിനെ നാട്ടിലെത്തിക്കാൻ സഭ ഇടപെടണം എന്നാവശ്യപ്പെട്ട് മാതാപിതാക്കൾ മാനന്തവാടി ബിഷപ് ഹൗസിന് മുന്നിൽ സമരം തുടങ്ങി. സമരത്തെ അനുകൂലിച്ചും എതിർത്തും ഇവിടെ ആളുകളെത്തി. അതേസമയം സമരത്തെ എതിർത്ത് മാനന്തവാടി രൂപത രംഗത്തെത്തി. സമരത്തെ അനുകൂലിച്ച് സിസ്റ്റർ ലൂസി കളപ്പുരയും രംഗത്ത് വന്നു. 

14:22 (IST)09 Dec 2019

ഉള്ളിവില നിയന്ത്രിക്കണം; ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി

ഉള്ളിവില നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി. ഉള്ളി ഒഴിവാക്കാനാവാത്ത ഭക്ഷണ സാധനമാണന്നും വില കുത്തനെ ഉയർന്നതോടെ കുടുംബ ബജറ്റ് തകിടം മറിഞ്ഞെന്നും സാധാരണക്കാർ ദുരിതത്തിലായന്നും ഹർജയിൽ പറയുന്നു.  കൊച്ചിയിലെ അഭിഭാഷകനായ മനു റോയ് ആണ് ഹർജിക്കാരൻ.

14:02 (IST)09 Dec 2019

സദാചാരാക്രമണം: എം.രാധാകൃഷ്ണനെ പ്രസ്‌ക്ലബ് സെക്രട്ടറി സ്ഥാനത്ത് നിന്ന് സസ്പെൻഡ് ചെയ്തു

മാധ്യമപ്രവർത്തകയ്‌ക്കെതിരായ സദാചാരാക്രമണ കേസിൽ തിരുവനന്തപുരം പ്രസ്ക്ലബ് സെക്രട്ടറി സ്ഥാനത്ത് നിന്നും എം.രാധാകൃഷ്ണനെ സസ്പെൻഡ് ചെയ്തു. രാധാകൃഷ്ണന്റെ പ്രസ്ക്ലബ് അംഗത്വവും സസ്പെൻഡ് ചെയ്തതായി ജോയിന്റ് സെക്രട്ടറി സാബ്‌ളു തോമസ് ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു. “എന്റെ അധികാര പരിധി ഉപയോഗിച്ച് രാധാകൃഷ്ണനെ പ്രസ്ക്ലബ് സെക്രട്ടറി സ്ഥാനത്തു നിന്നും അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇനി ജനറൽ ബോഡി ചേർന്ന് തീരുമാനം അംഗീകരിക്കേണ്ടതുണ്ട്. രണ്ടു ദിവസത്തിനകം ജനറൽ ബോഡി വിളിക്കും,” സാബ്‌ളു തോമസ് പറഞ്ഞു. Read More

12:42 (IST)09 Dec 2019

ശബരിമലയിൽ കരിക്കിന് വില കൂട്ടാനാവില്ല: ഹൈക്കോടതി

ശബരിമലയിൽ കരിക്കിന് വില കൂട്ടാനാവില്ലന്ന് ഹൈക്കോടതി.  ഹോട്ടൽ ഭക്ഷണത്തിന് വില കൂട്ടണമെന്ന ആവശ്യം കഴിഞ്ഞ ദിവസം നിരസിച്ചതാണന്നും ഹർജി പിൻവലിക്കുന്നതാവും ഉചിതമെന്നും കോടതി വാക്കാൽ പരാമർശിച്ചു.
കരിക്കിന് 40 രൂപയായി വില വർധിപ്പിക്കണമെന്നാവശ്യപ്പെട്ട്  തമിഴ്നാട് സ്വദേശിയടക്കം രണ്ടു കച്ചവടക്കാരാണ് കോടതിയെ സമീപിച്ചിട്ടുള്ളത് .
30 രൂപ നിരക്കിൽ ടെൻഡർ പിടിച്ച ശേഷമാണ് നഷ്ടത്തിലാണന്ന് ചൂണ്ടിക്കാട്ടി വില വർധന ആവശ്യപ്പെടുന്നത് .ടെൻഡറിൽ ആരേയും നിർബന്ധിച്ച് പങ്കെടുപ്പിച്ചിട്ടുണ്ടോ എന്ന് കോടതി ആരാഞ്ഞു.

12:22 (IST)09 Dec 2019

ഇഗ്നോ ജനുവരി സെഷനിലേക്കുളള അഡ്മിഷൻ തുടങ്ങി, അപേക്ഷിക്കേണ്ട വിധം അറിയാം

ഇന്ദിര ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) ജനുവരി 2020 അക്കാദമിക് സെഷനിലേക്ക് ഓൺലൈനായി അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. എംഎ, ബിഎ, പിജി ഡിപ്ലോമ, ഡിപ്ലോമ, പിജി സർട്ടിഫിക്കറ്റ്, സർട്ടിഫിക്കറ്റ് പ്രോഗ്രാംസ്, അപ്രീസിയേഷൻ/അവെയർനെസ് ലെവൽ പ്രോഗ്രാമുകളിലേക്കാണ് വിദ്യാർഥികൾക്ക് അപേക്ഷിക്കാനാവുക. താൽപര്യമുളള വിദ്യാർഥികൾ ഔദ്യോഗിക വെബ്സൈറ്റിൽ രജിസ്റ്റേർഡ് ലോഗിൻ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്തശേഷം അപേക്ഷ പൂരിപ്പിക്കാം. രജിസ്റ്റേർഡ് ഇ-മെയിൽ ഐഡി ഇല്ലാത്തവർ ആപ്ലിക്കേഷൻ ലോഗിൻ പേജിലെ new registration ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങൾ നൽകിയശേഷം അപേക്ഷ സമർപ്പിക്കാം. ഓൺലൈനായി അപേക്ഷിക്കുന്നതിനുളള അവസാന തീയതി ഡിസംബർ 31, 2019. Read More

11:54 (IST)09 Dec 2019

ഒന്നാം വാർഷിക നിറവിൽ കണ്ണൂർ വിമാനത്താവളം

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം ആരംഭിച്ചിട്ട് ഇന്ന് ഒരു വർഷം പൂർത്തിയാവുന്നു. ഒന്നാം വാർഷിക ആഘോഷ പരിപാടികൾ മട്ടന്നൂരിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ വർഷം ഡിസംബർ ഒമ്പതിനായിരുന്നു കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്തത്.

11:50 (IST)09 Dec 2019

ശബരിമലയിൽ വിമാനത്താവളം തുടങ്ങാൻ നടപടി ആരംഭിച്ചു: മുഖ്യമന്ത്രി

ശബരിമലയിൽ വിമാനത്താവളം തുടങ്ങാൻ നടപടി ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ വിമാനത്താവളത്തിന്റെ ഒന്നാം വാർഷികവുമായി ബന്ധപ്പെട്ട പരിപാടികൾ കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ നാലാമത്തെ വിമാനത്താവളമായ കണ്ണൂർ വിമാനത്താവളത്തിന് ഒരു വർഷം കൊണ്ടുണ്ടായ പ്രവർത്തന വിജയം കണ്ണഞ്ചിപ്പിക്കുന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

10:49 (IST)09 Dec 2019

സ്വർണവിലയിൽ മാറ്റമില്ല; പെട്രോള്‍-ഡീസല്‍ വില, രൂപയുടെ വിനിമയ നിരക്ക്

ഇന്നത്തെ സ്വര്‍ണം, പെട്രോള്‍-ഡീസല്‍ വില, രൂപയുടെ വിനിമയ നിരക്ക് എന്നിവ ഒറ്റനോട്ടത്തില്‍. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ പെട്രോൾ വിലയിലും ഡീസൽ വിലയിലും ഏറ്റക്കുറച്ചിലുകളുണ്ട്. കേരളത്തിൽ സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിനു 3,515 രൂപയും പവനു 28,120 രൂപയുമാണ് ഇന്നത്തെ വില. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നു 71.10 എന്ന നിലയിലാണ്. Read More

09:34 (IST)09 Dec 2019

Kerala Lottery Win Win W-542 Result: വിൻ വിൻ W-542 ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടക്കും

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-542 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് നറുക്കെടുപ്പ് ആരംഭിക്കുന്നത്. മൂന്ന് മണിമുതല്‍ ഫലം ലഭ്യമായി തുടങ്ങും. നാല് മണി മുതല്‍ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാകും. വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം 65 ലക്ഷം, രണ്ടാം സമ്മാനം 10 ലക്ഷം രൂപ, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി ലഭിക്കുന്നത് 8,000 രൂപയാണ്.

Kerala News Highlights:  ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ആരെ തിരഞ്ഞെടുക്കണമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല. ഇന്നലെ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നെങ്കിലും അന്തിമ തീരുമാനത്തിലെത്താന്‍ നേതാക്കള്‍ക്ക് സാധിച്ചില്ല. കേന്ദ്ര നേതാക്കളുമായി സംസ്ഥാന നേതൃത്വം ചര്‍ച്ച തുടരുകയാണ്. പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതില്‍ ആര്‍എസ്‌എസ് നിലപാട് സുപ്രധാനമാണ്. ആര്‍എസ്‌എസിന് കൂടി താല്‍പര്യമുള്ളയാളെ ആയിരിക്കും സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കുക.

പൂരപ്രേമികളുടെയും ആനപ്രേമികളുടെയും പ്രിയപ്പെട്ട ആനകളായ ഗു​രു​വാ​യൂ​ർ പ​ത്മ​നാ​ഭ​നും വ​ലി​യ കേ​ശ​വ​നും ഉ​ത്സ​വ എ​ഴു​ന്ന​ള്ളി​പ്പു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തിന് വിലക്ക്. വനം വകുപ്പാണ് ആനകളെ എഴുന്നള്ളിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്. പ​ത്മ​നാ​ഭ​ന് പാ​ദ​രോ​ഗ​വും വ​ലി​യ കേ​ശ​വ​ന് ക്ഷ​യ​രോ​ഗ​വു​മു​ണ്ടെ​ന്ന​തി​നാ​ലാ​ണ് ഇത്. നേരത്തെ നാട്ടാന നിരീക്ഷണ സമിതി യോഗം ചേർന്ന് ഇക്കാര്യത്തിൽ തീരുമാനമെടുത്തിരുന്നു, ഇതിന്റെ തുടർച്ചയായാണ് അസി. ഫോറസ്റ്റ് കൺസർവേറ്ററുടെ ഉത്തരവ്.

മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ലെ ഡോ​ക്ട​ർ​മാ​ർ അ​ട​ങ്ങു​ന്ന സം​ഘം പ​രി​ശോ​ധി​ച്ച് വ്യ​ക്ത​ത വ​രു​ത്തു​ന്ന​ത് വ​രെ എ​ഴു​ന്ന​ള്ളി​പ്പ് ഉ​ൾ​പ്പെ​ടെ ഒ​രു ച​ട​ങ്ങി​നും ഈ ​ആ​ന​ക​ളെ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നാ​ണ് ഉത്തരവിൽ പറയുന്നത്. അതേസമയം വനം വകുപ്പ് ഉത്തരവിനെതിരെ ആന ഉടമകളുടെ സംഘടന രംഗത്തെത്തിയിട്ടുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala news today live updates december 9th traffic accident weather

Next Story
Kerala Lottery Win Win W-542 Result: വിൻ വിൻ W-542 ലോട്ടറി, ഒന്നാം സമ്മാനം കൊല്ലം ജില്ലയിൽ വിറ്റ ടിക്കറ്റിന്win win w-534 lottery result, വിൻ വിൻ w-534, ഭാഗ്യക്കുറി, kerala lottery, കേരള ലോട്ടറി, വിൻ വിൻ ലോട്ടറി, ലോട്ടറി ഫലം, win win w-534 lottery, win win kerala lottery, kerala win win w-534 lottery, win win w-534 lottery today, win win w-534 lottery result today, win win w-534 result live, kerala Lottery, kerala lottery result, kerala lottery live today, kerala lottery result today, kerala lottery news, kerala news, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com