Kerala News Today Highlights: ഗുണനിലവാരമില്ല: കേരളത്തിൽ അഞ്ചു വെളിച്ചെണ്ണ ബ്രാൻഡുകൾ നിരോധിച്ചു

Kerala News Today Live Updates: മെമ്മറീസ് 94, എവര്‍ഗ്രീന്‍, കെപിഎസ് ഗോള്‍ഡ്, കേരറാണി, കേര ക്രിസ്റ്റല്‍ എന്നീ പേരുകളിൽ വിപണിയിലെത്തിയിരുന്ന വെളിച്ചെണ്ണ ബ്രാൻഡുകൾക്കാണ് നിരോധനം

coconut iil, ban, food safety, christmas, new year, ie malayalam, വെളിച്ചെണ്ണ, നിരോധിച്ചു, ഭഷ്യ സുരക്ഷാ, ക്രിസ്തുമസ്, ഐഇ മലയാളം

Kerala News Today Live Updates: തിരുവനന്തപുരം: ഗുണനിലവാരമില്ലയെന്നു കണ്ടെത്തിയ അഞ്ചു വെളിച്ചെണ്ണ ബ്രാൻഡുകൾ നിരോധിച്ചു. മെമ്മറീസ് 94, എവര്‍ഗ്രീന്‍, കെപിഎസ് ഗോള്‍ഡ്, കേരറാണി, കേര ക്രിസ്റ്റല്‍ എന്നീ പേരുകളിൽ വിപണിയിലെത്തിയിരുന്ന വെളിച്ചെണ്ണ ബ്രാൻഡുകൾക്കാണ് നിരോധനം. കോഴിക്കോട് ഭക്ഷ്യസുരക്ഷ അസിസ്റ്റന്ര് കമ്മീഷണറാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

ശബരിമലയില്‍ വന്‍ ഭക്തജന പ്രവാഹം. ഓരോ ദിവസം പിന്നിടും തോറും ശബരിമലയില്‍ വിശ്വാസികളുടെ എണ്ണം വര്‍ധിക്കുകയാണ്. മണ്ഡല മകരവിളക്ക് മഹോല്‍സവത്തിനായി നട തുറന്നതിനുശേഷം ഇന്നലെവരെയുളള വരുമാനം അറുപത്തിയാറ് കോടി രൂപ പിന്നിട്ടു. കഴിഞ്ഞ വർഷത്തേക്കാൾ വരുമാന വർധനവ് ഇത്തവണയുണ്ടായി.

Read Also: വെള്ളം ചോദിച്ച് വീട്ടിലെത്തി; എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ആദ്യ ദിവസം മുതലേ ശബരിമലയിൽ വലിയ തിരക്കുണ്ടായിരുന്നു. കർശന പൊലീസ് സുരക്ഷയാണ് സന്നിധാനത്തുള്ളത്. എന്നാൽ, ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധമാണ് സുരക്ഷാക്രമീകരണങ്ങൾ. കഴിഞ്ഞ വർഷം 39 കോടി രൂപ വരുമാനം ഉണ്ടായിരുന്നിടത്താണ് ഇത്തവണ 66 കോടി രൂപ ലഭിച്ചിരിക്കുന്നത്. അരവണയുടെ മാത്രം വില്‍പ്പന 26 കോടി കടന്നു. മൂന്നരക്കോടിയിലേറെ രൂപയുടെ അപ്പവും വിറ്റു.

Live Blog

Kerala News Today Live Updates: ഇന്നത്തെ കേരള വാർത്തകൾ


17:40 (IST)07 Dec 2019

ഗുണനിലവാരമില്ല: കേരളത്തിൽ അഞ്ചു വെളിച്ചെണ്ണ ബ്രാൻഡുകൾ നിരോധിച്ചു

ഗുണനിലവാരമില്ലയെന്നു കണ്ടെത്തിയ അഞ്ചു വെളിച്ചെണ്ണ ബ്രാൻഡുകൾ നിരോധിച്ചു. മെമ്മറീസ് 94, എവര്‍ഗ്രീന്‍, കെപിഎസ് ഗോള്‍ഡ്, കേരറാണി, കേര ക്രിസ്റ്റല്‍ എന്നീ പേരുകളിൽ വിപണിയിലെത്തിയിരുന്ന വെളിച്ചെണ്ണ ബ്രാൻഡുകൾക്കാണ് നിരോധനം. കോഴിക്കോട് ഭക്ഷ്യസുരക്ഷ അസിസ്റ്റന്ര് കമ്മീഷണറാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

17:34 (IST)07 Dec 2019

കാരുണ്യ KR 425 ഭാഗ്യക്കുറി, ഒന്നും രണ്ടും സമ്മാനങ്ങൾ കൊല്ലം ജില്ലയിൽ വിറ്റ ടിക്കറ്റിന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR 425 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം കൊല്ലം ജില്ലയിൽ വിറ്റ KY 208079 എന്ന ടിക്കറ്റ് നമ്പരിനു ലഭിച്ചു. രണ്ടാം സമ്മാനവും കൊല്ലം ജില്ലയിൽ വിറ്റ KU 845983 എന്ന ടിക്കറ്റ് നമ്പരിനാണ്. Read More

16:49 (IST)07 Dec 2019

ജസ്റ്റിസ് കെമാൽ പാഷയുടെ സുരക്ഷ സർക്കാർ പിൻവലിച്ചു

ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെമാൽ പാഷയ്ക്ക് നൽകിയിരുന്ന സുരക്ഷ സർക്കാർ പിൻവലിച്ചു. നാലു സുരക്ഷാ ഉദ്യോഗസ്ഥരെയാണ് പിൻവലിച്ചത്. ഐഎസിന്റെ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് കെമാൽ പാഷയുടെ സുരക്ഷയ്ക്കായി സായുധ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചത്. Read More

16:32 (IST)07 Dec 2019

കേരളത്തിലും ലക്ഷദ്വീപിലും ഇന്ന് ശക്തമായ ഇടിമിന്നലിന് സാധ്യത

കേരളത്തിൽ ഇന്നും വടക്കു കിഴക്കൻ കാലവർഷം ദുർബലമായിരുന്നു. സംസ്ഥാനത്തിന്റെ ചിലഭാഗങ്ങളിലും ലക്ഷദ്വീപിലും ഒറ്റപ്പെട്ട മഴ ലഭിച്ചു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിലെ താപനിലയിൽ കാര്യമായ മാറ്റമില്ല. എന്നാൽ പാലക്കാട്, കണ്ണൂർ ജില്ലകളിൽ ചൂട് കൂടുതലായിരുന്നു. കൊല്ലം ജില്ലയിലെ പുനലൂരാണ് ഏറ്റവും കുറവ് ചൂട് രേഖപ്പെടുത്തിയത്, 21 ഡിഗ്രി സെൽഷ്യസ്. കേരളത്തിൽ നാളെയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ വരണ്ട കാലാവസ്ഥയായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. ഡിസംബർ 11 വരെയാണ് വരണ്ട കാലാവസ്ഥ പ്രതീക്ഷിക്കുന്നത്.

13:27 (IST)07 Dec 2019

തിരിച്ചടിച്ച് ചെന്നിത്തല

മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും വിദേശയാത്ര പൂർണ പരാജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിദേശയാത്ര വിജയകരമാണെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ചെന്നിത്തലയുടെ മറുപടി 

13:21 (IST)07 Dec 2019

പള്ളിയിൽ സംഘർഷം

ഓടയ്ക്കാലി സെന്റ് മേരീസ് പള്ളിയിൽ സംഘർഷം. ജില്ലാ കോടതി വിധിയെ തുടർന്ന് ഓർത്തഡോക്‌സ് വിഭാഗം പള്ളിയില്‍ പ്രവേശിക്കാനെത്തിയതിനെത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. പള്ളിയിൽ പ്രവേശിക്കാനെത്തിയ ഓർത്തഡോക്‌സ് വിഭാഗത്തെ ഗേറ്റിന് മുന്നിൽ പൊലീസ് തടഞ്ഞു. പൊലീസ് സംരക്ഷണം നല്‍കാന്‍ കോടതി ഉത്തരവ് ഇല്ലാത്തതിനാല്‍ ഇടപെടാന്‍ കഴിയില്ലെന്ന നിലപാടിലാണ് പൊലീസ്.

12:45 (IST)07 Dec 2019

നിക്ഷേപം വരും

തന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ജപ്പാന്‍, കൊറിയ സന്ദര്‍ശനം വന്‍ വിജയമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യ സന്ദര്‍ശനത്തില്‍ തന്നെ 200 കോടി രൂപയുടെ നിക്ഷേപം ഉറപ്പിക്കാന്‍ കഴിഞ്ഞതായും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തോഷിബ കമ്പനിയുമായി ഉടന്‍ കരാര്‍ ഒപ്പിടും. ടൊയോട്ടയും കരാര്‍ ഒപ്പിടും. നീറ്റ ജലാറ്റിന്‍ കമ്പനി കേരളത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തും. ടെറുമോ കോര്‍പറേഷന്‍ 105 കോടിയുടെ നിക്ഷേപം നടത്തും. സംസ്ഥാനത്തെ നിക്ഷേപ സൗഹൃദാന്തരക്ഷത്തിനുള്ള അംഗീകാരമാണിത്. വികസനകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജപ്പാനില്‍നിന്ന് സംഘമെത്തും.

12:43 (IST)07 Dec 2019

അലനെയും താഹയെയും തള്ളി മുഖ്യമന്ത്രി

യുഎപിഎ കേസ് ചുമത്തി അറസ്റ്റ് ചെയ്ത മുൻ സിപിഎം പ്രവർത്തകരായ അലനെയും താഹയെയും മുഖ്യമന്ത്രി തള്ളി. അവർ മാവോയിസ്റ്റുകൾ തന്നെയാണെന്ന് വ്യക്തമായില്ലേ എന്നും സിപിഎമ്മുകാർ അല്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. 

11:59 (IST)07 Dec 2019

വിദേശയാത്ര വിജയകരമെന്ന് മുഖ്യമന്ത്രി

വിദേശയാത്ര വിജയകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലേക്ക് നിക്ഷേപം നടത്താൻ വിദേശ രാജ്യങ്ങൾ തയ്യാറാണെന്നും യുവാക്കൾക്ക് ഗുണമുണ്ടാകുന്ന പല കാര്യങ്ങളും ഇതിലൂടെ സംഭവിക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

11:15 (IST)07 Dec 2019

ഇന്നത്തെ സ്വര്‍ണം, പെട്രോള്‍-ഡീസല്‍ വില, രൂപയുടെ വിനിമയ നിരക്ക് എന്നിവ ഒറ്റനോട്ടത്തില്‍

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ പെട്രോൾ വിലയിലും ഡീസൽ വിലയിലും ഏറ്റക്കുറച്ചിലുകളുണ്ട്. കേരളത്തിൽ സ്വർണവില വീണ്ടും കുറഞ്ഞു. ഗ്രാമിനു രൂപയും പവനു 280 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നു 71.28 എന്ന നിലയിലാണ്. Read More

11:02 (IST)07 Dec 2019

കാരുണ്യ KR 425 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR 425 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക്. വിശദമായ ഫലം വൈകീട്ട് നാലു മണിയോടെ കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിൽ അറിയാം. Read More

10:12 (IST)07 Dec 2019

വ്യാജ ഹെൽമറ്റ് വിൽപ്പനക്കെതിരെ നടപടി സ്വീകരിക്കും

വ്യാജ ഹെൽമറ്റ് വിൽപ്പനക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. വ്യാജ ഹെൽമറ്റ് വിൽപ്പന വർധിച്ച സാഹചര്യത്തിലാണ് സർക്കാർ ഇടപെടൽ 

10:00 (IST)07 Dec 2019

എട്ടാം ക്ലാസുകാരിക്ക് നേരെ പീഡനം

വീട്ടില്‍ അതിക്രമിച്ച് കയറി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. എട്ടാം ക്ലാസുകാരിയെയാണ് കാഞ്ഞിരപ്പള്ളിയില്‍ യുവാവ് പീഡിപ്പിച്ചത്. വെള്ളം ചോദിച്ചെത്തിയ യുവാവ് വീട്ടില്‍ അതിക്രമിച്ചു കയറുകയായിരുന്നു. ജ്യേഷ്ഠന്റെ സുഹൃത്തെന്ന് പറഞ്ഞ് യുവാവ് വീട്ടിൽ കയറുകയായിരുന്നു. ഇയാൾ പീഡനത്തിനുശേഷം ഓടിരക്ഷപ്പെട്ടെങ്കിലും പൊലീസ് പിടികൂടി. കാഞ്ഞിരപ്പള്ളി കരിമ്പക്കയം സ്വദേശിയാണ് പ്രതി. കഴിഞ്ഞ ദിവസം വൈകീട്ട് സ്‌കൂൾ വിട്ട് പെൺകുട്ടി വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. പെൺകുട്ടി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പിന്നാലെ വന്ന യുവാവ് ആദ്യം പെൺകുട്ടിയോട് വെള്ളം ചോദിക്കുകയും പിന്നീട് വീട്ടിനകത്തേക്ക് അതിക്രമിച്ച് കയറുകയുമായിരുന്നു. പീഡനശേഷം പ്രതി ഓടിരക്ഷപ്പെട്ടു. മാതാപിതാക്കളോട് പെൺകുട്ടി കാര്യം പറയുകയും പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയും ചെയ്യുകയായിരുന്നു.

09:59 (IST)07 Dec 2019

ഷെയ്‌ൻ നിഗം വിഷയത്തിൽ കമൽ

ഷെയ്‌ൻ നിഗം വിചാരിച്ചിരുന്നെങ്കില്‍ വിവാദങ്ങളും പ്രശ്‌നങ്ങളും ഒഴിവാക്കാന്‍ കഴിയുമായിരുന്നു എന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍. “ഒരു സെറ്റില്‍ ഒരു സിനിമ തീര്‍ക്കാനായി കരാര്‍ ഒപ്പിട്ടുകഴിഞ്ഞാല്‍ അയാള്‍ക്ക് പ്രതിബദ്ധത ആരോടാണെന്ന് ആലോചിക്കണം. തന്നോടായിരിക്കരുത് പ്രതിബദ്ധത. അന്ന് പുറത്തുവന്ന വാര്‍ത്തകള്‍ നോക്കുമ്പോള്‍ ഷെയ്‌ൻ അയാളോട് മാത്രമാണ് പ്രതിബദ്ധത കാണിച്ചത്. അങ്ങനെ ചെയ്യരുത്. കരാര്‍ ഒപ്പിട്ടു കഴിഞ്ഞാല്‍ പിന്നെ സിനിമയോടായിരിക്കണം പ്രതിബദ്ധത.” കമല്‍ പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു കമലിന്റെ പ്രതികരണം.

09:58 (IST)07 Dec 2019

ശബരിമല വരുമാനത്തിൽ വർധനവ്

ശബരിമലയില്‍ വന്‍ ഭക്തജന പ്രവാഹം. ഓരോ ദിവസം പിന്നിടും തോറും ശബരിമലയില്‍ വിശ്വാസികളുടെ എണ്ണം വര്‍ധിക്കുകയാണ്. മണ്ഡല മകരവിളക്ക് മഹോല്‍സവത്തിനായി നട തുറന്നതിനുശേഷം ഇന്നലെവരെയുളള വരുമാനം അറുപത്തിയാറ് കോടി രൂപ പിന്നിട്ടു. കഴിഞ്ഞ വർഷത്തേക്കാൾ വരുമാന വർധനവ് ഇത്തവണയുണ്ടായി. ആദ്യ ദിവസം മുതലേ ശബരിമലയിൽ വലിയ തിരക്കുണ്ടായിരുന്നു. കർശന പൊലീസ് സുരക്ഷയാണ് സന്നിധാനത്തുള്ളത്. എന്നാൽ, ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധമാണ് സുരക്ഷാക്രമീകരണങ്ങൾ. കഴിഞ്ഞ വർഷം 39 കോടി രൂപ വരുമാനം ഉണ്ടായിരുന്നിടത്താണ് ഇത്തവണ 66 കോടി രൂപ ലഭിച്ചിരിക്കുന്നത്. അരവണയുടെ മാത്രം വില്‍പ്പന 26 കോടി കടന്നു. മൂന്നരക്കോടിയിലേറെ രൂപയുടെ അപ്പവും വിറ്റു.

Kerala News Today Live Updates: കാർഷിക വായ്പകൾക്കുള്ള മൊറട്ടോറിയം സംബന്ധിച്ച ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് മന്ത്രിസഭാ യോഗം തള്ളി. കാര്‍ഷിക മോറട്ടോറിയം നീട്ടിയ ഉത്തരവിറക്കാത്തതില്‍ ഉദ്യോഗസ്ഥരെ ന്യായീകരിക്കുന്നതായിരുന്നു ചീഫ് സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ട്. എല്ലാ കാർഷിക വായ്പകൾക്കുമുള്ള മൊറട്ടോറിയത്തിന്റെ കാലാവധി ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിക്കാനായിരുന്നു മാര്‍ച്ച് അഞ്ചിന് ചേര്‍ന്ന മന്ത്രിസഭാ തീരുമാനമെടുത്തത്. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാര്‍ച്ച് 10ന് മുന്‍പ് ഉത്തരവിറക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായി. അതിന് പിന്നാലെ ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ ചീഫ് സെക്രട്ടറിക്കെതിരെ വിമര്‍ശനം ഉണ്ടാവുകയും ചെയ്തു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala news today live updates december 7th weather accident traffic

Next Story
വെള്ളം ചോദിച്ച് വീട്ടിലെത്തി; എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
The moderation of comments is automated and not cleared manually by malayalam.indianexpress.com