Kerala News Today Highlights: തിരുവനന്തപുരം: വിശപ്പകറ്റാന്‍ വഴിയില്ലാത്തതിനാല്‍ നാല് പിഞ്ചുമക്കളെ ഒരമ്മ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് കെെമാറിയ സംഭവത്തിൽ ഇടപെട്ട് നഗരസഭ. കുട്ടികളുടെ അമ്മയ്ക്ക് ജോലി നൽകുമെന്ന വാക്ക് തിരുവനന്തപുരം നഗരസഭ പാലിച്ചു. നഗരസഭയ്ക്ക് കീഴിലുള്ള സ്ഥാപനത്തിൽ താൽക്കാലിക ജോലി നൽകിയുള്ള ഉത്തരവ് മേയർ കെ.ശ്രീകുമാർ അമ്മയ്ക്ക് കെെമാറി. ഒരു മാസം 17,000 രൂപ വരെ സമ്പാദിക്കാവുന്ന ജോലിയാണ് നൽകിയിരിക്കുന്നത്. നഗരസഭയിൽ പണി പൂർത്തിയാക്കിയ ഒരു ഫ്ളാറ്റിൽ കുടുംബത്തിന് താമസിക്കാനുള്ള സൗകര്യം ഉടൻ സജ്ജമാക്കുമെന്നും കുട്ടികളുടെ പഠനത്തിന് ആവശ്യമായ സഹായം നഗരസഭ നൽകുമെന്നും മേയർ മാധ്യമങ്ങളെ അറിയിച്ചു.
Read Also: ഓണ്‍ലൈന്‍ കോണ്ടം വില്പന: മുന്‍നിരക്കാരുടെ പട്ടികയില്‍ എറണാകുളവും മലപ്പുറവും
സംസ്ഥാനത്ത് ഹെലികോപ്റ്റർ വിവാദം പുകയുന്നു. സംസ്ഥാന സർക്കാർ അമിത തുകയ്ക്കാണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഛത്തീസ്ഗഢ് സർക്കാരിന് കുറഞ്ഞ തുകയ്ക്ക് വാടകയ്ക്ക് നൽകുന്ന ഹെലികോപ്റ്ററിനാണ് കേരള സർക്കാർ ഒരു കോടി 44 ലക്ഷം രൂപ മുടക്കുന്നതെന്നാണ് രേഖകൾ പറയുന്നത്. ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്ന നടപടിയെ വിമർശിച്ച് പ്രതിപക്ഷവും കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. കേരളം ഒന്നരക്കോടിക്കെടുക്കുന്ന ഹെലികോപ്ടറിന് ഛത്തീസ്ഗഢ് സര്‍ക്കാര്‍ നല്‍കുന്നത് എണ്‍പത്തിയഞ്ച് ലക്ഷം രൂപ മാത്രമെന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകൾ.
ഏതെങ്കിലും സാഹചര്യത്തിൽ അസമയത്ത് വഴിയില്‍ ഒറ്റപ്പെട്ടുപോകുന്ന വനിതായാത്രക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും സുരക്ഷ ഒരുക്കാൻ കേരള പോലീസ്. ഏത് അടിയന്തിര സാഹചര്യത്തിലും ആവശ്യമായ സഹായം എത്തിക്കുന്നതിന് തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് പോലീസ് കമാന്റ് സെന്ററില്‍ പ്രത്യേക സംവിധാനം നിലവില്‍ വന്നു. നിഴൽ എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനത്തിലേയ്ക്ക് കേരളത്തിലെ എല്ലാ ജില്ലയില്‍ നിന്നും ഏത് സമയവും ഫോണ്‍ മുഖേന ബന്ധപ്പെടാവുന്നതാണ്.
നടിയെ ആക്രമിച്ച കേസിലെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അനുമതി തേടി ദിലീപ് എറണാകുളം അഡീ.സെഷന്‍സ് കോടതിയില്‍ ഹർജി സമര്‍പ്പിച്ചു. ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ വിദഗ്ധരെ അന്വേഷിക്കുകയാണന്ന് ദിലീപിന്റെ അഭിഭാഷകന് അറിയിച്ചു. കേരളത്തിന് പുറത്ത് നിന്നുള്ളവരെയാണ് പരിഗണിക്കുന്നതെന്നും കോടതിയില്‍ വ്യക്തമാക്കി.
സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിന്റെ ആത്മകഥ "കർത്താവിന്റെ നാമത്തിൽ " എന്ന പുസ്തകം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. പുസ്തകത്തിന്റെ പ്രകാശനവും വിതരണവും തടയണമെന്നാവശ്യപ്പെട്ട് കളമശ്ശേരി എസ്എംഐ കോൺവെന്റിലെ സിസ്റ്റർ ലിഷ്യ ജോസഫാണ്ഹൈക്കോടതിയെ സമീപിച്ചത്.
പുസ്തകത്തിന്റെ ഉള്ളടക്കം കന്യാസ്ത്രീകൾക്കും കത്തോലിക്കാ വിശ്വാസികൾക്കും അങ്ങേയറ്റം അപകീർത്തികരമാണന്നും നിരോധിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. കത്തോലിക്കാ സഭയിലെ കന്യാസ്ത്രീകളും പുരോഹിതരും ലൈംഗീക അരാജകത്വത്തിൽ ഏർപ്പെട്ട് സദാചാര വിരുദ്ധ ജീവിതം നയിക്കുകയാണന്ന് പുസ്തകത്തിലുടെ പ്രചരിപ്പിക്കുന്നുവെന്നാണ് ഹർജിയിലെ പ്രധാന ആരോപണം.
കേരളത്തിൽ വടക്കു കിഴക്കൻ കാലവർഷം ഭാഗികമായിരുന്നു. ലക്ഷദ്വീപിന്റെ പലഭാഗങ്ങളിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും മഴ ലഭിച്ചു. ലക്ഷദ്വീപിലെ അമിനിയിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്, 20 സെന്റിമീറ്റർ. ലക്ഷദ്വീപിലെ തന്നെ അഗത്തി ദ്വീപിൽ 17 സെന്റിമീറ്ററും മഴ ലഭിച്ചു. സിയാൽ കൊച്ചി, കണ്ണൂർ, തലശേരി, കോഴ, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽ നാല് സെന്റിമീറ്ററും മഴ ലഭിച്ചു. മാഹി, ചാലക്കുടി എന്നീ സ്ഥലങ്ങളിൽ രണ്ട് സെന്റിമീറ്റർ മഴയാണ് ഇന്നലെ രേഖപ്പെടുത്തിയത്. അതേസമയം സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിൽ താപനിലയിൽ കാര്യമായ മാറ്റമില്ല. പാലക്കാട്, കണ്ണൂർ, ആലപ്പുഴ, കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിൽ ചൂട് കൂടുതലായിരുന്നു. സിയാൽ കൊച്ചി, വെള്ളനിക്കര എന്നിവിടങ്ങളിലാണ് കുറവ് താപനില രേഖപ്പെടുത്തിയത്, 22 ഡിഗ്രി സെൽഷ്യസ്.
സഭാതർക്കം നിലനിൽക്കുന്ന കോതമംഗലം പള്ളി ഏറ്റെടുക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം . പള്ളിയും സ്വത്തുക്കളും സർക്കാർ ഉടൻ ഏറ്റെടുക്കണം. പള്ളി ഭരണത്തിന് സുപ്രീം കോടതി ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഓർത്തഡോക്സ് പക്ഷ വികാരി തോമസ് പോൾ റമ്പാൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ് . പള്ളി ഏറ്റെടുത്ത ശേഷം കോതമംഗലത്ത് ക്രമസമാധാനം സർക്കാർ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.
വിശപ്പകറ്റാന്‍ വഴിയില്ലാത്തതിനാല്‍ നാല് പിഞ്ചുമക്കളെ ഒരമ്മ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് കെെമാറിയ സംഭവത്തിൽ ഇടപെട്ട് നഗരസഭ. കുട്ടികളുടെ അമ്മയ്ക്ക് ജോലി നൽകുമെന്ന വാക്ക് തിരുവനന്തപുരം നഗരസഭ പാലിച്ചു. നഗരസഭയ്ക്ക് കീഴിലുള്ള സ്ഥാപനത്തിൽ താൽക്കാലിക ജോലി നൽകിയുള്ള ഉത്തരവ് മേയർ കെ.ശ്രീകുമാർ അമ്മയ്ക്ക് കെെമാറി. ഒരു മാസം 17,000 രൂപ വരെ സമ്പാദിക്കാവുന്ന ജോലിയാണ് നൽകിയിരിക്കുന്നത്. നഗരസഭയിൽ പണി പൂർത്തിയാക്കിയ ഒരു ഫ്ളാറ്റിൽ കുടുംബത്തിന് താമസിക്കാനുള്ള സൗകര്യം ഉടൻ സജ്ജമാക്കുമെന്നും കുട്ടികളുടെ പഠനത്തിന് ആവശ്യമായ സഹായം നഗരസഭ നൽകുമെന്നും മേയർ മാധ്യമങ്ങളെ അറിയിച്ചു.
ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കത്തില്‍ അനുരഞ്ജനത്തിന് മറ്റ് ക്രൈസ്തവ സഭകള്‍ ഇടപെടുന്നു. സമവായത്തിലൂടെ പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നാണ് സഭകള്‍ മുന്നോട്ട് വെയ്ക്കുന്ന ആവശ്യം. മറ്റ് സഭകളുടെ തലവന്മാര് ഇരുസഭാധ്യക്ഷന്മാര്ക്കും കത്ത് നല്കി. കര്‍ദ്ദിനാള്‍മാരായ മാർ ജോർജ് ആലഞ്ചേരി, ബസേലിയോസ് മാർ ക്ലീമീസ്, ആർച്ച് ബിഷപ് സൂസെപാക്യം, ജോസഫ് മർത്തോമാ മെത്രാപ്പോലീത്ത എന്നിവരാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്.
കണ്ണൂർ വിമാനത്താവളത്തിലെ സിഎജി ഓഡിറ്റിന് ഹൈക്കോടതിയുടെ സ്റ്റേ. കിയാൽ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഓഡിറ്റ് വേണമെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യമാണ് ഇടക്കാല ഉത്തരവിലൂടെ ഹെെക്കോടതി തടഞ്ഞത്. സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള കിയാലിൽ സ്വകാര്യവൽക്കരണം നേരിടുന്ന ബിപിസിഎൽ അടക്കം കമ്പനികൾക്ക് ഓഹരിയുണ്ട്. സർക്കാർ കമ്പനിയാണെങ്കിൽ പോലും പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഓഹരി ഉണ്ടെങ്കിൽ കമ്പനി നിയമത്തിലെ സെക്ഷൻ 139 (5) പ്രകാരം കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ ഓഡിറ്റിംഗ് വേണമെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്.
ജീവിതത്തിൽ ആദ്യമായെടുത്ത ലോട്ടറി ടിക്കറ്റാണ് കോട്ടയം സ്വദേശി എ.പി.തങ്കച്ച (54)നെ കോടിപതിയാക്കിയത്. ഇത്തവണത്തെ പൂജ ബംപറിന്റെ ഒന്നാം സമ്മാനമായ അഞ്ച് കോടി അടിച്ചത് തങ്കച്ചൻ എടുത്ത RI 332952 എന്ന നമ്പർ ടിക്കറ്റിനാണ്. തട്ടിമാറ്റാൻ ശ്രമിച്ച ഭാഗ്യമാണ് തങ്കച്ചനെ തേടിയെത്തിയത്. Read More
ശ്രീചിത്രയില്‍ ചികില്‍സാ ഇളവുകള്‍ വെട്ടിക്കുറച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന് ഇടപെടുന്നു. ഡയറക്ടറോട് കമ്മിഷന് വിശദീകരണം തേടി.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ പെട്രോൾ വിലയിലും ഡീസൽ വിലയിലും ഏറ്റക്കുറച്ചിലുകളുണ്ട്. കേരളത്തിൽ സ്വർണവിലയിൽ ഇന്നു മാറ്റമില്ല. ഗ്രാമിനു 3,540 രൂപയും പവനു 28,320 രൂപയുമാണ് ഇന്നത്തെ വില. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നു 71.58 എന്ന നിലയിലാണ്. Read Also
സംസ്ഥാനത്ത് ഹെലികോപ്റ്റർ വിവാദം പുകയുന്നു. സംസ്ഥാന സർക്കാർ അമിത തുകയ്ക്കാണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഛത്തീസ്ഗഢ് സർക്കാരിന് കുറഞ്ഞ തുകയ്ക്ക് വാടകയ്ക്ക് നൽകുന്ന ഹെലികോപ്റ്ററിനാണ് കേരള സർക്കാർ ഒരു കോടി 44 ലക്ഷം രൂപ മുടക്കുന്നതെന്നാണ് രേഖകൾ പറയുന്നത്. ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്ന നടപടിയെ വിമർശിച്ച് പ്രതിപക്ഷവും കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. കേരളം ഒന്നരക്കോടിക്കെടുക്കുന്ന ഹെലികോപ്ടറിന് ഛത്തീസ്ഗഢ് സര്‍ക്കാര്‍ നല്‍കുന്നത് എണ്‍പത്തിയഞ്ച് ലക്ഷം രൂപ മാത്രമെന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകൾ.