Latest News

Kerala News Today Highlights: വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ റേഡിയോ കേരളയ്ക്കാവും: മന്ത്രി കടകംപള്ളി

Kerala News Today Highlights: പ്രതിദിനം വ്യത്യസ്തമായ എട്ടു മണിക്കൂര്‍ പരിപാടിയാണ് റേഡിയോ കേരളയിലുള്ളത്

Kerala News Today Highlights: തിരുവനന്തപുരം: സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളും വിവിധ പദ്ധതികളും പൊതുജനങ്ങളിലെത്തിക്കാന്‍ റേഡിയോ കേരളയ്ക്കു സാധിക്കുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. റേഡിയോ കേരളയുടെയും പിആര്‍ഡിയുടെ നവീകരിച്ച വെബ് പോര്‍ട്ടലിന്റെയും ഉദ്ഘാടനവും സര്‍ക്കാര്‍ ധനസഹായ പദ്ധതികള്‍ എന്ന പുസ്തകത്തിന്റെ പരിഷ്‌കരിച്ച പതിപ്പിന്റെ പ്രകാശനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ എന്ന പുസ്തകത്തിന്റെ കവര്‍ ചിത്രം വരച്ച ഭിന്നശേഷിയുള്ള നൂര്‍ ജലീലയ്ക്ക് മന്ത്രി ഉപഹാരം നല്‍കി. മേയര്‍ കെ. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. പ്രതിദിനം വ്യത്യസ്തമായ എട്ടു മണിക്കൂര്‍ പരിപാടിയാണ് റേഡിയോ കേരളയിലുള്ളത്. ഇത് ഒരു ദിവസം വീണ്ടും ആവര്‍ത്തിച്ചു പ്രക്ഷേപണം ചെയ്യും. ww.radio.kerala.gov.in ലും മൊബൈല്‍ ആപ്പിലും റേഡിയോ ലഭിക്കും.

Read Also: ലാലേട്ടനൊപ്പം ആദ്യമായി; ഓർമച്ചിത്രം പങ്കുവച്ച് മീന

ഉദയംപേരൂരിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവും കാമുകിയും പിടിയിൽ. തിരുവനന്തപുരത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്. വീട്ടമ്മയെ കാണാനില്ലെന്ന പരാതി പൊലീസിന് നൽകിയത് ഭർത്താവ് തന്നെയാണ്. മൃതദേഹം തിരുനെൽവേലിയിൽ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. തിരുവനന്തപുരത്തെ റിസോർട്ടിൽ വച്ചാണ് കൊല നടത്തിയത്. മൂന്ന് മാസത്തിനുശേഷമാണ് പ്രതികളെ പിടികൂടുന്നത്.

Live Blog

Kerala News Today Live Updates: ഇന്നത്തെ കേരള വാർത്തകൾ


19:28 (IST)10 Dec 2019

ഷെഹ്‌ലയുടെ മരണം: അധ്യാപകർക്ക് വീഴ്ച സംഭവിച്ചതായി പൊലീസ് റിപ്പോർട്ട്

ക്ലാസ്‌ മുറിയിൽ വിദ്യാർഥി പാമ്പുകടിയേറ്റു മരിച്ച സംഭവത്തിൽ അധ്യാപകർക്ക് വീഴ്ച സംഭവിച്ചതായി പൊലീസ് റിപ്പോർട്ട്. കുട്ടിക്ക് കൃത്യസമയത്ത് ചികിത്സ നൽകുന്നതിൽ അധ്യാപകർക്ക് വീഴ്ച പറ്റിയെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. ഇക്കാര്യങ്ങൾ വ്യക്തമാക്കി അന്വേഷണ ഉദ്യോഗസ്ഥൻ ഹൈക്കോടതിയിൽ വിശദീകരണം നൽകി. അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിലാണ് കോടതി അന്വേഷണ സംഘത്തിന്റെ വിശദീകരണം നേടിയത്. ഇതിന് മറുപടിയായി നൽകിയ റിപ്പോർട്ടിലാണ് അധ്യാപകരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായി പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.

17:29 (IST)10 Dec 2019

Kerala Lottery Sthree Sakthi SS-187 Result: സ്ത്രീ ശക്തി SS-187 ലോട്ടറി, ഒന്നാം സമ്മാനം തൃശൂരിൽ വിറ്റ ടിക്കറ്റിന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-187 ലോട്ടറിയുടെ നറുക്കെടുപ്പ് പൂർത്തിയായി. തൃശൂർ ജില്ലയിൽ വിറ്റ SG 783631 എന്ന ടിക്കറ്റ് നമ്പരിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനം ലഭിച്ചത് ഇടുക്കി ജില്ലയിൽ വിറ്റ SH 619021 എന്ന ടിക്കറ്റ് നമ്പരിനാണ്. നാല് മണി മുതൽ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.

17:28 (IST)10 Dec 2019

രാധാകൃഷ്ണന്റെ സസ്പെൻഷനെതിരേ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ കൂട്ടരാജി

മാധ്യമപ്രവർത്തകയുടെ വീട്ടിൽ കയറി സദാചാരാക്രമണം നടത്തിയ കേസിൽ അറസ്റ്റിലായ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം.രാധാകൃഷ്ണനെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് ക്ലബ് ഭാരവാഹികൾ കൂട്ടത്തോടെ രാജിവച്ചു. രാജിക്കത്തിൽ രാധാകൃഷ്ണനും ഒപ്പുവച്ചിട്ടുണ്ട്. പ്രസ്‌ക്ലബ്ബ് സെക്രട്ടറിയുടെ താത്കാലിക ചുമതല വഹിക്കുന്ന ജോയിന്റ് സെക്രട്ടറി സാബ്ലു തോമസ് ഭരണഘടനാ വിരുദ്ധവും ഏകപക്ഷീയവുമായാണ് രാധാകൃഷ്ണനെ സസ്പെൻഡ് ചെയ്തതെന്നു ചൂണ്ടിക്കാട്ടിയാണ് പ്രസിഡന്റ് സോണിച്ചൻ പി.ജോസഫ് ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങളുടെ രാജി.

16:03 (IST)10 Dec 2019

വാടക്ക് കിഴക്കൻ കാലവർഷം ദുർബലം; കേരളത്തിൽ വരണ്ട കാലാവസ്ഥ തുടരും

കേരളത്തിൽ ഇന്നും വടക്ക് കിഴക്കൻ കാലവർഷം ദുർബലമായിരുന്നു. കേരളത്തിലും ലക്ഷദ്വീപിലും മഴ പെയ്തില്ല. അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിലെ താപനിലയിൽ കാര്യമായ മാറ്റമില്ല, പാലക്കാട്, കണ്ണൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ചൂട് കൂടുതലായിരുന്നു. കൊല്ലം ജില്ലയിലെ പുനലൂരും സിയൽ കൊച്ചിയിലുമാണ് ഏറ്റവും കുറവ് താപനില രേഖപ്പെടുത്തിയത്, 21 ഡിഗ്രി സെൽഷ്യസ്.

16:02 (IST)10 Dec 2019

സ്‌കൂ‌ൾ റീയൂണിയനില്‍ പഴയ കാമുകിയെ കണ്ടു, ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചു; ശല്യമാകാതിരിക്കാന്‍ ഭാര്യയെ കൊന്നു

സിനിമാ കഥകളെ വെല്ലുന്ന തരത്തിലാണ് ഉദയംപേരൂര്‍ കൊലക്കേസിലെ ചുരുളഴിഞ്ഞത്. കാമുകിക്കൊപ്പം ജീവിക്കാന്‍ പ്രേംകുമാര്‍ ഭാര്യയെ കൊല്ലുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് പൊലീസില്‍ പരാതി നല്‍കിയതും പ്രേംകുമാര്‍ തന്നെ. കാമുകി സുനിത ബേബിയും കൊലപാതക സമയത്ത് തനിക്കൊപ്പമുണ്ടായിരുന്നെന്ന് പ്രേംകുമാര്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍, സുനിത നേരിട്ട് കൃത്യത്തില്‍ പങ്കെടുത്തിട്ടില്ലെന്നും പ്രേംകുമാര്‍ പറഞ്ഞിട്ടുണ്ട്.

15:07 (IST)10 Dec 2019

എൽജെഡി-ജെഡിഎസ് ലയനത്തിന് സാധ്യത

എൽജെഡി-ജെഡിഎസ് ലയനത്തിന് സാധ്യത. ചർച്ചകൾ സജീവം. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് ലയനം വേണമെന്ന് സി.കെ.നാണു ആവശ്യപ്പെട്ടു

13:29 (IST)10 Dec 2019

അന്വേഷണത്തെ സ്വാഗതം ചെയ്തു

സംഗീതജ്ഞൻ ബാലഭാസ്‌കറിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട സർക്കാർ നടപടിയെ സ്വാഗതം ചെയ്ത് ബാലഭാസ്‌കറിന്റെ കുടുംബം 

13:28 (IST)10 Dec 2019

ശബരിമല വരുമാനത്തിൽ വൻ വർധനവ്

ശബരിമല വരുമാനത്തിൽ റെക്കോർഡ് വർധനവ്. 22 ദിവസത്തെ വരുമാനം 78 കോടിയോളമായി. പത്ത് കോടി ചില്ലറ കൂടി എണ്ണാനിരിക്കെയാണ് ഇത്. മുൻ വർഷത്തേക്കാൾ വലിയ വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. 

13:07 (IST)10 Dec 2019

കൂടത്തായി കൂട്ടക്കൊലപാതകം: ജോളിയടക്കമുള്ള എല്ലാ പ്രതികളുടെയും നുണ പരിശോധന നടത്തിയേക്കും

കൂടത്തായി കൊലപാതക പരമ്പര കേസിൽ എല്ലാ പ്രതികളുടേയും നുണപരിശോധന പരിഗണനയിൽ ആണന്ന് സർക്കാർ. പ്രതികൾ സന്നദ്ധത അറിയിച്ചിട്ടുണ്ടോ എന്ന് കോടതി ആരാഞ്ഞപ്പോഴാണ് സർക്കാർ നിലപാടറിയിച്ചത്. കേസിലെ മുന്നാം പ്രതി സ്വർണ്ണക്കടക്കാരൻ പ്രജികുമാറിന്റെ രണ്ടാമത്തെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ ഭാര്യ സിലിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് പ്രജികുമാറിന്റെ ജാമ്യാപേക്ഷ ജസ്റ്റിസ് അലക്സാണ്ടർ തോമസ് തള്ളിയത്. ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. രണ്ടാം പ്രതി എം.എസ് മാത്യു വഴി ജോളിക്ക് സയനൈഡ് കൈമാറിയെനാണ് പ്രജികുമാറിനെതിരായ കുറ്റം. 36 ദിവസമായി പ്രജികുമാർ ജയിലിലാണ്. ജോളിയുടെ ആദ്യ ഭർത്താവ് റോയി തോമസിന്റെ കൊലപാതകത്തിൽ പ്രജികുമാറിന് കോടതി ജാമ്യം അനുവദിച്ചിരുന്നു.

13:03 (IST)10 Dec 2019

വെള്ളാപ്പള്ളി നടേശനെതിരെ എസ്എൻഡിപി യോഗത്തിൽ കരുനീക്കം

വെള്ളാപ്പള്ളി നടേശനെതിരെ എസ്എൻഡിപി യോഗത്തിൽ കരുനീക്കം. മാവേലിക്കര യൂണിയൻ പ്രസിഡന്റും സ്‌പൈസസ് ബോർഡ് ചെയർമാനുമായ സുഭാഷ് വാസുവാണ് പരസ്യപോരിന് ഒരുങ്ങുന്നത്. എസ്.എൻ ട്രസ്റ്റിലും യൂണിയനിലും വെള്ളാപ്പള്ളി കോടികളുടെ അഴിമതി നടത്തിയെന്നാണ് വിമത പക്ഷത്തിന്റെ ആരോപണം. എന്നാൽ, എല്ലാറ്റിനും സമുദായത്തിൽ നിന്ന് മറുപടി ലഭിക്കുമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സംഘടനയെ വെള്ളാപ്പള്ളി കുടുംബസ്വത്തായി മാറ്റിയെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.

12:05 (IST)10 Dec 2019

ബാലഭാസ്കർ കേസ് സിബിഐക്ക് വിട്ടു

സംഗീതജ്ഞൻ ബാലഭാസ്കറിന്റെ മരണം സിബിഐ അന്വേഷിക്കും. അന്വേഷണം സിബിഐയ്ക്ക് വിട്ടുകൊണ്ടുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി. സിബിഐ അന്വേഷണത്തെ ബാലഭാസ്കറിന്റെ അച്ഛൻ ഉണ്ണി സ്വാഗതം ചെയ്തു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയിരുന്നു. ബാലുവിന്റെ മരണം വെറുമൊരു വാഹനാപകടമായാണ് ക്രൈംബ്രാഞ്ച് അന്വേഷിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

12:04 (IST)10 Dec 2019

ഇന്നത്തെ സ്വര്‍ണം, പെട്രോള്‍-ഡീസല്‍ വില, രൂപയുടെ വിനിമയ നിരക്ക് എന്നിവ ഒറ്റനോട്ടത്തില്‍

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ പെട്രോൾ വിലയിലും ഡീസൽ വിലയിലും ഏറ്റക്കുറച്ചിലുകളുണ്ട്. പെട്രോൾ വില ലിറ്ററിനു 75 രൂപയ്ക്ക് മുകളിലാണ്. ചില നഗരങ്ങളിൽ ഡീസൽ വില 70 രൂപയ്ക്കു മുകളിലാണ്. കേരളത്തിൽ സ്വർണവില കുറഞ്ഞു. ഗ്രാമിനു 10 രൂപയും പവനു 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നു 70.92 എന്ന നിലയിലാണ്. Read More

12:04 (IST)10 Dec 2019

പ്രതികൾ റിമാൻഡിൽ

ഉദയംപേരൂർ കൊലക്കേസിൽ പ്രതികളായ രണ്ട് പേരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. 

10:58 (IST)10 Dec 2019

നിലപാടിലുറച്ച് സർക്കാർ

സർക്കാർ കോളേജുകളിലെ ചെയർമാൻമാരെ വിദേശപരിശീലനത്തിനു വിടുന്ന തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ടില്ല. ചെയർമാൻമാരെ വിദേശത്തേക്ക് പരിശീലനത്തിനു വിടുമെന്ന് മന്ത്രി കെ.ടി.ജലീൽ ആവർത്തിച്ചു. ഇതിനെതിരെ പ്രതിപക്ഷം നേരത്തെ രംഗത്തുവന്നിരുന്നു. 

10:24 (IST)10 Dec 2019

സാമ്പത്തിക പ്രതിസന്ധി

സംസ്ഥാനത്ത് കനത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിനെ വിമർശിച്ച് ചെന്നിത്തല വാർത്താസമ്മേളനം നടത്തി. 

10:23 (IST)10 Dec 2019

ഷെയ്‌ൻ നിഗം വിഷയത്തിൽ നിർമാതാക്കൾ

ഷെയ്‌ൻ നിഗവുമായി ചർച്ചയ്‌ക്കില്ലെന്ന് നിർമാതാക്കൾ. തങ്ങൾക്ക് മനോരോഗമാണെന്ന് പറഞ്ഞ ഒരാളുമായി ചർച്ച നടത്തേണ്ട ആവശ്യമില്ലെന്ന് നിർമാതാവ് രഞ്ജിത്ത് പറഞ്ഞു. 

10:22 (IST)10 Dec 2019

ഉദയംപേരൂർ കൊലക്കേസ്

ഉദയംപേരൂരിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവും കാമുകിയും പിടിയിൽ. തിരുവനന്തപുരത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്. വീട്ടമ്മയെ കാണാനില്ലെന്ന പരാതി പൊലീസിന് നൽകിയത് ഭർത്താവ് തന്നെയാണ്. മൃതദേഹം തിരുനെൽവേലിയിൽ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. തിരുവനന്തപുരത്തെ റിസോർട്ടിൽ വച്ചാണ് കൊല നടത്തിയത്. മൂന്ന് മാസത്തിനുശേഷമാണ് പ്രതികളെ പിടികൂടുന്നത്.

Kerala News Today Live Updates: മിഥില മോഹൻ വധക്കേസിൽ ഹൈക്കോടതി സിബിഐയുടെ അന്വേഷണ പുരോഗതി റിപോർട് തേടി. മൂന്ന് മാസത്തിനകം റിപോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ് ബി.ഹരിപ്രസാദ് സിബിഐക്ക് നിർദേശം നൽകി. ഒരാളെ പ്രതി ചേർത്ത് താൽക്കാലിക കുറ്റപത്രം സമർപ്പിച്ചതായും സിബിഐ കോടതിയെ അറിയിച്ചു. പ്രതികൾ ഉന്നത സ്വാധീനമുള്ളവരാണന്നും സിബിഐയെ സ്വാധീനിക്കാൻ ശേഷിയുള്ളവരാണെന്നും ചൂണ്ടിക്കാട്ടി മിഥില മോഹന്റെ മകൻ മനേഷ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർദേശം. ക്രൈം ബ്രാഞ്ച് അന്വേഷിച്ച കേസ് ഒന്നര വർഷമായി സിബിഐ ഏറ്റെടുത്തിട്ടും എങ്ങുമെത്തിയിട്ടില്ലെന്നും സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala news today live updates december 10th

Next Story
Kerala Lottery Sthree Sakthi SS-187 Result: സ്ത്രീ ശക്തി SS-187 ലോട്ടറി, ഒന്നാം സമ്മാനം തൃശൂരിൽ വിറ്റ ടിക്കറ്റിന്Sthree Sakthi Lottery Result, സ്ത്രീ ശക്തി ഭാഗ്യക്കുറി ഫലം , Sthree Sakthi Result, കേരള ഭാഗ്യക്കുറി, Sthree Sakthi Lottery, SthreeSakthi Kerala Lottery, Kerala Sthree Sakthi SS, സ്ത്രീ ശക്തി, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com