/indian-express-malayalam/media/media_files/fsEQvyA5LITXLWPObrDQ.jpg)
Kerala Malayalam News Today Highlights Live Updates
Kerala news Highlights: തിരുവനന്തപുരം: ആലപ്പുഴയിൽ എയിംസ് വേണമെന്ന് 2015 ൽ താൻ എടുത്ത നിലപാട് മാറ്റാൻ കഴിയില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആലപ്പുഴയിൽ ഇല്ലെങ്കിൽ തൃശ്ശൂരിൽ വേണമെന്നാണ് നിലപാട്. എയിംസ് തമിഴ്നാട്ടിലേയ്ക്ക് കൊണ്ടു പോകുമെന്ന് താൻ പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞുവെന്ന് തെളിയിച്ചാൽ ഈ പണി നിർത്താമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
- Sep 30, 2025 19:20 IST
ഒക്ടോബറിലും വൈദ്യുതി ബിൽ കൂടും; യൂണിറ്റിന് സർചാർജ് പത്തുപൈസ
തിരുവനന്തപുരം: ഒക്ടോബറിലും വൈദ്യുതി ബിൽ കൂടും. യൂണിറ്റിന് 10 പൈസ വീതം ഇന്ധന സർചാർജ് ഈടാക്കുന്നതാണ് ബില്ല് വർധിക്കാൻ കാരണം. രണ്ടു മാസത്തിലൊരിക്കലുള്ള ബില്ലിലും പ്രതിമാസ ബില്ലിലും ഇത് ബാധകമാകും.
ഓഗസ്റ്റിൽ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയതിനേക്കാൾ അധികമായി ചെലവായ 27.42 കോടി രൂപ തിരിച്ചുപിടിക്കാനാണ് സർചാർജ് ചുമത്തുന്നത്. സെപ്റ്റംബറിലെ ബില്ലിലും 10 പൈസയായിരുന്നു സർചാർജ്.
- Sep 30, 2025 14:04 IST
എംവിഡി വാഹനങ്ങളുടെ ഫ്ലാഗ് ഓഫ്; സംഘാടനത്തിലെ പിഴവിൽ നടപടി
മോട്ടോർ വാഹനവകുപ്പിൻെറ പുതിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ചടങ്ങ് സംഘടിപ്പിച്ചതിലെ വീഴ്ച ആരോപിച്ച് അസി. മോട്ടോർ വാഹന കമ്മീഷണർ വി.ജോയിക്ക് കാരണം കാണിക്കൽ നോട്ടീസ്.
- Sep 30, 2025 13:33 IST
ശ്രീനാരായണ ഗുരുദേവന്‍റെ പ്രതിമ തോട്ടിൽ നിന്നും കണ്ടെത്തി
തിരുവനന്തപുരം ഉള്ളൂരിൽ ശ്രീനാരായണ ഗുരുദേവന്‍റെ പ്രതിമയെ തോട്ടിൽ നിന്ന് കണ്ടെത്തി. നാട്ടുകാരാണ് തോട്ടിൽ നിന്ന് പ്രതിമ പുറത്തെടുത്തത്.
- Sep 30, 2025 13:15 IST
എയർ ഇന്ത്യക്കെതിരെ കടുപ്പിച്ച് ശശി തരൂർ
കേരളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ റദ്ദാക്കുന്നതിൽ വിമർശനവുമായി ശശി തരൂർ എംപി. വിഷയത്തിൽ ആശങ്കയറിയിച്ച് എയർ ഇന്ത്യ എംഡി കാമ്പൽ വിൽസണ് കത്തയച്ചു.
- Sep 30, 2025 12:57 IST
സിപിഎം സൊസൈറ്റിയിൽ വൻ ക്രമക്കേട്
സിപിഎം വയനാട് ജില്ല കമ്മിറ്റി ഓഫീസില്‍ ആത്മഹത്യ ചെയ്യുമെന്ന് മുഖ്യമന്ത്രിക്കും നേതാക്കള്‍ക്കും കത്ത് അയച്ച് സിപിഎം പ്രവർത്തകൻ. ബ്രഹ്മഗിരി ഡെവലപ്പ്മെന്‍റ് സൊസൈറ്റിയില്‍ 14 ലക്ഷം നിക്ഷേപിച്ച് കടത്തിലായ വയനാട് സ്വദേശി നൗഷാദിന്‍റെതാണ് ആത്മഹത്യ ഭീഷണി.
- Sep 30, 2025 12:23 IST
യോഗേഷ് ഗുപ്തയ്ക്ക് അഞ്ചു ദിവസത്തിനകം വിജിലന്‍സ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നൽകണമെന്ന് ട്രിബ്യൂണൽ
ഡിജിപി യോഗേഷ് ഗുപ്തയ്ക്ക് വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാതെ വൈകിപ്പിക്കുന്ന നടപടിയിൽ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. വരുന്ന അഞ്ച് പ്രവര്‍ത്തി ദിവസത്തിനുള്ളിൽ യോഗേഷ് ഗുപ്തയ്ക്ക് വിജിലന്‍സ് ക്ലിയറന്‍സ് നൽകണമെന്ന് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ നിര്‍ദേശിച്ചു.
- Sep 30, 2025 12:00 IST
എൻഎസ്എസ് ജനറൽ സെക്രട്ടറിയെ കണ്ട് തിരുവഞ്ചൂർ രാധാകൃഷണൻ
എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ കൂടിക്കാഴ്ച നടത്തി. അനുനയ ശ്രമം തുടരുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച.
- Sep 30, 2025 11:32 IST
അടിയന്തര പ്രമേയ നോട്ടീസിന് അനുമതിയില്ല, സഭ പിരിഞ്ഞു
രാഹുൽ ഗാന്ധിക്ക് എതിരായ വധ ഭീഷണിയെകുറിച്ചുള്ള അടിയന്തര പ്രമേയ നോട്ടീസിന് അനുമതിയില്ല. നടുത്തളത്തിൽ ഇറങ്ങി പ്രതിപക്ഷം പ്രതിഷേധം കനപ്പിച്ചു. സ്പീക്കറുടെ ഡയസിന് താഴെ പ്രതിഷേധ ബാനർ ഉയര്‍ത്തി. മുദ്രാവാക്യം മുഴക്കി പ്രതിപക്ഷം പ്രതിഷേധിച്ചു. ഇതോടെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.
- Sep 30, 2025 11:15 IST
സ്വർണവില റെക്കോർഡിൽ
സംസ്ഥാനത്ത് ഇന്നും സ്വർണവില സർവ്വകാല റെക്കോർഡിൽ. പവന് ഒറ്റയടിക്ക് ഇന്ന് 1080 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ചരിത്രത്തിലാദ്യമായി സ്വർണവില പവന് 86,000 രൂപ കടന്നു.
- Sep 30, 2025 10:45 IST
സുകുമാരൻ നായർക്കെതിരെ വീണ്ടും ഫ്ലക്സ്ബോർഡ്
നെയ്യാറ്റിൻകര താലൂക്കിലെ കോട്ടയ്ക്കൽ എൻ എസ് എസ് കരയോഗം ഓഫീസിന് മുന്നിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. കമ്യൂണിസ്റ്റ് സർക്കാരിന് മുന്നിൽ സ്വർത്ഥ ലാഭത്തിന് വേണ്ടി സമുദായത്തെ സുകുമാരൻ നായർ അടിയറവെച്ചുവെന്നാണ് പോസ്റ്ററിൽ പറയുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us