scorecardresearch

Kerala News Highlights: സ്കൂൾ കായികമേള ഇന്ന് സമാപിക്കും; തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള സ്കൂളുകൾക്ക് അവധി

Kerala News Highlights: അവസാന ദിവസമായ ഇന്ന് പതിനാറ് ഫൈനലുകൾ നടക്കും. നിലവിൽ 190 പോയിന്‍റുമായി നിലവിലെ ചാന്പ്യൻമാരായ മലപ്പുറമാണ് ഒന്നാംസ്ഥാനത്ത്

Kerala News Highlights: അവസാന ദിവസമായ ഇന്ന് പതിനാറ് ഫൈനലുകൾ നടക്കും. നിലവിൽ 190 പോയിന്‍റുമായി നിലവിലെ ചാന്പ്യൻമാരായ മലപ്പുറമാണ് ഒന്നാംസ്ഥാനത്ത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
kerala school sports meet

Kerala Malayalam News Today Highlights

Keralamalayalam news Today Highlights: തിരുവനന്തപുരം: ഒളിമ്പിക്സ് മാതൃകയിലുള്ള അറുപത്തി ഏഴാമത് സംസ്ഥാന സ്‌കൂൾ കായികമേള ഇന്ന് സമാപിക്കും. അവസാന ദിവസമായ ഇന്ന് പതിനാറ് ഫൈനലുകൾ നടക്കും. നിലവിൽ 190 പോയിന്‍റുമായി നിലവിലെ ചാന്പ്യൻമാരായ മലപ്പുറമാണ് ഒന്നാംസ്ഥാനത്ത്. 167 പോയിന്‍റുമായി പാലക്കാട് രണ്ടാം സ്ഥാനത്തുണ്ട്. കായികമേളയുടെ സമാപനത്തോട് അനുബന്ധിച്ച് തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഒക്ടോബർ 21 നാണ് കായികമേള ആരംഭിച്ചത്. 

Advertisment
  • Oct 28, 2025 19:03 IST

    രാഷ്ട്രപതി നാളെ റഫാൽ യുദ്ധവിമാനത്തിൽ യാത്ര ചെയ്യും

    രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമു നാളെ (29 ഒക്ടോബർ 2025) ഹരിയാനയിലെ അംബാല സന്ദർശിച്ച് , റഫാൽ യുദ്ധവിമാനത്തിൽ യാത്ര ചെയ്യും. 2023 ഏപ്രിൽ 8-ന്, അസമിലെ തേസ്പൂർ വ്യോമസേനാ സ്റ്റേഷനിൽ വെച്ച് രാഷ്ട്രപതി സുഖോയ് 30 എംകെഐ യുദ്ധവിമാനത്തിൽ യാത്ര ചെയ്തിരുന്നു.



  • Oct 28, 2025 18:03 IST

    എക്സാലോജിക്‌ കേസിൽ അന്തിമ വാദം കേൾക്കുന്നത് ഡൽഹി ഹൈക്കോടതി വീണ്ടും മാറ്റി

    എക്സാലോജിക്‌ കമ്പനിയുൾപ്പെട്ട സാമ്പത്തിക ഇടപാട് കേസിൽ അന്തിമ വാദം കേൾക്കുന്നത് ഡൽഹി ഹൈക്കോടതി വീണ്ടും മാറ്റി. എസ്എഫ്ഐഒ അന്വേഷണത്തിനും തുടർ നടപടിക്കുമെതിരെ സിഎംആർഎൽ കമ്പനി നല്‍കിയ ഹര്‍ജിയിലെ വാദം കേൾക്കലാണ് അടുത്ത വര്‍ഷം ജനുവരി 13–ലേക്ക് മാറ്റിയത്. ഇന്ന് ഹര്‍ജി പരിഗണിച്ചപ്പോള്‍ എസ്.എഫ്.ഐ.ഒയ്ക്കും കേന്ദ്ര സര്‍ക്കാരിനുമായി അഭിഭാഷകര്‍ കോടതിയില്‍ ഹാജരായില്ല. തുടര്‍ന്നാണ് ജസ്റ്റിസ് നീന ബന്‍സാല്‍ കൃഷ്ണ വാദം കേള്‍ക്കല്‍ മാറ്റിയത്.



  • Advertisment
  • Oct 28, 2025 16:02 IST

    പി.എം ശ്രീ: സിപിഐ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കില്ല

    പി.എം ശ്രീ വിഷയത്തിൽ സമവായത്തിലെത്താൻ സാധിക്കാത്ത പശ്ചാത്തലത്തിൽ മന്ത്രിസഭാ യോഗത്തിൽ നിന്നു സിപിഐ വിട്ടുനിൽക്കുമെന്ന് റിപ്പോർട്ട്. മന്ത്രിസഭ യോ​ഗത്തിൽ പങ്കെടുക്കില്ലെന്ന് സിപിഐ മന്ത്രിമാർ അറിയിച്ചതായാണ് വിവരം. ഇന്ന് ചേർന്ന സിപിഐ സെക്രട്ടറിയേറ്റിലാണ് നിര്‍ണായക തീരുമാനം.



  • Oct 28, 2025 15:21 IST

    ശബരിമല സ്വർണ്ണക്കൊള്ള; മുരാരി ബാബുവിനെ കസ്റ്റഡിയില്‍ വിട്ട് റാന്നി കോടതി

    ശബരിമല സ്വർണ്ണക്കൊള്ള കേസിൽ രണ്ടാം പ്രതി മുരാരി ബാബുവിനെ കസ്റ്റഡിയില്‍ വിട്ട് റാന്നി കോടതി. എസ്‌ഐടിയുടെ ആവശ്യപ്രകാരം ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി നാലു ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്.



  • Oct 28, 2025 14:37 IST

    എലപ്പുള്ളി പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ച് സിപിഎം

    എലപ്പുള്ളി പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധം. ബ്രൂവറിക്കെതിരായ ബോർഡ് മീറ്റിങ്ങ് ആരംഭിക്കാനിരിക്കെയാണ് സിപിഎമ്മിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഉപരോധിച്ചത്



  • Oct 28, 2025 13:44 IST

    കാർഷിക സർവകലാശാലയിലെ ഉയർന്ന ഫീസ്; ടിസി വാങ്ങിപ്പോയ വിദ്യാർത്ഥിയെ തിരികെയെത്തിക്കും

    കാർഷിക സർവകലാശാലയിൽ ഉയർന്ന ഫീസിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ടിസി വാങ്ങിയ പോയ വിഷയത്തിൽ ഇടപെട്ട് കൃഷിമന്ത്രി പി പ്രസാദ്. ടിസി വാങ്ങിപ്പോയ വിദ്യാർത്ഥിയെ തിരികെ എത്തിക്കുമെന്ന് മന്ത്രി അറിയിച്ചു. 



  • Oct 28, 2025 13:08 IST

    ഭക്ഷ്യവകുപ്പ് വിളിച്ച യോഗത്തിൽ നിന്ന് മുഖ്യമന്ത്രി ഇറങ്ങിപ്പോയി

    എറണാകുളത്ത് ഭക്ഷ്യവകുപ്പ് വിളിച്ച യോഗത്തിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇറങ്ങിപ്പോയി. നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് എറണാകുളം ഗസ്റ്റ് ഹൗസിലെ യോഗത്തിനെത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ ഇറങ്ങിപ്പോക്ക്. യോഗത്തിനെത്തിയ മുഖ്യമന്ത്രി മില്ലുടമകളില്ലെന്ന് പറഞ്ഞ് ഇറങ്ങി പോവുകയായിരുന്നു.



  • Oct 28, 2025 12:30 IST

    പ്രവാസികൾക്ക് ആശങ്ക വേണ്ട, ആരും വോട്ടർപട്ടികയ്ക്ക് പുറത്താകില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ

    കേരളത്തിൽ എസ്ഐആർ പ്രയാസമാകില്ലെന്നാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു ഖേൽക്കർ. വോട്ടവകാശമുള്ള ആരും പട്ടികയിൽ നിന്ന് പുറത്താകില്ല. പ്രവാസികൾ പുറത്താകുമെന്ന ആശങ്ക ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.



  • Oct 28, 2025 12:07 IST

    സംസ്ഥാന സ്കൂള്‍ കായികമേള: 236 പോയിന്‍റുമായി അത്ലറ്റിക്സ് കിരീടം നേടി മലപ്പുറം

    സംസ്ഥാന സ്കൂള്‍ കായികമേളയിൽ 236 പോയിന്‍റുമായി അത്ലറ്റിക്സ് കിരീടം നേടി മലപ്പുറം.  തുടര്‍ച്ചയായ രണ്ടാം തവണയാണ് മലപ്പുറം കിരീടം സ്വന്തമാക്കിയിരിക്കുന്നത്. 



  • Oct 28, 2025 11:54 IST

    കലൂര്‍ സ്റ്റേഡിയം നവീകരിക്കുന്നതില്‍ സുതാര്യത ഇല്ലെന്ന് ഉമ തോമസ്

    കലൂര്‍ സ്റ്റേ‍ഡിയം നവീകരിക്കുന്നതില്‍ ജിസിഡിഎയുടെ നടപടിക്രമങ്ങളിൽ സുതാര്യത ഇല്ലെന്ന് ഉമതോമസ് എംഎല്‍എ. എംഎൽഎ എന്ന നിലയിൽ നവീകരണവുമായി ബന്ധപ്പെട്ട് ഒരു കൂടിയാലോചനയും നടത്തിയിട്ടില്ല. സ്റ്റേഡിത്തിന് ബലക്ഷയം ഉള്ളതാണ്. അതു പരിഹരിക്കാനുള്ള നടപടികൾ ആണോ സ്വീകരിച്ചതെന്നും അവർ ചോദിച്ചു.



  • Oct 28, 2025 11:26 IST

    അറുപതാം വർഷത്തിൽ ഉയർന്ന ലാഭവിഹിതം നൽകി എച്ച്എൽഎൽ

    കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള പ്രമുഖ മിനിരത്ന കമ്പനിയായ എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡ്, 2024-25 സാമ്പത്തിക വർഷത്തെ ലാഭവിഹിതം 69.53 കോടി രൂപ കേന്ദ്ര സർക്കാരിന് കൈമാറി. കമ്പനിയുടെ ഉയർന്ന ലാഭവിഹിതത്തിലൊന്നാണിത്. ലാഭവിഹിതത്തിന്റെ ചെക്ക്  കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയ്ക്ക് എച്ച്എൽഎൽ ചെയർപേഴ്‌സൺ ഡോ. അനിത തമ്പി  കൈമാറി. കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേൽ, ആരോഗ്യ സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ, എച്ച്എൽഎൽ ഡയറക്ടർമാരായ എൻ. അജിത് (മാർക്കറ്റിംഗ്), രമേശ് പി (ഫിനാൻസ്) എന്നിവർ പങ്കെടുത്തു.

    HLL Lifecare



  • Oct 28, 2025 10:54 IST

    സ്വർണവില കുത്തനെ ഇടിഞ്ഞു

    സംസ്ഥാനത്ത് ഇന്നും സ്വർണവില താഴേക്ക്. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 89,800 രൂപയാണ്.



  • Oct 28, 2025 10:37 IST

    പാലക്കാട്ടെ സ്പിരിറ്റ് വേട്ടയിൽ ഒരാള്‍ പിടിയിൽ

    പാലക്കാട്ട് നിന്ന് സ്പിരിറ്റ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസിൽ സിപിഎം നേതാവും പ്രതി. സിപിഎം പെരുമാട്ടി ലോക്കൽ സെക്രട്ടറിയായ ഹരിദാസനെയാണ് കേസിൽ പ്രതി ചേര്‍ത്തത്. കഴിഞ്ഞ ദിവസമാണ് പാലക്കാട് ചിറ്റൂരിൽ 1260 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തത്. മീനാക്ഷിപുരം സർക്കാർപതിയിൽ കണ്ണയ്യന്‍റെ വീട്ടിൽവെച്ചാണ് പൊലീസ് വൻതാതിൽ സ്പിരിറ്റ് പിടികൂടിയത്. സംഭവത്തിൽ കണ്ണയ്യൻ പൊലീസിന്‍റെ പിടിയിലായിരുന്നു. 



top news Kerala News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: