scorecardresearch

Kerala News Live Updates: യൂത്ത് കോൺഗ്രസ് സ്ഥാനത്തുനിന്ന് അപമാനിച്ച് പുറത്താക്കി; ആരോപണവുമായി ചാണ്ടി ഉമ്മൻ

Kerala News Live Updates, Breaking Malayalam News: തീരുമാനമെടുത്ത സാഹചര്യത്തിൽ അംഗീകരിക്കുകയാണ് ശരിയായ രീതി. തനിക്ക് പറയാനുള്ളത് ഒരു ദിവസം പറയും

Kerala News Live Updates, Breaking Malayalam News: തീരുമാനമെടുത്ത സാഹചര്യത്തിൽ അംഗീകരിക്കുകയാണ് ശരിയായ രീതി. തനിക്ക് പറയാനുള്ളത് ഒരു ദിവസം പറയും

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Chandy Oommen

Kerala Malayalam News Today Highlights Live Updates: ചാണ്ടി ഉമ്മൻ

Keralamalayalam news Today Live Updates: കോട്ടയം: യൂത്ത് കോൺഗ്രസ് സ്ഥാനത്തുനിന്ന് തന്നെ മാറ്റിയത് അപമാനിക്കുന്ന രീതിയിലാണെന്ന് ചാണ്ടി ഉമ്മൻ. തീരുമാനമെടുത്ത സാഹചര്യത്തിൽ അംഗീകരിക്കുകയാണ് ശരിയായ രീതി. തനിക്ക് പറയാനുള്ളത് ഒരു ദിവസം പറയും. പിതാവിന്‍റെ  ഓർമ്മ ദിവസമാണ് തന്നെ യൂത്ത് കോൺഗ്രസിന്‍റെ  സ്ഥാനത്തുനിന്ന് നീക്കിയത്. അന്ന് തനിക്കും വളരെയധികം മാനസിക വിഷമം ഉണ്ടായി. ഒരു ചോദ്യം പോലും ചോദിക്കാതെയാണ് തന്നെ ഒഴിവാക്കിയത്. ആവശ്യപ്പെട്ടിരുന്നുവെങ്കിൽ താൻ രാജിവെച്ച് ഒഴിയുമായിരുന്നുയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് നാഷണല്‍ ഔട്ട് റീച്ച് സെല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ചാണ്ടി ഉമ്മനെ നീക്കിയതാണ് പരസ്യമായി അതൃപ്തി പ്രകടിപ്പിക്കാനുണ്ടായ കാരണം.

Advertisment
  • Oct 16, 2025 20:45 IST

    പറമ്പില്‍ നിന്ന് കൂണ്‍ ശേഖരിച്ച് കറിവെച്ച് കഴിച്ചു; കുടുംബത്തിലെ ആറുപേര്‍ ആശുപത്രിയില്‍

    അമ്പൂരിയില്‍ കൂണ്‍ കഴിച്ചതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഒരു കുടുംബത്തിലെ ആറുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് കുടുംബം ചികിത്സയില്‍ കഴിയുന്നത്. അമ്പൂരിയിലെ സെറ്റില്‍മെന്റിലെ മോഹന്‍ കാണി, ഭാര്യ സാവിത്രി അടക്കമുള്ള കുടുംബാംഗങ്ങളാണ് ചികിത്സ തേടിയത്.

     



  • Oct 16, 2025 17:19 IST

    പതിനാലുകാരന്‍ ജീവനൊടുക്കിയ സംഭവം, പ്രധാന അധ്യാപികയ്ക്കും ക്ലാസ് ടീച്ചര്‍ക്കും സസ്‌പെന്‍ഷന്‍

    ഒമ്പതാം ക്ലാസുകാരന്‍ ജീവനൊടുക്കിയതില്‍ സംഭവത്തില്‍ കണ്ണാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രധാന അധ്യാപികയ്ക്കും ക്ലാസ് ടീച്ചര്‍ക്കും സസ്‌പെന്‍ഷന്‍. അധ്യാപികയുടെ മാനസിക പീഡനമാണ് പതിനാലുകാരന്‍ അര്‍ജുന്‍ ജീവനൊടുക്കാന്‍ കാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് നടപടി. പ്രധാന അധ്യാപിക ലിസി, ക്ലാസ് ടീച്ചര്‍ ആശ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതതായി സ്കൂൾ മാനേജ്മെന്റ് അറിയിച്ചു. കുട്ടി ജീവനൊടുക്കിയതില്‍ ഡിഇഒയും സ്‌കൂള്‍ മാനേജ്‌മെന്റിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

     



  • Advertisment
  • Oct 16, 2025 16:12 IST

    ഹിജാബ് വിവാദം പുകയുന്നു; സർക്കാരിനെതിരെ സ്‌കൂൾ മാനേജ്മെന്റ് ഹൈക്കോടതിയിലേക്ക്

    ഹിജാബ് വിഷയത്തിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ടിനെതിരെ പള്ളുരുത്തി സെൻറ് റീത്താസ് പബ്ലിക് സ്‌കൂൾ ഹൈക്കോടതിയെ സമീപിക്കും. സ്‌കൂളിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് ആരോപിച്ച് ഡിഡിഇ സമർപ്പിച്ച റിപ്പോർട്ടിനെതിരെയാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. ഡിഡിഇയുടെ റിപ്പോർട്ട് ശരിയായ അന്വേഷണമില്ലാതെയാണ് സമർപ്പിച്ചതെന്ന് സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിന്റെ പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പിൽ വ്യക്തമാക്കി.

     



  • Oct 16, 2025 15:36 IST

    ശബരിമല സ്വർണ്ണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേകസംഘം ചോദ്യം ചെയ്യുന്നു

    ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ നിരവധി തവണ ദേവസ്വം വിജിലൻസ് ചോദ്യം ചെയ്തിരുന്നു. സ്വർണ്ണക്കൊള്ള പുറത്തുവന്ന് ദിവസങ്ങൾ പിന്നിടുമ്പോഴാണ് പോറ്റിയെ കസ്റ്റഡിയിലെടുക്കുന്നത്. അതേസമയം, ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് പത്തുദിവസത്തിനകം റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കേണ്ടതുണ്ട്. പോറ്റി എത്ര സ്വർണ്ണം തട്ടിയെടുത്തു എന്നതുൾപ്പെടെ ചോദ്യം ചെയ്യലിൽ പുറത്തുവരണം. തിരുവനന്തപുരത്തോ, പത്തനംതിട്ടയിലോ ആണ് ചോദ്യം ചെയ്യലെന്നാണ് സൂചന.

     



  • Oct 16, 2025 14:08 IST

    വെള്ളാപ്പള്ളിക്ക് മറുപടിയുമായി കെ ബി ​ഗണേഷ്കുമാർ

    എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ വിവാദ പരാമർശത്തില്‍ മറുപടിയുമായി ഗതാ​ഗത വകുപ്പ് മന്ത്രി കെ ബി ​ഗണേഷ്കുമാർ. അവരവരുടെ സംസ്കാരം അനുസരിച്ചായിരിക്കും ഒരോരുത്തരുടേയും പ്രതികരണമെന്നാണ് കെ ബി ഗണേഷ് കുമാറിന്‍റെ മറുപടി.



  • Oct 16, 2025 13:41 IST

    ഹിജാബ് വിവാദം: സർക്കാരിനെ വെല്ലുവിളിക്കാൻ നോക്കേണ്ടണ്ടെന്ന് മന്ത്രി

    ഹിജാബ് വിവാദത്തിൽ പള്ളുരുത്തി സ്കൂൾ മാനേജ്മെന്റിനെ രൂക്ഷമായി വിമർശിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശിവൻകുട്ടി. സർക്കാരിനെ കുറ്റപ്പെടുത്താൻ ശ്രമം നടക്കുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. രാഷ്ട്രീയവത്ക്കരിക്കാൻ മാനേജ്മെന്റ് ആസൂത്രിത ശ്രമം നടത്തിയെന്നും മന്ത്രി രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തി.



  • Oct 16, 2025 12:54 IST

    14 കാരന്റെ ആത്മഹത്യ: പ്രധാനാധ്യാപിക ഉൾപ്പെടെ 2 പേർക്ക് സസ്പെൻഷൻ

    പാലക്കാട് പല്ലൻചാത്തൂരിൽ 14 കാരൻ അർജുൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് അധ്യാപകരെ സസ്പെൻഡ് ചെയ്ത് സ്കൂൾ മാനേജ്മെന്റ്. ആരോപണവിധേയയായ അധ്യാപിക ആശയെയും പ്രധാനാധ്യാപിക ലിസിയെയും ആണ് സസ്പെൻ‍ഡ് ചെയ്തിരിക്കുന്നത്. 



  • Oct 16, 2025 12:27 IST

    സജിത കൊലക്കേസ്; ചെന്താമരയ്ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍; ശിക്ഷാവിധി മറ്റന്നാൾ

    പാലക്കാട് പോത്തുണ്ടി സജിത കൊലക്കേസ് ശിക്ഷാവിധി മറ്റന്നാൾ. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടു. കേസില്‍ പ്രതിയായ ചെന്താമര കുറ്റക്കാരനെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു.



  • Oct 16, 2025 12:15 IST

    മുഖ്യമന്ത്രി ബഹ്റൈനിൽ, നാളെ പ്രവാസി മലയാളി സം​ഗമത്തിൽ പങ്കെടുക്കും

    മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് തുടക്കം. രാത്രിയോടെ ബഹ്റൈനിലെത്തി. നാളെയാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രവാസി മലയാളി സംഗമം.



  • Oct 16, 2025 12:01 IST

    നിമിഷ പ്രിയയുടെ മോചനം: പുതിയ മധ്യസ്ഥനെ നിയോഗിച്ചെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ

    നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ചർച്ചകൾക്കായി പുതിയ മധ്യസ്ഥനെ നിയോഗിച്ചെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ. നേരത്തെ ഹർജി നൽകിയ കെ എ പോൾ ആണോ എന്ന കോടതിയുടെ ചോദ്യത്തിന് അല്ലെന്ന് കേന്ദ്രം മറുപടി നൽകുകയും ചെയ്തു. നിമിഷ പ്രിയയുടെ മോചനത്തിമനായി ചർച്ചകൾ നടക്കുന്നതായും നിലവിൽ വധശിക്ഷയ്ക്ക് സ്റ്റേ എന്നും കേന്ദ്രം കോടതിയെ അറിയിച്ചു. കേസ് ജനുവരിയിലേക്ക് മാറ്റി.



  • Oct 16, 2025 11:27 IST

    വി.എസ്.അച്യുതാനന്ദന്റെ സഹോദരി ആഴിക്കുട്ടി അന്തരിച്ചു

    വി എസ് അച്യുതാനന്ദന്റെ സഹോദരി ആഴിക്കുട്ടി (95) അന്തരിച്ചു. വി എസിന്റെ ജന്മവീടു കൂടിയായ വെന്തലത്തറ വീട്ടിൽ ഇന്നു പുലർച്ചെ 12.10 ഓടെയായിരുന്നു അന്ത്യം. ഏറെ നാളായി ശാരീരിക അവശതകളെത്തുടർന്ന് കിടപ്പിലായിരുന്നു. 



  • Oct 16, 2025 11:02 IST

    പതിനാലുകാരന്റെ മരണത്തിൽ അധ്യാപികക്കെതിരെ ആരോപണം

    പാലക്കാട് പല്ലൻചാത്തൂരിൽ 14 കാരൻ അർജുൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ക്ലാസ് അധ്യാപികക്കെതിരെ ആരോപണവുമായി കുടുംബം. കണ്ണാടി ഹയര്‍സെക്കണ്ടറി സ്കൂളിലെ അധ്യാപിക അര്‍ജുനെ നിരന്തരം മാനസികമായി പീഡിപ്പിക്കാറുണ്ടെന്നാണ് കുടുംബത്തിന്‍റെ ആരോപണം. ണ്ണാടി ഹയര്‍‌സെക്കണ്ടറി സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു അര്‍ജുൻ. കഴിഞ്ഞ ദിവസം രാത്രി വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ അര്‍ജുനെ കണ്ടെത്തുകയായിരുന്നു.



  • Oct 16, 2025 10:42 IST

    തിരുവനന്തപുരത്ത് നിന്ന് വീണ്ടുമൊരു ഹൃദയമാറ്റം കൊച്ചിയിലേക്ക്

    മസ്തിഷ്ക മരണം സംഭവിച്ച അമൽ ബാബു (25 )ൻ്റെ ഹൃദയം മാറ്റിവയ്ക്കും. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന രോഗിക്കാണ് ഹൃദയം മാറ്റിവയ്ക്കുക. മലപ്പുറം സ്വദേശിയായ 33 കാരന് വേണ്ടിയാണ് ഹൃദയം കൊണ്ടുപോകുന്നത്. തിരുവനന്തപുരത്തു നിന്ന് എയർ ആംബുലൻസിൽ കൊണ്ടുപോകാനാണ് തീരുമാനം. 



  • Oct 16, 2025 10:26 IST

    മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങവേ വള്ളത്തിൽ നിന്നും തെറിച്ച് കടലിൽ വീണ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

    മുതലപ്പൊഴിയിൽ വള്ളത്തിൽ നിന്ന് തെറിച്ചു കടലിൽ വീണ് കാണാതായ പെരുമാതുറ വലിയവിളാകം സ്വദേശി സജീറിന്‍റെ മകൻ ഷഹാന്‍റെ(19) മൃതദേഹം കണ്ടെത്തി. ഇന്നലെയായിരുന്നു മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേ തിരയിൽ പെട്ട് വള്ളത്തിൽ നിന്നും തെറിച്ചു കടലിൽ വീഴുകയായിരുന്നു. 



top news Kerala News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: