/indian-express-malayalam/media/media_files/2025/04/18/odXmf1vvNPckzolDs5sP.jpg)
Kerala Malayalam News Today Highlights
Keralamalayalam news Highlights: തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില സർവ്വകാല റെക്കോർഡിൽ ഇന്ന് ഒരു പവന് കൂടിയത് 2160 രൂപയാണ്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 94120 രൂപയായി. ഒരു ഗ്രാമിന് 270 രൂപ വര്‍ധിച്ച് 11,765 രൂപയിലെത്തി. ഒരു പവൻ സ്വർണം വാങ്ങുന്നവർക്ക് പണിക്കൂലി അടക്കം ഒരു ലക്ഷത്തിലധികം രൂപ നൽകേണ്ടതായി വരും. ആദ്യം കൂടിയ സ്വർണവിലെ പിന്നീട് കുറയുകയായിരുന്നു.
- Oct 14, 2025 21:02 IST
ബോട്ടിനു നേരെ ബിയർ കുപ്പി എറിഞ്ഞ് ആക്രമണം; മൂന്നു വയസ്സുകാരിക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ടിനു നേരെ ബിയർ കുപ്പി എറിഞ്ഞ് ആക്രമണം. ആക്രമണത്തിൽ മൂന്നു വയസ്സുകാരിക്ക് ഗുരുതര പരിക്കേറ്റു. പൊഴിയൂരിൽ വിനോദസഞ്ചാരത്തിന് എത്തിയ ബംഗാൾ സ്വദേശി അൽക്കർദാസിന്റെ മകൾ അനുപമദാസ് എന്ന മൂന്നു വയസ്സുകാരിക്ക് ആണ് പരുക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പൊഴിയൂർ ആറ്റുപുറം സ്വദേശി സനൂജിനെ (34) നാട്ടുകാരും ബോട്ട് ജീവനക്കാരും ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
- Oct 14, 2025 19:28 IST
ഐക്യരാഷ്ട്ര ദിനം: 24നു ദേശീയ പതാകയ്‌ക്കൊപ്പം യു.എൻ പതാകയും ഉയർത്തും
സംസ്ഥാനത്തു ദേശീയ പതാക പതിവായി ഉയർത്തുന്നയിടങ്ങളിൽ, ഐക്യരാഷ്ട്ര ദിനാചരണത്തിന്റെ ഭാഗമായി ഒക്ടോബർ 24ന്, ദേശീയപതാകയ്‌ക്കൊപ്പം യു.എൻ പതാകയും ഉയർത്താമെന്നു പൊതുഭരണ വകുപ്പ് നിർദേശം പുറപ്പെടുവിച്ചു. രാജ്ഭവൻ, നിയമസഭ, ഹൈക്കോടതി എന്നിവിടങ്ങളിൽ യു.എൻ പതാക ഉയർത്താൻ പാടില്ല. മറ്റിടങ്ങളിൽ ഫ്ലാഗ് കോഡിലെ നിർദേശങ്ങൾ പാലിച്ച് പതാകകൾ ഉയർത്താമെന്നും നിർദേശത്തിൽ പറയുന്നു.
- Oct 14, 2025 19:09 IST
ശിരോവസ്ത്ര വിവാദം: സ്കൂളിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയെന്ന് വിദ്യാഭ്യാസ മന്ത്രി
എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിൽ ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ക്ലാസിൽ കയറ്റാതെ പുറത്തുനിർത്തിയ സംഭവത്തിൽ ഇടപെട്ട് സർക്കാർ. വിദ്യാർത്ഥിനിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർ അന്വേഷണം നടത്തുകയും സ്കൂൾ അധികൃതരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തുകയും ചെയ്തതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
- Oct 14, 2025 19:09 IST
ശിരോവസ്ത്ര വിവാദം: സ്കൂളിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയെന്ന് വിദ്യാഭ്യാസ മന്ത്രി
എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിൽ ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ക്ലാസിൽ കയറ്റാതെ പുറത്തുനിർത്തിയ സംഭവത്തിൽ ഇടപെട്ട് സർക്കാർ. വിദ്യാർത്ഥിനിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർ അന്വേഷണം നടത്തുകയും സ്കൂൾ അധികൃതരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തുകയും ചെയ്തതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
- Oct 14, 2025 16:23 IST
പാലക്കാട് കല്ലടിക്കോട് യുവാവ് മരിച്ച നിലയിൽ
പാലക്കാട് കല്ലടിക്കോട് യുവാവ് മരിച്ച നിലയിൽ. മൂന്നേക്കർ മരുതുംക്കാട് സ്വദേശി ബിനുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. മരുതുംകാട് സർക്കാർ സ്കൂളിന് സമീപത്തെ പാതയിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിന്‍റെ മൃതദേഹത്തിന് സമീപത്തുനിന്ന് നാടൻ തോക്ക് കണ്ടെത്തിയിട്ടുണ്ട്.
- Oct 14, 2025 15:33 IST
ഇഡി സമൻസ് വിവാദത്തിൽ മുഖ്യമന്ത്രി തന്നെ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ്
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണെതിരായ ഇഡി (എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) സമൻസ് വിവാദത്തിൽ മുഖ്യമന്ത്രി തന്നെ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിഷയത്തിൽ പ്രതിപക്ഷ നേതാക്കൾക്കെതിരായ മുഖ്യമന്ത്രിയുടെ വിമർശനത്തിലാണ് മറുപടി. വൈകാരികതയല്ല, ഉത്തരവാദിത്വമുള്ള മറുപടിയാണ് വേണ്ടത്. കേസ് എന്തിനാണ് ഇഡി മറച്ചുവെച്ചത്, അതിന് പിന്നിൽ ആരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സതീശൻ പറഞ്ഞു.
- Oct 14, 2025 13:40 IST
കുന്നംകുളം മുൻ എംഎൽഎ ബാബു എം പാലിശേരി അന്തരിച്ചു
സിപിഐ എം നേതാവും മുൻ കുന്നംകുളം എംഎൽഎ യുമായ ബാബു എം പാലിശ്ശേരി നിര്യാതനായി. 67 വയസായിരുന്നു. പാർക്കിൻസൺസ് രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
- Oct 14, 2025 12:58 IST
കേരളത്തില്‍ പ്രവര്‍ത്തിക്കണമെന്ന് അബിൻ, ആവശ്യം തള്ളി സണ്ണി ജോസഫ്
കേരളത്തില്‍ പ്രവര്‍ത്തിക്കണമെന്ന അബിന്‍ വര്‍ക്കിയുടെ ആവശ്യം തള്ളി കെപിസിസി പ്രസിഡന്‍ററ് സണ്ണി ജോസഫ്. കേരളത്തിൽ പ്രവർത്തിക്കണം എന്നായിരുന്നു ആഗ്രഹമെന്നും കേരളത്തിൽ പ്രവര്‍ത്തിക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെടുമെന്നും അബിൻ വര്‍ക്കി ഇന്ന് രാവിലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
- Oct 14, 2025 12:30 IST
നെടുവത്തൂർ കിണർ ദുരന്തം; മരിച്ച അർച്ചനയുടെ മൂന്ന് മക്കളുടെ സംരക്ഷണം ഏറ്റെടുക്കും
നെടുവത്തൂരിൽ ആത്മഹത്യാ ശ്രമത്തെ തുടർന്നുണ്ടായ കിണർ അപകടത്തിൽ മരിച്ച അർച്ചനയുടെ മക്കളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കും. ജില്ലാ ശിശുക്ഷേമ സമിതിയെ ഇതിനായി ചുമതലപ്പെടുത്തി.
- Oct 14, 2025 11:51 IST
നെന്മാറ സജിത കൊലക്കേസ്; കൊലയാളി ചെന്താമര കുറ്റക്കാരൻ
നെന്മാറ പോത്തുണ്ടി സജിത കൊലക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി. പാലക്കാട് നാലാം അഡീഷണൽ ജില്ലാ കോടതിയാണ് ചെന്താമര കുറ്റക്കാരനാണെന്ന് വിധിച്ചത്. ചെന്താമരക്കെതിരെ ചുമത്തിയ കൊലക്കുറ്റം അടക്കമുള്ള കുറ്റങ്ങളെല്ലാം തെളിഞ്ഞു. മറ്റന്നാളായിരിക്കും കേസിൽ ശിക്ഷാ വിധി പ്രഖ്യാപിക്കുക.
- Oct 14, 2025 11:28 IST
കോണ്‍ഗ്രസിനുള്ളിൽ ഗ്രൂപ്പില്ലെന്ന് കെ മുരളീധരൻ
കോണ്‍ഗ്രസിനുള്ളില്‍ ഗ്രൂപ്പില്ലെന്ന് കെ മുരളീധരന്‍. എങ്ങനെയെങ്കിലും അധികാരത്തിൽ തിരിച്ചെത്താൻ ശ്രമിക്കുമ്പോഴാണോ ഗ്രൂപ്പെന്ന് അദ്ദേഹം ചോദിച്ചു. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെച്ചൊല്ലിയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് കെ മുരളീധരന്‍റെ പ്രതികരണം.
- Oct 14, 2025 10:56 IST
മാണിയാട്ട് കോറസ് കലാസമിതി എൻ എൻ പിള്ള പുരസ്ക്കാരം ഉർവശിക്ക്
നാടക രംഗത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്‌ക്കാരം കെ എം ധർമന് മാണിയാട്ട് കോറസ് കലാസമിതി ഏർപെടുത്തിയ എൻ എൻ പിള്ള പുരസ്ക്കാരം നടി ഉർവശിക്ക്. കെ എം ധർമ്മനാണ് നാടക രംഗത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം.
- Oct 14, 2025 10:32 IST
പോത്തുണ്ടി സജിത കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരക്കുള്ള ശിക്ഷാവിധി ഇന്ന്
ചെന്താമര പ്രതിയായ നെന്മാറ പോത്തുണ്ടി സജിത കൊലക്കേസിൽ വിധി ഇന്ന്. പാലക്കാട് നാലാം അഡീഷണൽ ജില്ലാ കോടതിയാണ് വിധി പറയുന്നത്. 2019 ഓഗസ്റ്റ് 31നാണ് അയൽവാസിയായിരുന്ന നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ബോയൻസ് കോളനിയിലെ സജിതയെ വീട്ടിൽ കയറി ചെന്താമര എന്ന ചെന്താമരാക്ഷൻ വെട്ടിക്കൊന്നത്. ഭാര്യ പിണങ്ങിപ്പോകാൻ കാരണക്കാരി എന്ന് സംശയിച്ചായിരുന്നു ക്രൂര കൊലപാതകം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.