scorecardresearch

Kerala News Highlights: തദ്ദേശ തിരഞ്ഞെടുപ്പ്‌ : സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഇന്നു മുതൽ

Kerala News Highlights: സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവർഗ സ്ത്രീ, പട്ടികജാതി, പട്ടികവർഗം എന്നീ സംവരണങ്ങളാണ് നറുക്കെടുപ്പിലൂടെ നിശ്ചയിക്കുക

Kerala News Highlights: സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവർഗ സ്ത്രീ, പട്ടികജാതി, പട്ടികവർഗം എന്നീ സംവരണങ്ങളാണ് നറുക്കെടുപ്പിലൂടെ നിശ്ചയിക്കുക

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
election commission

Kerala News Highlights

Kerala News Highlights: തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഇന്ന് ആരംഭിക്കും. ഗ്രാമപഞ്ചായത്തുകളിലെ സംവരണ നറുക്കെടുപ്പാണ് ഇന്നാരംഭിക്കുന്നത്. 941 പഞ്ചായത്തുകളിലേക്ക് 13 മുതൽ 16 വരെയാണ് നറുക്കെടുപ്പ്. സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവർഗ സ്ത്രീ, പട്ടികജാതി, പട്ടികവർഗം എന്നീ സംവരണങ്ങളാണ് നറുക്കെടുപ്പിലൂടെ നിശ്ചയിക്കുക.

Advertisment

152 ബ്ളോക്ക് പഞ്ചായത്തുകളിലെ നിയോജകമണ്ഡലങ്ങളുടെ സംവരണം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 18 ന് രാവിലെ 10നാണ്. അതത് ജില്ലകളിലെ കലക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് നറുക്കെടുപ്പ് നടക്കുക. 14 ജില്ലാപഞ്ചായത്തുകളിലേയ്ക്കുള്ള സംവരണം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 21 ന് രാവിലെ 10ന് നടക്കും.

ഒക്ടോബർ 17ന് തിരുവനന്തപുരം സ്വരാജ് ഭവൻ കോൺഫറൻസ് ഹാളിൽ രാവിലെ 10ന് തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിലെയും, ഉച്ചയ്ക്ക് 2ന് കൊല്ലം മുനിസിപ്പൽ കോർപ്പറേഷനിലെയും വാർഡ് സംവരണത്തിനുള്ള നറുക്കെടുപ്പ് നടത്തും. ഒക്ടോബർ 18ന് കൊച്ചി കോർപ്പറേഷൻ ടൗൺഹാളിൽ രാവിലെ 10ന് കൊച്ചി മുനിസിപ്പൽ കോർപ്പറേഷനിലെയും, 11.30ന് തൃശൂർ മുനിസിപ്പൽ കോർപ്പറേഷനിലെയും നറുക്കെടുപ്പ് നടത്തും.

  • Oct 13, 2025 20:13 IST

    ജിഎസ്ടി പരിഷ്കരണം ലോട്ടറി മേഖലയ്ക്ക് വലിയ ആഘാതമെന്ന് മുഖ്യമന്ത്രി

    കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ജിഎസ്ടി നിരക്ക് പരിഷ്കരണം സംസ്ഥാനത്തെ ലോട്ടറി മേഖലയ്ക്ക് വലിയ ആഘാതമാണ് ഉണ്ടാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭാഗ്യക്കുറി ടിക്കറ്റിേലുള്ള ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 40% ആയിട്ടാണ് കേന്ദ്രസര്‍ക്കാര്‍ ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ചത്. മുഖ്യമന്ത്രി എന്ന നിലയില്‍ താനും ധനമന്ത്രിയും നേരിട്ടും കത്തുകള്‍ മുഖേനയും കേന്ദ്ര ധനകാര്യ വകുപ്പിനോടും ജിഎസ്ടി കൗണ്‍സിലിനോടും ലോട്ടറിയുടെ ജിഎസ്ടി വര്‍ദ്ധിപ്പിക്കരുതെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും അതെല്ലാം നിരാകരിക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായത്. അതിന്‍റെ ഭാഗമായാണ് ലോട്ടറി മേഖലയില്‍ നികുതിവര്‍ദ്ധനവിന് കാരണമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.



  • Oct 13, 2025 18:57 IST

    സ്കൂൾ ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി; ഒരാള്‍ മരിച്ചു

    എടപ്പാൾ കണ്ടനക്കത്ത് സ്കൂൾ ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. കടയിലുണ്ടായിരുന്ന വിജയൻ എന്നയാളാണ് മരിച്ചത്. വിദ്യാർത്ഥികളടക്കം പന്ത്രണ്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരു വിദ്യാര്‍ത്ഥിയുടെ നില ഗുരുതരമാണ്.



  • Advertisment
  • Oct 13, 2025 16:32 IST

    പേരാമ്പ്രയിലെ സംഘർഷം; പൊലീസുകാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ എംപി സ്പീക്കർക്ക് പരാതി നൽകി

    പേരാമ്പ്രയില്‍ പൊലീസിന്റെ ലാത്തിച്ചാർജിൽ പരിക്കേറ്റ വടകര എംപി ഷാഫി പറമ്പില്‍ ലോക്‌സഭാ സ്പീക്കര്‍ക്കും പാര്‍ലമെന്റ് പ്രിവിലേജ് കമ്മിറ്റിക്കും പരാതി നല്‍കി. സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടാണ് എംപി പരാതി നല്‍കിയത്.



  • Oct 13, 2025 15:31 IST

    'യുദ്ധങ്ങൾ പരിഹരിക്കുന്നതിൽ എനിക്ക് മിടുക്കുണ്ട്, ഇസ്രയേൽ-ഗാസ അതിൽ എട്ടാമത്തേത്:' ട്രംപ്

    ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം ഉൾപ്പെടെ ലോകമെമ്പാടുമുള്ള നിരവധി യുദ്ധങ്ങൾ പരിഹരിച്ചെന്ന അവകാശവാദം ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുദ്ധങ്ങൾ അവസാനിപ്പിക്കാനുള്ള തന്റെ കഴിവിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച ട്രംപ്, ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ താൻ വിജയകരമായി അവസാനിപ്പിച്ച എട്ടാമത്തെ യുദ്ധമാണെന്നും പറഞ്ഞു.



  • Oct 13, 2025 13:47 IST

    മുല്ലപ്പെരിയാർ അണക്കെട്ടിൽ ബോംബ് ഭീഷണി

    മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ ബോംബ് ഭീഷണി. ഇ-മെയിൽ വഴിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ ബോംബ് വെച്ചിട്ടുണ്ടെന്ന തരത്തിൽ ഭീഷണി സന്ദേശമെത്തിയത്. തൃശൂര്‍ കളക്ടറേറ്റിലേക്കാണ് ഇ-മെയിൽ ഭീഷണിയെത്തിയത്.



  • Oct 13, 2025 13:16 IST

    സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക മരണം

    സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു മരണം,. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ കൊല്ലം സ്വദേശിയാണ് മരിച്ചത്.കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇയാളെ രോഗം മുർച്ഛിച്ചതിനെ തുടർന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇയാളുടെ വീട്ടിലെ കിണറ്റിലെ വെള്ളത്തിൽ പരിശോധന നടത്തിയപ്പോൾ രോഗത്തിന് കാരണമായ ബാക്ടീരിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു



  • Oct 13, 2025 10:49 IST

    ശബരിമല വിവാദത്തിൽ വിശദീകരണയോഗം നടത്താൻ എൽഡിഎഫ്

    ശബരിമല വിവാദത്തിൽ കോട്ടയത്ത് വിശദീകരണയോഗം നടത്താൻ എൽഡിഎഫ്.എൽഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് നടക്കുന്ന പരിപാടിയിൽ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ പങ്കെടുക്കും.

     



  • Oct 13, 2025 10:48 IST

    ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടുകളിൽ ദുരൂഹത

    ശബരിമല സ്വർണക്കവർച്ചയിൽ എസ്ഐടി അന്വേഷണം പുരോഗമിക്കുന്നതിനിടെ തട്ടിപ്പിലെ മുഖ്യകണ്ണിയെന്ന് സംശയിക്കുന്ന ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടുകളിൽ ദുരൂഹത വർധിക്കുന്നു. ബെംഗളൂരു ആസ്ഥാനമായുള്ള വ്യവസായി എന്ന നിലയിൽ ശബരിമലയിൽ ഒന്നിലധികം തവണ സ്വർണം പൂശൽ സ്പോൺസർ ചെയ്ത ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്ഥിരമായ വരുമാന സ്രോതസ്സില്ലെന്ന് ദേവസ്വം വിജിലൻസ് റിപ്പോർട്ട്. ശബരിമലയിൽ പോറ്റി സ്പോൺസർ ചെയ്ത പ്രവൃത്തികളിൽ വിശദമായ അന്വേഷണം വേണം എന്നും വിജിലൻസ് റിപ്പോർട്ടിൽ ശുപാർശയുണ്ട്.

     



live updates news live

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: