scorecardresearch

Kerala News Highlights: സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ

5 വയസ്സിന് താഴെയുളള 21,11,010 കുഞ്ഞുങ്ങൾക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകൾ വഴി തുളളിമരുന്ന് നൽകാനുള്ള ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്

5 വയസ്സിന് താഴെയുളള 21,11,010 കുഞ്ഞുങ്ങൾക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകൾ വഴി തുളളിമരുന്ന് നൽകാനുള്ള ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
pulse polio

Kerala News Live

Kerala News Live Updates:പോളിയോ വൈറസ് നിർമ്മാർജനം ലക്ഷ്യമിട്ടു നടത്തുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി ഇന്ന് നടന്നു. 5 വയസ്സിന് താഴെയുളള കുഞ്ഞുങ്ങൾക്കാണ് തുളളിമരുന്ന് നൽകുന്നത്. 5 വയസ്സിന് താഴെയുളള 21,11,010 കുഞ്ഞുങ്ങൾക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകൾ വഴി തുളളിമരുന്ന് നൽകാനുള്ള ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ട്രാൻസിറ്റ്, മൊബൈൽ ബൂത്തുകൾ ഉൾപ്പെടെ 22,383 ബൂത്തുകൾ ഒരുക്കിയിരുന്നു.

Advertisment
  • Oct 12, 2025 19:54 IST

    ബീഹാറിൽ എൻഡിഎ സീറ്റുകളിൽ ധാരണ; ബിജെപിയും ജെഡിയുവും 101 വീതം സീറ്റുകളിൽ മത്സരിക്കും

    ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റുകളിൽ എൻ‌ഡി‌എയിൽ ധാരണ. സീറ്റ് വിഭജനം പൂർത്തിയായി. ബിജെപിയും ജെഡിയുവും 101 സീറ്റുകളിൽ വീതം മത്സരിക്കും. 243 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ, ചിരാഗ് പസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിയ്ക്ക് (എൽജെപി ആർ) 29 സീറ്റുകൾ ലഭിച്ചു. ആർ‌എൽ‌എമ്മും എച്ച്‌എ‌എമ്മും 6 സീറ്റുകളിൽ വീതം മത്സരിക്കും.



  • Oct 12, 2025 17:55 IST

    'രാത്രി പന്ത്രണ്ടരയ്ക്ക് അവൾ എങ്ങനെ പുറത്തുവന്നു; ബംഗാൾ കൂട്ടബലാത്സംഗത്തിൽ വിവാദ പരാമർശവുമായി മമത ബാനർജി

    പശ്ചിമ ബംഗാളിൽ മെഡിക്കൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന്​ ഇരയായ സംഭവത്തിൽ വിവാദ പരാമർശവുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബലാത്സംഗത്തിന് ഇരയായ വിദ്യാർത്ഥിനി രാത്രി പന്ത്രണ്ടരയ്ക്ക് എങ്ങനെയാണ് പുറത്തുവന്നുവെന്നും ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികൾ രാത്രി വൈകി പുറത്തിറങ്ങരുതെന്നും, മമത പറഞ്ഞു.



  • Advertisment
  • Oct 12, 2025 17:28 IST

    കാടാമ്പുഴയില്‍ ശൈശവവിവാഹത്തിന് ശ്രമം; ചടങ്ങില്‍ പങ്കെടുത്ത എല്ലാവർക്കുമെതിരെ കേസ്

    കാടാമ്പുഴയിൽ ശൈശവവിവാഹത്തിന് ശ്രമിച്ചവർക്കെതിരെ കേസെടുത്ത് പൊലീസ്. കാടാമ്പുഴ മരവട്ടം സ്വദേശിനിയായ 14-കാരിയുടെ വിവാഹനിശ്ചയ ചടങ്ങാണ് കഴിഞ്ഞദിവസം നടന്നത്. സംഭവത്തേക്കുറിച്ച് വിവരം ലഭിച്ചതോടെ പൊലീസ് ഇടപെടുകയും ചടങ്ങില്‍ പങ്കെടുത്ത മുഴുവന്‍പേര്‍ക്കെതിരേയും കേസെടുക്കുകയും ചെയ്തു.



  • Oct 12, 2025 15:17 IST

    രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മണ്ഡലത്തിൽ സജീവമാക്കാനൊരുങ്ങി യുഡിഎഫ്

    ലൈംഗികാതിക്രമക്കേസിനു പിന്നാലെ കോണ്‍ഗ്രസ് പാർട്ടി സസ്പെൻഡ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മണ്ഡലത്തിൽ സജീവമാക്കാനൊരുങ്ങി യുഡിഎഫിലെ ഒരു വിഭാഗം. കുടുംബശ്രീയുടെ വാർഷികാഘോഷ പരിപാടികളിൽ പങ്കെടുത്ത രാഹുൽ, നാളെ പിരായിരിയിലെ പൊതുപരിപാടിയിലും പങ്കെടുക്കും.



  • Oct 12, 2025 11:08 IST

    കോതമംഗലത്തെ 23 കാരിയുടെ ആത്മഹത്യയില്‍ കുറ്റപത്രം

    കോതമംഗലത്ത് ടിടിസി വിദ്യാര്‍ഥിനി ജീവനൊടുക്കിയ കേസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനുള്ള ശ്രമം നടന്നിട്ടില്ലെന്ന് കുറ്റപത്രം. പ്രതിയായ റമീസ് ബന്ധത്തില്‍ നിന്നും പിന്‍മാറിയതാണ് യുവതിയുടെ ആത്മഹത്യക്ക് കാരണം എന്നാണ് പൊലീസിന്റെ നിലപാട്. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു സോന എല്‍ദോസ് എന്ന 23 കാരി ജീവനൊടുക്കിയത്. യുവതിയുടെ ആത്മഹത്യകുറിപ്പില്‍ റമീസിനെയും കുടുംബാംഗങ്ങളെയും കുറിച്ച് പരാമര്‍ശം ഉണ്ടായിരുന്നു.

    എന്നാല്‍, യുവതിയുടെ മരണത്തിന് പിന്നാലെ സംഘപരിവാര്‍, ക്രൈസ്തവ സംഘടനകള്‍ ഉയര്‍ത്തിയ ലൗ ജിഹാദ് എന്ന ആരോപണം പൂര്‍ണമായി തള്ളുന്നതാണ് കുറ്റപത്രം. മുന്ന് വകുപ്പുകള്‍ പ്രകാരമാണ് റമീസിന് എതിരെ ചുമത്തിയിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി പീഡനം, ആത്ഹത്യാ പ്രേരണ, ദേഹോപദ്രവം എന്നീ വകുപ്പുകള്‍ ചുമത്താനാവശ്യമായ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ പൊലീസ് ശേഖരിച്ചിട്ടുണ്ട്. വിഷയത്തില്‍ ഈ ആഴ്ച തന്നെ കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിക്കും

     



  • Oct 12, 2025 10:32 IST

    കാലിക്കറ്റ് സർവകലാശാല ക്യാമ്പസുകൾ അനിശ്ചിതകാലത്തേക്ക് അടച്ചു

    വെള്ളിയാഴ്ച വൈകുന്നേരം മുതലുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു. ഇനി അറിയിപ്പ് ഉണ്ടാകും വരെ ഒരു പഠന വകുപ്പുകളും പ്രവർത്തിക്കില്ല,ക്ലാസുകൾ ഉണ്ടാകില്ല. ഹോസ്റ്റലുകളും അടച്ചിടാൻ നിർദേശിച്ചിട്ടുണ്ട്. സമാധാനം പുനഃസ്ഥാപിക്കുന്നതിനും വിദ്യാർഥികളുടെ ജീവൻ സംരക്ഷിക്കുന്നതിനുമാണ് നടപടിയെന്ന് വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ അറിയിച്ചു. എല്ലാ വിദ്യാർഥികളും ഹോസ്റ്റലുകൾ ഉടൻ ഒഴിഞ്ഞ് മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വീട്ടിൽ പോകണമെന്നും നിർദേശമുണ്ട്‌.

     



  • Oct 12, 2025 10:29 IST

    ശൈശവ വിവാഹത്തിന് ശ്രമം, മലപ്പുറത്ത് പ്രതിശ്രുത വരനും ബന്ധുക്കള്‍ക്കുമെതിരെ കേസ്, 14കാരി സിഡബ്ല്യൂസി സംരക്ഷണത്തില്‍

    സംസ്ഥാനത്ത് വീണ്ടും ശൈശവ വിവാഹത്തിന് ശ്രമം. മലപ്പുറം കാടാമ്പുഴയിലാണ് 14 കാരിയുടെ വിവാഹം നടത്താന്‍ ശ്രമം നടന്നത്. സംഭവത്തില്‍ കാടാമ്പുഴ പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണത്തിലേക്ക് മാറ്റി.ഇന്നലെയായിരുന്നു പതിനാലുകാരിയുടെ വിവാഹ നിശ്ചയം. സംഭവം പുറത്തറിഞ്ഞതോടെ പ്രതിശ്രുത വരനെ പ്രതിയാക്കി പൊലീസ് കേസെടുക്കുകയായിരുന്നു. വധുവിന്റെ വീട്ടുകാര്‍ ഉള്‍പ്പെടെ ചടങ്ങില്‍ പങ്കെടുത്ത 10 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

     



news live live updates

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: