/indian-express-malayalam/media/media_files/2025/10/04/ps-prashanth-2025-10-04-10-07-39.jpg)
Kerala Malayalam News Highlights
Keralamalayalam news Highlights: പത്തനംതിട്ട: ശബരിമല സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡിന് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. സ്വർണ്ണപ്പാളി ചെന്നൈയിൽ കൊണ്ടുപോയതിൽ ഒരു പാളിച്ചയും ഉണ്ടായിട്ടില്ല. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിലല്ല കൊടുത്തുവിട്ടതെന്ന് പി എസ് പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.
- Oct 04, 2025 19:17 IST
മാവോയിസ്റ്റുകളുമായി ചർച്ചയില്ല, ആയുധം താഴെവച്ച് കീഴടങ്ങാം: അമിത് ഷാ
മാവോയിസ്റ്റുകളുമായി ചർച്ചയില്ലെന്നും അവർക്ക് സർക്കാർ മുന്നോട്ടുവച്ച പദ്ധതിപ്രകാരം ആയുധം താഴെവച്ച് കീഴടങ്ങാമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അടുത്ത വർഷം മാർച്ച് 31 ആണ് സമയപരിധിയെന്നും അതോടെ രാജ്യം പൂർണമായും മാവോയിസത്തോട് വിടപറയുമെന്നും അദ്ദേഹം പറഞ്ഞു.
- Oct 04, 2025 16:50 IST
സ്കൂളില്‍ പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൈം; കലോത്സവം നിർത്തിവെച്ചതിൽ ഇടപെട്ട് മന്ത്രി
കാസർകോട് പലസ്തീൻ ഐക്യദാർഢ്യം പ്രകടിപ്പിച്ച് മൈം അവതരിപ്പിച്ചതിനെ തുടർന്ന് സ്കൂൾ കലോത്സവം നിർത്തിവെച്ച സംഭവത്തിൽ അന്വേഷണത്തിന് നിർദേശം നൽകി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വിഷയം അടിയന്തിരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയതായി വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
- Oct 04, 2025 14:29 IST
അയ്യപ്പന്‍റെ സ്വത്ത് മോഷ്ടിക്കപ്പെട്ടു, സര്‍ക്കാര്‍ നിലപാട് ദുരൂഹമെന്ന് ഷാഫി പറമ്പിൽ
ശബരിമല സ്വര്‍ണപ്പാളി വിവാദത്തിൽ സര്‍ക്കാര്‍ നിലപാട് ദുരൂഹമാണെന്ന് ഷാഫി പറമ്പിൽ എംപി പറഞ്ഞു. അയ്യപ്പന്‍റെ സ്വത്ത് കൊള്ളയടിക്കാൻ ദേവസ്വം ബോർഡും സർക്കാരും കൂട്ടുനിന്നുവെന്ന് ആരോപിച്ചു.
- Oct 04, 2025 14:00 IST
ഓണം ബമ്പർ നറുക്കെടുപ്പ്: ഒന്നാം സമ്മാനം കൊച്ചിയിൽ വിറ്റ ടിക്കറ്റിന്
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ BR 105 നറുക്കെടുത്തു. TH 577825 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. 25 കോടി രൂപയാണ് ഒന്നാം സമ്മാനാർഹന് ലഭിക്കുക.
- Oct 04, 2025 13:01 IST
ശിൽപങ്ങളിൽ സ്വര്‍ണമല്ല, സ്വര്‍ണനിറത്തിലുള്ള പെയിന്‍റ്: ഉണ്ണികൃഷ്ണൻ പോറ്റി
ശില്പങ്ങളിൽ ഉള്ളത് സ്വർണ്ണമല്ലെന്നും സ്വർണ്ണ കളർ ഉള്ള പെയിന്റ് ആയിരുന്നുവെന്നുമാണ് പോറ്റിയുടെ പുതിയ വാദം. ആ പെയിന്റ് മങ്ങിയതുകൊണ്ടാണ് സ്വർണ്ണം പൂശാൻ തന്നെ ഏൽപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
- Oct 04, 2025 12:21 IST
വാൽപ്പാറയിൽ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി
കോട്ടയം സ്വദേശിയുടെ ഭാര്യയെ തമിഴ്നാട് വാൽപ്പാറയിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. ഇടിആര്‍ എസ്റ്റേറ്റിലെ മാനേജരും കോട്ടയം സ്വദേശിയുമായ ഗ്രീസിന്റെ ഭാര്യ ഇന്ദുമതിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
- Oct 04, 2025 11:42 IST
മോഹൻലാലിന് നാടിന്‍റെ ആദരം ഇന്ന്
ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം നേടിയ മോഹൻലാലിന് നാടിന്‍റെ ആദരം. മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്ന പരിപാടി ഇന്ന് തലസ്ഥാനത്ത് നടക്കും. 'മലയാളം വാനോളം, ലാൽസലാം' എന്ന് പേരിട്ടിരിക്കുന്ന പരിപാടി ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കും.
- Oct 04, 2025 11:23 IST
സംസ്ഥാനത്ത് അഞ്ച് പുതിയ ദേശീയപാതകള്‍ കൂടി യാഥാർത്ഥ്യമാകുന്നു
സംസ്ഥാനത്ത് അഞ്ച് പുതിയ ദേശീയപാതകള്‍ കൂടി യാഥാർത്ഥ്യമാകാൻ പോകുകയാണെന്ന് പൊതുമാരമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. അഞ്ച് പുതിയ ദേശീയപാതകളുടെ പദ്ധതി രേഖ തയ്യാറാക്കുവാനുള്ള നടപടികള്‍ ആരംഭിച്ചുവെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
- Oct 04, 2025 10:48 IST
ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ഇടപാടുകൾ അവസാനിപ്പിച്ച് ദേവസ്വം ബോർഡ്
ശബരിമല സ്വർണപ്പാളി വിവാദങ്ങളെ തുടർന്ന് സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ഇടപാടുകൾ അവസാനിപ്പിച്ച് ദേവസ്വം ബോർഡ്. സ്മാർട്ട് ക്രിയേഷൻസുമായി പോറ്റി മുഖേനയുള്ള വാറന്റി ദേവസ്വം ബോർഡ് ഉപേക്ഷിച്ചു. ഇനി സ്വന്തം നിലയിൽ നേരിട്ട് ഇടപാടുകൾ നടത്തുമെന്നാണ് തീരുമാനം.
- Oct 04, 2025 10:29 IST
പേ വിഷബാധ മരണം; പത്തനംതിട്ടയില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
പത്തനംതിട്ടയില്‍ പേ വിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. പത്തനംതിട്ട മണ്ണാറമല സ്വദേശി കൃഷ്ണമ്മയാണ് മരിച്ചത്. 65 വയസ്സായിരുന്നു.
- Oct 04, 2025 10:08 IST
ദ്വാരപാലക ശിൽപ്പത്തിൽ പൂശിയത് ഏഴ് പാളി സ്വർണമെന്ന് ദേവസ്വം മുൻ ചീഫ് എഞ്ചിനീയർ
ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിൽ പൂശാനായി യുബി ഗ്രൂപ്പ് ചെയർമാൻ വിജയ് മല്യ ആവശ്യത്തിലധികം സ്വർണം കരുതിയിരുന്നുവെന്ന് മുൻ ചീഫ് എഞ്ചിനിയർ രവികുമാർ. ദ്വാരപാലക ശില്പം അടക്കം സ്വർണം പൂശിയിരുന്നു. ചെമ്പിന് മുകളിൽ ഏഴ് പാളി സ്വർണം പൂശിയ ദ്വാരപാലക ശില്പം ചെമ്പായി മാറിയത് അത്ഭുതമാണെന്ന് രവികുമാർ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.