scorecardresearch

Kerala News Highlights: മൂന്നാമതും എല്‍ഡിഎഫ് സർക്കാർ വരുമെന്ന് ഉറപ്പ്: എം.വി.ഗോവിന്ദന്‍

Kerala News Highlights: ഇടതുപക്ഷത്തിന്‍റെ മൂന്നാം ടേമിലേക്കു സ്വാഗതം അരുളുന്നതിനുളള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്

Kerala News Highlights: ഇടതുപക്ഷത്തിന്‍റെ മൂന്നാം ടേമിലേക്കു സ്വാഗതം അരുളുന്നതിനുളള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
MV Govindan, CPIM

Kerala Malayalam News Today Highlights

Keralamalayalam news Highlights: തിരുവനന്തപുരം: കേരളത്തിൽ മൂന്നാമതും ഇടത് സർക്കാർ വരുമെന്ന് ഉറപ്പാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. മൂന്നാമതും ഭരണത്തിലേക്കുള്ള പടിവാതിക്കലാണ് നാമിപ്പോഴും. ഇടതുപക്ഷത്തിന്‍റെ മൂന്നാം ടേമിലേക്കു സ്വാഗതം അരുളുന്നതിനുളള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. സാമുദായിക സംഘടനകൾ സി.പി എമ്മിനെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Advertisment
  • Oct 01, 2025 20:35 IST

    കൊച്ചിയിൽ മരത്തിന് മുകളിൽ കുടുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി

    കൊച്ചിയിൽ മരത്തിന് മുകളിൽ കുടുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി. സ്നേക്ക് റെസ്ക്യൂവർ വടി ഉപയോ​ഗിച്ച് പാമ്പിരുന്ന മരത്തിന്റെ മറ്റൊരു ചില്ലയിൽ ശബ്ദമുണ്ടാക്കുകയും പാമ്പിനെ താഴേക്ക് എത്തിക്കുകയുമായിരുന്നു.



  • Oct 01, 2025 19:26 IST

    വെള്ളാപ്പള്ളി നടേശൻ പകരക്കാരൻ ഇല്ലാത്ത അമരക്കാരനെന്ന് മന്ത്രി വി.എൻ വാസവൻ

    എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മന്ത്രി വി. എൻ വാസവൻ. പകരക്കാരനില്ലാത്ത അമരക്കാരനാണ് വെള്ളാപ്പള്ളിയെന്നും കേരളമാകെ പറന്നുനടന്ന് സംഘടനയെ വളര്‍ത്തിയെന്നും വി.എൻ വാസവന്‍ പറഞ്ഞു. എസ്എന്‍ഡിപി യോഗം ശിവഗിരി യൂണിയന്‍ മന്ദിര ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 



  • Advertisment
  • Oct 01, 2025 18:42 IST

    ആർഎസ്എസ് ഗണവേഷത്തിൽ എത്തി മുൻ ഡിജിപി ജേക്കബ് തോമസ്

    വിജയദശമി മഹോത്സവത്തിൽ പങ്കെടുക്കാൻ ആർഎസ്എസ് ഗണവേഷത്തിൽ എത്തി മുൻ ഡിജിപി ജേക്കബ് തോമസ് എത്തി. ആർഎസ്എസിൽ സജീവമാകാൻ ജേക്കബ് തോമസ് ഒരുങ്ങുന്നുവെന്ന വിവരങ്ങൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് എറണാകുളം പള്ളിക്കരയിൽ സംഘടിപ്പിച്ച പരിപാടിയിൽ ഗണവേഷത്തിൽ ജേക്കബ് തോമസ് എത്തിയത്.



  • Oct 01, 2025 17:22 IST

    രണ്ടാം ക്ലാസുകരാനെ തലകീഴായി കെട്ടിത്തൂക്കി മർദ്ദിച്ച സംഭവം; പ്രിൻസിപ്പലും ഡ്രൈവറും അറസ്റ്റിൽ

    ഹരിയാനയിലെ പാനിപ്പത്തിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ ജനാലയിൽ തലകീഴായി കെട്ടിത്തൂക്കി മർദ്ദിച്ച സംഭവത്തിൽ സ്വകാര്യ സ്കൂൾ പ്രിൻസിപ്പലും ഡ്രൈവറും അറസ്റ്റിൽ. ഹോം വർക്ക് ചെയ്യാതെ വന്ന വിദ്യാർത്ഥിയെ പ്രിൻസിപ്പലിന്റെ നിർദ്ദേശപ്രകാരം സ്കൂളിലെ ഡ്രൈവർ മർദ്ദിക്കുകയായിരുന്നു. മുഖിജ സ്വദേശിയായ ഏഴുവയസ്സുകാരന്റെ അമ്മയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പ്രിൻസിപ്പൽ റീന, ഡ്രൈവർ അജയ് എന്നിവരാണ് അറസ്റ്റിലായത്. 



  • Oct 01, 2025 15:28 IST

    പ്രാർത്ഥനാ മുറി തകർന്ന് ഇന്തോനേഷ്യയിൽ കാണാതായ വിദ്യാർത്ഥികൾക്കായി തെരച്ചിൽ ഊർജ്ജിതം

    അനുമതിയില്ലാതെ നി‍ർമ്മിച്ച പ്രാർത്ഥനാ മുറി തകർന്ന് ഇന്തോനേഷ്യയിൽ കാണാതായ വിദ്യാർത്ഥികൾക്കായി തെരച്ചിൽ ഊർജ്ജിതം. ഇസ്ലാമിക് ബോർഡിംഗ് സ്കൂളിലെ പ്രാർത്ഥനാ മുറി തകർന്നതോടെ 91 പേരെ കാണാതായതാണ് അന്ത‍‍ർ ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തിങ്കളാഴ്ച ഉച്ച കഴിഞ്ഞുള്ള പ്രാർത്ഥന പുരോഗമിക്കുന്നതിനിടയിലാണ് കെട്ടിടം തകർന്നുവീണത്. കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് ആറ് വിദ്യാർത്ഥികളെ ജീവനോടെ കണ്ടെത്താനായെങ്കിലും ഇവരെ പുറത്തേക്ക് എത്തിക്കാനായിട്ടില്ല. 65 ഓളം വിദ്യാർത്ഥികൾ കെട്ടിടാവശിഷ്ടങ്ങളിൽ മൂടിപ്പോയതായി സംശയിക്കപ്പെടുന്നുണ്ട്. 



  • Oct 01, 2025 13:40 IST

    കോഴിക്കോട് തട്ടിക്കൊണ്ടുപോകൽ ശ്രമം, ഒരാൾ പിടിയിൽ

    കോഴിക്കോട് പയ്യാനക്കലിൽ 12 വയസ്സുകാരനെ കാറിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമം . മോഷ്ടിച്ച കാറുമായി എത്തിയ ആളെ, സംശയം തോന്നിയ നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിച്ചു. 



  • Oct 01, 2025 13:12 IST

    ജിഎസ്ടിയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന തട്ടിപ്പ്: വിഡി സതീശൻ

    ജിഎസ്ടിയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന തട്ടിപ്പാണ് നടന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. 1100 കോടി രൂപയുടെ തട്ടിപ്പ് ഒരു സംഘം മാത്രം നടത്തിയെന്നും വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.



  • Oct 01, 2025 12:36 IST

    പ്രിൻ്റു മഹാദേവനെ തള്ളി രാജീവ് ചന്ദ്രശേഖർ

    പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിക്കെതിരായ കൊലവിളി പ്രസം​ഗം നടത്തിയ ബിജെപി വക്താവ് പ്രിൻ്റു മഹാദേവനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പ്രിൻ്റുവിൻ്റെ പ്രസ്താവനയോട് യോജിക്കുന്നില്ലെന്നും വ്യക്തിപരമായ വൈരാഗ്യം പാർട്ടിയുടെ നിലപാട് അല്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. 



  • Oct 01, 2025 12:16 IST

    മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു

    മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. കുന്നംകുളം താഴ്‌വാരത്ത് ആണ് സംഭവം. അഭിഷേക് അഞ്ജലി ദമ്പതികളുടെ 90 ദിവസം പ്രായമുള്ള പെൺകുഞ്ഞാണ് മരണപ്പെട്ടത്. പാൽ തൊണ്ടയിൽ കുരുങ്ങിയാണ് മരണപ്പെട്ടതെന്ന് നിഗമനം.



  • Oct 01, 2025 11:52 IST

    18 കാരിയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം

    ആലപ്പുഴയിൽ 18 വയസുകാരയെ തീ കൊളുത്തി കൊല്ലാൻ ശ്രമം. ഇന്നലെ രാത്രിയായിരുന്നു സംഭവം. അയൽവാസികൾ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് അക്രമം ഉണ്ടായത്.



  • Oct 01, 2025 11:26 IST

    സർവ്വകാല റെക്കോർഡിൽ കേരളത്തിലെ സ്വർണവില

    സംസ്ഥാനത്ത് സ്വർണ വില ഇന്ന് സർവ്വകാല റെക്കോർഡിൽ. പവന് ഇന്ന് മാത്രം 880 രൂപയാണ് വർദ്ധിച്ചത്. ചരിത്രത്തിലാദ്യമായി സ്വർണവില ഇന്ന് 87000 ത്തിലേക്ക് എത്തി.



  • Oct 01, 2025 11:26 IST

    ദേവസ്വം ബോർഡ് കായംകുളം കൊച്ചുണ്ണിയുടെയും, ഇത്തിക്കര പക്കിയുടെയും കൂട്ടമായി മാറി: ഷിബു ബേബി ജോൺ

    ശബരിമലയുടെ ചരിത്രത്തിൽ ഇല്ലാത്ത കൊള്ളയുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നതെന്ന് ഷിബു ബേബി ജോൺ. ഒരുവശത്തു അയ്യപ്പ സംഗമം മറ്റൊരു വശത്തു കൊള്ള വലിയ മോഷണമാണ് ശബരിമലയിൽ നടന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.



  • Oct 01, 2025 10:37 IST

    റാപ്പർ വേടനതിരായ ബലാത്സംഗ കേസിൽ കുറ്റപത്രം സമർപ്പിച്ചു

    റാപ്പർ വേടനതിരായ ബലാത്സംഗ കേസിൽ കുറ്റപത്രം സമർപ്പിച്ചു. തൃക്കാക്കര പോലീസ് ആണ് കുറ്റപത്രം സമർപ്പിച്ചത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതി ശരിവെക്കുന്നതാണ് കുറ്റപത്രത്തിലെ കണ്ടെത്തലുകൾ. 



Kerala News top news

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: