scorecardresearch

Kerala News Highlights: ശബരിമല വഴിപാടിനുള്ള തേൻ വിതരണം ചെയ്തത് ഫോമിക് ആസിഡ് കണ്ടെയ്നറിൽ; ഗുരുതര വീഴ്ച

Kerala News Highlights: പമ്പയിലെ ഭക്ഷ്യസുരക്ഷാ ലാബിൽ പരിശോധനക്ക് ശേഷമാണ് ഭക്ഷ്യവസ്തുക്കൾ സന്നിധാനത്ത് എത്തിക്കുക. എന്നാൽ, പമ്പയിലെ ഭക്ഷ്യസുരക്ഷാ ലാബ് റിസ‍ർച്ച് ഓഫീസർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് വിജിലൻസ് കണ്ടെത്തൽ

Kerala News Highlights: പമ്പയിലെ ഭക്ഷ്യസുരക്ഷാ ലാബിൽ പരിശോധനക്ക് ശേഷമാണ് ഭക്ഷ്യവസ്തുക്കൾ സന്നിധാനത്ത് എത്തിക്കുക. എന്നാൽ, പമ്പയിലെ ഭക്ഷ്യസുരക്ഷാ ലാബ് റിസ‍ർച്ച് ഓഫീസർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് വിജിലൻസ് കണ്ടെത്തൽ

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Sabarimala

ശബരിമല (ഫൊട്ടൊ കടപ്പാട്: കേരള ടൂറിസം)

Keralamalayalam news Highlights: പമ്പ: ശബരിമലയിൽ വഴിപാട് ആവശ്യത്തിനുള്ള തേൻ എത്തിച്ചത് ഫോമിക് ആസിഡ് വിതരണം ചെയ്യുന്ന കണ്ടെയ്നറുകളിലെന്ന് കണ്ടെത്തി. പമ്പയിലെ ഭക്ഷ്യസുരക്ഷാ ലാബിൽ പരിശോധനക്ക് ശേഷമാണ് ഭക്ഷ്യവസ്തുക്കൾ സന്നിധാനത്ത് എത്തിക്കുക. എന്നാൽ, പമ്പയിലെ ഭക്ഷ്യസുരക്ഷാ ലാബ് റിസ‍ർച്ച് ഓഫീസർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് വിജിലൻസ് കണ്ടെത്തൽ. വിജിലൻസ് റിപ്പോർട്ടിനെ തുടര്‍ന്ന് തേന്‍ ഉപയോഗിക്കാതെ മാറ്റിവെച്ചു. കരാറുകാർക്ക് എക്സിക്യൂട്ടീവ് ഓഫീസർ കാരണം കാണിക്കൽ നോട്ടീസ് അയച്ചു.

Advertisment
  • Nov 27, 2025 21:10 IST

    ചെങ്കോട്ട സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീൽ പള്ളികളിലും മദ്രസകളിലും പൊലീസ് റെയ്ഡ്

    ഡൽഹി ചെങ്കോട്ട സ്ഫോടനത്തിന് പിന്നാലെ ഭീകരവാദ ശൃംഖലകളെ തകർക്കുന്നതിന്റെ ഭാഗമായി ശ്രീനഗറിലെ വിവിധ മസ്ജിദുകളിലും മദ്രസകളിലും ജമ്മു കശ്മീർ പൊലീസിന്റെ വ്യാപക റെയ്ഡ്. ഭീകരവാദ സംഘടനകളുമായി ബന്ധമുള്ള വ്യക്തികളെയും ശൃംഖലകളെയും ലക്ഷ്യമിട്ടാണ് വ്യാഴാഴ്ച നഗരവ്യാപകമായി പരിശോധന നടത്തിയത്.



  • Nov 27, 2025 18:55 IST

    ബഹുഭാര്യത്വ വിരുദ്ധ ബിൽ പാസാക്കി അസം നിയമസഭ

    ബഹുഭാര്യത്വം നിരോധിക്കുന്നതിനുള്ള നിയമം അസം നിയമസഭ വ്യാഴാഴ്ച പാസാക്കി. ബഹുഭാര്യത്വം പരമാവധി 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാക്കുന്നതാണ് പുതിയ നിയമം. പട്ടികവർഗ (എസ്ടി) വിഭാഗത്തിൽപ്പെട്ടവരെയും ആറാം ഷെഡ്യൂളിന് കീഴിലുള്ള പ്രദേശങ്ങളെയും നിയമ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.



  • Advertisment
  • Nov 27, 2025 16:26 IST

    വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിന് അനുമതി ലഭ്യമാക്കാൻ ഇടപെടൽ വേണം; എംപിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി

    ഡിസംബർ ഒന്നിന് പാർലമെന്റിൽ ശീതകാല സമ്മേളനം ആരംഭിക്കാനിരിക്കെ, ഇന്നു ചേർന്ന എംപിമാരുടെ യോഗത്തിൽ, കേരളത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്നായ വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിന് ലഭിക്കേണ്ട കേന്ദ്ര അനുമതിയുമായി ബന്ധപ്പെട്ട് ഇടപെടൽ നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. പാർലമെന്റിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന എംപിമാരുടെ ഇടപെടൽ വിഷയത്തിൽ അനിവാര്യമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.



  • Nov 27, 2025 15:55 IST

    ശക്തമായ മഴ; സംസ്ഥാനത്ത് ഇന്നു മുതൽ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്

    മഴ മുന്നറിയിപ്പുകളുടെ ഭാഗമായി ഇന്ന് തിരുവനന്തപുരത്തും നവംബർ 27ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 29 ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.



  • Nov 27, 2025 14:08 IST

    ചോറ്റാനിക്കര ക്ഷേത്ര പരിസരത്തെ മാലിന്യം വിഷയത്തിൻ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

    ചോറ്റാനിക്കര ക്ഷേത്ര പരിസരത്തെ മാലിന്യം വിഷയത്തിൻ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. പത്ത് ദിവസത്തിനകം ആരോഗ്യ വിഭാഗം റിപ്പോര്‍ട്ട് നല്‍കണം. മാലിന്യം കുമിഞ്ഞ് കൂടരുതെന്ന് കോടതി നിർദേശിച്ചു. ക്ഷേത്രത്തിലെ മാലിന്യ പ്ലാന്റ് നിര്‍മാണവുമായി ബന്ധപ്പെട്ട കേസാണ് കോടതി പരിഗണിച്ചത്.



  • Nov 27, 2025 13:31 IST

    വ്യാജ ആധാർ ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; 2 കുട്ടികളെ കൂടി ഒഴിവാക്കി

    സംസ്ഥാന സ്കൂൾ ഒളിംപിക്‌സിൽ കൂടുതൽ പേർ പ്രായത്തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തൽ. തിരുനാവായ നാവാമുകുന്ദ സ്കൂളിലെ ഇതരസംസ്ഥാനക്കാരായ രണ്ട് കുട്ടികളെ കൂടി ദേശീയ മീറ്റിനുളള ക്യാമ്പിൽ നിന്ന് ഒഴിവാക്കി. ഇതുവരെ അഞ്ച് പേർ വ്യാജരേഖയിൽ മത്സരിച്ചെന്നാണ് കണ്ടെത്തിയത്.



  • Nov 27, 2025 13:08 IST

    രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എഐസിസിക്ക് പരാതി നൽകി യൂത്ത് കോൺ​ഗ്രസ് നേതാവ്

    രാഹുൽ മാങ്കൂട്ടത്തിൽ ‌വിഷയത്തിൽ എഐസിസിയ്ക്കും പ്രിയങ്ക ഗാന്ധിയ്ക്കും പരാതി നൽകി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സജൻ. വനിതാ നേതാക്കളെ ഉൾപ്പെടുത്തി അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഇരയാക്കപ്പെട്ട പെൺകുട്ടികളെ നേരിൽ കണ്ട് വിഷയം ഗൗരവത്തോടെ ചർച്ച ചെയ്യണം എന്നാണ് സജ്നയുടെ പരാതിയിലെ ആവശ്യം.



  • Nov 27, 2025 12:21 IST

    നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

    മലപ്പുറം നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. ജാർഖണ്ഡ് സ്വദേശി ചാരു ഒറവോൺ ആണ് മരിച്ചത്. രാവിലെ ടാപ്പിങ് ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്.



  • Nov 27, 2025 11:59 IST

    കേന്ദ്ര ലേബര്‍ കോഡിനെക്കുറിച്ച് ചര്‍ച്ച ചെയ്യാൻ തൊഴിൽ മന്ത്രി

    കേന്ദ്ര ലേബര്‍ കോഡിനെക്കുറിച്ച് ചര്‍ച്ച ചെയ്യാൻ തൊഴിൽ മന്ത്രി വി ശിവന്‍കുട്ടി വിളിച്ച തൊഴിലാളി സംഘടനകളുടെ യോഗം ഇന്ന് ചേരും. ചര്‍ച്ച ചെയ്യാതെ തൊഴിൽ കോഡിൽ കരട് ചട്ടങ്ങളുടെ വിജ്ഞാപനം സര്‍ക്കാര്‍ ഇറക്കിയതിനെതിരെ ശക്തമായ പ്രതിഷേധം ഇടതു യൂണിയനുകള്‍ ഉള്‍പ്പെടെ അറിയിക്കും.



  • Nov 27, 2025 11:43 IST

    സബ് ജയിലിൽ റിമാൻഡ് പ്രതി മരിച്ച സംഭവം: മർദനമേറ്റ പാടുകളില്ലെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്

    കാസർകോട് സ്പെഷ്യൽ സബ് ജയിലിൽ മരിച്ച റിമാൻഡ് പ്രതിയുടെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ഇന്നലെയാണ് കാസര്‍കോട് ദേളി സ്വദേശി മുബഷീറാണ് മരിച്ചത്. ഇയാൾക്ക് മർദനമേറ്റിട്ടില്ലെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്.



  • Nov 27, 2025 11:24 IST

    കൊയിലാണ്ടിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

    കൊയിലാണ്ടിയില്‍ ദേശീയ പാതയിലുണ്ടായ അപകടത്തില്‍ കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശിനിയായ വീട്ടമ്മ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. മട്ടന്നൂര്‍ സ്വദേശിനി ഓമനയാണ് മരിച്ചത്. 



  • Nov 27, 2025 11:10 IST

    സെങ്കോട്ടയ്യൻ ടിവികെയിൽ, പണയൂരിലെ ഓഫീസിലെത്തി അം​ഗത്വമെടുത്തു

    എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കിയ മുതിർന്ന നേതാവ് കെ എ സെങ്കോട്ടയ്യൻ ടിവികെയിൽ ചേർന്നു. ടിവികെ അധ്യക്ഷൻ വിജയ് സെങ്കോട്ടയ്യനെ വരവേറ്റു. പണയൂരിലെ ടിവികെ ഓഫീസിൽ എത്തി പാർട്ടിയിൽ അംഗത്വം എടുത്തു.



  • Nov 27, 2025 10:46 IST

    ശബരിമല സന്നിധാനത്ത് തിരക്ക് തുടരുന്നു

    ശബരിമല സന്നിധാനത്ത് തിരക്ക് തുടരുന്നു. സ്പോട്ട് ബുക്കിംഗ് 5000 ആയി നിജപ്പെടുത്തിയിട്ടും ഇന്നലെ മാത്രം 87493 ഭക്തരാണ് ദർശനം നടത്തിയത്. 



Kerala News top news

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: