scorecardresearch

Kerala News Highlights: ശബരിമല സ്വര്‍ണക്കൊള്ള കേസ്; തന്ത്രിമാരുടെ മൊഴിയെടുത്ത് എസ്ഐടി

Kerala News Live Updates, Breaking Malayalam News: ഇരുവരും എസ്ഐടി ഓഫീസിലെത്തിയാണ് മൊഴി നൽകിയത്. ശബരിമലയിലെ മുതിര്‍ന്ന തന്ത്രിമാരെന്ന നിലയിലാണ് ഇരുവരുടെയും മൊഴിയെടുത്തത്

Kerala News Live Updates, Breaking Malayalam News: ഇരുവരും എസ്ഐടി ഓഫീസിലെത്തിയാണ് മൊഴി നൽകിയത്. ശബരിമലയിലെ മുതിര്‍ന്ന തന്ത്രിമാരെന്ന നിലയിലാണ് ഇരുവരുടെയും മൊഴിയെടുത്തത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Sabarimala Gold Theft

Kerala Malayalam News Today Highlights Live Updates

Keralamalayalam news Today Live Updates: തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസിൽ നിര്‍ണായക മൊഴിയെടുപ്പുമായി പ്രത്യേക അന്വേഷണ സംഘം. ശബരിമല തന്ത്രിമാരായ കണ്ഠരര് രാജീവരുടെയും മോഹനരരുടെയും മൊഴി എസ്ഐടി രേഖപ്പെടുത്തി. ഇരുവരും എസ്ഐടി ഓഫീസിലെത്തിയാണ് മൊഴി നൽകിയത്. ശബരിമലയിലെ മുതിര്‍ന്ന തന്ത്രിമാരെന്ന നിലയിലാണ് ഇരുവരുടെയും മൊഴിയെടുത്തത്. 

Advertisment
  • Nov 26, 2025 14:12 IST

    പുതുച്ചേരിയിൽ വിജയ്‌യുടെ റോഡ് ഷോ; അനുമതി തേടി പൊലീസ് മേധാവിക്ക് ടിവികെയുടെ കത്ത്

    പുതുച്ചേരിയിൽ റോഡ് ഷോ നടത്താൻ ടിവികെ അധ്യക്ഷൻ വിജയ്. ഡിസംബർ അഞ്ചിന് റോഡ് ഷോ നടത്താൻ അനുമതി തേടി പൊലീസ് മേധാവിക്ക് ടിവികെ കത്ത് നൽകി. രാവിലെ 9 മണി മുതൽ വൈകീട്ട് അഞ്ച് വരെ പരിപാടി നീളുമെന്നും ഉപ്പളത്ത് വിജയ് പ്രവർത്തകരെ അഭിസംബോധന ചെയ്യുമെന്നുമാണ് കത്തിൽ പറയുന്നത്. 



  • Nov 26, 2025 13:38 IST

    തിരുവനന്തപുരം നഗരസഭയിലേക്ക് മത്സരിക്കുന്ന എട്ട് വിമതരെ കോണ്‍ഗ്രസ് പുറത്താക്കി

    നഗരസഭയില്‍ കോണ്‍ഗ്രസിന്റെ നിര്‍ദ്ദേശത്തിനു വിരുദ്ധമായി റിബലായി മത്സരിക്കുന്ന ഏട്ട് പേരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് എന്‍ ശക്തന്‍ അറിയിച്ചു.



  • Advertisment
  • Nov 26, 2025 13:27 IST

    ശബരിമല സ്വര്‍ണക്കവര്‍ച്ച കേസിൽ ജയശ്രീയുടെ അറസ്റ്റ് വിലക്ക് ഹൈക്കോടതി നീട്ടി

    ശബരിമല സ്വര്‍ണക്കവര്‍ച്ച കേസിൽ ജയശ്രീയുടെ അറസ്റ്റ് വിലക്ക് ഹൈക്കോടതി നീട്ടി. മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും. അതുവരെ അറസ്റ്റ് പാടില്ലെന്ന് കോടതിയുടെ നിർദേശം. ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളി ചെമ്പാക്കിയ കേസിലെ നാലാം പ്രതിയാണ് ജയശ്രീ. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറിയായ ജയശ്രീ മിനുറ്റ്‌സ് തിരുത്തിയെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ.



  • Nov 26, 2025 13:07 IST

    മുനമ്പം വഖഫ് ഭൂമി തർക്കത്തിൽ ഭൂ ഉടമകൾക്ക് ആശ്വാസം

    തര്‍ക്കഭൂമിയിലെ കൈവശക്കാര്‍ക്ക് കരം ഒടുക്കാൻ കോടതി ഇടക്കാല ഉത്തരവിൽ അനുമതി നൽകി. അന്തിമ വിധി വരുന്നത് വരെ കരം സ്വീകരിക്കണം. റവന്യൂ വകുപ്പിന് കരം സ്വീകരിക്കാൻ  കോടതി നിർദേശം നൽകി.  ഭൂ ഉടമകളുടെ സമരസമിതി നൽകിയ ഉത്തരവിലാണ് ഉത്തരവ്.



  • Nov 26, 2025 13:07 IST

    കാസര്‍കോട് സബ് ജയിലിൽ റിമാന്‍ഡ് പ്രതി മരിച്ച നിലയിൽ

    കാസര്‍കോട് സ്പെഷ്യൽ സബ് ജയിലിൽ റിമാന്‍ഡ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. കാസര്‍കോട് ദേളി സ്വദേശി മുബഷീറാണ് മരിച്ചത്. 2016ലെ പോക്സോ കേസിൽ ഈ മാസമാണ് ഇയാള്‍ അറസ്റ്റിലായത്. 



  • Nov 26, 2025 12:11 IST

    ശബരിമല സ്വർണപ്പാളി കേസിലെ പരാമര്‍ശം; കെ എം ഷാജഹാനെതിരെ കേസെടുത്ത് പൊലീസ്

    രാഷ്ട്രീയ വിമര്‍ശകനും യൂട്യൂബറുമായ കെ എം ഷാജഹാനെതിരെ കേസെടുത്ത് പൊലീസ്. എഡിജിപി എസ് ശ്രീജിത്ത് നൽകിയ പരാതിയിലാണ് മ്യൂസിയം പൊലീസാണ് കെ എം ഷാജഹാനെതിരെ കേസെടുത്തത്. 



  • Nov 26, 2025 11:46 IST

    സ്വർണവില ഇന്നും ഉയർന്നു

    സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. പവന് 640 രൂപയാണ് വർദ്ധിച്ചത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 93,800 രൂപയാണ്. 



  • Nov 26, 2025 11:23 IST

    ശശി തരൂരിനെ രൂക്ഷമായി വിമർശിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ

    രക്തസാക്ഷി പരിവേഷത്തോടെ പാർട്ടി വിടാമെന്ന് ശശി തരൂർ കരുതേണ്ട.ശശി തരൂരിന് വേണമെങ്കിൽ പാർട്ടിയിൽ നിന്ന് പുറത്തുപോകാം. ശശി തരൂരിന് എല്ലാ പരിഗണനയും പാർട്ടി നൽകിയിട്ടുണ്ട്.കോൺഗ്രസിന് ഗുണം ചെയ്യുന്ന പ്രവർത്തനമല്ല തരൂർ നടത്തുന്നതെന്നും ഉണ്ണിത്താൻ പറഞ്ഞു.



  • Nov 26, 2025 10:59 IST

    ബണ്ടി ചോർ വീണ്ടും കസ്റ്റഡിയിൽ

    കസ്റ്റഡിയിലെടുത്ത കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ വീണ്ടും കസ്റ്റഡിയിൽ. തിരുവനന്തപുരം റെയിൽവേ പൊലീസാണ് ബണ്ടി ചോറിനെ കസ്റ്റഡിയിലെടുത്തത്. റെയിൽവേ ഫ്ലാറ്റ്ഫോമിൽ കണ്ടെത്തിയതിനെ തുടർന്നാണ് കസ്റ്റഡിയിലെടുത്തത്.



Kerala News top news

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: