/indian-express-malayalam/media/media_files/2025/11/24/bus-accident-2025-11-24-20-28-36.jpg)
എക്സ്പ്രസ് ചിത്രം
Kerala News Highlights: ഉത്തരാഖണ്ഡിലെ തെഹ്രി ഗർവാളിൽ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ചു പേർ മരിക്കുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. തിങ്കളാഴ്ച രാവിലെയാണ് അപടകമുണ്ടായത്. 29 പേരുമായി സഞ്ചരിച്ചിരുന്ന 31 സീറ്റുള്ള ബസ് ആണ് ഡ്രൈവർ റിവേഴ്സ് എടുക്കുന്നതിനിടെ താഴ്ചയിലേക്ക് മറിഞ്ഞത്.
- Nov 24, 2025 20:08 IST
പൗരത്വ നിയമങ്ങളിൽ സുപ്രധാന മാറ്റങ്ങൾക്ക് കാനഡ
പൗരത്വ നിയമങ്ങളിൽ സുപ്രധാന മാറ്റങ്ങൾക്ക് കാനഡ. വിദേശത്ത് ജനിക്കുന്ന കനേഡിയൻ പൗരന്മാരുടെ മക്കൾക്ക് പൗരത്വം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തടസ്സങ്ങൾ നീക്കി, പുതിയ നിയമം കനേഡിയൻ പാർലമെന്റ് പാസാക്കി. റോയൽ അസ്സന്റ് ലഭിച്ചതോടെ നിയമം യാഥാർത്ഥ്യമാവുകയാണ്.
- Nov 24, 2025 19:14 IST
ഐഎൻഎസ് മാഹി കമ്മീഷൻ ചെയ്തു
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച അത്യാധുനിക അന്തർവാഹിനിവേധ യുദ്ധക്കപ്പലായ മാഹി-ക്ലാസ് ആന്റി-സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർക്രാഫ്റ്റുകളിൽ ആദ്യത്തേത് - ഐഎൻഎസ് മാഹി മുംബൈയിലെ നേവൽ ഡോക്ക്‌യാർഡിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ നാവികസേനയുടെ ഭാഗമായി. പശ്ചിമ നാവിക കമാൻഡ് ഫ്ലാഗ് ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ ആതിഥേയത്വം വഹിച്ച ചടങ്ങിൽ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി അധ്യക്ഷത വഹിച്ചു. മുതിർന്ന നാവിക ഉദ്യോഗസ്ഥർ, കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് പ്രതിനിധികൾ അടക്കമുള്ള വിശിഷ്ടാതിഥികൾ പങ്കെടുത്തു. - Nov 24, 2025 18:20 IST
ജുബൈലില്‍ മലയാളി യുവാവ് ബഹുനില കെട്ടിടത്തില്‍നിന്ന് വീണ് മരുച്ചു
സൗദി ജുബൈലില്‍ മലയാളി യുവാവ് ബഹുനില കെട്ടിടത്തില്‍നിന്ന് വീണ് മരുച്ചു. ജുബൈല്‍ റെഡിമിക്‌സ് കമ്പനി സൂപ്പര്‍വൈസറായ കൊല്ലം കടയ്ക്കല്‍ ആലത്തറമൂട് സ്വദേശി പ്രശാന്തിനെ(42)യാണ് താമസസ്ഥലത്തെ ആറുനില കെട്ടിടത്തിൽ നിന്ന് താഴെ വീണു മരിച്ചനിലയില്‍ കണ്ടെത്തിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.
- Nov 24, 2025 16:49 IST
ദേശ ഭാഷാഭേദങ്ങളില്ലാതെ തലമുറകളുടെ പ്രിയ നായകൻ; ധർമേന്ദ്രയുടെ വിയോഗത്തെ അനുശോചിച്ച് മുഖ്യമന്ത്രി
ദേശ ഭാഷാഭേദങ്ങളില്ലാതെ തലമുറകളുടെ പ്രിയ നായകനായി ചിരപ്രതിഷ്ഠ നേടിയ പ്രതിഭയെയാണ് ബോളിവുഡ് ഇതിഹാസം ധർമേന്ദ്രയുടെ വിയോഗത്തിലൂടെ രാജ്യത്തിന് നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന കുറിപ്പിൽ പറഞ്ഞു. "ആറര പതിറ്റാണ്ട് നീണ്ട കലാജീവിതത്തിൽ വൈവിധ്യമാർന്ന വേഷപ്പകർച്ചകളിലൂടെ ആരാധകരെ ആവേശം കൊള്ളിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അറുപതുകളിലെയും എഴുപതുകളിലെയും ബോളിവുഡ് സിനിമകളിലെ നിത്യസാന്നിധ്യമായിരുന്നു ധർമേന്ദ്ര. ഷോലെ പോലെയുള്ള ക്ലാസ്സിക്കുകളിലെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ അവിസ്മരണീയമാണ്.""രാജ്യാതിർത്തികൾക്കപ്പുറത്തേക്കും അദ്ദേഹത്തിന്റെ ജനപ്രീതി പടർന്നു. സോവിയറ്റ് യൂണിയൻ അടക്കമുള്ള രാഷ്ട്രങ്ങളിൽ ധർമേന്ദ്ര ചെയ്ത കഥാപാത്രങ്ങൾ വലിയ പ്രചാരം നേടി. പത്മഭൂഷൺ അടക്കമുള്ള നിരവധി ബഹുമതികൾ തന്റെ നീണ്ട അഭിനയ ജീവിതത്തിനിടെ അദ്ദേഹത്തെ തേടിയെത്തി. പൊതുരാഷ്ട്രീയത്തിലും സജീവമായിരുന്നു ധർമേന്ദ്ര.ധർമേന്ദ്രയുടെ വിയോഗം സൃഷ്ടിച്ച ദുഃഖത്തിൽ രാജ്യത്തെ ലക്ഷക്കണക്കിന് ആരാധകരോടൊപ്പം പങ്കുചേരുന്നു," മുഖ്യമന്ത്രി പറഞ്ഞു. - Nov 24, 2025 16:10 IST
വന്ദേ ഭാരത് ട്രെയിനിടിച്ച് മലയാഴികളായ നഴ്‌സിങ് വിദ്യാർത്ഥികൾ ബെംഗളൂരുവിൽ മരിച്ചു
ബെംഗളൂരുവിൽ വന്ദേ ഭാരത് ട്രെയിനിടിച്ച് കേരളത്തിൽ നിന്നുള്ള രണ്ട് നഴ്‌സിങ് വിദ്യാർത്ഥികൾ ബെംഗളൂരുവിൽ മരിച്ചു. ചിക്കബനവര റെയിൽവെ സ്റ്റേഷനിൽ ഇന്നലെ വൈകിട്ടാണ് അപകടം നടന്നത്. ബെംഗളൂരുവിലെ സപ്‌തഗിരി കോളേജ് വിദ്യാർത്ഥികളും പത്തനംതിട്ട സ്വദേശികളുമായ സ്റ്റെർലിൻ എലിസ ഷാജി (19), ജസ്റ്റിൻ ജോസഫ് (20) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2.35 ഓടെ ബെംഗളൂരുവിൽ നിന്ന് ബെലഗാവിയിലേക്ക് പോയ വന്ദേ ഭാരത് ട്രെയിനിടിച്ചാണ് മരണം. സംഭവ സ്ഥലത്ത് തന്നെ രണ്ട് പേരും മരിച്ചു.
- Nov 24, 2025 13:46 IST
ആന്തൂര്‍ നഗരസഭയില്‍ രണ്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളി
ആന്തൂര്‍ നഗരസഭയില്‍ രണ്ടു സീറ്റുകളില്‍ കൂടി ഇടതുമുന്നണി വിജയിച്ചു. രണ്ടു വാര്‍ഡുകളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിയതോടെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ വിജയിച്ചത്. തളിയില്‍, കോടല്ലൂര്‍ വാര്‍ഡുകളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പത്രികയാണ് തള്ളിയത്.
- Nov 24, 2025 12:38 IST
കൈനകരിയിൽ ഗർഭിണിയെ കൊന്ന് കായലിൽ തള്ളിയ കേസ്; പ്രതി പ്രബീഷിന് വധശിക്ഷ
കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊന്ന് കായലിൽ തള്ളിയ കേസിൽ പ്രതിക്ക് വധശിക്ഷ. ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതി പ്രബീഷിന് വധശിക്ഷ വിധിച്ചത്. 2021 ജൂലൈ 9 നാണ് കേസിനാസ്പദമായ സംഭവം. ഗർഭിണിയായിരുന്ന അനിതയെ കാമുകനും പെൺസുഹൃത്തും ചേർന്ന് കായലിൽ തള്ളുകയായിരുന്നു. ബോധരഹിതയായ അനിത മരിച്ചുവെന്ന് കരുതിയാണ് പ്രതികൾ കായലിൽ തള്ളിയത്. കാമുകൻ പ്രബീഷും പെൺസുഹൃത്ത് രജനിയും കുറ്റക്കാർ എന്ന് കോടതി കണ്ടെത്തിയിരുന്നു.
- Nov 24, 2025 11:41 IST
ബെംഗളൂരുവിലെ വന്ദേ ഭാരത് അപകടം; മരിച്ച മലയാളി വിദ്യാര്‍ഥികളുടെ മൃതദേഹം കുടുംബത്തിന് കൈമാറി
ബെംഗളൂരുവില്‍ വന്ദേ ഭാരത് എക്‌സ്‌പ്രസ് ട്രെയിനിടിച്ച് മരിച്ച മലയാളി നഴ്‌സിങ് വിദ്യാര്‍ഥികളുടെ മൃതദേഹം കുടുംബത്തിന് കൈമാറി. ബെംഗളൂരുവില്‍ പോസ്‌റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയാണ് മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കിയത്. ഇന്നലെയാണ് (നവംബര്‍ 23) പത്തനംതിട്ട സ്വദേശികളായ ജസ്റ്റിന്‍ ജോസഫ് (21), സ്റ്റെറിൻ എൽസ സജി (19) എന്നിവര്‍ ട്രെയിനിടിച്ച് മരിച്ചത്.
ചിക്കബന്നാവര സപ്‌തഗിരി കോളജിലെ ബിഎസ്‌സി നഴ്‌സിങ് രണ്ടാം സെമസ്റ്റർ വിദ്യാര്‍ഥികളാണ് ഇരുവരും. ബെംഗളൂരു ബെലഗാവി വന്ദേഭാരത് എക്‌സ്‌പ്രസാണ് ഇടിച്ചത്. ഉച്ചയ്‌ക്ക് 2 മണിയോടെ ചിക്കബനവാര സ്റ്റേഷന് സമീപമാണ് സംഭവം.
- Nov 24, 2025 10:59 IST
പത്മകുമാറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ എസ്ഐടി, ഇന്ന് കോടതിയെ സമീപിക്കും
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന സി പി എം നേതാവും മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റുമായ എ പ്തമകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ ഇന്ന് എസ് ഐ ടി അപേക്ഷ നൽകും. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ഇടപാടുകളിൽ വിശദമായ പരിശോധനയക്കാണ് കസ്റ്റഡിയിൽ വാങ്ങുന്നത്. താൻ പ്രസിഡന്‍റാകുന്നതിന് മുൻപ് തന്നെ പോറ്റി ശബരിമലയിൽ ശക്തനായിരുന്നുവെന്നും തന്ത്രി അടക്കമുള്ളവരുമായി നല്ല ബന്ധമാണെന്നും പത്മകുമാർ മൊഴി നൽകിയിട്ടുണ്ട്. കട്ടിളപാളികളിൽ സ്വർണം പൂശാനുള്ള സ്പോൺസർ ഷിപ്പിനായി പോറ്റിയെ പത്മകുമാർ വഴിവിട്ട് സഹായിച്ചെന്നും ഇതിനായി മിനുട്സിൽ അടക്കം തിരുത്തുവരുത്തിയെന്നുമാണ് കണ്ടെത്തൽ. പോറ്റി സർക്കാറിനെയും സമീച്ചിരുന്നുവെന്ന മൊഴിയിലും കൂടുതൽ വ്യക്തതയുണ്ടാക്കും. നിലവിൽ റിമാൻഡിലുള്ള മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്‍റെ ജാമ്യ ഹർജിയിലും ഇന്ന് വാദമുണ്ടാകും.
- Nov 24, 2025 10:58 IST
ജലനിരപ്പ് ഉയരുന്നു, നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് വീണ്ടും ഉയര്‍ത്തും, ജാഗ്രതാ നിര്‍ദേശം
നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും. കനത്ത മഴയെ തുടര്‍ന്ന് നെയ്യാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് നടപടി. ഡാമിന്റെ നാലു ഷട്ടറുകളും രാവിലെ 10 മണിക്ക് 20 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തും.നിലവില്‍ ഡാമിന്റെ ഷട്ടറുകള്‍ 160 സെന്റിമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. 20 സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തുന്നതോടെ ഷട്ടറുകള്‍ ആകെ 240 സെന്റീമീറ്റര്‍ ഉയരും. ഡാമിന്റെ സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. നെയ്യാര്‍ ഡാമിലും മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി.
- Nov 24, 2025 10:56 IST
ശബരിമലയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദര്‍ശനത്തിന് ക്രമീകരണം; ബോര്‍ഡ് യോഗം ഇന്ന്
ശബരിമലയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദര്‍ശനത്തിന് ക്രമീകരണമുണ്ടാക്കുന്നത് ആലോചിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. തിങ്കളാഴ്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ചേരും. പൊലീസുമായി ആലോചിച്ച് കൂടുതല്‍ സൗകര്യം ഒരുക്കുമെന്നും കെ ജയകുമാര്‍ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us