scorecardresearch

Kerala News Highlights: കൊച്ചിയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം; വീട്ടുടമ അറസ്റ്റിൽ

Kerala News Highlights: കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളിയായ സ്ത്രീയാണെന്നാണ് ജോർജ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി

Kerala News Highlights: കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളിയായ സ്ത്രീയാണെന്നാണ് ജോർജ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
crime

Keralamalayalam news Highlights: കൊച്ചി: കൊച്ചി തേവര കോന്തുരുത്തിയിൽ ചാക്കിൽ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ ജോർജ് എന്നയാൾ അറസ്റ്റിലായി. ഇയാൾ താമസിക്കുന്ന വീടിന് സമീപത്താണ് അര്‍ധനഗ്നയായ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തായി ജോര്‍ജും മദ്യലഹരിയില്‍ മതിലില്‍ ചാരിയിരിക്കുകയായിരുന്നു. 

Advertisment

വീടിനുള്ളിൽ വച്ച് കൊല നടത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കാൻ പോകുന്നതിനിടെ ജോർജ് തളർന്നു വീഴുകയായിരുന്നുവെന്നാണ് വിവരം. കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളിയായ സ്ത്രീയാണെന്നാണ് ജോർജ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി.

  • Nov 22, 2025 20:53 IST

    ഡ്യൂട്ടിക്കിടെ മലയാളി സൈനികന് വീരമൃതു

    ഡ്യൂട്ടിക്കിടെ മലയാളി സൈനികന് വീരമൃതു. സുബേദാർ സജീഷ് കെ ആണ് വീരമൃത്യു വരിച്ചത്. പട്രോളിംഗിനിടെ ജമ്മുവിലെ പൂഞ്ചിലെ സുരൻകോട്ടിൽ കൊക്കയിലേക്ക് വീണാണ് മരണം. മലപ്പുറം ചെറുകുന്ന് സ്വദേശിയാണ്. ഇന്നലെയാണ് അപകടം നടന്നത്. ഭൗതിക ശരീരം ഇന്ന് പുലർച്ചയോടെ നാട്ടിൽ എത്തിക്കും. നാളെ രാവിലെ നാട്ടിൽ പൊതു ദർശനം ഉണ്ടാകും.



  • Nov 22, 2025 18:49 IST

    മയക്കുമരുന്ന്-ഭീകര ബന്ധം തകർക്കാൻ ജി20യിൽ പ്രത്യേക പദ്ധതി നിർദേശിച്ച് പ്രധാനമന്ത്രി

    ഇന്ത്യയുടെ നാഗരിക മൂല്യങ്ങൾ തുല്യമായ ആഗോള പുരോഗതിക്ക് വഴികാട്ടിയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്‌ബർഗിൽ നടന്ന ജി-20 ഉച്ചകോടിയുടെ ആദ്യ സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഫ്രിക്ക ആദ്യമായി ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന സാഹചര്യത്തിൽ, ലോകം വികസന മാനദണ്ഡങ്ങൾ പുനഃപരിശോധിക്കാനും സമഗ്രവും സുസ്ഥിരവുമായ വളർച്ച പിന്തുടരാനും ശരിയായ സമയമാണിതെന്നും മോദി പറഞ്ഞു. മയക്കുമരുന്നുകൾ ആഗോളതലത്തിൽ വ്യാപിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച പ്രധാനമന്ത്രി, മയക്കുമരുന്ന്-ഭീകര ബന്ധത്തെ നേരിടുന്നതിനു വേണ്ടി ജി20 സംരംഭത്തിനും ആഹ്വാനം ചെയ്തു. 



  • Advertisment
  • Nov 22, 2025 17:09 IST

    കൽപ്പറ്റ നഗരസഭയിൽ യുഡിഎഫ് ചെയർമാൻ സ്ഥാനാർത്ഥിയുടെ പത്രിക തള്ളി

    കൽപ്പറ്റ നഗരസഭയിൽ യുഡിഎഫ് ചെയർമാൻ സ്ഥാനാർത്ഥിയുടെ പത്രിക തള്ളി. തദ്ദേശ തിരഞ്ഞെടുപ്പിനായി സമർപ്പച്ച നാമനിർദ്ദേശ പത്രികയാണ് സൂക്ഷ്മ പരിശോധനയിൽ തള്ളിയത്. കൽപ്പറ്റ നഗരസഭയിൽ യുഡിഎഫിന്റെ ചെയർമാൻ സ്ഥാനാർത്ഥിയാകേണ്ടിയിരുന്ന 23-ാം വാർഡിലെ രവീന്ദ്രന്റെ പത്രികയാണ് തള്ളിയത്. പിഴ അടക്കാത്തതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പത്രിക തള്ളിയത്. ഡമ്മി സ്ഥാനാർത്ഥിയുടെ പത്രിക സ്വീകരിച്ചു.



  • Nov 22, 2025 16:07 IST

    തൊഴിലാളി വിരുദ്ധ നിലപാട് കൈക്കൊള്ളില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി

    രാജ്യത്ത് പ്രാബല്യത്തിൽ വന്ന പുതിയ തൊഴിൽ നിയമങ്ങൾ സംസ്ഥാന സർക്കാർ സൂക്ഷ്മമായി വിലയിരുത്തുകയാണെന്ന് തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. പുതിയ കോഡുകൾ നടപ്പിലാക്കുമ്പോൾ, കേരളം ഒരു കാരണവശാലും തൊഴിലാളി വിരുദ്ധമായ നിലപാടുകൾ കൈക്കൊള്ളില്ലെന്നും സംസ്ഥാനത്തിന്റെ തനതായ തൊഴിൽ ബന്ധങ്ങളെയും, ട്രേഡ് യൂണിയൻ അവകാശങ്ങളെയും ദുർബലപ്പെടുത്തുന്ന യാതൊരു നീക്കങ്ങളെയും സംസ്ഥാന സർക്കാർ അനുവദിക്കില്ലെന്നും തൊഴിൽ മന്ത്രി വ്യക്തമാക്കി.



  • Nov 22, 2025 15:36 IST

    ബംഗാളിൽ വീണ്ടും ബിഎൽഒ മരിച്ച നിലയിൽ; എസ്ഐആർ ഡ്യൂട്ടിയിലെ സമ്മർ‌ദമെന്ന് ആരോപണം

    പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ ബൂത്ത് ലെവൽ ഓഫീസറെ (ബിഎൽഒ) മരിച്ച നിലയിൽ കണ്ടെത്തി. കൃഷ്ണനഗറിലെ ചപ്ര സ്വദേശിയായ അധ്യാപിക റിങ്കു തരഫ്ദാറിനെയാണ് (52) വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി (എസ്‌ഐആര്‍) ബന്ധപ്പെട്ട ജോലി സമ്മര്‍ദമാണ് മരണ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.

    അധ്യാപികയുടെ മുറിയിൽ നിന്ന് ഒരു കുറിപ്പ് പൊലീസ് കണ്ടെടുത്തതായി പിടിഐ റിപ്പോർട്ടു ചെയ്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ബംഗാൾ മന്ത്രി ഉജ്ജൽ ബിശ്വാസ് ശനിയാഴ്ച റിങ്കുവിന്റെ കുടുംബത്തെ സന്ദർശിച്ചു.

    (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056).



  • Nov 22, 2025 13:47 IST

    സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ്

    സംസ്ഥാനത്ത് തുലാവർഷം വീണ്ടും സജീവമാകുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് 7 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട്.



  • Nov 22, 2025 12:55 IST

    സ്വർണവില കൂടി, പവന് വീണ്ടും 92,000 കടന്നു

    സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. രാവിലെ പവന് 1360 രൂപ കുറഞ്ഞിര. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 92,280 രൂപയാണ്. 



  • Nov 22, 2025 12:28 IST

    ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: നിയമപരമായി കേന്ദ്ര ഏജൻസികൾക്ക് ഇടപെടാമെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ

    ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പേടിക്കണ്ടെന്നും അയ്യപ്പൻ ആരെയും വിടില്ലെന്നും കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. നിയമപരമായി കേന്ദ്ര ഏജൻസികൾക്ക് ഇടപെടാം. ഇടപെടുമെന്ന് വിശ്വസിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.



  • Nov 22, 2025 12:03 IST

    തദ്ദേശ തിരഞ്ഞടുപ്പ്: പാലക്കാട് ബിജെപിക്ക് മത്സരിക്കാൻ ആളില്ല

    തദ്ദേശ തിരഞ്ഞെടുപ്പിൽ പാലക്കാ‌ട് ബിജെപിക്ക് തിരിച്ചടി. പാലക്കാട് പലയിടത്തും ബിജെപിക്ക് മത്സരിക്കാൻ സ്ഥാനാർത്ഥികളില്ല. 11 പഞ്ചായത്തുകളിലായി 43 വാർഡുകളിൽ ബിജെപിക്ക് സ്ഥാനാർത്ഥികളില്ലെന്നാണ് വിവരം.



  • Nov 22, 2025 11:20 IST

    കൊച്ചിയിൽ പങ്കാളിയെ ക്രൂരമായി മർദ്ദിച്ച സംഭവം; യുവമോർച്ച നേതാവിനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി

    കൊച്ചിയിൽ പങ്കാളിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ യുവമോർച്ച നേതാവ് ഗോപു പരമശിവത്തെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി എറണാകുളം ജില്ലാ പ്രസിഡൻ്റ് ഷൈജു അറിയിച്ചു. സജീവ ബിജെപി പ്രവർത്തനായിരുന്ന ​ഗോപുവിനെതിരെ ബിജെപിയുടെ കോൾ സെൻ്റർ ജീവനക്കാരിയും നേരത്തെ പരാതി നൽകിയിരുന്നു.



  • Nov 22, 2025 10:54 IST

    കേരളത്തിൽ ഇന്നും ഇടിമിന്നലോട് കൂടിയ മഴ

     കേരളത്തിൽ ഇന്നും പരക്കെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.



  • Nov 22, 2025 10:38 IST

    തലസ്ഥാനത്ത് ബീമാപള്ളി ഉറൂസിന് ഇന്ന് കൊടിയേറും; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി

    തിരുവനന്തപുരത്തെ പ്രശസ്ത ഇസ്ലാം മത ആരാധനാലയമായ ബീമാപ്പള്ളിയിലെ ഉറൂസിനോട് അനുബന്ധിച്ച് ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍. നവംബർ 22 മുതൽ ഡിസംബർ രണ്ടുവരെ വരെയാണ് ബീമാപ്പള്ളി ദ‍ര്‍ഗാ ഷെരീഫ് വാര്‍ഷിക ഉറൂസ് മഹോത്സവം. 



Kerala News top news

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: