/indian-express-malayalam/media/media_files/2024/11/11/AkyzDpfJLe11l86wOqtA.jpg)
Kerala News Live Updates, Breaking News
Kerala News Live Updates, Breaking News: ശബരിമല സ്വർണക്കൊള്ള സിപിഎം നേതാക്കളുടെ അറിവോടെയെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ പറഞ്ഞു. കടകംപള്ളി സുരേന്ദ്രനിലേക്ക് മാത്രമല്ല, ദേവസ്വംമന്ത്രി വി.എന്‍ വാസവനിലേക്കും അന്വേഷണം എത്തണമെന്നും എ പത്മകുമാറിന് പിന്നില്‍ സിപിഎം ആണെന്നും കെ. മുരളീധരന്‍ ആരോപിച്ചു.
- Nov 21, 2025 17:25 IST
നിപ അതിജീവിതയെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരാന്‍ ന്യൂറോ റീഹാബിലിറ്റേഷന്‍ ചികിത്സ
നാലര മാസത്തെ ചികിത്സയ്ക്ക് ശേഷം നിപ അതിജീവിത വളാഞ്ചേരി സ്വദേശിനിയായ 42 വയസുകാരിയെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. രോഗിയെ പരമാവധി സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാന്‍ സഹായിക്കുമെന്ന് മെഡിക്കല്‍ ബോര്‍ഡ് അഭിപ്രായപ്പെട്ട ന്യൂറോ റീഹാബിലിറ്റേഷന്‍ ചികിത്സ ലഭ്യമാക്കാനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് അയച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഫിസിയോതെറാപ്പി വിഭാഗത്തിലാണ് ന്യൂറോ റീഹാബിലിറ്റേഷന്‍ ചികിത്സ ഉറപ്പാക്കിയത്. ദീര്‍ഘകാലം വിദഗ്ധ ചികിത്സ ഉറപ്പാക്കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സഹായിച്ച മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.
- Nov 21, 2025 16:54 IST
തേജസ് യുദ്ധവിമാനം ദുബായില്‍ തകര്‍ന്നുവീണ് പൈലറ്റിന് വീരമൃത്യു
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വ്യോമസേനയുടെ തേജസ് യുദ്ധവിമാനം ദുബായില്‍ തകര്‍ന്നുവീണ് അപകടം. വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് വീരമൃത്യു വരിച്ചു. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്.
- Nov 21, 2025 11:59 IST
നടൻ തിലകന്റെ മകനും ഭാര്യയും മത്സരരംഗത്ത്
അന്തരിച്ച പ്രമുഖ നടന്‍ തിലകന്റെ മകനും ഭാര്യയും തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്ത്. തികന്റെ മകനായ ഷിബു തിലകന്‍, ഭാര്യ ലേഖ എന്നിവരാണ് തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. തൃപ്പൂണിത്തുറ നഗരസഭയിലേക്കാണ് ബിജെപി ടിക്കറ്റില്‍ ഇവര്‍ ജനവിധി തേടുന്നത്. തൃപ്പൂണിത്തുറ നഗരസഭ 20 -ാം വാര്‍ഡിലാണ് ഷിബു തിലകന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്നത്. ഭാര്യ ലേഖ 19-ാം വാര്‍ഡിലും ബിജെപി സ്ഥാനാര്‍ത്ഥിയായി ജനഹിതം തേടുന്നു. തിരുവാങ്കുളം കേശവൻപടിയിലാണ് ഷിബുവും കുടുംബവും താമസിക്കുന്നത്.
- Nov 21, 2025 11:58 IST
തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് തീരും
തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് തീരും. ഇന്ന് മൂന്ന് മണിവരെ പത്രിക നൽകാം. ഇതുവരെ 95,369 പത്രികകളാണ് സമർപ്പിക്കപ്പെട്ടത്. ഏറ്റവും കൂടുതൽ പത്രികകൾ സമർപ്പിക്കപ്പെട്ടത് തൃശൂരിലാണ്. പലയിടത്തും മുന്നണികൾക്ക് ഭീഷണിയായി വിമതർ രംഗത്തുണ്ട്. ശനിയാഴ്ചയാണ് സൂക്ഷ്മപരിശോധന. പത്രിക പിൻവലിക്കാനുള്ള സമയ പരിധി തീരുന്നത് തിങ്കളാഴ്ചയാണ്. അതേസമയം, പ്രചാരണം കൊഴുപ്പിക്കുകയാണ് മുന്നണികൾ.
- Nov 21, 2025 11:58 IST
നാല് വയസുകാരിയുടെ മരണം; സ്കൂളിനുണ്ടായത് ഗുരുതര വീഴ്ച, സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ
ചെറുതോണിയിൽ സ്‌കൂൾ ബസ് കയറി പ്ലേ സ്‌കൂൾ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ. അപകടമുണ്ടായ വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂളിനോടും പൊലീസിനോടും അടിയന്തരമായി റിപ്പോർട്ട് നൽകാൻ കമ്മീഷൻ ആവശ്യപ്പെട്ടു. സ്‌കൂളിനുണ്ടായത് ഗുരുതര വീഴ്ചയെന്ന് ബാലാവകാശ കമ്മീഷൻ വ്യക്തമാക്കി. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്‌കൂളിനെതിരെ നടപടി ഉണ്ടാകും. സ്‌കൂൾ സേഫ്റ്റി പ്രോട്ടോകോൾ പാലിച്ചില്ലെന്നും ഇത് യാദൃശ്ചികമായി സംഭവിച്ച അപകടമായി കാണാൻ കഴിയില്ലെന്നുമാണ് ബാലാവകാശ കമ്മീഷൻ അംഗം കെ കെ ഷാജു പറഞ്ഞത്.
- Nov 21, 2025 11:58 IST
പൊട്ടിവീണ മരക്കൊമ്പ് കാറിനുള്ളിൽ തുളച്ചു കയറി, 27കാരിക്ക് ദാരുണാന്ത്യം
ചങ്ങരംകുളത്ത് കണ്ടെയ്‌നർ ലോറി തട്ടി പൊട്ടിവീണ മരക്കൊമ്പ് കാറിനുള്ളിൽ തുളച്ചു കയറി യുവതിക്ക് ദാരുണാന്ത്യം. എടപ്പാൾ സ്വദേശിനി ആതിരയാണ് (27)മരിച്ചത്. തൃശൂർ- കുറ്റിപ്പുറം സംസ്ഥാന പാതയിൽ ചങ്ങരംകുളം കടവല്ലൂരിലാണ് അപകടമുണ്ടായത്.
- Nov 21, 2025 11:27 IST
അനധികൃത സ്വത്ത് സമ്പാദന കേസ്; എം ആര്‍ അജിത് കുമാറിന് ആശ്വാസം, തുടരന്വേഷണമില്ല
അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ തുടരന്വേഷണമില്ല. ക്ലീൻ ചിറ്റ് റദ്ദാക്കിയ വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പരാതിക്കാര്‍ മുന്‍കൂര്‍ അനുമതി തേടണം. ശേഷം വീണ്ടും പരാതി നല്‍കാമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ വിജിലൻസ് കോടതിയുടെ പരാമർശങ്ങളിൽ സർക്കാർ നൽകിയ ഹർജിയില്‍, വാദം കേട്ട കോടതി മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us