/indian-express-malayalam/media/media_files/Yho7kPRBIoxKpVjnZ1YE.jpg)
Kerala News Highlights
Kerala News Highlights: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ വിധി പറയാനുള്ള തീയതി വീണ്ടും നീട്ടി. കേസ് വിചാരണ കോടതി ഈ മാസം 25ന് വീണ്ടും പരിഗണിക്കും. കേസിൽ നടൻ ദിലീപ് ഉൾപ്പെടെ 14 പ്രതികളാണുള്ളത്. മുഖ്യപ്രതി പൾസർ സുനിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു.കേസിന്റെ വിചാരണ നടപടികൾ ആരംഭിച്ചിട്ട് ഏകദേശം ഏഴര വർഷമായി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയാണ് കേസിൽ വിധി പറയുന്നത്.
- Nov 20, 2025 21:54 IST
സ്വർണക്കൊള്ള; എ. പത്മകുമാറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍പ്രസിഡന്റ് എ. പത്മകുമാറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം മൂന്നുമണിയോടെ എസ്‌ഐടി പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. പിന്നാലെയാണ് റിമാന്‍ഡ് ചെയ്തത്.
- Nov 20, 2025 17:50 IST
സിപിഎം നേതാക്കളുടെ ജയിലിലേക്കുള്ള ഘോഷയാത്ര തുടങ്ങി: വി.ഡി സതീശൻ
ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ദേവസ്വം ബോർഡ് മുൻ അധ്യക്ഷൻ എ. പത്മകുമാർ അറസ്റ്റിലായതിനു പിന്നാലെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീഷൻ. പദ്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നിൽക്കുകയാണെന്നും സിപിഎം നേതാക്കളുടെ ജയിലിലേക്കുള്ള ഘോഷയാത്ര തുടങ്ങിയെന്നും വി.ഡി സതീശൻ പറഞ്ഞു.
- Nov 20, 2025 17:20 IST
എസ്ഐആർ ഉടൻ നിർത്തിവയ്ക്കണം; തിരഞ്ഞെടുപ്പ് കമ്മീഷന് കത്തു നൽകി മമത ബാനർജി
പശ്ചിമ ബംഗാളിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്ഐആർ) ജോലിക്ക് നിയോഗിച്ച ബിഎൽഒ ജീവനൊടുക്കിയ സംഭവത്തിൽ വ്യാപക വിമർശനം ഉയരുന്നതിനു പിന്നാലെ, മുഖ്യമന്ത്രി മമത ബാനർജി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് കത്ത് നൽകി. സംസ്ഥാനത്തെ എസ്ഐആർ നടപടികൾ ഉടൻ നിർത്തവയ്ക്കണമെന്നും നിലവിലെ പ്രവർത്തനരീതിയും സമയക്രമവും സമഗ്രമായി പുനപരിശോധിക്കണമെന്നും കത്തിൽ മമത ആവശ്യപ്പെട്ടു.
- Nov 20, 2025 16:58 IST
ബിഎൽഒ ജീവനൊടുക്കിയ സംഭവം; സംസ്ഥാനത്ത് എസ്ഐആർ ഉടൻ നിർത്തിവയ്ക്കണമെന്ന് മമത ബാനർദി
പശ്ചിമ ബംഗാളിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്ഐആർ) ജോലിക്ക് നിയോഗിച്ച ബിഎൽഒ ജീവനൊടുക്കിയ സംഭവത്തിൽ, മുഖ്യമന്ത്രി മമത ബാനർജി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് കത്ത് നൽകി. സംസ്ഥാനത്തെ എസ്ഐആർ നടപടികൾ ഉടൻ നിർത്തവയ്ക്കണമെന്നും നിലവിലെ പ്രവർത്തനരീതിയും സമയക്രമവും സമഗ്രമായി പുനപരിശോധിക്കണമെന്നും കത്തിൽ മമത ആവശ്യപ്പെട്ടു.
- Nov 20, 2025 15:16 IST
ശബരിമല സ്വർണക്കൊള്ള; എ. പത്മകുമാർ അറസ്റ്റിൽ
ശബരിമലയിലെ ദ്വാരപാലക ശിൽപം സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ദേവസ്വം ബോർഡ് മുൻ അധ്യക്ഷൻ എ. പത്മകുമാർ അറസ്റ്റിൽ. പ്രത്യക അന്വേഷണ സംഘമാണ് പത്മകുമാറിനെ അറസ്റ്റു ചെയ്തത് . തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിൽ നടന്ന എസ്ഐടിയുടെ ചോദ്യം ചെയ്യലിനു പിന്നാലെയാണ് പത്മകുമാർ അറസ്റ്റിലാകുന്നത്.
- Nov 20, 2025 12:16 IST
തിരുവനന്തപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിന്മാറി
കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് മത്സരിക്കാനൊരുങ്ങിയ സംവിധായകന്‍ വിഎം വിനുവിന് ലഭിച്ച അതേ തിരിച്ചടി എല്‍ഡിഎഫിനും. തിരുവനന്തപുരം കുറവന്‍കോണം ഡിവിഷനിലാണ് വിനുവിന് സമാനമായ അവസ്ഥ ഇടതുമുന്നണിക്കും നേരിട്ടത്. വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് കണ്ടെത്തിയതോടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ച അഡ്വ. കെ സി സൗമ്യയെ മാറ്റേണ്ടി വന്നു.
- Nov 20, 2025 12:15 IST
ശബരിമല സ്വര്‍ണക്കൊളള: മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിനെ ചോദ്യംചെയ്യുന്നു
ശബരിമല സ്വര്‍ണക്കൊളളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ ചോദ്യംചെയ്യുന്നു. തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് പത്മകുമാറിനെ ചോദ്യംചെയ്യുന്നത്. എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് പത്മകുമാറിനെ ചോദ്യംചെയ്യുന്നത്. കേസിലെ മറ്റൊരു പ്രതിയായ മുന്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എന്‍ വാസുവിനെ കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യാനുളള നീക്കമുണ്ടെന്നാണ് വിവരം. പത്മകുമാറിന്റെ കാലത്തുള്‍പ്പെടെ നടന്ന സ്വര്‍ണക്കൊളളയുടെ വിവരങ്ങള്‍ നിര്‍ണായകമാണ്.
- Nov 20, 2025 10:21 IST
അനധികൃത ഫ്ലെക്സ് ബോർഡുകളും പോസ്റ്ററുകളും മാറ്റണം; തിരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോടതി നിർദേശം
തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നിർദേശങ്ങളുമായി ഹൈക്കോടതി. അനധികൃത ഫ്ലെക്സ് ബോർഡുകളും പോസ്റ്ററുകളും എടുത്തു മാറ്റണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയുടെ നിർദേശം. കോടതി രണ്ടാഴ്ച സമയമാണ് ഇതിനായി അനുവദിച്ചത്.
- Nov 20, 2025 10:20 IST
വി എം വിനുവിന് പകരം സെലിബ്രിറ്റി സ്ഥാനാർത്ഥിയില്ല, കല്ലായിയിൽ കാളക്കണ്ടി ബൈജുവിന് മുൻഗണന
തദ്ദേശ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള തീയതി നാളെ അവസാനിക്കാനിരിക്കെ മുന്നണികളിൽ തർക്കങ്ങളും വിമത നീക്കങ്ങളും തുടരുന്നു. കോഴിക്കോട് കല്ലായിയിൽ വിഎം വിനുവിന് പകരക്കാരനായി പൊതുസമ്മതനെ രംഗത്തിറക്കാൻ കഴിയാതെ കോൺഗ്രസ്. മത്സരിക്കാൻ ഇല്ലെന്ന് എഴുത്തുകാരൻ യു കെ കുമാരൻ അറിയിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കാളകണ്ടി ബൈജുവിനെ സ്ഥാനാർഥിയാക്കാൻ ധാരണ. സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us