/indian-express-malayalam/media/media_files/2025/10/11/sabarimala-2025-10-11-11-19-42.jpg)
ശബരിമല
Keralamalayalam news Highlights: പമ്പ: മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് തുടക്കമായി. ഇന്നലെ വൈകീട്ട് അഞ്ചിന് കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍നമ്പൂതിരി നടതുറന്നതോടെയാണ് തീര്‍ഥാടനകാലത്തിന് തുടക്കമായത്. ഇന്ന് വൃശ്ചികപുലരിയിൽ പുതിയ മേൽശാന്തിമാരാണ് നട തുറന്നത്. തീർത്ഥാടന കാലം തുടങ്ങിയതോടെ സന്നിധാനത്ത് അയ്യപ്പനെ കാണാൻ വൻ ഭക്തജന തിരക്കാണ്.
- Nov 17, 2025 20:46 IST
ചെങ്കോട്ട സ്ഫോടനം: ഉമർ നബിയുടെ ഒരു സഹായി കൂടി അറസ്റ്റിൽ
ചെങ്കോട്ട സ്ഫോടന കേസിൽ, മുഖ്യപ്രതി ഉമർ നബിയുടെ മറ്റൊരു സഹായിയെ കൂടി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റു ചെയ്തു. ആക്രമണത്തിന് സാങ്കേതിക സഹായം നൽകിയ കശ്മീർ സ്വദേശിയാണ് പിടിയിലായത്. ഇയാൾ ഡ്രോണുകൾ രൂപമാറ്റം വരുത്തുകയും റോക്കറ്റ് നിർമ്മിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ. അനന്ത്‌നാഗ് ജില്ലയിലെ ഖാസിഗുണ്ട് സ്വദേശിയായ കാസിർ ബിലാൽ വാനി എന്ന ഡാനിഷിനെയാണ് അറസ്റ്റു ചെയ്തതെന്ന് എൻഐഎ അറിയിച്ചു.
- Nov 17, 2025 19:20 IST
ഷെയ്ഖ് ഹസീനയുടെ വധശിക്ഷയിൽ പ്രതികരണവുമായി ഇന്ത്യ
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ധാക്കയിലെ പ്രത്യേക ട്രിബ്യൂണൽ കോടതി വധശിക്ഷ വിധിച്ചതിൽ പ്രതികരണവുമായി ഇന്ത്യ. ബംഗ്ലാദേശിലെ ജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന്, വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എല്ലാ പങ്കാളികളുമായും ഇന്ത്യ ക്രിയാത്മകമായി ഇടപഴകുമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
- Nov 17, 2025 17:10 IST
അൽ ഫലാഹ് സർവകലാശാല ചെയർമാൻ രേഖകളുമായി ഹാജരാകണം; ക്രൈംബ്രാഞ്ച് നോട്ടീസ്
ചെങ്കോട്ട സ്ഫോടനക്കേസിലെ പ്രതികളുടെ കേന്ദ്രമായി പ്രവർത്തിച്ചെന്ന് സംശയിക്കുന്ന ഹരിയാനയിലെ അൽ ഫലാഹ് സർവകലാശാല ചെയർമാനും സ്ഥാപകനുമായ ജാവേദ് അഹമ്മദ് സിദ്ദിഖിയെ വിളിച്ചുവരുത്താൻ ഡൽഹി പൊലീസ്. യുജിസിയും നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലും (എൻഎഎസി) അൽ ഫലാഹ് സർവകലാശാലയുമായി ബന്ധപ്പെട്ട ക്രമക്കേടുകളും തട്ടിപ്പുകളും ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തിലാണ് ക്രൈം ബ്രാഞ്ചിന്റെ നീക്കം.
- Nov 17, 2025 16:00 IST
സൗദി ബസ് അപകടം: അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി
സൗദി അറേബ്യയിലുണ്ടായ ബസ് അപകടത്തിൽ മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച അനുശോചനം രേഖപ്പെടുത്തി.
- Nov 17, 2025 15:23 IST
വൈഷ്ണ സുരേഷിനെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിൽ വിമര്‍ശനവുമായി ഹൈക്കോടതി
തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിനെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിൽ വിമര്‍ശനവുമായി ഹൈക്കോടതി. വൈഷ്ണയുടെ പേര് ഒഴിവാക്കിയത് അനീതിയാണെന്ന് കോടതി വ്യക്തമാക്കി. കേസിൽ ഇടക്കാല ഉത്തരവിറക്കി. വൈഷ്ണയെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകി.
- Nov 17, 2025 14:07 IST
ശബരിമല സ്വർണക്കൊള്ള; സന്നിധാനത്ത് എസ്ഐടിയുടെ നിര്‍ണായക പരിശോധന
ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക പരിശോധന ആരംഭിച്ച് പ്രത്യേക അന്വേഷണ സംഘം. ശബരിമല സന്നിധാനത്ത് തെളിവെടുപ്പ് ആരംഭിച്ചിരിക്കുകയാണ് എസ്ഐടി. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി.
- Nov 17, 2025 13:16 IST
കേരളത്തിലെ എസ്ഐആർ നടപടികൾ അടിയന്തിരമായി നിർത്തി വയ്ക്കണം; സുപ്രീംകോടതിയെ സമീപിച്ച് മുസ്ലീം ലീഗ്
കേരളത്തിലെ എസ്ഐആര്‍ നടപടികള്‍ അടിയന്തരമായി നിർത്തിവയ്ക്കാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ. പി.കെ. കുഞ്ഞാലിക്കുട്ടി ആണ് ലീഗിനു വേണ്ടി സുപ്രീം കോടതിയെ സമീപിച്ചത്.
- Nov 17, 2025 12:44 IST
കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി; സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിയില്‍ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരനടക്കം പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി നല്‍കാത്തതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. അഴിമതിക്കാരെ സര്‍ക്കാര്‍ എന്തിന് സംരക്ഷിക്കുന്നുവെന്ന് കോടതി സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചു. നിയമം അനുസരിക്കുന്ന നിലപാട് സര്‍ക്കാരില്‍ നിന്നുണ്ടാകണം. പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് ഉത്തരവില്‍ എഴുതി വയ്‌ക്കേണ്ടിവരുമെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു. സിബിഐ യുടെ പ്രോസിക്യൂഷന്‍ അപേക്ഷയില്‍ രണ്ട് വര്‍ഷത്തിലധികമായി സര്‍ക്കാര്‍ അനുമതി വൈകിക്കുകയാണ്. ചന്ദ്രശേഖരനും കശുവണ്ടി കോര്‍പറേഷന്‍ മുന്‍ എംഡി പി.എ രതീഷുമാണ് കേസിലെ പ്രതികള്‍.
- Nov 17, 2025 12:44 IST
ശബരിമല സ്വര്‍ണക്കവര്‍ച്ച: എഫ്ഐആർ ആവശ്യപ്പെട്ടുള്ള ഇ.ഡി ഹര്‍ജി ചീഫ് ജസ്റ്റിസിന്റെ ബഞ്ചിന് വിട്ടു
ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍ എഫ്ഐആർ ആവശ്യപ്പെട്ടുള്ള ഇ.ഡിയുടെ ഹര്‍ജി സിംഗിള്‍ ബഞ്ച് ചീഫ് ജസ്റ്റിസിന്റെ ബഞ്ചിന് വിട്ടു. ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസിന്റെ ബഞ്ച് തീരുമാനമെടുക്കും. റാന്നി മജിസ്ട്രേറ്റ് കോടതി, ഇഡിയുടെ അപേക്ഷയില്‍ എഫ്ഐആർ അടക്കം രേഖകള്‍ നിഷേധിച്ചതിന് പിന്നാലെയാണ് ഇഡി ഹൈക്കോടതിയെ സമീപിച്ചത്. വിഷയം ദേവസ്വം ബഞ്ചിന്റെ പരിഗനയിലിരിക്കുന്ന സാഹചര്യത്തിലാണ് സിംഗിള്‍ ബഞ്ചിന്റെ നടപടി.
- Nov 17, 2025 12:04 IST
വോട്ടർ പട്ടികയിൽനിന്ന് പേര് വെട്ടി, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഹൈക്കോടതിയിൽ
വോട്ടര്‍ പട്ടികയിലെ പേര് വെട്ടിയതിനെതിരെ തിരുവനന്തപുരം മുട്ടട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷ് ഹൈക്കോടതിയെ സമീപിച്ചു. പേര് നീക്കം ചെയ്തത് നിയമവിരുദ്ധമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യം.
- Nov 17, 2025 11:50 IST
ബന്ധുവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ അപകടം; പതിനേഴുകാരി മരിച്ചു
കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ നെടിയിരുപ്പിന് സമീപം ബൈക്കും ചരക്കു ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ഥിനി മരിച്ചു. കോഴിക്കോട് കാരന്തൂര്‍ കല്ലറ നഗറില്‍ പരേതനായ ഗോപിനാഥന്റെ മകള്‍ ഗീതികയാണ് (17) മരിച്ചത്.
- Nov 17, 2025 11:20 IST
തദ്ദേശ തിരഞ്ഞെടുപ്പ്; തൃശൂർ കോർപ്പറേഷനിൽ ബിജെപിക്ക് വിമത സ്ഥാനാർത്ഥി
തദ്ദേശ തിരഞ്ഞെടുപ്പിൽ തൃശൂർ കോർപ്പറേഷനിൽ ബിജെപിക്ക് വിമത സ്ഥാനാർത്ഥി. ബിജെപി പ്രവർത്തകനായിരുന്ന സി ആർ സുജിത്താണ് സ്വതന്ത്രനായി മത്സരിക്കാൻ ഒരുങ്ങുന്നത്.
- Nov 17, 2025 11:05 IST
ഇന്നും സ്വർണവില കുറഞ്ഞു
സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 91640 രൂപയാണ്.
- Nov 17, 2025 10:40 IST
ടിപി വധക്കേസ്; ജ്യോതിബാബുവിന് ജാമ്യം നൽകുന്നതിനെതിരെ കെകെ രമ സുപ്രീം കോടതിയിൽ
ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായ ജ്യോതിബാബുവിന് ജാമ്യം നൽകുന്നതിനെതിരെ കെകെ രമ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. ജ്യോതി ബാബുവിന് ജാമ്യം അനുവദിക്കുന്നതിനെ എതിർത്തതാണ് രമ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us