/indian-express-malayalam/media/media_files/2025/11/11/suresh-gopi-2025-11-11-10-43-07.jpg)
Keralamalayalam Highlights: തിരുവനന്തപുരം: രാജ്യത്തിന്‍റെ അഖണ്ഡതക്കേറ്റ മുറിവാണ് ഡൽഹിയിലുണ്ടായ സ്ഫോടനമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ശക്തമായ മതേതരത്വം ഉടയ്ക്കാനുള്ള ശ്രമമാണ് നടന്നത്. പൗരന്മാർ സംയമനം പാലിച്ച് സാഹോദര്യം സൂക്ഷിക്കണം. കുറ്റവാളികളെ പിടിക്കുന്നതിൽ കേന്ദ്ര സർക്കാർ ശക്തമായി മുന്നോട്ട് വരും. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥലം സന്ദര്‍ശിച്ചത്. ആരായാലും ശക്തമായി നേരിടുമെന്നും സുരേഷ് ഗോപി പറഞ്ഞു. കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് ജാഗ്രത നിര്‍ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
- Nov 11, 2025 19:54 IST
ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് വേട്ട; 6 പേരെ വധിച്ച് സുരക്ഷാ സേന
ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിലെ ഇന്ദ്രാവതി ദേശീയോദ്യാനത്തിലുണ്ടായ ഏറ്റുമുട്ടലിൽ ആറു മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ആറു മാവോയിസ്റ്റുകളുടെ മൃതദേഹങ്ങളും ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ടെന്ന് ബസ്തർ റേഞ്ച് ഐജി സുന്ദർരാജ് പി. പറഞ്ഞു.
- Nov 11, 2025 19:24 IST
മാതൃക പെരുമാറ്റച്ചട്ടം: സ്‌ക്രീനിംഗ് കമ്മിറ്റി രൂപീകരിച്ച് ഉത്തരവിറങ്ങി
സംസ്ഥാനത്ത് മാതൃക പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ സർക്കാർ ഫയലുകളിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുൻകൂർ അനുമതി ആവശ്യമായവ പരിശോധിച്ചു വേഗത്തിലാക്കുന്നതിനായി സ്‌ക്രീനിംഗ് കമ്മിറ്റി രൂപീകരിച്ചു സർക്കാർ ഉത്തരവായി. ചീഫ് സെക്രട്ടറി അധ്യക്ഷനും പൊതുഭരണ വകുപ്പ് സെക്രട്ടറി കൺവീനറുമായ കമ്മിറ്റിയിൽ ബന്ധപ്പെട്ട വകുപ്പിന്റെ അഡീഷണൽ ചീഫ് സെക്രട്ടറി/പ്രിൻസിപ്പൽ സെക്രട്ടറി/സെക്രട്ടറി അംഗമായിരിക്കും. കമ്മിറ്റി എല്ലാ ബുധനാഴ്ചയും വൈകിട്ട് മൂന്ന് മണിക്കോ ആവശ്യാനുസരണം മറ്റേതെങ്കിലും ദിവസമോ യോഗം ചേരും. പരിഗണിച്ച കേസുകൾ വിശദമായ വിവരങ്ങളോടെയും അടിയന്തര ആവശ്യം സംബന്ധിച്ച കുറിപ്പോടെയും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കും. സ്‌ക്രീനിങ് കമ്മിറ്റിയുടെ ശുപാർശ ഇല്ലാത്ത പ്രൊപ്പോസലുകൾ ഒരു വകുപ്പും നേരിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് അയക്കാൻ പാടില്ലെന്നും ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്.
- Nov 11, 2025 17:22 IST
ശബരിമല സ്വർണക്കൊള്ള; ദേവസ്വം മുൻ പ്രസിഡൻ്റ് എൻ. വാസു അറസ്റ്റിൽ
ശബരിമല സ്വർണക്കൊള്ളയിൽ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും കമ്മീഷണറുമായിരുന്ന എൻ. വാസു അറസ്റ്റിൽ. വാതിൽ പാളിയിലെ സ്വർണം 2019 ൽ ഉരുക്കിയത് എൻ. വാസുവിന്റെ അറിവോടെയാണെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് നടപടി എന്നാണ റിപ്പോർട്ട്. കട്ടിളപ്പാളി കേസിൽ മൂന്നാം പ്രതിയാണ് എൻ. വാസു. അന്വേഷണം തുടരുന്നതിനിടെയാണ് അറസ്റ്റ്.
- Nov 11, 2025 16:42 IST
ചെങ്കോട്ട സ്ഫോടന കേസ് എൻഐഎ അന്വേഷിക്കും; ഉന്നതതല യോഗത്തിൽ തീരുമാനം
രാജ്യത്തെ നടുക്കിയ ചെങ്കോട്ട സ്ഫോടനത്തിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറാൻ കേന്ദ്രം തീരുമാനിച്ചതായി വൃത്തങ്ങൾ അറിയിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയിൽ നടന്ന ഉന്നതതല സുരക്ഷാ അവലോകന യോഗത്തിലാണ് തീരുമാനം.
- Nov 11, 2025 16:03 IST
എംഎസ്‌സി കപ്പലപകടത്തില്‍ 1277 കോടിയുടെ ബാങ്ക് ഗാരണ്ടി നല്‍കാമെന്ന കമ്പിനി
എംഎസ്‌സി കപ്പലപകടത്തില്‍ 1277 കോടിയുടെ ബാങ്ക് ഗാരണ്ടി നല്‍കാമെന്ന കപ്പല്‍ കമ്പിനി. കപ്പല്‍ കമ്പിനി ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചേു. കമ്പനിിയുടെ നിര്‍ദ്ദേശം കോടതി രേഖപ്പെടുത്തി. നേരത്തെ സര്‍ക്കാര്‍ ആവശ്യപ്പെട്ടത് 9531 കോടിയാണ് ആവശ്യപ്പെട്ടത്
- Nov 11, 2025 15:16 IST
തിരുവനന്തപുരത്ത് പടക്ക നിർമ്മാണശാലയ്ക്ക് തീപ്പിടിച്ച് അപകടം.
തിരുവനന്തപുരം പാലോട് പടക്ക നിർമ്മാണശാലയ്ക്ക് തീപ്പിടിച്ച് അപകടം. പാലോട് - പേരയം - താളിക്കുന്നിലാണ് സംഭവം. അപകടത്തിൽ നാല് തൊഴിലാളികൾക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റ തൊഴിലാളികളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
- Nov 11, 2025 14:10 IST
വേങ്ങരയിലെ മോഡേണ്‍ ഫുഡ് ഫാക്ടറിയില്‍ തീയിട്ട പ്രതി പിടിയിൽ
വേങ്ങര കണ്ണമംഗലത്തെ ഇന്ത്യന്‍ മോഡേണ്‍ ഫുഡ് ഫാക്ടറിയില്‍ തീയിട്ട സംഭവത്തില്‍ പ്രതി അറസ്റ്റില്‍. വേങ്ങര കണ്ണമംഗലം സ്വദേശിയായ ദേവരാജിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യ ലഹരിയിലാണ് കൃത്യം ചെയ്തത് എന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി.
- Nov 11, 2025 13:33 IST
മുല്ലപ്പെരിയാർ അണക്കെട്ടിൽ ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റിയുടെ പരിശോധന
മുല്ലപ്പെരിയാർ അണക്കെട്ട് നല്ല നിലയിലാണെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റി (എൻഡിഎസ്‌എ) ചെയർമാൻ അനിൽ ജെയിൻ മാധ്യമങ്ങളോട് പറഞ്ഞു. അണക്കെട്ട് പരിശോധിച്ച നാലാമത്തെ മേൽനോട്ട സമിതി യോഗത്തിന് അധ്യക്ഷത വഹിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
- Nov 11, 2025 12:24 IST
എടത്തല മുൻ പഞ്ചായത്ത് പ്രസിഡന്റ് കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്നു
എടത്തല പഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്ന സാജിത അബ്ബാസ് കോൺഗ്രസ് പാർട്ടി വിട്ടു. സിപിഎമ്മിൽ അംഗത്വമെടുത്തു.
- Nov 11, 2025 11:50 IST
ഡിസംബർ 8 മുതൽ 12 വരെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു
ഡിസംബർ 8 മുതൽ 12 വരെ നടത്തുവാനിരുന്ന പരീക്ഷകൾ മാറ്റിവച്ചതായി പിഎസ്‍സി അറിയിച്ചു.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് 2025 ഡിസംബർ മാസം 09, 11 തീയതികളിലും വോട്ടെണ്ണൽ ഡിസംബർ 13 നും നടത്തുവാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
- Nov 11, 2025 11:15 IST
കേരളത്തിലും അതീവ ജാഗ്രത; മലപ്പുറത്തും കോഴിക്കോടും വയനാടും വ്യാപക പരിശോധന
ഡൽഹിയിൽ ഇന്നലെയുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ജാഗ്രത. നിലവിൽ വിവിധ ജില്ലകളിൽ പരിശോധന നടത്തി വരികയാണ്.
- Nov 11, 2025 11:02 IST
അമ്പൂരിയുടെ മുഖച്ഛായ മാറും; പുതിയ വിനോദ സഞ്ചാര കേന്ദ്രം വരുന്നു
തിരുവനന്തപുരത്തെ മലയോര ഗ്രാമമായ അമ്പൂരിയുടെ മുഖച്ഛായ മാറുന്നു. പുതുതായി നിർമ്മിച്ച കുമ്പിച്ചൽക്കടവ് പാലം കാണാനായി നിരവധി ആളുകളാണ് അമ്പൂരിയിലേയ്ക്ക് എത്തുന്നത്.
- Nov 11, 2025 10:44 IST
സ്ത്രീ സുരക്ഷാ പദ്ധതിയുടെ പൊതു മാനദണ്ഡങ്ങൾ പുറത്തിറക്കി സർക്കാർ
സ്ത്രീ സുരക്ഷാ പദ്ധതിക്ക് അർഹത നേടുന്നത് സംബന്ധിച്ച് പൊതു മാനദണ്ഡങ്ങൾ പുറത്തിറക്കി സംസ്ഥാന സർക്കാർ. നിലവിൽ സഹായം കിട്ടാത്ത 35 നും 60 നും ഇടയിൽ പ്രായമുള്ള പാവപ്പെട്ട സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകുന്ന പദ്ധതിയാണിത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us