scorecardresearch

Kerala News Highlights: തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ നിന്ന് പ്രതി ചാടിപ്പോയി

Kerala News Live Updates, Breaking Malayalam News: കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടിയ പ്രതി രാജീവാണ് ഇന്ന് പുലർച്ചെയാണ് ഐസിയുവിൽ നിന്നും ജനൽ വഴി ചാടി രക്ഷപ്പെട്ടത്

Kerala News Live Updates, Breaking Malayalam News: കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടിയ പ്രതി രാജീവാണ് ഇന്ന് പുലർച്ചെയാണ് ഐസിയുവിൽ നിന്നും ജനൽ വഴി ചാടി രക്ഷപ്പെട്ടത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
jobs

Kerala Malayalam News Today Highlights Live Updates: തിരുവനന്തപുരം മെഡിക്കൽ കോളേജ്

Keralamalayalam news Today Live Updates: തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ നിന്ന് പ്രതി ചാടിപ്പോയി. കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടിയ പ്രതി രാജീവാണ് ഇന്ന് പുലർച്ചെയാണ് ഐസിയുവിൽ നിന്നും ജനൽ വഴി ചാടി രക്ഷപ്പെട്ടത്. പ്രതിയെ പിടികൂടുന്ന സമയത്ത് നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞതിനെ തുടർന്നാണ് ഇന്നലെ വൈകിട്ട് മെഡിക്കൽ കോളേജ് ഐസിയുവിൽ പ്രവേശിപ്പിച്ചത്. പ്രതിക്കായുള്ള ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Advertisment
  • Nov 10, 2025 14:20 IST

    സര്‍വശക്തിയും ഉപയോഗിച്ച് ഇടതുമുന്നണി മത്സരിക്കും: എംവി ഗോവിന്ദൻ

    സംസ്ഥാനത്ത് തദ്ദേശ തെര‍ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് കഴിഞ്ഞുവെന്നും ഇടതുമുന്നണി വര്‍ദ്ധിത ആവേശത്തിലാണെന്നും കഴിഞ്ഞ തവണത്തേക്കാള്‍ വിജയം നേടുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.



  • Nov 10, 2025 13:45 IST

    തർക്കങ്ങളില്ലാതെ സീറ്റ് വിഭജനം നടത്തുമെന്ന് ജോസ് കെ.മാണി

    തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് മികച്ച വിജയം നേടുമെന്ന് കേരള കോൺ​ഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ വിലയിരുത്തി ജനം വോട്ട് ചെയ്യും. യുഡിഎഫിൽ ഉണ്ടായിരുന്നതിനേക്കാൾ പരിഗണനയാണ് എൽഡിഎഫിൽ കേരള കോൺഗ്രസിന് കിട്ടുന്നതെന്നും ജോസ് കെ മാണി വ്യക്തമാക്കി. 



  • Advertisment
  • Nov 10, 2025 13:03 IST

    തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്ന് കെ.സി.വേണുഗോപാൽ

    സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. സംസ്ഥാന സർക്കാരിന്‍റെ തട്ടിപ്പുകൾ പൊതുജനം തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.



  • Nov 10, 2025 12:21 IST

    തലച്ചിറ അസീസ് കേരള കോൺഗ്രസ് ബിയിലേക്ക്

    മന്ത്രി കെ ബി ഗണേഷ് കുമാറിനെ പുകഴ്ത്തിയതിന് പിന്നാലെ കോൺഗ്രസ് പുറത്തക്കിയ തലച്ചിറ അസീസ് കേരള കോൺഗ്രസ് ബിയിലേക്ക്. ഗണേഷ് കുമാർ ഇന്ന് തലച്ചിറയിലെ വീട്ടിലെത്തി അസീസിനെ പാർട്ടിയിലേക്ക് ക്ഷണിക്കും. 



  • Nov 10, 2025 11:53 IST

    കേരളത്തിന്‍റെ പള്‍സ് അറിയണമെങ്കിൽ തൃശൂരിൽ അന്വേഷിക്കണമെന്ന് സുരേഷ് ഗോപി

    തദ്ദേശ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കാനിരിക്കെ തൃശൂര്‍ കോര്‍പ്പറേഷനിലടക്കം ബിജെപിയുടെ പ്രതീക്ഷ ഉയര്‍ന്നിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. 2024 ജൂണ്‍ നാലിനുശേഷം കേരളത്തിന്‍റെ പള്‍സ് അറിയണമെങ്കിൽ തൃശൂരിൽ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.



  • Nov 10, 2025 11:31 IST

    കോഴിക്കോട് കോര്‍പ്പറേഷനിൽ സംവിധായകൻ വിഎം വിനുവിനെ മത്സരിപ്പിക്കാൻ കോൺഗ്രസ് നീക്കം

    കോഴിക്കോട് കോര്‍പ്പറേഷൻ ഭരണം പിടിച്ചടക്കാൻ സര്‍പ്രൈസ് മേയര്‍ സ്ഥാനാര്‍ത്ഥിയുമായി കോണ്‍ഗ്രസ്.സംവിധായകൻ വി എം വിനുവിനെ കോഴിക്കോട്ടെ മേയർ സ്ഥാനാർത്ഥിയാക്കി മത്സരം കടുപ്പിക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്.



  • Nov 10, 2025 11:05 IST

    അരിയിൽ ഷുക്കൂർ വധക്കേസിലെ പ്രതി ഡിവൈഎഫ്ഐ മേഖല സെക്രട്ടറി

    കണ്ണൂർ അരിയിൽ ഷുക്കൂർ വധക്കേസിലെ പ്രതിയെ ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയാക്കി. കെ. ഷിജിനെയാണ് കണ്ണപുരം ഈസ്റ്റ് മേഖലാ സെക്രട്ടറിയായി ഇന്നലെ തെരഞ്ഞെടുത്തത്.



  • Nov 10, 2025 10:54 IST

    ഇടുക്കി വൈദ്യുതിനിലയം നാളെ മുതൽ ഒരുമാസം അടച്ചിടും

    നിർമ്മാണ ശേഷമുളള വലിയ അറ്റകുറ്റപ്പണിക്കായി ഇടുക്കി വൈദ്യുതിനിലയം നാളെ മുതൽ ഒരുമാസം അടച്ചിടും. മൂന്ന് ജനറേറ്ററുകളുടെ അറ്റകുറ്റപ്പണിക്കായാണ് മൂലമറ്റം പവർഹൗസ് താത്ക്കാലികമായി പ്രവർത്തനം നിർത്തുന്നത്. 



Kerala News top news

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: