/indian-express-malayalam/media/media_files/mCPoGDyCcnFLs5F2gPxP.jpg)
Kerala Malayalam News Today Highlights Live Updates
Keralamalayalam news Today Live Updates: തിരുവനന്തപുരം: ഇന്ത്യയിൽ ബുള്ളറ്റ് ട്രെയിൻ വരുന്ന കാലമാണെന്നും കേരളത്തിലും ബുള്ളറ്റ് ട്രെയിൻ വരണമെങ്കിൽ സീറോ കർവ് ഭൂമിയാണ് ആവശ്യമെന്നും സുരേഷ് ഗോപി എംപി. കേരളത്തിൽ കൂടുതൽ സൗകര്യം ഒരുക്കാൻ റെയിൽവേ സജ്ജമാണ്. ഈ വർഷം മാത്രം 3042 കോടിയാണ് കേരളത്തിനുവേണ്ടി മാത്രം നീക്കിവെച്ചതെന്ന് അദ്ദേഹം പറഞ്ഞു..
പതിനായിരം കോടിയോ അതിൽ കൂടുതലോ തരാൻ റെയിൽവേ തയ്യാറാണ്. ഭൂമി മാത്രമാണ് ആവശ്യം. വന്ദേഭാരതിന്റെയും എക്സ്പ്രസ് ട്രെയിനുകളുടേയും വേഗം ഇനിയും വർധിപ്പിക്കാനാകും. പക്ഷേ, ഇവിടുത്തെ വളവുകൾ നിവർത്തേണ്ടതുണ്ട്. സീറോ കർവ്, അല്ലെങ്കിൽ ചുരുങ്ങിയത് നോ കർവ്, അല്ലെങ്കിൽ ഡീപ് കർവ് റെയിൽ ലൈൻ വരുന്നതിനുള്ള സ്ഥലം കണ്ടെത്തിത്തരണമെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം സൗത്ത്-ബെംഗളൂരു വന്ദേഭാരതിന്റെ ഫ്ലാഗിഫ് ഓഫിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
- Nov 08, 2025 13:46 IST
വേണുവിന്‍റെ മരണം; രൂക്ഷവിമർശനവുമായി ഡോക്ടർ ഹാരിസ് ചിറയ്ക്കൽ
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ ലഭിക്കാത്തിനെ തുടർന്ന് ഹൃദ്രോഗിയായ വേണു മരിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി ഡോക്ടർ ഹാരിസ് ചിറയ്ക്കൽ. വേണുവിനെ തറയിൽ കിടത്തിയ നടപടിയിലാണ് ഡോക്ടർ ഹാരിസിന്റെ വിമർശനം. തറയിൽ എങ്ങനെയാണ് രോഗിയെ കിടത്തുന്നതെന്ന് ഡോക്ടർ ഹാരിസ് ചോദിച്ചു.
- Nov 08, 2025 13:11 IST
ചേർത്തലയിൽ ടോറസ് ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം
ടോറസ് ലോറിക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. തുറവൂർ പഞ്ചായത്ത് ഒന്നാം വാർഡ് പള്ളിത്തോട് പുന്നയ്ക്കൽ ബെൻസൺ ജോസഫിന്റെ മകൻ അമൽ പി ബെൻ (33) ആണ് മരിച്ചത്. ചേർത്തല ഇസാഫ് ബാങ്കിലെ മാനേജരാണ് അമൽ.
- Nov 08, 2025 12:28 IST
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വർണം കാണാതായ സംഭവം; ജീവനക്കാരെ നുണപരിശോധന നടത്താൻ കോടതി ഉത്തരവ്
തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണം കാണാതായ സംഭവത്തിൽ നിർണായക ഉത്തരവുമായ കോടതി. 6 ജീവനക്കാരെ നുണപരിശോധന നടത്താനാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഫോർട്ട് പൊലീസ് നൽകിയ അപേക്ഷയിലാണ് സുപ്രധാന ഉത്തരവ് വന്നിരിക്കുന്നത്.
- Nov 08, 2025 12:00 IST
തിരുവനന്തപുരം മെട്രോ: കൊച്ചി മെട്രോയുടെ അതേ മാതൃകയിൽ നിർമാണമെന്ന് കെഎംആര്‍എൽ എംഡി ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പങ്കുവെച്ച് കെഎംആര്‍എൽ എംഡി ലോക്നാഥ് ബെഹ്റ. ഡിപിആര്‍ ഒന്നരമാസത്തിനുള്ളിൽ തയ്യാറാക്കുമെന്ന് ബെഹ്റ വ്യക്തമാക്കി.
- Nov 08, 2025 11:30 IST
സ്കൂളുകളിലെ ഏകീകൃത പ്രാർത്ഥന; പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി
സ്കൂളുകളിലെ ഏകീകൃത പ്രാർത്ഥന വിഷയത്തിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി. ഏകീകരണം ചർച്ചയിലൂടെ തീരുമാനിക്കുമെന്ന് പറഞ്ഞ മന്ത്രി നടത്തിയത് പ്രഖ്യാപനമല്ല, നിർദേശം മാത്രമാണെന്നും വ്യക്തമാക്കി.
- Nov 08, 2025 11:09 IST
ട്രെയിൻ യാത്രയിൽ പൊലീസ് സഹായം ഇനി വിരൽത്തുമ്പിൽ
ട്രെയിൻ യാത്രയ്ക്കിടെയുണ്ടാകുന്ന അനിഷ്ടസംഭവങ്ങൾ വാട്സാപ്പിലൂടെയും പൊലീസിനെ അറിയിക്കാം. ട്രെയിൻ യാത്രയ്ക്കിടെ അപകടങ്ങൾ, മോഷണം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ ഉടൻ 112 എന്ന നമ്പരിൽ പൊലീസിനെ ബന്ധപ്പെടാവുന്നതാണ്. ഇത്തരം സംഭവങ്ങൾ വാട്സാപ്പ് മുഖേനയും പൊലീസിനെ അറിയിക്കാം. ഇതിനായി 94 97 93 58 59 എന്ന നമ്പറിലേക്കാണ് സന്ദേശങ്ങൾ അയക്കേണ്ടത്.
- Nov 08, 2025 10:37 IST
തിരുവിതാംകൂർ ദേവസ്വം ബോർഡ് തലപ്പത്തേക്ക് കെ ജയകുമാര്‍
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ ജയകുമാര്‍ ഐഎഎസിനെ നിയോഗിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും.
- Nov 08, 2025 10:20 IST
വീട്ടിലെ കിടപ്പുമുറിയിൽ ഉറങ്ങിക്കിടന്ന ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി; ഭർത്താവിന് ജീവപര്യന്തം
ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവ് അശോകന് (60) ജീവപര്യന്തം തടവു ശിക്ഷ. തിരുവനന്തപുരം ഏഴാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി വി.അനസാണ് ശിക്ഷ വിധിച്ചത്.
- Nov 08, 2025 10:05 IST
ഡിഎൻഎ ഘടന കണ്ടുപിടിച്ച ജെയിംസ് വാട്സൺ അന്തരിച്ചു
ഡിഎൻഎ ഘടന കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു. 97 വയസ്സായിരുന്നു. ഫ്രാൻസിസ് ക്രിക്ക് എന്ന ശാസ്ത്രജ്ഞനൊപ്പമാണ് ഡിഎൻഎയുടെ പിരിയൻ ഗോവണി (ഡബിൾ ഹീലിക്സ്) ഘടന വാട്സൺ കണ്ടുപിടിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us