scorecardresearch

Kerala News Highlights: സ്വർണവില വീണ്ടും ഉയർന്നു, പവന് 120 രൂപ കൂടി

Kerala News Highlights: ശനിയാഴ്ച സ്വർണവില കുറഞ്ഞത് ഉപഭോക്താക്കൾക്ക് പ്രതീക്ഷ നൽകിയിരുന്നു

Kerala News Highlights: ശനിയാഴ്ച സ്വർണവില കുറഞ്ഞത് ഉപഭോക്താക്കൾക്ക് പ്രതീക്ഷ നൽകിയിരുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
goldratekerala

Kerala Malayalam News Today Highlights

Keralamalayalam news Highlights: തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഇന്ന് ഉയർന്നു. ഇന്ന് പവന് 120 രൂപ വർധിച്ചു. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 90,320 രൂപയാണ്. ശനിയാഴ്ച സ്വർണവില കുറഞ്ഞത് ഉപഭോക്താക്കൾക്ക് പ്രതീക്ഷ നൽകിയിരുന്നു. ഇതിനാണ് ഇന്ന് തിരിച്ചടി നേരിട്ടത്. 

Advertisment
  • Nov 03, 2025 20:47 IST

    നവകേരളത്തിലേക്കുള്ള യാത്രയിൽ കണ്ണി ചേരേണ്ടത് അനിവാര്യം: മന്ത്രി കെ. രാജൻ

    നവകേരളം എന്ന ആശയത്തിലേക്കുള്ള യാത്രയിലാണ് കേരളം ഇപ്പോഴുള്ളതെന്നും അതിൽ ഓരോ മലയാളിയും കണ്ണിചേരേണ്ടത് അനിവാര്യമാണെന്നും റവന്യൂ വകുപ്പു മന്ത്രി കെ. രാജൻ. സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ കേരള സംഗീത നാടക അക്കാദമിയിൽ സംഘടിപ്പിച്ച വിഷൻ 2031 സാംസ്‌കാരിക സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. നവോത്ഥാനം അനിവാര്യമായ ഒരു ഭൂതകാലം കേരളത്തിനുണ്ടായിരുന്നു. അയിത്തവും അനാചാരങ്ങളും തീണ്ടിക്കൂടായ്മയും നിറഞ്ഞ അപകടകരമായ ഭൂതകാലത്തിനു കേരളം സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.



  • Nov 03, 2025 18:57 IST

    ശബരിമല സ്വര്‍ണക്കവര്‍ച്ച; മുന്‍കൂര്‍ ജാമ്യം തേടി ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി ഹൈക്കോടതിയിൽ

    ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ നാലാം പ്രതിയായ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി ജയശ്രീ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്യുമെന്ന ആശങ്കയിലാണ് പ്രതി കോടതിയെ സമീപിച്ചത്. ക്രമക്കേട് നടത്തിയിട്ടില്ലെന്നും നിരപരാധിയാണെന്നുമാണ് ഹര്‍ജിക്കാരിയുടെ വാദം. 



  • Advertisment
  • Nov 03, 2025 18:28 IST

    കേന്ദ്രസര്‍ക്കാര്‍ മമ്മൂട്ടിയെ അര്‍ഹിക്കുന്നില്ലെന്ന് പ്രകാശ് രാജ്

    കേന്ദ്രസര്‍ക്കാര്‍ നടന്‍ മമ്മൂട്ടിയെ അര്‍ഹിക്കുന്നില്ലെന്ന് നടനും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി ചെയര്‍മാനുമായ പ്രകാശ് രാജ്. കേരള അവാര്‍ഡ് ജൂറിയില്‍ യാതൊരു ഇടപെടലുമില്ലെന്നും കേന്ദ്രത്തില്‍ അങ്ങനെയല്ലെന്നും പ്രകാശ് രാജ് പറഞ്ഞു. തന്നെ ജൂറിയിലേക്ക് ക്ഷണിച്ചപ്പോള്‍ അവാര്‍ഡ് നിര്‍ണയത്തില്‍ കൈ കടത്തലുണ്ടാകില്ലെന്നും സ്വതന്ത്രമായി തീരുമാനമെടുക്കാമെന്നും പറഞ്ഞിരുന്നെന്നും അദ്ദേഹം പറഞ്ഞു



  • Nov 03, 2025 16:40 IST

    പാലിയേക്കരയിലെ ടോള്‍ പിരിവിനെതിരെ ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി.

    പാലിയേക്കരയിലെ ടോള്‍ പിരിവിനെതിരെ ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി. നിര്‍മാണ ചെലവിനേക്കാള്‍ പാലിയേക്കരയില്‍ ടോള്‍ പിരിച്ചുവെന്നും നിര്‍മാണം നടക്കുന്ന ഭാഗങ്ങളില്‍ ടോള്‍ ഒഴിവാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചു. നിലവിലെ ഹര്‍ജിക്കാരനായ ഷാജി കോടങ്കണ്ടത്ത് തന്നെയാണ് പുതിയ ഹര്‍ജി നല്‍കിയത്. 



  • Nov 03, 2025 16:19 IST

    സംസ്ഥാനത്ത് വീണ്ടും ട്രെയിൻ യാത്രക്കിടെ ആക്രമണം

    സംസ്ഥാനത്ത് വീണ്ടും ട്രെയിൻ യാത്രക്കിടെ ആക്രമണം. ട്രെയിൻ യാത്രയ്ക്കിടെ ഭിന്നശേഷിക്കാരനായ യുവാവിനുനേരെയാണ് ആക്രമണം ഉണ്ടായത്. കൊല്ലം ശാസ്താംകോട്ടയിൽ വെച്ചാണ് സംഭവം. ബെംഗളൂരുവിൽ നിന്ന് കന്യാകുമാരിക്ക് പോവുകയായിരുന്ന ഐലന്‍ഡ് എക്സ്പ്രസിലെ ഭിന്നശേഷിക്കാരുടെ കംപാര്‍ട്ട്മെന്‍റിൽ വെച്ചാണ് അതിക്രമം. ആലപ്പുഴ താമരക്കുളം സ്വദേശി നാസറിനെയാണ് ആക്രമിച്ചത്. നാസറിനെ ആക്രമിച്ചശേഷം അക്രമി ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. 



  • Nov 03, 2025 13:54 IST

    യുവതിയെ ട്രെയിനിൽ നിന്നും തള്ളിയിട്ട സംഭവം: പെൺകുട്ടി തീവ്രപരിചരണവിഭാ​ഗത്തിൽ, അപകടനില തരണം ചെയ്തു

    വർക്കലയിൽ മദ്യ ലഹരിയിൽ സഹയാത്രികൻ ട്രെയിനിൽ നിന്ന് ചവിട്ടിത്തള്ളിയിട്ട പത്തൊമ്പതുകാരി ശ്രീക്കുട്ടഇ അപകടനില തരണം ചെയ്തു. തലക്കും നട്ടെല്ലിനും പരിക്കേറ്റ് നിലയിൽ പരിക്കേറ്റ ശ്രീക്കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. 



  • Nov 03, 2025 13:15 IST

    ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി പ്രതാപന് ജാമ്യം

    ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി കെ ഡി പ്രതാപന് ജാമ്യം അനുവദിച്ച് കോടതി. കൊച്ചിയിലെ പിഎംഎൽഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. സാമ്പത്തിക തട്ടിപ്പിൽ കഴിഞ്ഞ 16മാസമായി ഇയാൾ ജയിലിൽ തുടരുകയാണ്.



  • Nov 03, 2025 12:53 IST

    ശബരിമല സ്വർണ്ണ കവർച്ച: കട്ടിളപ്പാളിയിലെ സ്വർണം മോഷ്ടിച്ച കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി

    ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ടാം കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കട്ടിളപ്പാളിയിലെ സ്വർണം മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. 



  • Nov 03, 2025 12:34 IST

    പ്രേംകുമാറിനെ മാറ്റിയത് കാലാവധി കഴിഞ്ഞതിനാലെന്ന് മന്ത്രി

    ചലച്ചിത്ര അക്കാദമി അധ്യക്ഷന്റെ മാറ്റത്തിൽ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ. പ്രേംകുമാറിനെ മാറ്റിയത് കാലാവധി കഴിഞ്ഞതിനാലെന്ന് മന്ത്രി വ്യക്തമാക്കി.



  • Nov 03, 2025 11:55 IST

    ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം

    കോഴിക്കോട് ഫറോക്കിൽ റോഡ് ഇടിഞ്ഞ്, റോഡരികിൽ പാര്‍ക്ക് ചെയ്തിരുന്ന ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. സിമന്‍റ്  ലോറിയാണ് വീടിന് മുകളിലേക്ക് മറിഞ്ഞത്.



  • Nov 03, 2025 11:15 IST

    55ാം സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും

    55ാം സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും. ഉച്ച തിരിഞ്ഞ് മൂന്നരക്ക് തൃശൂരിൽ സാസ്‌കാരിക മന്ത്രി സജി ചെറിയാൻ ആകും പ്രഖ്യാപനം നടത്തുക. പ്രകാശ് രാജ് അധ്യക്ഷനായ ജൂറി ആണ് അവാർഡുകൾ നിർണയിച്ചത്.



  • Nov 03, 2025 10:50 IST

    ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും

    ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിൽ. തിരുവനന്തപുരത്ത് നിന്ന് ഉച്ചയ്ക്ക് ഹെലികോപ്റ്റർ മാർഗം കൊല്ലത്ത് എത്തുന്ന ഉപരാഷ്ട്രപതി ഫാത്തിമ മാതാ നാഷണൽ കോളേജിന്റെ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും.



Kerala News top news

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: