scorecardresearch

Kerala News Live Updates: കേരളത്തിൽ ഇപ്പോഴും പട്ടിണിമരണം നടക്കുന്നു; മുഖ്യമന്ത്രിയുടേത് പൊള്ളയായ പ്രഖ്യാപനമെന്ന് സതീശൻ

Kerala News Live Updates, Breaking Malayalam News: ഇത് പൊള്ളയായ പ്രഖ്യാപനമാണ്. കേരളത്തിൽ ഇപ്പോഴും പട്ടിണിമരണം നടക്കുകയാണ്. തിരഞ്ഞെടുപ്പിന് മുൻപുള്ള പിആർ വർക്കാണ് സർക്കാർ നടത്തുന്നത്

Kerala News Live Updates, Breaking Malayalam News: ഇത് പൊള്ളയായ പ്രഖ്യാപനമാണ്. കേരളത്തിൽ ഇപ്പോഴും പട്ടിണിമരണം നടക്കുകയാണ്. തിരഞ്ഞെടുപ്പിന് മുൻപുള്ള പിആർ വർക്കാണ് സർക്കാർ നടത്തുന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
VD Satheesan

Kerala Malayalam News Today Highlights Live Updates: വി.ഡി.സതീശൻ

Keralamalayalam news Today Live Updates: തിരുവനന്തപുരം: സഭയിൽ ചർച്ച ചെയ്യാതെയാണ് കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥാനമാണെന്ന പ്രഖ്യാപനം മുഖ്യമന്ത്രി നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ഇത് പൊള്ളയായ പ്രഖ്യാപനമാണ്. കേരളത്തിൽ ഇപ്പോഴും പട്ടിണിമരണം നടക്കുകയാണ്. തിരഞ്ഞെടുപ്പിന് മുൻപുള്ള പിആർ വർക്കാണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 

Advertisment
  • Nov 01, 2025 14:12 IST

    തിങ്കളാഴ്ച പ്രാദേശിക അവധി

    പത്തനംതിട്ട ജില്ലയിലെ പരുമല പള്ളി തിരുനാളിനോടനുബന്ധിച്ച് തിങ്കളാഴ്ച (നവംബർ മൂന്ന്) 3 താലൂക്കുകൾക്ക് പ്രാദേശിക അവധി. പത്തനം തിട്ടയിലെ തിരുവല്ല, ആലപ്പുഴ ജില്ലയിലെ മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിലാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഈ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടർമാ‍ർ ഉത്തരവിറക്കിയിട്ടുണ്ട്.



  • Nov 01, 2025 13:40 IST

    പേരാമ്പ്ര സ്റ്റേഷനിൽ വാക്കേറ്റവും കയ്യാങ്കളിയും; 2 പൊലീസുകാർക്ക് പരുക്ക്

    കോഴിക്കോട് പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ വാക്കേറ്റവും കയ്യാങ്കളിയും. അതിക്രമത്തിൽ രണ്ട് പൊലീസുകാർക്ക് പരുക്കേറ്റു. യുഡിഎഫിന്റെ ജില്ലാ പഞ്ചായത്ത്‌ അംഗം ഉൾപ്പെടെ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. 



  • Advertisment
  • Nov 01, 2025 13:20 IST

    സർക്കാർ ജീവനക്കാർക്ക് 4 ശമാനം ഡിഎ കുടിശ്ശിക ചേർത്തുള്ള ശമ്പളം ഇന്ന് മുതൽ

    സർക്കാർ ജീവനക്കാരുടെ നാല് ശതമാനം ഡി എ കുടിശ്ശിക ചേർത്തുള്ള ശമ്പളം ഇന്ന് മുതൽ ലഭിക്കും. പുതുക്കിയ ഡിഎ ചേര്‍ത്തുള്ള ശമ്പളമാണ് ഒക്ടോബറിലെ ശമ്പളത്തോട് ഒപ്പം നാളെ ലഭിക്കുക. 



  • Nov 01, 2025 12:49 IST

    യുഡിഎഫ് വന്നാൽ ആദ്യ മന്ത്രിസഭയിൽ ആശമാരുടെ ആവശ്യത്തിൽ തീരുമാനം: വി ഡി സതീശൻ

    യുഡിഎഫ് അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭാ ​യോ​ഗത്തിൽ തന്നെ ആശാവർക്കർമാരുടെ ആവശ്യത്തിൽ തീരുമാനമെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സെക്രട്ടറിയേറ്റിന് മുന്നിൽ ആശ വർക്കർമാർ നടത്തിയ സമര പ്രതിജ്ഞാ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.



  • Nov 01, 2025 12:32 IST

    ചലച്ചിത്ര അക്കാദമി ചെയര്‍മാനായി ചുമതലയേറ്റ് റസൂല്‍ പൂക്കുട്ടി

    ചലച്ചിത്ര അക്കാദമി ചെയര്‍മാനായി ചുമതലയേറ്റ് റസൂല്‍ പൂക്കുട്ടി. ഗുരുതുല്യന്മാരായിട്ടുള്ള ആളുകൾ ഇരുന്ന സീറ്റിലാണ് താന്‍ ഇരിക്കുന്നത് എന്നത് സന്തോഷം തരുന്ന കാര്യമാണെന്ന് റസൂല്‍ പൂക്കുട്ടി പ്രതികരിച്ചു. 



  • Nov 01, 2025 12:04 IST

    ചുറ്റുമതിൽ നിർമാണത്തിനിടെ വീടിന്റെ സംരക്ഷണ ഭിത്തി തകർന്നു, പരുക്കേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

    കോഴിക്കോട് കക്കോടിയിൽ വീടിന്റെ മതിൽ ഇടിഞ്ഞുവീണ് പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഒഡിഷ സ്വദേശി ഉദയ് മാഞ്ചി ആണ് മരിച്ചത്. ​ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.



  • Nov 01, 2025 11:39 IST

    കുതിരാൻ ഇരുമ്പുപാലം പ്രദേശത്ത് വീണ്ടും കാട്ടാന

    കുതിരാൻ ഇരുമ്പുപാലം പ്രദേശത്ത് വീണ്ടും കാട്ടാനയുടെ ആക്രമണം. തുരത്താനെത്തിയ വനംവകുപ്പിന്‍റെ ജീപ്പ് കാട്ടാന തകർത്തു. ഇന്നലെ രാത്രിയിലാണ് കാട്ടാന ഫോറസ്റ്റ് ജീപ്പ് തകർത്തത്. 



  • Nov 01, 2025 11:21 IST

    90,000 ത്തിന് മുകളിൽ തുടർന്ന് സ്വർണവില

    സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് 200 രൂപയാണ് കുറഞ്ഞതെങ്കിലും സ്വർണവില ഇപ്പോഴും 90,000 ത്തിന് മുകളിൽ തന്നെയാണ്. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 90,200 രൂപയാണ്.  



Kerala News top news

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: