scorecardresearch

Kerala News Highlights: ബെവ്കോ ഗോഡൗണിലെ തീപിടിത്തം; കോടികളുടെ നഷ്ടമെന്ന് വിലയിരുത്തൽ

Kerala News Highlights: 15 വെബ്കോ ഔട്‌ലെറ്റുകളിലേക്കുള്ള മദ്യമാണ് ഗോഡൗണിൽ സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തുമെന്ന് എക്സൈസ് അറിയിച്ചിട്ടുണ്ട്

Kerala News Highlights: 15 വെബ്കോ ഔട്‌ലെറ്റുകളിലേക്കുള്ള മദ്യമാണ് ഗോഡൗണിൽ സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തുമെന്ന് എക്സൈസ് അറിയിച്ചിട്ടുണ്ട്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
news

Kerala Malayalam News Today Highlights

Keralamalayalam news Highlights:തിരുവല്ല: പുളിക്കീഴ് ബെവ്കോ ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ നശിച്ചത് എഴുപതിനായിരം കെയ്സ് മദ്യം. കോടികളുടെ നഷ്ടമെന്നാണ് വിലയിരുത്തൽ. 15 വെബ്കോ ഔട്‌ലെറ്റുകളിലേക്കുള്ള മദ്യമാണ് ഗോഡൗണിൽ സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തുമെന്ന് എക്സൈസ് അറിയിച്ചിട്ടുണ്ട്. ഇന്നലെ രാത്രി എട്ട്മണിയോടെയാണ് തീപിടിത്തമുണ്ടായത്. ജീവനക്കാർ ഓടി രക്ഷപ്പെട്ടതിനാലും സമീപത്തെ ജവാൻ മദ്യം നിർമ്മിക്കുന്ന ഫാക്ടറിയിലേക്ക് തീ പടരാതെ നിയന്ത്രിക്കാനായതും വലിയ ദുരന്തം ഒഴിവാക്കി.

Advertisment
  • May 14, 2025 21:27 IST

    തുർക്കി സർവകലാശാലയുമായുള്ള കരാർ റദ്ദാക്കി ജെഎൻയു

    ദേശീയ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി ജവഹർലാൽ നെഹ്‌റു സർവകലാശാല (ജെഎൻയു) തുർക്കിയിലെ :Inonu" സർവകലാശാലയുമായുള്ള അക്കാദമിക് ധാരണാപത്രം (എംഒയു) താൽക്കാലികമായി റദ്ദാക്കിയതായി സർവകലാശാല അധികൃതർ ബുധനാഴ്ച സ്ഥിരീകരിച്ചു.



  • May 14, 2025 20:38 IST

    കണ്ണൂർ മലപ്പട്ടത്ത് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ സംഘര്‍ഷം

    കണ്ണൂർ മലപ്പട്ടത്ത് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മിലാണ് ഏറ്റുമുട്ടിയത്. സിപിഎം മലപ്പട്ടം ലോക്കല്‍ കമ്മിറ്റി ഓഫീസിനു മുന്നിലാണ് സംഘര്‍ഷമുണ്ടായത്.



  • Advertisment
  • May 14, 2025 19:27 IST

    സിന്ധുനദീജല കരാര്‍ മരവിപ്പിച്ച തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി പാക്കിസ്ഥാൻ

    സിന്ധുനദീജല കരാര്‍ മരവിപ്പിച്ച തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി പാക്കിസ്ഥാൻ രംഗത്തെത്തിയതായി റിപ്പോര്‍ട്ട്. ഇക്കാര്യം ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍ ജലവിഭവ മന്ത്രാലയം സെക്രട്ടറി സയ്യിദ് അലി മുര്‍താസ ഇന്ത്യയുടെ ജലവിഭവ മന്ത്രാലയ സെക്രട്ടറിക്ക് കത്തെഴുതിയാതായാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല. 



  • May 14, 2025 18:42 IST

    ഇടവ മാസപൂജകൾക്കായി ശബരിമല നടതുറന്നു

    ഇടവ മാസപൂജകൾക്കായി ശബരിമല നടതുറന്നു. തന്ത്രി കണ്ഠരര് രാജീവര്, കണ്ഠരരു ബ്രഹ്മദത്തൻ എന്നിവരുടെ കാർമികത്വത്തിൽ ശബരിമല മേൽശാന്തി എസ്. അരുൺകുമാർ ആണ് നടതുറന്നത്.



  • May 14, 2025 17:49 IST

    നൂതന വ്യവസായങ്ങളുടെ കേന്ദ്രമായി മാറുന്ന കേരളത്തിന് പുതിയ മുഖം നല്‍കാന്‍ റീബ്രാന്‍ഡിംഗിലൂടെ സാധിക്കും: മന്ത്രി പി. രാജീവ്

    വ്യവസായ മേഖലയില്‍ കേരളം നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും നയപരിപാടികള്‍ക്കും പൊതുരൂപം നല്‍കുന്നതിന്‍റെ ഭാഗമായി വ്യവസായ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളുടെ റീബ്രാന്‍ഡിംഗ് പ്രഖ്യാപനം വ്യവസായ നിയമ കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് നടത്തി. റീബ്രാന്‍ഡിംഗ് ലോഗോയുടെ പ്രകാശനവും മന്ത്രി നിര്‍വ്വഹിച്ചു.



  • May 14, 2025 17:06 IST

    കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമര്‍ശത്തിൽ കേസെടുക്കാൻ ഹൈക്കോടതി നിർദ്ദേശം

    കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമര്‍ശത്തിൽ മന്ത്രി വിജയ് ഷാക്കെതിരെ കേസെടുക്കാൻ മധ്യപ്രദേശ് ഹൈക്കോടതി നിർദ്ദേശം. മന്ത്രിയുടെ നടപടി പരിഹാസ്യവും നിന്ദ്യവുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പരാമർശം മതസ്പർധയും സമൂഹത്തിൽ വിള്ളലുണ്ടാക്കാൻ ശേഷിയുള്ളതെന്നും വ്യക്തമാക്കിയാണ് കേസെടുക്കാൻ നിര്‍ദേശം നൽകിയത്



  • May 14, 2025 15:24 IST

    ബാക്ടീരിയകളുടെ ആന്‍റിബയോട്ടിക് പ്രതിരോധം മറികടക്കാന്‍ പുതിയ മാര്‍ഗവുമായി ആര്‍ജിസിബി ഗവേഷകര്‍

    ആന്‍റിബയോട്ടിക്കുകളുടെ പ്രവര്‍ത്തനത്തെ പ്രതിരോധിക്കുന്ന ബാക്ടീരിയകളെ തടയാനുള്ള മാര്‍ഗം കണ്ടെത്തി ബിആര്‍ഐസി-ആര്‍ജിസിബി (രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി) യിലെ ഗവേഷകര്‍. രോഗകാരികളായ ബാക്ടീരിയകളുടെ മേല്‍പ്പാളിയിലുള്ള 'പോറിന്‍സ്' എന്ന പ്രോട്ടീനുകളെ കണ്ടെത്തുന്നതിലൂടെ ആന്‍റിബയോട്ടിക് ശേഷിയെ പ്രതിരോധിക്കാനുള്ള അവയുടെ കഴിവ് തടയാന്‍ സാധിക്കുമെന്നാണ് കണ്ടെത്തല്‍. നിലവില്‍ അതീവ ഗുരുതരമായ ആഗോള ആരോഗ്യ ഭീഷണികളില്‍ ഒന്നായി ആന്‍റിബയോട്ടിക് പ്രതിരോധം മാറിയിട്ടുണ്ട്.



  • May 14, 2025 14:39 IST

    അഡ്വ. ബെയ്ലിൻ ദാസിനെതിരെ നടപടിയുമായി ബാർ കൗൺസിൽ

     വഞ്ചിയൂരിൽ ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെ മുതിര്‍ന്ന അഭിഭാഷകനായ ബെയ്ലിൻ ദാസ് മര്‍ദിച്ച സംഭവത്തിൽ നടപടിയുമായി ബാര്‍ കൗണ്‍സിൽ. ബെയ്ലിൻ ദാസിനെ ആറുമാസത്തേക്ക് ബാര്‍ കൗണ്‍സിലിൽ നിന്ന് സസ്പെന്‍ഡ് ചെയ്യും.



  • May 14, 2025 13:55 IST

    ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം; സ്ഥലം ഏറ്റെടുക്കാൻ 2 ഘട്ടമായി റവന്യൂ സർവേ

    ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന്‍റെ സ്ഥലം ഏറ്റെടുക്കലിനുള്ള റവന്യൂ സർവേ അടുത്തയാഴ്ച തുടങ്ങും. മെയ് 21 മുതൽ റവന്യു വകുപ്പ് സർവേ ആരംഭിക്കും. 



  • May 14, 2025 13:20 IST

    പത്തനംതിട്ടയിൽ വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ എംഎൽഎ ബലമായി മോചിപ്പിച്ചു

    പത്തനംതിട്ട: കോന്നിയിൽ കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞ സംഭവത്തിൽ വനം വകുപ്പ് കസ്റ്റഡിയിൽ എടുത്തയാളെ എംഎൽഎ ബലമായി മോചിപ്പിച്ചു. സോളാർ വേലിയിൽ കൂടിയ തോതിൽ വൈദ്യുതി കടത്തി വിട്ടതാണ് ആനയ്ക്ക് ഷോക്കേൽക്കാൻ കാരണമെന്നാണ് വനം വകുപ്പ് സംശയിക്കുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സ്ഥലം കൈതകൃഷിക്കായി പാട്ടത്തിനെടുത്തയാളുടെ സഹായിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. 



  • May 14, 2025 12:27 IST

    ഏറ്റുമാനൂരിൽ ഡോക്ടറുടെ വീടിന് നേരെ ആക്രമണം

    ഏറ്റുമാനൂരിൽ ഡോക്ടറുടെ വീടിന് നേരെ ആക്രമണം. ഏറ്റുമാനൂർ സ്വദേശി സിനി ജോർജ്ന്റെ വീടിന് നേരെയാണ് പുലർച്ചെ ആക്രമണമുണ്ടായത്. വീടിന്റെ വാതിലും ജനലും തകർക്കാൻ ശ്രമിച്ചു.  കാറിന്റെ ചില്ലുകൾ പൂർണമായും അടിച്ചു തകർത്തു. ഇന്ന് രാവിലെയാണ് അപരിചിതനായ ഒരാൾ വീട്ടിൽ എത്തി ബഹളം വെച്ചതെന്നാണ് സിനി ജോർജ് പറഞ്ഞു.



  • May 14, 2025 12:13 IST

    പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മോഷണം; 24 ജീവനക്കാരെ ചോദ്യം ചെയ്തു

    തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം മോഷ്ടിക്കാൻ ശ്രമിച്ച കേസില്‍ കൂടുതൽ ജീവനക്കാരിലേക്ക് അന്വേഷണം. കഴിഞ്ഞ ഏഴ് മുതൽ പത്താം തീയതി വരെ ആടയാഭരണങ്ങളുടെ ചുമതല വഹിച്ചിരുന്ന 24 ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തു. 



  • May 14, 2025 11:32 IST

    ആശുപത്രിയിൽ രോഗിയുടെ മുറിയിൽ നിന്നും പണം കവർന്ന പ്രതി പിടിയിൽ

    അരീക്കോട് ആശുപത്രിയിൽ രോഗിയുടെ മുറിയിൽ നിന്നും 50000 രൂപ മോഷ്ടിച്ച
    ആൾ പിടിയിൽ. പെരിന്തൽമണ്ണ പട്ടിക്കാട് സ്വദേശി അബ്ബാസ് (58)ആണ് പിടിയിലായത്. 



  • May 14, 2025 10:50 IST

    സ്വർണവില ഉയർന്നു

    ഇന്ന് സ്വർണവില ഉയർന്നു.ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില 70,440  രൂപയാണ്.



  • May 14, 2025 10:35 IST

    ജസ്റ്റിസ് ബി ആര്‍ ഗവായ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

    സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി.ആർ.ഗവായ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.  രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. 



Kerala News top news

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: