scorecardresearch

ഓപ്പറേഷൻ സിന്ദൂർ; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ തുറന്നു: Kerala News Highlights

Kerala News Highlights: സഹായം ആവശ്യമുള്ളപക്ഷം കൺട്രോൾ റൂം നമ്പരിൽ ബന്ധപ്പെടാമെന്നും സംസ്ഥാന സർക്കാർ അറിയിച്ചു

Kerala News Highlights: സഹായം ആവശ്യമുള്ളപക്ഷം കൺട്രോൾ റൂം നമ്പരിൽ ബന്ധപ്പെടാമെന്നും സംസ്ഥാന സർക്കാർ അറിയിച്ചു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
news

Kerala News Highlights

Kerala News Highlights: അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനങ്ങളിലെ കേരളീയർക്കും മലയാളി വിദ്യാർഥികൾക്കും സഹായവും  വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരം സെക്രട്ടറിയേറ്റിലും നോർക്കയിലും കൺട്രോൾ റൂം തുറന്നു. 

Advertisment

നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിച്ച് സുരക്ഷിതരായി ഇരിക്കുക. സഹായം ആവശ്യമുള്ളപക്ഷം കൺട്രോൾ റൂം നമ്പരിൽ ബന്ധപ്പെടാമെന്നും സംസ്ഥാന സർക്കാർ അറിയിച്ചു. 

സെക്രട്ടറിയേറ്റ് കൺട്രോൾ റൂം: 0471-2517500/2517600. ഫാക്‌സ്: 0471 -2322600. ഇമെയിൽ: cdmdkerala@kerala.gov.in. നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്റർ: 18004253939 (ടോൾ ഫ്രീ നമ്പർ ),00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ)

  • May 09, 2025 18:37 IST

    കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷം നൽകേണ്ടത് നമ്മുടെ കടമ; മന്ത്രി എം.ബി രാജേഷ്

    ആധുനിക രീതിയിലുള്ള മികച്ച പഠനാന്തരീക്ഷം കുട്ടികൾക്ക് ഒരുക്കി നൽകേണ്ടത് മുഴുവൻ സമൂഹത്തിന്റെയും കടമയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ആയക്കാട് സിഎ ഹയർസെക്കൻഡറി സ്കൂളിൽ പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.



  • May 09, 2025 17:27 IST

    ലൂയി പതിനാലാമൻ മാർപാപ്പയ്ക്ക് ആശംസ നേർന്ന് മലങ്കര ഓർത്തഡോക്സ് സഭ

    ആഗോള കത്തോലിക്കാസഭയുടെ പുതിയ ഇടയനായി തെരഞ്ഞെടുക്കപ്പെട്ട ലൂയി പതിനാലാമൻ മാർപാപ്പയ്ക്ക് ആശംസകൾ നേർന്ന് മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. ഇ-മെയിൽ സന്ദേശത്തിലൂടെയാണ് ആശംസ അറിയിച്ചത്. കത്തോലിക്കാസഭയുടെ തലവനായി തെരഞ്ഞെടുക്കപ്പെട്ടതിലുള്ള ഹൃദയപൂർവ്വമായ അഭിനന്ദനങ്ങളും, പ്രാർത്ഥനാപൂർവ്വമായ ആശംസകളും രേഖപ്പെടുത്തുന്നതായി കത്തിൽ പറയുന്നു. 



  • Advertisment
  • May 09, 2025 16:56 IST

    സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് അഴിച്ചുപണി

    സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് അഴിച്ചുപണി. എഡിജിപി എം.ആർ. അജിത് കുമാറിനെ പുതിയ എക്സൈസ് കമ്മീഷണറായി നിയമിച്ചു. ഡിജിപി മനോജ് എബ്രഹാമിനെ ഫയർഫോഴ്സിൽ നിന്നും മാറ്റി പുതിയ വിജിലൻസ് ഡയറക്ടറുടെ ചുമതല നൽകി.



  • May 09, 2025 11:41 IST

    വീണ്ടും പേവിഷബാധയേറ്റ് മരണം; കരുമാടിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു

    സംസ്ഥാനത്ത് വീണ്ടും പേവിഷ ബാധയേറ്റ് മരണം. കരുമാടിയിൽ പത്താം ക്ലാസുകാരൻ പേവിഷബാധയേറ്റ് മരിച്ചു. കിഴക്കെ കരുമാടി സ്വദേശി സൂരജ് എസ് ആണ് മരിച്ചത്. വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. രണ്ട് ദിവസം മുൻപാണ് സൂരജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ മരിച്ചു.



  • May 09, 2025 11:17 IST

    മുക്കുപണ്ടം അണിയിച്ച് കല്യാണമെന്ന് വരന്റെ വീട്ടുകാരുടെ അധിക്ഷേപം; വിവാഹത്തിൽ നിന്ന് പിന്മാറി വധു

    സ്വർണത്തിനൊപ്പം ഇമിറ്റേഷൻ ആഭരണങ്ങൾ അണിഞ്ഞ് വിവാഹത്തിനെത്തുന്നത് വരന്റെ വീട്ടുകാർ എതിർത്തതോടെ വിവാഹത്തിൽ നിന്ന് പിന്മാറി വധു. പൊലീസ് ഇടപെട്ട് പ്രശ്നം പരിഹാര ചർച്ച നടക്കവെയാണ് വധു വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്നറിയിച്ചത്. രണ്ട് വർഷം മുൻപായിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടന്നത്.ആലപ്പുഴ ഹരിപ്പാടിനടുത്തുള്ള ഒരു ക്ഷേത്രത്തിൽവെച്ച് ഇന്നലെയായിരുന്നു ഇവരുടെ വിവാഹം നടക്കേണ്ടിയിരുന്നത്. 15 പവൻ ആഭരണങ്ങൾക്ക് പുറമെ ഇമിറ്റേഷൻ ആഭരണങ്ങളും അണിയിക്കുമെന്ന് വരന്റെ കുടുംബത്തെ വധുവിന്റെ അമ്മ അറിയിച്ചിരുന്നു. എന്നാൽ കല്യാണത്തിന് മുൻപ് നടക്കുന്ന 'ഹൽദി' ചടങ്ങിൽ വെച്ച് മുക്കുപണ്ടം അണിയിച്ച് കല്യാണം വേണ്ടെന്ന തരത്തിൽ വരന്റെ വീട്ടുകാർ സംസാരിച്ചു എന്നാണ് ആരോപണം. ഇതോടെ ഇരു കുടുംബങ്ങളും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായി.

    വധുവിന്റെ കുടുംബം തുടർന്ന് പൊലീസിൽ പരാതി നൽകി. ശേഷം നടന്ന ചർച്ചയിൽ വരന്റെ വീട്ടുകാർ വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. എന്നാൽ ഇത്തരത്തിലൊരു ആക്ഷേപം നടന്നതിനാൽ വിവാഹത്തിന് താത്പര്യമില്ലെന്ന് പെൺകുട്ടി തന്നെ അറിയിക്കുകയായിരുന്നു. വിവാഹത്തിൽ നിന്ന് പിന്മാറുന്നതായി പൊലീസിനെ എഴുതി അറിയിക്കുകയും ചെയ്തു.



  • May 09, 2025 11:08 IST

    ഒറ്റപ്പെട്ട മഴ തുടരും, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

    സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.



  • May 09, 2025 10:42 IST

    മലപ്പുറത്തെ നിപ; മുഖ്യമന്ത്രിയുടെ ജില്ലാതല പരിപാടി മാറ്റി

    മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് മെയ് 12 ന് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ നടത്താനിരുന്ന മുഖ്യമന്ത്രിയുടെ ജില്ലാതല സംസ്ഥാന സർക്കാർ വാർഷിക പരിപാടി മാറ്റിവെച്ചു.ഇന്നലെയാണ് വളാഞ്ചേരി സ്വദേശിനിയായ 42 കാരിക്ക് നിപ സ്ഥിരീകരിച്ചിരുന്നു. ഈ മാസം ഒന്നാം തീയതി ആണ് ഇവർക്ക് നിപ രോഗ ലക്ഷണങ്ങൾ തുടങ്ങുന്നത്. വളാഞ്ചേരി സാമൂഹികരോഗ്യ കേന്ദ്രത്തില് ചികിത്സ തേടിയ യുവതിയെ പിറ്റേ ദിവസം പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

    പൂനെ വൈറോളജി ലാബിൽ നിന്ന് ഫലം പുറത്തുവന്നതിന് ശേഷമാണ് നിപ സ്ഥിരീകരിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചതായി മലപ്പുറത്ത് ചേർന്ന ഉന്നത യോഗത്തിനുശേഷം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.



  • May 09, 2025 10:40 IST

    നിപ ബാധിച്ചത് വീട്ടില്‍നിന്നു തന്നെ പുറത്തിറങ്ങാത്ത 42കാരിക്ക്

    വളാഞ്ചേരിയില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ച സ്ത്രീയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. മരുന്നുകള്‍ ഫലം കണ്ടു തുടങ്ങിയിട്ടില്ലെന്നും നില ഗുരുതരമായി തുടരുകയാണെന്നും ആശങ്ക ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. 42 കാരി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്.

    നിപ രോഗബാധ സ്ഥിരീകരിച്ച സ്ത്രീ അടുത്തിടെ ഒരു പഴവും കഴിച്ചിട്ടില്ലെന്നും അണുബാധയുടെ പ്രധാന ഉറവിടമായ വവ്വാലുകളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ട്. ഇവരുടെ വീട്ടിലെ കോഴികള്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ചത്തതായി കുടുംബം ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ചു. പുതിയ രോഗബാധയ്ക്ക് പിന്നില്‍ ഇതിനു ബന്ധമുണ്ടോയെന്ന് വിദഗ്ധര്‍ അന്വേഷിക്കുന്നുണ്ട്.

    വീട്ടില്‍ നിന്നു തന്നെ പുറത്തിറങ്ങാത്ത സ്ത്രീക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. അപൂര്‍വമായി മാത്രമേ ഇവര്‍ പുറത്ത് യാത്ര ചെയ്തിട്ടുള്ളൂവെന്നാണ് വിവരം. രോഗം ബാധിച്ച സ്ത്രീയുമായി ഏറ്റവും അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ഏഴു പേരുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിരുന്നെങ്കിലും ഫലം നെഗറ്റീവാണ്.



  • May 09, 2025 10:40 IST

    നിപ; മലപ്പുറത്ത് എല്ലാവരും മാസ്ക് ധരിക്കണം

    നിപ വൈറസ് സ്ഥിരീകരിച്ച വളാഞ്ചേരി സ്വദേശിയായ 42 കാരി വീട്ടിൽ നിന്നു അധികം പുറത്തു പോകാത്ത വ്യക്തിയെന്നു ആരോ​ഗ്യ മന്ത്രി വീണ ജോർജ്. ഇവർ എവിടെയൊക്കെ പോയിട്ടുണ്ടെന്നു പരിശോധിക്കുന്നുണ്ട്. അസ്വാഭാവിക മരണങ്ങളൊന്നും ജില്ലയിൽ ഉണ്ടായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

    നിപ സംശയിച്ചതിനാൽ ആവശ്യമായ ചികിത്സ രോ​ഗിക്ക് നേരത്തെ തന്നെ നൽകിയിരുന്നു. ഇവർക്കു ആന്റി ബോഡി നൽകും.വളാഞ്ചേരി മുൻസിപ്പാലിറ്റി രണ്ടാം വാർ‍ഡിൽ മൂന്നു കിലോമീറ്റർ ചുറ്റളവിലും, മറാക്കര, എടയൂർ പഞ്ചായത്തുകളിലും നിയന്ത്രണമുണ്ടാകും. ജില്ലയിൽ എല്ലാവരും മാസ്ക് ധരിക്കണം.



  • May 09, 2025 10:39 IST

    എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന്

    ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്നു മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയാണ് പരീക്ഷാ ഫലം പ്രഖ്യാപിക്കുക. എസ്എസ്എല്‍സി ഫലത്തോടൊപ്പം റ്റിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷാഫലങ്ങളും പ്രഖ്യാപിക്കും.

    വൈകിട്ട് നാലു മണി മുതൽ പിആർഡി ലൈവ് മൊബൈൽ ആപ്പിലൂടെയും താഴെ പറയുന്ന വെബ്സൈറ്റുകളിലൂടെയും ഫലമറിയാം. https://pareekshabhavan.kerala.gov.in, https://prd.kerala.gov.in, https://results.kerala.gov.in, https://examresults.kerala.gov.in, https://kbpe.kerala.gov.in, https://results.digilocker.kerala.gov.in, https://sslcexam.kerala.gov.in, https://results.kite.kerala.gov.in.



news live live updates

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: