scorecardresearch

Kerala News Highlights: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala News Highlights: അതേസമയം, നാല് ജില്ലകളിൽ ഇന്ന് മഴയ്ക്കുള്ള സാധ്യതയും കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്

Kerala News Highlights: അതേസമയം, നാല് ജില്ലകളിൽ ഇന്ന് മഴയ്ക്കുള്ള സാധ്യതയും കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
health

Kerala Malayalam News Highlights

Keralamalayalam news Highlights: തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പിനെ തുടർന്ന് ഏഴു ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഈ ജില്ലകളിൽ താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്. അതേസമയം, നാല് ജില്ലകളിൽ ഇന്ന് മഴയ്ക്കുള്ള സാധ്യതയും കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലർട്ടുണ്ട്.

Advertisment
  • May 05, 2025 21:21 IST

    രോഗികളെ പ്രവേശിപ്പിച്ചതില്‍ മന്ത്രി വീണാ ജോര്‍ജ് വിശദീകരണം തേടി

    കോഴിക്കോട് മെഡിക്കല്‍ കോളേജിലെ യുപിഎസ് റൂമില്‍ പുക കണ്ട സംഭവത്തിന് ശേഷം സുരക്ഷാ പരിശോധനകള്‍ നടക്കുന്നതിനിടയില്‍, സര്‍ക്കാര്‍ അനുമതി ഇല്ലാതെ ആ കെട്ടിടത്തിന്റെ 2, 3, 4 നിലകളില്‍ രോഗികളെ പ്രവേശിപ്പിച്ചതില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വിശദീകരണം തേടി. മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോട് വിശദീകരണം തേടാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. സുരക്ഷ ഉറപ്പാക്കിയതിന് ശേഷം മാത്രമേ രോഗികളെ പ്രവേശിക്കാന്‍ പാടുള്ളൂവെന്ന് കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു.



  • May 05, 2025 19:11 IST

    ഹൈബ്രിഡ് കഞ്ചാവ് കേസ്; സമീർ താഹിര്‍ അറസ്റ്റിൽ

    സംവിധാകരായ ഖാലിദ് റഹ്മാൻ, അഷ്‌റഫ് ഹംസ എന്നിവരുൾപ്പെട്ട ഹൈബ്രിഡ് കഞ്ചാവ് കേസിൽ സംവിധായകനും ഛായാഗ്രാഹകനുമായ സമീര്‍ താഹിര്‍ അറസ്റ്റിൽ. സമീര്‍ താഹിറിന്റ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നായിരുന്നു കഞ്ചാവ് കണ്ടെത്തിയത്.



  • Advertisment
  • May 05, 2025 18:31 IST

    നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു

    നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, 2025 ഏപ്രിൽ 01 യോഗ്യതാ തീയതിയായി കണക്കാക്കി നടത്തിയ പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കലിന്റെ അടിസ്ഥാനത്തിൽ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ  മാർഗനിർദ്ദേശങ്ങൾ അനുസരിച്ച്, അന്തിമ വോട്ടർപട്ടികയുടെ പകർപ്പുകൾ അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾക്ക് നിലമ്പൂർ അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ സിന്ധു എം പി കൈമാറി.

    പുതുക്കിയ പട്ടിക അനുസരിച്ച്, മണ്ഡലത്തിലെ ആകെ വോട്ടർമാരുടെ എണ്ണം 2,32,384 ആണ്. ഇതിൽ 1,13,486 പുരുഷ വോട്ടർമാരും 1,18,889 സ്ത്രീ വോട്ടർമാരും 9 മൂന്നാം ലിംഗ വോട്ടർമാരും ഉൾപ്പെടുന്നതായി  മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ.രത്തൻ യു കേൽക്കർ  അറിയിച്ചു. പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം 263 ആയി വർദ്ധിപ്പിച്ചിട്ടുണ്ട്. വോട്ടിംഗ്  വേഗത്തിലാക്കാൻ സൗകര്യമൊരുക്കുന്നതിനായി 59 പുതിയ പോളിംഗ് സ്റ്റേഷനുകൾ ആരംഭിച്ചു.



  • May 05, 2025 14:47 IST

    സുരക്ഷാ ജീവനക്കാരനെ വാഹനം ഇടിച്ചു വീഴ്ത്തിയ എസ്‌യുവി ഡ്രൈവർ അറസ്റ്റിൽ

    വാഹനത്തിന്റെ ഹോൺ മുഴക്കരുതെന്ന് ആവശ്യപ്പെട്ടതിൽ പ്രകോപിതനായി സുരക്ഷാ ജീവനക്കാരനെ വാഹനം ഇടിച്ചു വീഴ്ത്തിയ എസ്‌യുവി ഡ്രൈവർ അറസ്റ്റിൽ. ഞായറാഴ്ച രാവിലെ ഡൽഹിയിലെ മഹിപാൽപൂർ പ്രദേശത്താണ് സംഭവം.



  • May 05, 2025 13:58 IST

    ആശാ വര്‍ക്കര്‍മാരുടെ 45 ദിവസത്തെ രാപ്പകൽ സമര യാത്രക്ക് കാസര്‍കോട് തുടക്കം

    സമരം കടുപ്പിച്ച് ആശാ വർക്കർമാർ. 45 ദിവസം നീളുന്ന രാപ്പകൽ സമര യാത്ര കാസർകോട് നിന്ന് ആരംഭിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പര്യടനം നടത്തും. 



  • May 05, 2025 12:35 IST

    പ്രിയങ്കയെ കാണാൻ അനുമതി നിഷേധിച്ചത് അപമാനിക്കുന്നത് പോലെ തോന്നി; എൻ എം വിജയൻ്റെ മരുമകൾ

    പ്രിയങ്ക ഗാന്ധിയെ കാണാൻ അനുമതി നിഷേധിച്ചതിൽ പ്രതിഷേധവുമായി ആത്മഹത്യ ചെയ്ത വയനാട് ഡിസിസി മുൻ ട്രഷറര്‍ എൻ എം വിജയൻ്റെ കുടുംബം. കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചത് അപമാനിക്കുന്നത് പോലെയാണ് തോന്നിയതെന്ന് എൻ എം വിജയൻ്റെ മരുമകൾ പത്മജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.



  • May 05, 2025 12:10 IST

    തെരുവുനായ ആക്രമണം: മാർഗം വന്ധ്യംകരണം മാത്രമെന്ന് മന്ത്രി

    കേന്ദ്ര നിയമങ്ങളിൽ മാറ്റം വരണമെന്നും തെരുവ് നായ്ക്കളെ പിടിച്ച് വന്ധ്യംകരിക്കുന്നതിനുള്ള വ്യവസ്ഥകൾ കേന്ദ്രം ലഘൂകരിക്കണമെന്നും മന്ത്രി എം.ബി രാജേഷ്.  വന്ധ്യംകരണം മാത്രമാണ് തെരുവു നായ ആക്രമണത്തിന് ഏക പരിഹാരമെന്നും മന്ത്രി പറഞ്ഞു.



  • May 05, 2025 11:19 IST

    സ്വർണവില കുതിക്കുന്നു

    സംസ്ഥാനത്ത് അഞ്ച് ദിവസങ്ങൾക്ക് ശേഷം സ്വർണവില ഉയർന്നു. 160 രൂപയാണ് പവന് കൂടിയത്.  ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 70,200 രൂപയാണ്. 



  • May 05, 2025 10:59 IST

    പെരുമ്പാവൂരിൽ മരം ഒടിഞ്ഞ് ലേബർ ക്യാമ്പിന് മുകളിലേക്ക് വീണ് ഒരാൾ മരിച്ചു

    പെരുമ്പാവൂർ ചെറുവേലികുന്നിൽ മരം ഒടിഞ്ഞ് ലേബർ ക്യാമ്പിന് മുകളിലേക്ക് വീണ് ഒരാൾ മരിച്ചു. ഇതര സംസ്ഥാന തൊഴിലാളിയായ രാഹുൽ ആണ് മരിച്ചത്. മൂന്നുപേർക്ക് പരിക്കേറ്റു.



  • May 05, 2025 10:23 IST

    വ്യാജ ഹാൾടിക്കറ്റ് നിർമിച്ചുവെന്ന് അക്ഷയ സെന്‍റർ ജീവനക്കാരിയുടെ കുറ്റസമ്മതം

    പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാൾ ടിക്കറ്റ് നിര്‍മ്മിച്ച അക്ഷയ സെൻ്റർ ജീവനക്കാരി പൊലീസ് കസ്റ്റഡിയിൽ. അക്ഷയ സെൻ്റർ ജീവനക്കാരിയായ ഗ്രീഷ്മ പൊലീസിനോട് കുറ്റം സമ്മതിച്ചു. 



Kerala News top news

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: