scorecardresearch

ചക്ക മുറിക്കുന്നതിനിടെ കത്തിക്ക് മുകളിലൂടെ വീണു; ഇരട്ട കുട്ടികളിലൊരാള്‍ക്ക് ദാരുണാന്ത്യം

kerala news highlights: അമ്മ ചക്ക മുറിക്കുന്നതിനിടെ ഓടിയെത്തിയ കുട്ടി കാല്‍വഴുതി കത്തിക്ക് മുകളിലൂടെ വീഴുകയായിരുന്നു

kerala news highlights: അമ്മ ചക്ക മുറിക്കുന്നതിനിടെ ഓടിയെത്തിയ കുട്ടി കാല്‍വഴുതി കത്തിക്ക് മുകളിലൂടെ വീഴുകയായിരുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
death | murder | crime

Kerala News Highlights

Kerala News Highlights: അമ്മ ചക്ക മുറിക്കുന്നതിനിടെ കത്തിയുടെ മുകളിലൂടെ വീണ എട്ട് വയസുകാരന് ദാരുണാന്ത്യം. നെക്രാജെ പിലാങ്കട്ട വെള്ളൂറടുക്ക സുലേഖയുടെ മകൻ ഹുസൈൻ ഷഹബാസാണ് (8) മരിച്ചത്. ഇന്നലെ  രാത്രിയാണ് സംഭവം.

Advertisment

അമ്മ ചക്ക മുറിക്കുന്നതിനിടെ ഓടിയെത്തിയ കുട്ടി കാല്‍വഴുതി കത്തിക്ക് മുകളിലൂടെ വീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഷഹബാസിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇരട്ട കുട്ടികളിലൊരാളാണ് മരിച്ച ഷഹബാസ്.

  • May 01, 2025 17:21 IST

    കൈക്കൂലി കേസ്; കൊച്ചി കോർപ്പറേഷൻ ഓഫീസിൽ വിജിലന്‍സ് പരിശോധന

    കൊച്ചി കോര്‍പ്പറേഷനിലെ വൈറ്റില സോണൽ ഓഫീസിൽ വിജിലന്‍സ് പരിശോധന. ഇന്നലെ വൈറ്റില സോണൽ ഓഫീസിലെ ബിൽഡിങ് ഇന്‍സ്പെക്ടര്‍ സ്വപ്നയെ കൈക്കൂലി കേസിൽ പിടികൂടിയതിന് പിന്നാലെയാണ് വിജിലന്‍സിന്‍റെ പരിശോധന. ഓഫീസിലെ മുഴുവൻ രേഖകളും പരിശോധിക്കുമെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉദ്യോഗസ്ഥര്‍ ഓഫീസിലെത്തി പരിശോധന ആരംഭിച്ചു.



  • May 01, 2025 15:39 IST

    വേടനെതിരേ ധൃതിപ്പെട്ട് കേസെടുത്തത് എന്തിനായിരുന്നുവെന്ന് എം.വി ഗോവിന്ദൻ

    പുലിപ്പല്ല് കൈവശംവെച്ചെന്ന കുറ്റത്തിന് റാപ്പര്‍ വേടനെതിരേ (ഹിരണ്‍ദാസ് മുരളി) ധൃതിപ്പെട്ട് കേസെടുത്തതും അറസ്റ്റ് ചെയ്തതും എന്തിനായിരുന്നുവെന്ന് പരിശോധിക്കപ്പെടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. 



  • Advertisment
  • May 01, 2025 13:22 IST

    ആശ സമരത്തെ പിന്തുണച്ചതിന് വിലക്ക്, കുറിപ്പുമായി മല്ലിക സാരാഭായി

    ആശ സമരത്തെ പിന്തുണച്ചതുമായി ബന്ധപ്പെട്ട് തനിക്ക് വിലക്ക് നേരിട്ടതായി കേരള കലാമണ്ഡലം ചാന്‍സലര്‍ മല്ലിക സാരാഭായ്. സമരത്ത പിന്തുണച്ചതിന് തനിക്ക് സര്‍ക്കാരില്‍ നിന്ന് വിലക്ക് നേരിട്ടതായുള്ള സൂചന സാമൂഹ്യമാധ്യമ കുറിപ്പിലൂടെയാണ് മല്ലിക സാരാഭായ് പങ്കുവെച്ചത്.



  • May 01, 2025 12:15 IST

    ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവേ 15 വയസുകാരിക്കെതിരെ അതിക്രമം; ബിഹാര്‍ സ്വദേശികള്‍ അറസ്റ്റില്‍

    ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 15 വയസുകാരിക്കെതിരെ അതിക്രമം. രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍. ബിഹാർ കിഷൻഗഞ്ച് സ്വദേശികളായ ഫൈസാൻ അൻവർ (36), ഹിമാൻ അലി (18) എന്നിവരാണ് പിടിയിലായത്.

    ഏപ്രിൽ 28ന് രാത്രിയാണ് കേസിനാസ്‌പദമായ സംഭവം. നഗരത്തിൽ നിന്ന് ട്യൂഷൻ കഴിഞ്ഞ് ബസിറങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു വിദ്യാര്‍ഥി. കുട്ടിയെ പിന്തുടര്‍ന്നെത്തി പ്രതികൾ അതിക്രമം നടത്തുകയായിരുന്നു. സംഭവത്തെ ചെറുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടി നിലവിളിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. വിദ്യാര്‍ഥി ഓടിയതോടെ പ്രതികള്‍ സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. വിദ്യാര്‍ഥിയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു.



  • May 01, 2025 12:14 IST

    വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു

    വാണിജ്യാവശ്യങ്ങള്‍ക്കുള്ള 19 കിലോയുടെ പാചക വാതക ഗ്യാസ് സിലിണ്ടറിന്‍റെ വില കുറച്ചു. 15.50 രൂപയാണ് കുറച്ചത്. അതേസമയം, ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വിലയിൽ മാറ്റമില്ല. പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.

    വാണിജ്യ സിലിണ്ടറിന്‍റെ വില കുറച്ചയത് ഹോട്ടലുകള്‍ക്കും റെസ്റ്റോറന്‍റുകള്‍ക്കും മറ്റു വാണിജ്യ സ്ഥാപനങ്ങള്‍ക്കും ഗുണകരമാകും. ഏപ്രിലിൽ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 41 രൂപ കുരച്ചരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വിലകുറച്ചത്. അതേസമയം, കഴിഞ്ഞ മാസമാണ് ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വില വര്‍ധിപ്പിച്ചത്. ഏപ്രിൽ ഏഴിനാണ് ഗാര്‍ഹിക ഉപയോഗത്തിനുള്ള 14.2 കിലോയുടെ ഗ്യാസ് സിലിണ്ടറിന്‍റെ വിലയിൽ 50 രൂപ വര്‍ധിപ്പിച്ചത്.



  • May 01, 2025 11:47 IST

    'മോഹൻലാലിനോടും സുരേഷ് ഗോപിയോടും കാണിക്കുന്നത് നീതിയാണെങ്കിൽ അത് വേടനോടും കാണിക്കണം'; എകെ ശശീന്ദ്രൻ

    വേടനെതിരായ നടപടിയിൽ മലക്കം മറിഞ്ഞ് വനംമന്ത്രി എകെ ശശീന്ദ്രൻ. വേടനെതിരെ പുലിപ്പല്ല് കേസെടുത്തത്തിൽ ആഭ്യന്തര അന്വേഷണം നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി. പുലിപ്പല്ല് കേസ് കേന്ദ്ര നിയമപ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു. കേസിൽ സൂഷ്മത കുറവ് ഉണ്ടായോയെന്ന് പരിശോധിക്കുമെന്ന് എ കെ ശശീന്ദ്രൻ വ്യക്തമാക്കി. മോഹൻലാലിനോടും സുരേഷ് ഗോപിയോടും കാണിക്കുന്നത് നീതിയാണെങ്കിൽ അത് വേടനോടും കാണിക്കണമെന്നും മന്ത്രി നിലപാട് അറിയിച്ചു. അതേസമയം വേടനെതിരായ കേസിൽ ജാതി രാഷ്ട്രീയ ചർച്ചകൾ തുടരുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.



  • May 01, 2025 11:46 IST

    50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു; കോര്‍പ്പറേഷന്‍ ബില്‍ഡിങ് ഓഫീസര്‍ നടുറോഡില്‍ അറസ്റ്റില്‍

    എന്‍ജിനിയറിങ് കണ്‍സള്‍ട്ടന്‍സി സ്ഥാപന ഉടമയില്‍നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോര്‍പ്പറേഷനിലെ ബില്‍ഡിങ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയില്‍. ഓപ്പറേഷന്‍ സ്പോട്ട് ട്രാപ്പിന്റെ ഭാഗമായി എറണാകുളം മധ്യമേഖല വിജിലന്‍സ് യൂണിറ്റ് ഒരുക്കിയ കെണിയില്‍ കോര്‍പ്പറേഷന്‍ വൈറ്റില സോണല്‍ ഓഫീസിലെ ബില്‍ഡിങ് സെക്ഷന്‍ ഓവര്‍സിയറായ തൃശ്ശൂര്‍ മണ്ണുത്തി പൊള്ളന്നൂര്‍ സ്വദേശിനി സ്വപ്നയാണ് പിടിയിലായത്.

    ഇന്നലെ വൈകുന്നേരം 5-ന് വൈറ്റില വൈലോപ്പിള്ളി റോഡിലെ പൊന്നുരുന്നി അമ്പലത്തിനു സമീപം സ്വന്തം കാറില്‍ ഇവര്‍ പണം വാങ്ങാന്‍ എത്തിയപ്പോഴാണ് വിജിലന്‍സ് സംഘം കാര്‍ വളഞ്ഞ് പിടികൂടിയത്.

    ജനുവരിയില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിനായി പരാതിക്കാരന്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നുവെന്ന് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ എസ്പി എസ്. ശശിധരന്‍ പറഞ്ഞു. സാധുവായ കാരണമില്ലാതെ സ്വപ്ന അപേക്ഷ തടഞ്ഞുവെച്ചെന്നാണ് ആരോപണം. അപേക്ഷയ്ക്കായി വീണ്ടും സമീപിപിച്ചപ്പോള്‍ ഫയല്‍ നീക്കത്തിന് 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് പാരിക്കാരന്‍ സമീപിക്കുകയായിരുന്നുവെന്നും എസ്പി പറഞ്ഞു.

    വിഎസിബിയുടെ നിര്‍ദ്ദേശപ്രകാരം കെമിക്കല്‍ മാര്‍ക്കറുകള്‍ പുരട്ടിയ കറന്‍സി നോട്ടുകള്‍ ഉപയോഗിച്ച് കൈക്കൂലി തുക കൈമാറാന്‍ പരാതിക്കാരനോട് പറഞ്ഞു. തുടര്‍ന്ന് കൈക്കൂലി വാങ്ങുന്നതിനിടെ സ്വപ്നയെ പിടികൂടുകയായിരുന്നു. ഉദ്യോഗസ്ഥയെ പിന്നീട് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. കൈക്കൂലി കേസില്‍ വിഎസിബി പിടിക്കുന്ന കൊച്ചി കോര്‍പ്പറേഷനില്‍ നിന്നുള്ള എട്ടാമത്തെ ഉദ്യോഗസ്ഥയാണ് സ്വപ്ന.



  • May 01, 2025 11:45 IST

    സര്‍ക്കാര്‍ ജോലികള്‍ക്ക് ഉന്തിയ പല്ല് ഇനി അയോഗ്യതയല്ല; മന്ത്രിസഭാ തീരുമാനം

    കായിക പരിശോധനയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്ന സര്‍ക്കാര്‍ ജോലികള്‍ക്ക് ഇനി ഉന്തിയ പല്ല് അയോഗ്യതയാവില്ല. ആഭ്യന്തരം, വനം- വന്യജീവി, ഗതാഗതം, എക്‌സൈസ് എന്നി വകുപ്പുകളിലെ യൂണിഫോം ഉപയോഗിക്കുന്ന തസ്തികകളില്‍ ഉന്തിയ പല്ലിന്റെ പേരിലുള്ള അയോഗ്യത ഒഴിവാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

    മറ്റെല്ലാ യോഗ്യതകളുണ്ടെങ്കിലും ഉന്തിയപല്ലിന്റെ പേരില്‍ ഉദ്യോഗാര്‍ഥികളെ പുറത്താക്കുന്നത് സംബന്ധിച്ച് ഒട്ടേറെ പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതത് വകുപ്പുകളില്‍ ഇതുസംബന്ധിച്ച് വിശേഷാല്‍ ചട്ടങ്ങളിലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്.



  • May 01, 2025 11:44 IST

    ഒറ്റയടിക്ക് കുറഞ്ഞത്ത് 1640 രൂപ; സ്വര്‍ണവില 71,000ല്‍ താഴെ

    സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു. പവന് ഇന്ന് ഒറ്റയടിക്ക് 1640 രൂപയാണ് കുറഞ്ഞത്. 70,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 205 രൂപയാണ് കുറഞ്ഞത്. 8775 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.പത്തുദിവസത്തിനിടെ 4000ലധികം രൂപ വര്‍ധിച്ച ശേഷമാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. ആറുദിവസത്തിനിടെ 2800 രൂപ കുറഞ്ഞ ശേഷം കഴിഞ്ഞ ദിവസം പവന് 320 രൂപ വര്‍ധിച്ചിരുന്നു. എന്നാല്‍ ഇന്ന് വീണ്ടും സ്വര്‍ണവില കനത്ത ഇടിവ് നേരിടുകയായിരുന്നു.



  • May 01, 2025 11:11 IST

    സന്തോഷ് വര്‍ക്കിക്കെതിരെ പരാതി നല്‍കിയ നടിമാരെ അധിക്ഷേപിച്ചു; വ്‌ളോഗര്‍ 'ചെകുത്താനെ'തിരെ പരാതി

    ആറാട്ടണ്ണന്‍ എന്ന പേരില്‍ അറിയപ്പെടുന്ന സന്തോഷ് വര്‍ക്കിക്കെതിരെ കേസെടുത്ത സംഭവത്തില്‍ നടിമാരെ അധിക്ഷേപിച്ച വ്‌ളോഗര്‍ക്കെതിരെ പരാതി. സമൂഹമാധ്യമങ്ങളില്‍ 'ചെകുത്താന്‍' എന്നറിയപ്പെടുന്ന അജു അലക്‌സിനെതിരെയാണ് നടി ഉഷ ഹസീന പൊലീസില്‍ പരാതി നല്‍കിയത്. ആറാട്ടണ്ണനെതിരെ പരാതിപ്പെട്ടവരുടെ അവസ്ഥ കണ്ടല്ലോയെന്നും എത്രപേരാണ് പരാതി കൊണ്ടുപോയത്, എല്ലാവരും തീര്‍ന്നുപോകുമെന്നുമാണ് ചെകുത്താന്‍ യൂട്യൂബ് വീഡിയോയിലൂടെ വെല്ലുവിളിച്ചത്. ഇയാള്‍ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് ഉഷ ഹസീന ആലപ്പുഴ ഡിവൈഎസ്പിക്കാണ് പരാതി നല്‍കിയത്. പരാതിയും വീഡിയോയിലെ പരാമര്‍ശങ്ങളും പരിശോധിച്ച് തുടര്‍നടപടികള്‍ എടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.



  • May 01, 2025 11:08 IST

    മൂന്ന്‌ ജില്ലകളിൽ യെല്ലോ അലേർട്ട്

    സംസ്ഥാനത്ത് വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മൂന്ന്‌ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.



  • May 01, 2025 11:07 IST

    രാത്രി ഉറങ്ങാൻ കിടന്നു, രാവിലെ മരിച്ച നിലയിൽ; യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

    പത്തനംതിട്ട ഏനാത്ത് ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഏനാത്ത് സ്വദേശി വിജീഷ് എന്നയാളുടെ ഭാര്യ ലിനുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉറങ്ങാൻ കിടന്ന ലിനു രാവിലെ മരിച്ച നിലയിലായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.



  • May 01, 2025 11:05 IST

    വേടനെ വനം വകുപ്പ് വേട്ടയാടി- എംവി ഗോവിന്ദൻ

    റാപ്പർ വേടനെ വനം വകുപ്പ് വേട്ടയാടിയെന്ന്് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വനം വകുപ്പ് നടപടികൾ പരിശോധിക്കേണ്ടതാണ്. പാവപ്പെട്ട ജനവിഭാഗത്തിന്റെ പ്രതിനിധിയാണ് വേടനെന്നും എംവി ഗോവിന്ദൻ പറഞ്ഞു. 



news live live updates

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: