scorecardresearch

Kerala News Highlights: അമ്മ തിരഞ്ഞെടുപ്പ്: മത്സരത്തില്‍ നിന്ന് ജഗദീഷ് പിൻമാറി, പത്രിക പിൻവലിക്കാനുള്ള തീയതി ഇന്ന്

Kerala News Live Updates, Breaking Malayalam News: നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം വൈകിട്ട് മൂന്ന് മണിയോടെ അവസാനിക്കും. നാല് മണിക്ക് അന്തിമ സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കും

Kerala News Live Updates, Breaking Malayalam News: നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം വൈകിട്ട് മൂന്ന് മണിയോടെ അവസാനിക്കും. നാല് മണിക്ക് അന്തിമ സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കും

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Jagadish

Kerala Malayalam News Today Highlights Live Updates: ജദീഷ്

Keralamalayalam news Today Live Updates: കൊച്ചി: താര സംഘടനയായ അമ്മ തിരഞ്ഞെടുപ്പിന്‍റെ മത്സരത്തിൽ നിന്ന് നടൻ ജഗദീഷ് പിൻമാറി. പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്നാണ് ജഗദീഷ് പിൻമാറിയത്. നേരത്തെ രവീന്ദ്രനും പ്രസിഡന്റ് സ്ഥാനത്ത് മത്സരിക്കാനുള്ള നീക്കത്തിൽനിന്നും പിന്മാറിയിരുന്നു. പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഇനി നാലു മത്സരാർത്ഥികളാണുള്ളത്. ശ്വേത മേനോൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ, ദേവൻ എന്നിവരാണ് ആ മത്സരാർത്ഥികൾ. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം വൈകിട്ട് മൂന്ന് മണിയോടെ അവസാനിക്കും. നാല് മണിക്ക് അന്തിമ സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കും. പ്രസി‍ഡന്‍റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ദേവനും തമ്മിലുള്ള മത്സരത്തിനാണ് സാധ്യത. 

Advertisment
  • Jul 31, 2025 16:47 IST

    സ്വകാര്യ ബസ് ഇടിച്ച് വിദ്യാർത്ഥി മരിച്ച സംഭവം : ജില്ലാ കളക്ടർ യോഗം വിളിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

    കൊച്ചി : സ്വകാര്യ ബസുകളുടെ അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങും തടയുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കുന്നതിനായി ജില്ലാ പോലീസ് മേധാവി (സിറ്റി), ആർ.റ്റി.ഒ, റോഡ് സുരക്ഷാ വിഭാഗം ജില്ലാ മേധാവി, നഗരസഭാ സെക്രട്ടറി എന്നിവരുടെ യോഗം ജില്ലാ കളക്ടർ ഉടൻ വിളിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.

    കാറിനെ മറി കടക്കാൻ ശ്രമിച്ച സ്വകാര്യ ബസ് പിന്നിൽ നിന്നും ഇടിച്ചു വീഴ്ത്തിയ കോളേജ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.യോഗത്തിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ ജില്ലാ കളക്ടർ നാലാഴ്ചക്കകം കമ്മീഷനെ അറിയിക്കണം.ടി. ഡി. റോഡ് സ്വദേശി ഗോവിന്ദ് എൻ. ഷേണായി വാഹനാപകടത്തിൽ മരിച്ച സംഭവത്തിന്റെ കാരണങ്ങൾ ജില്ലാ പോലീസ് മേധാവി (സിറ്റി) അന്വേഷിക്കണമന്നും ഉത്തരവിൽ പറഞ്ഞു. 

    അപകടമുണ്ടാക്കിയ ബസ് കഴിഞ്ഞ ഒരു വർഷത്തിനിടയിൽ നടത്തിയ അമിതവേഗതയും അപകടവും ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾ, രജിസ്റ്റർ ചെയ്ത കേസുകളുടെ വിവരങ്ങൾ, അപകടങ്ങളും നിയമലംഘനങ്ങളും തടയുന്നതിന് സ്വീകരിച്ച നടപടികൾ എന്നിവ ജില്ലാ പോലീസ് മേധാവി നാലാഴ്ചക്കകം സമർപ്പിക്കണം. ആർ.റ്റി.ഒ. യും പ്രത്യേകം റിപ്പോർട്ട് സമർപ്പിക്കണം.

    സെപ്റ്റംബർ ഒന്നിന് രാവിലെ 10 ന് പത്തടിപ്പാലം പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കളക്ടറെ പ്രതിനിധീകരിച്ച് ആർ.ഡി.ഒ, ജില്ലാ പോലീസ് മേധാവി, ആർ.റ്റി.ഒ. എന്നിവരുടെ പ്രതിനിധികൾ നേരിട്ട് പങ്കെടുത്ത് വസ്തുതകൾ ധരിപ്പിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.

     



  • Jul 31, 2025 14:23 IST

    അമ്മ തിരഞ്ഞെടുപ്പില്‍ നിന്ന് ബാബുരാജ് പിന്മാറി

    താരസംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറി നടന്‍ ബാബുരാജ്. മത്സരത്തില്‍ നിന്ന് പിന്മാറിയ വിവരം സോഷ്യല്‍ മീഡിയയിലൂടെയാണ് ബാബുരാജ് അറിയിച്ചത്. അമ്മ സംഘടനയുടെ പ്രവർത്തനങ്ങളിൽ നിന്ന് താൻ എന്നേക്കുമായി പിന്മാറുകയാണെന്നും ബാബുരാജ് അറിയിച്ചു.



  • Advertisment
  • Jul 31, 2025 13:34 IST

    ലൈംഗികാരോപണം നിഷേധിച്ച് വിജയ് സേതുപതി

    സോഷ്യല്‍ മീഡിയയിലൂടെ തനിക്കു നേരെ ഉയര്‍ന്ന ലൈംഗികാരോപണത്തില്‍ ആദ്യമായി പ്രതികരിച്ച് നടന്‍ വിജയ് സേതുപതി. ആരോപണത്തെ നിയമപരമായി നേരിടാനാണ് തന്‍റെ തീരുമാനമെന്ന് നടൻ പറഞ്ഞു.



  • Jul 31, 2025 12:59 IST

    മാമി തിരോധാന കേസ്; പൊലീസിന് വൻ വീഴ്ചയെന്ന് ക്രൈം ബ്രാഞ്ച് റിപ്പോർട്ട്‌

    കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന്‍ മാമിയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ പ്രാഥമിക അന്വേഷണം നടത്തിയ ലോക്കല്‍ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി ക്രൈംബ്രാഞ്ചിന്‍റെ റിപ്പോര്‍ട്ട്. നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നതിലുള്‍പ്പെടെ പോലീസിന് വീഴ്ചയുണ്ടായതായാണ് റിപ്പോർട്ട്.



  • Jul 31, 2025 12:33 IST

    നിലമ്പൂർ – കോട്ടയം എക്സ്പ്രസിന് അധിക കോച്ചുകൾ അനുവദിച്ചു

    യാത്രക്കാരുടെ വർധിച്ചുവരുന്ന ആവശ്യം പരിഗണിച്ച് നിലമ്പൂർ–കോട്ടയം എക്സ്പ്രസിൽ (ട്രെയിൻ നമ്പർ 16325/16326) കോച്ചുകൾ വർധിപ്പിച്ചു. നിലവിലെ 12-ൽ നിന്ന് 14 കോച്ചുകളായാണ് വർധിപ്പിച്ചത്. 



  • Jul 31, 2025 12:00 IST

    സ്വർണവില കുറഞ്ഞു

    സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്ന് പവന് 320 രൂപയാണ് കുറഞ്ഞത്. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 73360 രൂപയാണ്.



  • Jul 31, 2025 11:34 IST

    പ്ലസ് വൺ വിദ്യാർത്ഥിയുടെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തി

    കോഴിക്കോട് വടകരയിൽ കാണാതായ പ്ലസ് വൺ വിദ്യാർഥിയുടെ മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തി. മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി ആദിഷ് കൃഷ്ണയുടെ മൃതദേഹമാണ് ചാനിയം കടവ് പുഴയിൽ നിന്നും കണ്ടെത്തിയത്.



  • Jul 31, 2025 11:00 IST

    വിവാദ ഫോൺ സംഭാഷണം: പാലോട് രവിയോട് മാപ്പ് പറഞ്ഞ് എ.ജലീൽ

    വിവാദ ഫോൺ സംഭാഷണത്തെ തുടര്‍ന്ന് തിരുവനന്തപുരം ഡിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് രാജിവെച്ച പാലോട് രവിയെ വീട്ടിലെത്തി കണ്ട് എ ജലീൽ. പറ്റിയ തെറ്റിന് മാപ്പ് പറഞ്ഞെന്ന് ജലീൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എ.ജലീലുമായുള്ള പാലോട് രവിയുടെ ഫോണ്‍ സംഭാഷണം വിവാദമായിരുന്നു.



  • Jul 31, 2025 10:34 IST

    കന്യാസ്ത്രീകളുടെ അറസ്റ്റ്; യുഡിഎഫ് എംപിമാർ അമിത് ഷായെ കാണും

    ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ യുഡിഎഫ് എംപിമാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ കാണും. 12 മണിക്ക് പാർലമെന്റിലാണ് കൂടിക്കാഴ്ച.



Kerala News top news

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: