scorecardresearch

Kerala News Highlights: പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

Kerala News Highlights: കാറ്ററിങ് ജോലി കഴിഞ്ഞ്  അക്ഷയും സുഹൃത്തുക്കളും മടങ്ങുന്ന സമയത്താണ് അപകടമുണ്ടായത്

Kerala News Highlights: കാറ്ററിങ് ജോലി കഴിഞ്ഞ്  അക്ഷയും സുഹൃത്തുക്കളും മടങ്ങുന്ന സമയത്താണ് അപകടമുണ്ടായത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
akshay

Kerala News Highlights

Kerala News Highlights: തിരുവനന്തപുരം: നെടുമങ്ങാട് പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. നെടുമങ്ങാട് പനയമുട്ടം സ്വദേശി അക്ഷയ് (19) ആണ് മരിച്ചത്. കാറ്ററിങ് ജോലി കഴിഞ്ഞ്  അക്ഷയും സുഹൃത്തുക്കളും മടങ്ങുന്ന സമയത്താണ് അപകടമുണ്ടായത്. മരം ഒടിഞ്ഞ് പോസ്റ്റിൽ വീണതിനെ തുടർന്ന് പോസ്റ്റൊടിഞ്ഞ് വൈദ്യുതി കമ്പി പൊട്ടി റോഡിൽ കിടക്കുകയായിരുന്നു. ഇത് ശ്രദ്ധിക്കാതെ ബൈക്ക് പോസ്റ്റിൽ തട്ടിയെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. 

Advertisment
  • Jul 20, 2025 21:27 IST

    വിവാദ പ്രസംഗം ആവർത്തിച്ച് വെള്ളാപ്പള്ളി നടേശൻ

    വിവാദ പ്രസംഗം ആവർത്തിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുസ്ലിം ലീഗിന് മുന്നിൽ ഇടത് സർക്കാർ മുട്ടിലിഴയുന്നുവെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ഇടതും വലതുമെല്ലാം മുസ്ലീം ലീഗും കേരള കോൺഗ്രസും പറഞ്ഞാൽ മിണ്ടുമോയെന്നും, നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് കൂടുതൽ സീറ്റുകൾ ചോദിക്കുമെന്നും പറ‌ഞ്ഞു. മുഖ്യമന്ത്രി സ്ഥാനം മുന്നിൽ കണ്ടാണ് മുസ്ലിം ലീഗ് മുന്നോട്ട് പോകുന്നതെന്നും  ഇന്ന് ആലുവ അദ്വൈതാശ്രമത്തിൽ നടന്ന പരിപാടിയിൽ വെള്ളപ്പള്ളി നടേശൻ പറഞ്ഞു.



  • Jul 20, 2025 20:09 IST

    സിപിഐ പാലക്കാട് ജില്ല സെക്രട്ടറിയായി സുമലത മോഹൻദാസിനെ തിരഞ്ഞെടുത്തു

    സിപിഐ പാലക്കാട് ജില്ല സെക്രട്ടറിയായി സുമലത മോഹൻദാസിനെ തിരഞ്ഞെടുത്തു. മലമ്പുഴ മന്തക്കാട് തോട്ടപുര സ്വദേശിനിയായ സുമലത മോഹൻദാസ് നിലവിൽ മലമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്, മഹിള സംഘം ജില്ലാ സെക്രട്ടറി, മലമ്പുഴ ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചുവരികയാണ്. 



  • Advertisment
  • Jul 20, 2025 18:57 IST

    വെള്ളാപ്പള്ളി നടേശന്‍റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി എം. സ്വരാജ്

    എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ വർഗ്ഗീയ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. വെള്ളാപ്പള്ളി നടേശന്‍റെ പ്രസ്താവനകൾ തീർത്തും നിരുത്തരവാദപരമാണ്. ശ്രീനാരായണഗുരുവും എസ്എൻഡിപി യോഗവും ഉയർത്തിപ്പിടിച്ച മൂല്യങ്ങൾക്ക് വിരുദ്ധമാണിത്. മതനിരക്ഷേ സമൂഹത്തെ ദുർബലപ്പെടുത്തുന്ന ഇത്തരം അഭിപ്രായങ്ങൾ കേരളം തള്ളിക്കളയുമെന്ന് എം സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചു .



  • Jul 20, 2025 17:42 IST

    ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് രോഗി മരണമടഞ്ഞ സംഭവം, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി: മന്ത്രി വീണാ ജോര്‍ജ്

    വിതുര താലൂക്ക് ആശുപത്രിയില്‍ ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് രോഗി മരണമടഞ്ഞ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംഭവം അത്യന്തം വേദനാജനകമാണ്. ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.



  • Jul 20, 2025 15:35 IST

    പെരുമ്പാവൂർ ഒക്കൽ ഗവ. എൽപി സ്കൂൾ മതിൽ തകർന്നു വീണു

    പെരുമ്പാവൂർ ഒക്കൽ ഗവ. എൽപി സ്കൂൾ മതിലിന്റെ ഒരു ഭാഗം തകർന്നു വീണു. ശക്തമായ മഴയെ തു‌ടർന്നാണ് മതിൽ തകർന്നത്. സ്കൂളിന് പുറകിലുള്ള കനാൽ ബണ്ട് റോഡിലേക്കാണ് മതിൽ വീണത്. ഇന്ന് അവധി ദിവസമായതിനാൽ വലിയ ദുരന്തം ഒഴിവായി. 



  • Jul 20, 2025 14:18 IST

    മൃതദേഹങ്ങൾ കൂട്ടത്തോടെ മറവ് ചെയ്തെന്ന വെളിപ്പെടുത്തൽ, പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

    ധർമ്മസ്ഥലയിൽ മൃതദേഹങ്ങൾ കൂട്ടത്തോടെ മറവ് ചെയ്തെന്ന വെളിപ്പെടുത്തലിൽ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ച് കര്‍ണാടക സർക്കാർ ഉത്തരവിറക്കി. ഡിജിപി പ്രണബ് മൊഹന്തി പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നൽകും. 



  • Jul 20, 2025 13:32 IST

    സ്കൂൾ സമയമാറ്റത്തിൽ ബുധനാഴ്ച ചർച്ച

    സ്കൂൾ വിദ്യാ‍ര്‍ത്ഥികളുടെ പഠന സമയം മാറ്റുന്നതുമായി ബന്ധപ്പെട്ട് വിവിധ സംഘടനകളുമായി സംസ്ഥാന സര്‍ക്കാര്‍ ച‍ര്‍ച്ച നടത്തും. ബുധനാഴ്ച വൈകിട്ട് 3 മണിക്കാണ് ച‍ര്‍ച്ച. 



  • Jul 20, 2025 12:54 IST

    പെരിയ ഇരട്ടക്കൊലക്കേസ് പ്രതിക്ക് പരോൾ

    പെരിയ ഇരട്ടക്കൊലക്കേസിലെ എട്ടാം പ്രതിയായ സുബീഷ് വെളുത്തോളിക്ക് 20 ദിവസത്തെ പരോൾ അനുവദിച്ചു. ഇയാൾ നിലവിൽ കഴിയുന്ന കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് പരോൾ അനുവദിച്ചത്. 



  • Jul 20, 2025 12:21 IST

    വെള്ളാപ്പള്ളിയെ പുകഴ്ത്തി വാസവൻ

    എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മന്ത്രി വി.എൻ.വാസവൻ. സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിൽ നിർഭയ നിലപാടുകൾ പറയുന്നയാളാണ് വെള്ളപ്പള്ളി നടേശൻ. ഭാവനാ സമ്പന്നനും ദീർഘവീക്ഷണവുമുള്ള വെള്ളാപ്പള്ളി, കുത്തഴിഞ്ഞ പുസ്തകമായിരുന്ന എസ് എൻ ഡിപി യോഗത്തെ വെള്ളാപ്പള്ളി കുത്തിക്കെട്ടി നല്ല പുസ്തകമാക്കിയെന്നും വാസവൻ അഭിപ്രായപ്പെട്ടു. 



  • Jul 20, 2025 11:30 IST

    മിഥുന്റെ മരണം: മാനേജ്മെന്റിനെയും കെഎസ്ഇബിയെയും പൊലീസ് പ്രതി ചേർക്കും

    കൊല്ലം തേവലക്കരയിലെ മിഥുന്റെ മരണത്തിൽ സ്കൂൾ മാനേജ്മെൻ്റിനെയും കെഎസ്ഇബിയെയും പൊലീസ് പ്രതി ചേർക്കും. സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയ പഞ്ചായത്ത് അസിസ്റ്റൻറ് എൻജിനീയർക്കെതിരെയും കേസെടുക്കും.



  • Jul 20, 2025 11:05 IST

    അതിശക്തമായ മഴ ഇന്നും തുടരുമെന്ന് മുന്നറിയിപ്പ്

    സംസ്ഥാനത്ത് അതിശക്തമായ മഴ ഇന്നും തുടരുമെന്ന് മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.



  • Jul 20, 2025 10:47 IST

    കണ്ണൂരിൽ രണ്ടരവയസുള്ള കുഞ്ഞുമായി പുഴയിൽ ചാടിയ അമ്മ മരിച്ചു

    കണ്ണൂർ ചെമ്പല്ലിക്കുണ്ട് രണ്ടരവയസുള്ള കുഞ്ഞുമായി പുഴയിൽ ചാടിയ അമ്മയുടെ മൃതദേഹം ലഭിച്ചു. പ്രദേശവാസിയായ റിമ എന്ന യുവതിയാണ് രണ്ടര വയസുളള മകനുമായി പുഴയിലേക്ക് ചാടിയത്. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് അമ്മയുടെ മൃതദേഹം കണ്ടെത്തിയത്.



Kerala News top news

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: