scorecardresearch

Kerala News Highlights: ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്തുന്ന നയങ്ങൾക്കെതിരെ ഒന്നിച്ച് നിൽക്കണം: റിപ്പബ്ലിക് ദിനത്തിൽ മുഖ്യമന്ത്രി

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള സന്ദേശത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്‌

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള സന്ദേശത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്‌

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Pinarayi Vijayan

Kerala News Highlights

Kerala News Highlights: രാജ്യത്തിന്റെ ഭരണഘടന വെറുമൊരു നിയമഗ്രന്ഥമല്ലെന്നും മറിച്ച് വൈവിധ്യങ്ങളെ ആഘോഷിക്കുന്ന തുല്യനീതി ഉറപ്പാക്കുന്ന ഇന്ത്യ എന്ന ആശയത്തിന്റെ ആത്മാവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാനാത്വത്തിൽ ഏകത്വം എന്ന കാഴ്ചപ്പാട് അട്ടിമറിക്കാനും ഏകശിലാത്മകമായ ഒരു വിചാരധാര അടിച്ചേൽപ്പിക്കാനും ശ്രമിക്കുന്ന ശക്തികൾക്കെതിരെയുള്ള ജാഗ്രതയാണ് റിപ്പബ്ലിക്ദിനം നമ്മോട് ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisment
  • Jan 26, 2026 19:27 IST

    ഫാസിസത്തിന്റെ ശക്തിപ്പെടൽ ഭരണഘടനാ മൂല്യങ്ങളെ ദുർബലമാക്കും: മന്ത്രി പി.പ്രസാദ്

    സ്ത്രീകൾ, പാർശ്വവത്കരിക്കപ്പെടുന്നവർ, ന്യൂനപക്ഷങ്ങൾ എല്ലാവരും ജനാധിപത്യത്തിന്റെ ഏറ്റവും പ്രമുഖമായ ഇടങ്ങളിൽ ഉണ്ട് എന്ന് ഉറപ്പുവരുത്താൻ കഴിയണമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. ഫാസിസത്തിന്റെ കടന്നുവരവ് ഉന്നതമായ ഭരണഘടനാ മൂല്യങ്ങളെ ദുർബലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. 77ാമത് റിപ്പബ്ലിക് ദിനത്തിൽ ആലപ്പുഴയിൽ ദേശീയ പതാക ഉയർത്തിയ ശേഷം റിപ്പബ്ലിക് ദിന സന്ദേശം നൽകി സംസാരിക്കുകയായിരുന്നു മന്ത്രി.



  • Jan 26, 2026 19:01 IST

    ഇന്ത്യ-യുഎസ് ബന്ധത്തെ പ്രശംസിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

    ഇന്ത്യ-യുഎസ് ബന്ധത്തെ പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനത്തിന് ആശംസകൾ നേർന്നുകൊണ്ടായിരുന്നു ട്രംപിന്റെ പ്രശംസ. ലോകത്തിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ ജനാധിപത്യ രാജ്യങ്ങൾ എന്ന നിലയിൽ ഇന്ത്യയുമായി ചരിത്രപരമായ ബന്ധം എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പോസ്റ്റ്.



  • Jan 26, 2026 18:29 IST

    എൻഎസ്എസും എസ്എൻഡിപിയും യോജിക്കേണ്ടെന്ന് തീരുമാനിച്ചതിൽ തങ്ങൾ ഇടപെടാനില്ലെന്ന് പ്രതിപക്ഷ നേതാവ്

    എൻഎസ്എസും എസ്എൻഡിപിയും യോജിക്കേണ്ടെന്ന് തീരുമാനിച്ചതിൽ തങ്ങൾ ഇടപെടാനില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കോൺഗ്രസിന്റെ സമ്മർദത്തെ തുടർന്നാണ് എൻഎസ്എസ് പിന്മാറിയത് എന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. പത്മ പുരസ്കാരം നേടിയതിനു വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെ എല്ലാ മലയാളികളേയും അഭിനന്ദിക്കുന്നുവെന്നും വി.ഡി.സതീശൻ വ്യക്തമാക്കി.



  • Jan 26, 2026 17:41 IST

    സി.കെ. നായിഡു ട്രോഫിയിൽ ജമ്മു കശ്മീരിനെ തോൽപിച്ച് കേരളം

    23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി.കെ. നായിഡു ട്രോഫിയിൽ ജമ്മു കശ്മീരിനെ 88 റൺസിന് തോൽപിച്ച് കേരളം. വിജയലക്ഷ്യമായ 260 റൺസ് പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ജമ്മു കശ്മീർ 171 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ ലീഡ് വഴങ്ങിയ ശേഷം ശക്തമായി തിരിച്ചുവന്നാണ് കേരളം വിജയം സ്വന്തമാക്കിയത്. സ്കോർ: * കേരളം: ഒന്നാം ഇന്നിങ്സ് - 165, രണ്ടാം ഇന്നിങ്സ് - 268.



  • Jan 26, 2026 16:37 IST

    രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം; വി. കുഞ്ഞികൃഷ്ണനെ പുറത്താക്കി സിപിഎം 

    രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തിൽ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയ കണ്ണൂർ സിപിഎം ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷാണ് കുഞ്ഞികൃഷ്ണനെ പുറത്താക്കിയ വിവരം വാർത്താ സമ്മേളനത്തിൽ അറിയിച്ചത്.



  • Jan 26, 2026 15:35 IST

    പാമ്പാടിയിൽ ഭാര്യയെ കൊന്ന ശേഷം ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി

    പാമ്പാടിയിൽ ഭാര്യയെ കൊന്ന ശേഷം ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളൂർ സ്വദേശി ബിന്ദു(58)വാണ് കൊല്ലപ്പെട്ടത്. ഭർത്താവ് സുധാകരനെ(64) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് ഉച്ചയ്ക്കാണ് മൃതദേഹം കണ്ടത്. 



  • Jan 26, 2026 13:12 IST

    ഇപ്പോള്‍ മറുപടി അപ്രസക്തം, പൂര്‍ണ രൂപം അറിയട്ടെ- വെള്ളാപ്പള്ളി നടേശന്‍

    എസ്എന്‍ഡിപിയുമായുള്ള ഐക്യത്തില്‍ നിന്നും എന്‍എസ്എസ് പിന്മാറിയതില്‍ പ്രതികരണവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വിഷയത്തെ കുറിച്ച് കൂടുതല്‍ പഠിച്ച ശേഷം കൃത്യമായി മറുപടി പറയാമെന്നും ഇപ്പോള്‍ മറുപടി അപ്രസക്തമെന്നും വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോട് പറഞ്ഞു.



  • Jan 26, 2026 13:11 IST

    എസ്എൻഡിപിയുമായി ഐക്യമില്ലെന്ന് എൻഎസ്എസ്

    എന്‍എസ്എസ്- എസ്എന്‍ഡിപി യോഗം ഐക്യമില്ല. പെരുന്നയില്‍ ചേര്‍ന്ന എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് നിര്‍ണായക തീരുമാനം. എന്‍എസ്എസ്എ-സ്എന്‍ഡിപിയുമായി ഐക്യത്തോടെ മുന്നോട്ട് പോകേണ്ടതില്ലെന്നാണ് യോഗ തീരുമാനം. എന്നാല്‍ എസ്എന്‍ഡിപിയോട് സൗഹാര്‍ദ്ദത്തില്‍ വര്‍ത്തിക്കാനാണ് എന്‍എസ്എസിന്റെ ആഗ്രഹമെന്നും യോഗം വിലയിരുത്തി.



  • Jan 26, 2026 10:03 IST

    റിപ്പബ്ലിക്ക് ദിനാഘോഷത്തിനിടെ ദേഹാസ്വാസ്ഥ്യം, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ കുഴഞ്ഞുവീണു

    റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികള്‍ക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ദേഹാസ്വാസ്ഥ്യം. കണ്ണൂരില്‍ നടന്ന ചടങ്ങില്‍ പ്രസംഗം പുര്‍ത്തിയാക്കിയതിന് പിന്നാലെ മന്ത്രി കുഴഞ്ഞു വീഴുകയായിരുന്നു.



  • Jan 26, 2026 09:59 IST

    നെയ്യാറ്റിന്‍കരയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു; എട്ടു പേര്‍ക്ക് പരിക്ക്

    നെയ്യാറ്റിന്‍കരയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം. എട്ടുപേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ 5.45 ഓടെയാണ് അപകടമുണ്ടായത്.



  • Jan 26, 2026 09:59 IST

    കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു, രണ്ട് മക്കൾക്ക് പരിക്ക്

    കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. അരുവിക്കര പാണ്ടിയോട് മുത്തലത്ത് പുത്തൻ വീട്ടിൽ ബാദുഷയുടെ ഭാര്യ ഹസീന (40) ആണ് മരിച്ചത്. ഹസീനയുടെ മക്കളായ ഷംന (16), റംസാന (7) എന്നിവർക്ക് പരിക്കേറ്റു.



live updates news live

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: