/indian-express-malayalam/media/media_files/G1sUwoTz9RsvtB6TYWCr.jpg)
Kerala News Highlights
Kerala News Highlights: കിളിമാനൂരിൽ വാഹനാപകടത്തിൽ ദമ്പതികള്‍ മരിച്ച സംഭവത്തിൽ മൂന്നു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷൻ. കിളിമാനൂര്‍ എസ്എച്ച്ഒ ഡി ജയൻ, എസ്ഐമാരായ അരുണ്‍, ഷജീം എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. കേസ് കൈകാര്യം ചെയ്യുന്നതിൽ ഗുരുതര വീഴ്ചയുണ്ടായെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
അപകടം ഉണ്ടായ ദിവസം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. നാട്ടുകാര്‍ പിടികൂടി പോലീസിൽ ഏൽപ്പിച്ച വാഹനമോടിച്ച പ്രതി വിഷ്ണുവിനെ വിട്ടയച്ചതും ഗുരുതര വീഴ്ചയാണെന്നാണ് കണ്ടെത്തൽ. പിറ്റേദിവസം വന്നാൽ മതിയെന്ന് പറഞ്ഞ് നോട്ടീസ് നൽകി വിട്ടയക്കുകയായിരുന്നു. ഇതിനാലാണ് പ്രതി ഒളിവിൽ പോയതെന്നുമാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം റേഞ്ച് ഐജിയാണ് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്.
- Jan 23, 2026 20:11 IST
നാളെ മുതൽ നാലു ദിവസം ബാങ്കില്ല; പൊതുഅവധിയും സമരവും ഒരുമിച്ച്
നാളെ മുതൽ നാലു ദിവസം ബാങ്കുകൾ തുറന്ന് പ്രവർത്തിക്കില്ല. പൊതുഅവധിയും സമരവും ഒരുമിച്ചെത്തുന്നത് കൊണ്ടാണ് തുടർച്ചയായ നാലു ദിവസം ബാങ്കുകൾ പ്രവർത്തിക്കാത്തത്.
മാസത്തിലെ നാലാം ശനിയാഴ്ച ആയതിനാൽ ജനുവരി 24ന് ബാങ്ക് അവധിയാണ്. 25 ഞായറാഴ്ചയും 26 റിപ്പബ്ലിക് ദിനവുമായതിനാൽ ഈ ദിവസങ്ങൾ അവധിയായിരിക്കും. തൊട്ടടുത്ത ദിവസമായ ജനുവരി 27 രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാർ പണി മുടക്കുന്നതുകൊണ്ട് ഈ ദിവസവും ബാങ്കുകൾ അടഞ്ഞു കിടക്കും.
- Jan 23, 2026 20:11 IST
'4.5 കോടി തൊഴിലുകൾ അപകടത്തിൽ'; യുഎസ് തീരുവ വർദ്ധനവിൽ പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി
അമേരിക്ക ഇന്ത്യക്കുമേൽ ഏർപ്പെടുത്തിയ പുതിയ വ്യാപാര തീരുവകൾ രാജ്യത്തെ കോടിക്കണക്കിന് തൊഴിലുകളെയും ലക്ഷക്കണക്കിന് ചെറുകിട വ്യവസായങ്ങളെയും തകർക്കുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.
- Jan 23, 2026 18:22 IST
പ്രധാനമന്ത്രിയുടെ സന്ദർശനം; മേയറെ സ്വീകരണ പരിപാടിയിൽ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാർഹമാണെന്ന് വി. ശിവൻകുട്ടി
പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മേയറെ സ്വീകരണ പരിപാടിയിൽ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാർഹമാണെന്ന് മന്ത്രി വി ശിവൻകുട്ടി. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് പറ്റിയ പിശകാണോ എന്നറിയില്ല. താനും മേയർ ആയിരുന്നു. പ്രധാനമന്ത്രിയെ മൂന്നാമത് സ്വീകരിക്കേണ്ടത് മേയറാണ്. ബിജെപി മേയർ പ്രധാനമന്ത്രിയെ ഔദ്യോഗിക വസ്ത്രം ധരിച്ച് സ്വീകരിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ ഇക്കാര്യത്തിലെ ബിജെപിയുടെ വിശദീകരണം അംഗീകരിക്കാനാവില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു.
- Jan 23, 2026 17:34 IST
സൗജന്യ മരുന്നിനായി അലയേണ്ട: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മാതൃകാ ഫാർമസി
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിവിധ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്ക് മരുന്നുകൾ ലഭ്യമാകുന്ന സംയോജിത ഫാർമസി കൗണ്ടർ സജ്ജമായി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദേശപ്രകാരമാണ് മാതൃകാ ഫാർമസി കൗണ്ടർ സംസ്ഥാനത്ത് ആദ്യമായി ആരംഭിക്കുന്നത്. മന്ത്രി മെഡിക്കൽ കോളേജിൽ സന്ദർശനം നടത്തിയ വേളയിൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്ക് മരുന്നുകൾ ലഭിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നതായി കൂട്ടിരിപ്പുകാർ പരാതി പറഞ്ഞിരുന്നു. മരുന്നുകൾ പല ഫാർമസികളിൽ നിന്നായി മാത്രമേ കിട്ടുകയുള്ളൂ എന്നതിനാൽ രോഗികൾ ഏറെ ബുദ്ധിമുട്ടിയിരുന്നു. മാത്രമല്ല ഒരു മരുന്ന് ആ ഫാർമസിയിൽ ലഭ്യമല്ലെങ്കിൽ സീൽ വച്ച് നൽകിയാൽ മാത്രമേ അടുത്തയിടത്ത് നിന്നും വാങ്ങാനും കഴിയുമായിരുന്നുള്ളൂ.
ഇക്കാര്യം ബോധ്യപ്പെട്ടതിനെ തുടർന്ന് നടപടി സ്വീകരിക്കാൻ മന്ത്രി നിർദേശം നൽകി. വിവിധ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലുള്ളവർക്ക് മരുന്നുകൾ ലഭ്യമാക്കുന്നതിനായി എംപാനൽ ചെയ്ത സ്ഥാപനങ്ങളെ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയുടെ കൗണ്ടറിന് സമീപം തന്നെ സജ്ജീകരിച്ച് ഒരു സ്ഥലത്ത് നിന്ന് തന്നെ മരുന്നുകൾ വിതരണം ചെയ്യുവാനും മന്ത്രി നിർദ്ദേശം നൽകി.
- Jan 23, 2026 16:36 IST
എന്‍ഡിഎ പ്രവേശനത്തിന് പിന്നാലെ ട്വന്റി ട്വന്റിയില്‍ പൊട്ടിത്തെറി; ഒരു വിഭാഗം കോണ്‍ഗ്രസിലേക്ക്
സാബു ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി ട്വന്റി എൻഡിഎയിൽ ചേർന്നതോടെ സംഘടനയിൽ പൊട്ടിത്തെറി. ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസിലേക്ക്. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് റസീന പരീത്, മഴുവന്നൂര്‍ പഞ്ചായത്ത് കോര്‍ഡിനേറ്റര്‍ രഞ്ചു പുളിഞ്ചോടന്‍, ഐക്കരനാട് പഞ്ചായത്ത് മുന്‍ മെമ്പര്‍ ജീല്‍ മാവേലി എന്നിവര്‍ ട്വന്റി ട്വന്റിയിൽ നിന്ന് രാജിവെച്ചു.
- Jan 23, 2026 16:06 IST
പത്തനംതിട്ട കളക്ടറുടെ വാഹനം അപകടത്തിൽപെട്ടു.
പത്തനംതിട്ട ജില്ലാ കളക്ടറുടെ വാഹനം അപകടത്തിൽപെട്ടു. വാഹനം തലകീഴായി മറിഞ്ഞു. അപകടം കോന്നി ചിറ്റൂർമുക്കിന് സമീപം. കളക്ടർ അടക്കം മൂന്നപേരാണ് വാഹനത്തിലുണ്ടായിരുന്നത്. ആരോഗ്യനില തൃപ്തികരമാണെന്ന് വിവരം.
- Jan 23, 2026 15:42 IST
ധൻരാജ് രക്തസാക്ഷി ഫണ്ടിൽ സിപിഎം തിരിമറി നടത്തിയെന്ന് വി കുഞ്ഞികൃഷ്ണൻ
ധൻരാജ് രക്തസാക്ഷി ഫണ്ടിൽ സിപിഎം തിരിമറി നടത്തിയെന്ന വെളിപ്പെടുത്തലുമായി സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണൻ. ഫണ്ട് ശേഖരണമല്ല വിഷയമെന്നും ഫണ്ട് ചിലവഴിച്ചതിൽ കൃത്രിമം നടത്തിയെന്നതാണ് പ്രശ്നമെന്നും വി. കുഞ്ഞികൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
- Jan 23, 2026 11:13 IST
യുഡിഎഫ് കൺവീനർ അടൂർ പ്രകാശും പോറ്റിയും തമ്മിൽ അടുത്ത ബന്ധം; കൂടുതൽ ചിത്രങ്ങൾ പുറത്ത്
ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന് അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന കൂടുതൽ ചിത്രങ്ങൾ പുറത്ത്. ഉപഹാരം കൈമാറുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇതോടെ അടൂർ പ്രകാശ് കൂടുതൽ കുരുക്കിലാകുകയാണ്. പോറ്റിയുടെ സുഹൃത്തുക്കളായ രമേശ് റാവുവും അനന്തസുബ്രമണ്യവും ചിത്രത്തിൽ ഉണ്ട്. ബാംഗ്ലൂരിൽ വെച്ച് നടന്ന ചടങ്ങാണെന്നാണ് ലഭ്യമാകുന്ന വിവരം. ഉപഹാരങ്ങള്‍ രാഷ്ട്രീയക്കാര്‍ക്ക് ഉള്‍പ്പെടെ കൊടുത്തിട്ടുണ്ട് എന്ന മൊഴി പോറ്റി നൽകിയിരുന്നു. എന്നാൽ അതിൽ പേര് പറഞ്ഞിരുന്നില്ല. സോണിയ ഗാന്ധിക്കൊപ്പമുള്ള ചിത്രം പുറത്ത് വന്നതിന് പിന്നാലെ വിവാദമായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ യുഡിഎഫ് വിശദീകരണം നൽകിയിട്ടില്ല. അതിനിടയിലാണ് പോറ്റിയുമൊത്തുള്ള അടൂര്‍ പ്രകാശിന്‍റെ കൂടുതല്‍ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. അതേ സമയം എന്ത് ചടങ്ങാണിത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us