/indian-express-malayalam/media/media_files/2025/12/23/gold-price-2025-12-23-10-34-34.jpg)
Kerala Malayalam News Today Highlights Live Updates
Keralamalayalam news Today Live Updates: തൃശൂര്‍: ആര്‍ടിഒ ഓഫീസില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം മുക്കുപണ്ടമായ സംഭവത്തില്‍ തൃശൂര്‍ ജില്ലാ കലക്ടര്‍ അന്വേഷണം ആരംഭിച്ചു. 2003ല്‍ മരിച്ച കാട്ടൂര്‍ സ്വദേശി റംലത്തിന്‍റെ എട്ടര പവന്‍ സ്വര്‍ണാഭരണങ്ങളാണ് കോടതി നിർദേശത്തെത്തുടര്‍ന്ന് ആര്‍ടിഒ ഓഫീസില്‍ സൂക്ഷിച്ചത്. മക്കള്‍ പ്രായപൂര്‍ത്തിയാകുന്നതുവരെ സൂക്ഷിക്കാനായിരുന്നു കോടതി നിർദേശം. പ്രായപൂര്‍ത്തിയായ ശേഷം മക്കള്‍ ആഭരണങ്ങള്‍ തിരിച്ചെടുക്കാന്‍ ചെന്നപ്പോഴാണ് മുക്കുപണ്ടമാണെന്ന് അറിയുന്നത്.
- Jan 31, 2026 14:35 IST
പാർട്ടി തിരുത്തുമെന്ന് പ്രതീക്ഷയില്ലെന്ന് വി കുഞ്ഞികൃഷ്ണൻ
പയ്യന്നൂരിലെ ഉൾപാർട്ടി പ്രശ്നം ചർച്ച ചെയ്യുന്ന തന്റെ പുസ്തകം പുറത്തിറങ്ങിയാലും സിപിഎം തിരുത്തുമെന്ന് തോന്നുന്നില്ലെന്ന് വി കുഞ്ഞികൃഷ്ണൻ. തന്റെ വാദങ്ങൾ അംഗീകരിക്കുന്നവർ പാർട്ടിയിൽ കൂടുകയാണെന്നും കുഞ്ഞികൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
- Jan 31, 2026 13:56 IST
നിയമസഭാ തെരഞ്ഞെടുപ്പ്: മത്സരം എൻഡിഎയും യുഡിഎഫും തമ്മിൽ
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരം എൻഡിഎയും യുഡിഎഫും തമ്മിലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് ആരും കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
- Jan 31, 2026 13:30 IST
മത്സരിക്കാൻ മൂടില്ലെന്ന് കെ മുരളീധരൻ
കെ മുരളീധരൻ മത്സരിക്കണമെന്നാവശ്യപ്പെട്ട് തിരുവമ്പാടിയിലും കായംകുളത്തും പോസ്റ്ററുകൾ. എല്ലായിടത്തുനിന്നും വിളികൾ വരുന്നുണ്ടെന്നു പറഞ്ഞ മുരളീധരൻ ഇത് സ്നേഹം കൊണ്ടാണോ നശിപ്പിക്കാനാണോ എന്നറിയില്ലെന്നും പ്രതികരിച്ചു.
- Jan 31, 2026 12:57 IST
ശശി തരൂരിനെ വീട്ടിലെത്തി കണ്ട് സതീശൻ
ശശി തരൂരിനെ തിരുവനന്തപുരത്തെ ഫ്ലാറ്റിലെത്തിക്കണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിയമസഭാ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളെ കുറിച്ച് വിശദമായി ഇരുവരും ചർച്ച ചെയ്തു.
- Jan 31, 2026 12:33 IST
സ്കൂളിൽവെച്ച് ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് വീടായി
സ്കൂളിലെ വൈദ്യുതലൈനിൽനിന്ന് ഷോക്കേറ്റു മരിച്ച മിഥുന്റെ കുടുംബത്തിന് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം യാഥാർഥ്യമായി. കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് ആണ് വീട് നിർമ്മിച്ച് നൽകിയത്.
- Jan 31, 2026 12:04 IST
പഠനഭാരം കുറയ്ക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്
സംസ്ഥാനത്ത് സ്‌കൂളുകളിലെ പഠനഭാരം കുറയ്ക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. പത്താം ക്ലാസിൽ സിലബസ് കൂടുതലാണെന്ന് കുട്ടികൾക്ക് പരാതിയുണ്ടെന്നും അടുത്ത വർഷം സിലബസ് 25 ശതമാനം കുറയ്ക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
- Jan 31, 2026 11:29 IST
സ്വർണ വില ഇന്നും കുറഞ്ഞു
സംസ്ഥാനത്ത് സ്വർണവില ഇന്നും കുറഞ്ഞു. ഒരു പവന്റെ വില 6,320 രൂപ കുറഞ്ഞ് 1,17,760 രൂപയായി.
- Jan 31, 2026 11:16 IST
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിലെ അതിജീവിത സുപ്രീം കോടതിയിൽ
രാഹുൽ മാങ്കൂട്ടം കേസിലെ അതിജീവിത സുപ്രീം കോടതിയിൽ. സുപ്രീം കോടതി അഭിഭാഷക ദീപ ജോസഫ് നൽകിയ റിട്ട് ഹർജിയിലാണ് അതിജീവിത തടസ്സഹർജി ഫയൽചെയ്തിരിക്കുന്നത്.
- Jan 31, 2026 10:46 IST
കോട്ടയത്ത് യുവതിയും യുവാവും ജീവനൊടുക്കി
ശാസ്ത്രി റോഡിലെ ഹോട്ടലിൽ യുവാവിനെയും യുവതിയെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വാരിശ്ശേരി സ്വദേശി ആസിയ (20 ), പുതുപ്പള്ളി സ്വദേശി നന്ദുകുമാർ (23) എന്നിവരാണ് മരിച്ചത്. ഇരുവരെയും തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
- Jan 31, 2026 10:31 IST
ശബരിമല സ്വർണക്കൊള്ള കേസ്; ജാമ്യം തേടി ജ്വല്ലറി ഉടമ ഗോവര്‍ധന്‍ സുപ്രീംകോടതിയിൽ
ശബരിമല സ്വർണക്കൊള്ള കേസില്‍ ജാമ്യം തേടി ജ്വല്ലറി ഉടമ ഗോവര്‍ധന്‍ സുപ്രീംകോടതിയെ സമീപിച്ചു. ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിക്കെതിരെയാണ് ഉടമ ഗോവര്‍ധന്‍ സുപ്രീംകോടതിയിൽ അപ്പീൽ നൽകി.
- Jan 31, 2026 10:11 IST
സി ജെ റോയിയുടെ സംസ്കാരം നാളെ ബന്നാർഘട്ടയിൽ
അന്തരിച്ച കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ സംസ്കാരം നാളെ നടക്കും. ബന്നാർഘട്ടയിലെ റോയിയുടെ ഉടമസ്ഥതയിലുള്ള 'നേച്ചർ' കോൺഫിഡന്റ് കാസ്കേഡിൽ വൈകിട്ട് നാലോടെയാണ് സംസ്കാര ചടങ്ങുകൾ. ഇന്ന് പോസ്റ്റുമോർട്ടം പൂർത്തിയായ ശേഷം ഉച്ചയ്ക്ക് 2 മണി വരെ മൃതദേഹം പൊതുദർശനത്തിന് വെക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us