scorecardresearch

Kerala News Highlights: കുഞ്ഞികൃഷ്ണനെ പുറത്താക്കിയതിനെതിരെ വിമർശനം, അനുനയ നീക്കവുമായി നേതാക്കൾ

Kerala News Highlights: പയ്യന്നൂർ എംഎൽഎ ടി.ഐ.മധുസൂദനനും സംഘവും പാർട്ടി രക്തസാക്ഷി ഫണ്ടിൽ ഉൾപ്പെടെ ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയെന്ന ഗുരുതര വെളിപ്പെടുത്തലാണ് കുഞ്ഞികൃഷ്ണൻ നടത്തിയത്

Kerala News Highlights: പയ്യന്നൂർ എംഎൽഎ ടി.ഐ.മധുസൂദനനും സംഘവും പാർട്ടി രക്തസാക്ഷി ഫണ്ടിൽ ഉൾപ്പെടെ ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയെന്ന ഗുരുതര വെളിപ്പെടുത്തലാണ് കുഞ്ഞികൃഷ്ണൻ നടത്തിയത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
V Kunhikrishnan kunjikrishnan

Kerala Malayalam News Today Highlights

Keralamalayalam News Highlights: കണ്ണൂർ: രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തൽ നടത്തിയ വി.കുഞ്ഞികൃഷ്ണനെ പുറത്താക്കിയ നടപടിക്കെതിരെ വിമർശനം. നേതാക്കൾ പങ്കെടുത്ത പല ലോക്കൽ കമ്മിറ്റികളിലെയും റിപ്പോർട്ടിങ് യോഗത്തിലാണ് നടപടി ശരിയായില്ലെന്ന വിമർശനം ഉയർന്നത്. ബ്രാഞ്ച് കമ്മിറ്റി ജനറൽ ബോഡികളിൽ ചർച്ചയ്ക്ക് അവസരം നൽകിയില്ലെന്ന പരാതിയും ഉയർന്നു. ഇതോടെ അണികൾ അകന്നു പോകാതിരിക്കാനുള്ള അനുനയ നീക്കത്തിലാണ് നേതാക്കൾ. പയ്യന്നൂർ എംഎൽഎ ടി.ഐ.മധുസൂദനനും സംഘവും പാർട്ടി രക്തസാക്ഷി ഫണ്ടിൽ ഉൾപ്പെടെ ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയെന്ന ഗുരുതര വെളിപ്പെടുത്തലാണ് സിപിഎം ജില്ലാ കമ്മിറ്റി അംഗം വി.കുഞ്ഞികൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ നടത്തിയത്. 

Advertisment
  • Jan 28, 2026 21:01 IST

    'അടുത്ത ആക്രമണം ഇതിലും ഭീകരമായിരിക്കും'; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

    ആണവ കരാറിന് തയ്യാറായില്ലെങ്കിൽ ഇറാൻ ഭീകരമായ സൈനിക നടപടി നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. കരാറിലെത്താൻ വിസമ്മതിച്ചാൽ അമേരിക്ക നടത്തുന്ന അടുത്ത ആക്രമണം ഇതിലും മോശമായിരിക്കും എന്നും ട്രംപ് ഭീഷണി മുഴക്കി.



  • Jan 28, 2026 20:38 IST

    ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാന്‍ ജെന്‍ റോബോട്ടിക്സിന്‍റെ  എഐ അധിഷ്ഠിത റോബോട്ട് 'ജി സ്പൈഡര്‍'

    ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അപകടരഹിതമാക്കുന്നതിന്‍റെ ഭാഗമായി ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാന്‍ ജെന്‍ റോബോട്ടിക്സിന്‍റെ അത്യാധുനിക എഐ അധിഷ്ഠിത റോബോട്ടായ 'ജി സ്പൈഡര്‍' നഗരസഭ കമ്മീഷന്‍ ചെയ്തു. നഗരസഭയുടെ ശുചീകരണപ്രവര്‍ത്തനങ്ങളില്‍ വിപ്ലകരമായ മാറ്റത്തിന് ഇത് വഴിതുറക്കും. തിരുവനന്തപുരം കോര്‍പ്പറേഷനും ടെക്നോപാര്‍ക്ക് ആസ്ഥാനമായുള്ള ജെന്‍ റോബോട്ടിക് ഇന്നൊവേഷന്‍സും സംയുക്തമായാണ് പുതിയ സംരംഭം നടപ്പിലാക്കുന്നത്.



  • Jan 28, 2026 18:53 IST

    രാഹുലിനെതിരായ ആദ്യ ബലാത്സംഗ കേസ്; ഉഭയസമ്മതപ്രകാരമുള്ള ബന്ധത്തിൽ എന്താണ് തെറ്റെന്ന് ഹൈക്കോടതി

    രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎ പ്രതിയായ ആദ്യ ബലാത്സംഗ കേസിൽ, ബലാത്സംഗം നിലനിൽക്കില്ലെന്ന കീഴ്‌ക്കോടതിയുടെ പരാമർശം പങ്കുവച്ച് ഹൈക്കോടതിയും. അവിവാഹിതനായ രാഹുൽ വിവാഹിതയുമായി ഉഭയസമ്മതപ്രകാരം ബന്ധപ്പെട്ടതിൽ എന്താണ് തെറ്റെന്ന് കോടതി വാദത്തിനിടെ ചോദിച്ചു. 

    എന്നാൽ ബലപ്രയോഗം നടത്തിയെന്നും ഗർഭഛിദ്രത്തിന് നിർബന്ധിച്ചുവെന്നുമുള്ള യുവതിയുടെ മൊഴി ഗൗരവതരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. യുവതിയുടെ മൊഴി പ്രകാരമുള്ള  കുറ്റകൃത്യത്തിന് ശേഷം,  യുവതി രണ്ടു ദിവസം രാഹുലിനൊപ്പം പാലക്കാട് താമസിച്ചിരുന്നല്ലോ എന്നും കോടതി ചൂണ്ടിക്കാട്ടി. 



  • Jan 28, 2026 16:16 IST

    18 കോടിയുടെ സ്വർണാഭരണങ്ങളും പണവുമായി വീട്ടുജോലിക്കാർ കടന്നു; തിരച്ചിൽ ആരംഭിച്ച് പൊലീസ്

    ബംഗളൂരുവിൽ വീട്ടുജോലിക്കായി നിന്ന ദമ്പതികൾ 18 കോടി രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും പണവുമായി കടന്നുകളഞ്ഞു. യമലൂർ കെംപാപുര മെയിൻ റോഡിലെ പ്രമുഖ കെട്ടിട നിർമാതാവായ ഷിമന്ത് എസ്. അർജുന്റെ വീട്ടിലാണ് വൻ കവർച്ച നടന്നത്. സംഭവത്തിൽ നേപ്പാൾ സ്വദേശികളായ ദിനേഷ്, കമല എന്നിവർക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.



  • Jan 28, 2026 15:21 IST

    ക്വാളിറ്റി കൗൺസിലിന്റെ സർട്ടിഫിക്കറ്റ് കൊണ്ട് ചികിത്സിക്കാനാകില്ല: അംഗീകൃത യോഗ്യതയും രജിസ്‌ട്രേഷനും നിർബന്ധം

    ചികിത്സാനുമതി നൽകുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ നൽകാൻ ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യക്ക് (ക്യു.സി.ഐ) നിയമപരമായ അധികാരമില്ലെന്ന് ഭാരതീയ ചികിത്സാ സമ്പ്രദായങ്ങൾ നിയന്ത്രിക്കുന്ന കേന്ദ്ര കൗൺസിലായ നാഷണൽ കമ്മീഷൻ ഒഫ് ഇന്ത്യൻ സിസ്റ്റം ഒഫ് മെഡിസിൻ (NCISM)അറിയിച്ചതായി കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിലെ ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ കൗൺസിൽ.



  • Jan 28, 2026 14:12 IST

    രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് രാഹുൽ ഈശ്വർ

    രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് രാഹുൽ ഈശ്വർ. 'വന്തിട്ടെയെന്നു സൊല്ല്, തിരുമ്പി വന്തിട്ടെയെന്നു സൊല്ല്' എന്നാണ് രാഹുൽ ഈശ്വർ ഫേസ് ബുക്കിൽ കുറിച്ചത്. 



  • Jan 28, 2026 13:40 IST

    ക്ഷേത്രങ്ങളിലെ അഴിമതിയും ക്രമക്കേടും തടയാൻ ഹൈക്കോടതി ഇടപെടൽ

    ക്ഷേത്രങ്ങളിലെ അഴിമതിയും ക്രമക്കേടും തടയാൻ ഹൈക്കോടതി ഇടപെടൽ. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ 1450 ക്ഷേത്രങ്ങളിലെ അക്കൗണ്ടുകൾ ഡിജിറ്റലൈസ് ചെയ്യാൻ ദേവസ്വം ബഞ്ച് നിർദേശിച്ചു. ഡിജിറ്റലൈസേഷൻ നടപടികൾക്ക് കേരള ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചറിനെ (കിറ്റ് ഫ്ര) ചുമതലപ്പെടുത്തി. ശബരിമലയിലെ സ്വർണകവർച്ചയുടെ പശ്ചാത്തലത്തിലാണ് കോടതിയുടെ ഇടപെടൽ.



  • Jan 28, 2026 13:10 IST

    ആരോഗ്യമേഖലയിലെ വീഴ്ചകളിൽ സഭയിൽ അടിയന്തര പ്രമേയ ചര്‍ച്ച

    ആരോഗ്യവകുപ്പിലെ വീഴ്ചകളിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിൽ നിയമസഭയിൽ ചര്‍ച്ച ആരംഭിച്ചു. സർക്കാർ ആശുപത്രികളിലെ ചികിത്സാ പിഴവ് എണ്ണിപറഞ്ഞ് പിസി വിഷ്ണുനാഥ് ആണ് ചര്‍ച്ച ആരംഭിച്ചത്. 



  • Jan 28, 2026 12:20 IST

    തിരുവനന്തപുരത്തും രക്തസാക്ഷി ഫണ്ട് തട്ടിപ്പ് പരാതി

    ഫണ്ട്‌ തിരിമറിയിൽ തരം താഴ്ത്തൽ നടപടി നേരിട്ട മുൻ ലോക്കൽ സെക്രട്ടറിയെ, സിഐടിയു ജില്ലാ സെക്രട്ടറിയാക്കിയതിൽ പ്രതിഷേധവുമായി, വഞ്ചിയൂരിൽ കൊല്ലപ്പെട്ട വിഷ്ണുവിന്റെ സഹോദരൻ വിനോദ്. കുടുംബത്തെ സഹായിക്കാൻ പിരിച്ച 10 ലക്ഷത്തിൽ പകുതിയും തട്ടിപ്പ് നടത്തിയതിന് നടപടി നേരിട്ട നേതാവിന് പുതിയ പദവി നൽകിയത് മന്ത്രി വി ശിവൻകുട്ടി ഇടപെട്ടെന്നാണ് ആക്ഷേപം. 



  • Jan 28, 2026 11:40 IST

    അജിത് പവാറിന്‍റെ മരണത്തിൽ അനുശോചിച്ച് നിയമസഭ

    മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്‍റെ അപ്രതീക്ഷിത മരണത്തിൽ അനുശോചിച്ച് നിയസഭ. നിയമസഭ സമ്മേളനത്തിനിടെ വിമാന അപകടത്തിൽ അജിത് പവാര്‍ മരിച്ചെന്ന വാര്‍ത്തക്ക് പിന്നാലെ നിയമസഭ സമ്മേളനം നിര്‍ത്തിവെച്ച് അംഗങ്ങള്‍ മൗനം ആചരിച്ചു. 



  • Jan 28, 2026 10:54 IST

    പ്രതിപക്ഷ നേതാവിനെതിരെ അവകാശലംഘനത്തിന് നോട്ടീസ്

    വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയെ വ്യക്തി അധിക്ഷേപം നടത്തിയ പരാമർശത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ നിയമസഭയിൽ അവകാശ ലംഘനത്തിന് നോട്ടീസ്. മന്ത്രിയെ പൊതുമധ്യത്തിൽ അപമാനിച്ചതിൽ നടപടി വേണമെന്നാണ് ആവശ്യം. സിപിഎം എംഎൽഎ വി ജോയ് ആണ് പരാതി നൽകിയത്. 



Kerala News top news

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: