/indian-express-malayalam/media/media_files/2026/01/25/paloli-muhammed-kutty-2026-01-25-09-43-41.jpg)
പാലോളി മുഹമ്മദ് കുട്ടി
Keralamalayalam news Today Live Updates: പാലക്കാട്: ബാലനും സജി ചെറിയാനും പറഞ്ഞത് വസ്തുതയല്ലെന്നും ഇരുവരും പറഞ്ഞത് പൂർണമായും അംഗീകരിക്കാനാവില്ലെന്നും മുതിർന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി. മുസ്ലിം വിഭാഗത്തിന്റെ വോട്ട് കൊണ്ടു മാത്രമാണോ ലീഗ് ജയിക്കുന്നത്? ലീഗിനെതിരെ വെള്ളാപ്പള്ളി പറയുന്നത് അംഗീകരിക്കാനാവില്ല. ഒരു വിഭാഗം അങ്ങോട്ട് അടുക്കുമ്പോൾ മറു വിഭാഗം ഇങ്ങോട്ട് അടുക്കുന്നത് കാണാതെ പോകരുതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
- Jan 25, 2026 14:04 IST
വിളപ്പിൽശാല സർക്കാർ ആശുപത്രിക്കെതിരെ പരാതി
വിളപ്പിൽശാല സർക്കാർ ആശുപത്രിയിൽ മതിയായ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന പരാതിയിൽ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കൊല്ലംകോണം സ്വദേശി ബിസ്മിൻ ചികിത്സയ്ക്കായി കാത്തുനിൽക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
- Jan 25, 2026 13:42 IST
ലൈസന്‍സ് റദ്ദാക്കുമെന്ന നിയമത്തിൽ പ്രതികരണവുമായി ഗതാഗത മന്ത്രി
ഒരു വര്‍ഷത്തില്‍ തുടർച്ചയായി അഞ്ച് നിയമലംഘനങ്ങള്‍ നടത്തിയാല്‍ വാഹന ഉടമയുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കുമെന്ന കേന്ദ്ര നിയമ ഭേദഗതി വാർത്തകളിൽ പ്രതികരിച്ച് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ലെന്നും മോട്ടോർ വാഹന നിയമത്തിലെ കേന്ദ്ര ഭേദഗതികൾ കൂടിയാലോചനയ്ക്ക് ശേഷം മാത്രമേ സംസ്ഥാനത്ത് നടപ്പിലാക്കൂവെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
- Jan 25, 2026 12:57 IST
ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ തൂങ്ങി മരിച്ച നിലയില്‍
മലപ്പുറം ബിഎസ്എന്‍എല്ലിലെ ജീവന ക്കാരനെ കോട്ടക്കുന്നില്‍ സ്വകാര്യ കെട്ടിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചട്ടിപ്പറമ്പ് പാങ്ങ് വാഴേക്കോട് സ്വദേശി നടയത്ത് കുന്നേല്‍ വീട്ടില്‍ ഭാസ്‌കരന്‍ മകന്‍ എ ന്‍.ബി. സനിലാണ് (49) മരിച്ചത്.
- Jan 25, 2026 11:44 IST
8 മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ ആശുപത്രിയിലെത്തിച്ചു
എട്ട് മാസം പ്രായമുള്ള കുട്ടിയെ മരിച്ച നിലയിൽ ആശുപത്രിയിലെത്തിച്ചു. മലപ്പുറം മഞ്ചേരി പുല്ലാറ സ്വദേശി മുഹമ്മദിന്റെ മകൻ അഹമ്മദ് അലിഅസഫാണ് മരിച്ചത്. കുഞ്ഞ് അനങ്ങുന്നില്ല എന്ന കാരണത്താലാണ് സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചത്. പരിശോധനയിൽ ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ കുട്ടി മരിച്ചതായി സ്ഥീരീകരിച്ചു.
- Jan 25, 2026 11:18 IST
തീപ്പൊള്ളലേറ്റ് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു
തീപ്പൊള്ളലേറ്റ് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. പെരിഞ്ഞനം ഓണപ്പറമ്പ് കക്കരിപ്പാടത്തിന് തെക്കു ഭാഗം കോഴിപ്പറമ്പിൽ സുബീഷിന്‍റെ ഭാര്യ അർച്ചന (30)യാണ് മരിച്ചത്.
- Jan 25, 2026 10:49 IST
സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്ന്
സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണൻ നടത്തിയ വെളിപ്പെടുത്തലിന് ശേഷമുള്ള പാർട്ടിയുടെ ആദ്യ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്ന്. പരസ്യ പ്രസ്താവനയിലൂടെ പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്ന കുറ്റം ചൂണ്ടിക്കാട്ടി കുഞ്ഞികൃഷ്ണന് എതിരെ നടപടി ഉണ്ടായേക്കും.
- Jan 25, 2026 10:37 IST
രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു
രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള പൊലീസിന് മെഡലിന് മലയാളി അര്‍ഹനായി. ദില്ലി പൊലീസിലെ മലയാളി ഉദ്യോഗസ്ഥനായ എസ് ഐ ഷിബു ആർ എസിനാണ് ധീരതയ്ക്കുള്ള മെഡൽ. കോഴിക്കോട് സ്വദേശിയാണ് ആര്‍ ഷിബു.
- Jan 25, 2026 10:18 IST
രാഹുൽ ഗാന്ധി തരൂരുമായി സംസാരിച്ചേക്കും
മഹാപഞ്ചായത്തിലേറ്റ അവഗണനയിൽ കടുത്ത അതൃപ്തിയിലുള്ള ശശി തരൂരിനെ അനുനയിപ്പിക്കാൻ കോൺഗ്രസ്. രാഹുൽഗാന്ധി തന്നെ തരൂരുമായി സംസാരിച്ചേക്കും. തരൂരിനെ പിണക്കി നിർത്തുന്നത് ശരിയല്ലെന്ന സന്ദേശം നേതാക്കൾ രാഹുലിന് നൽകിയെന്നാണ് സൂചന.
- Jan 25, 2026 09:55 IST
സഹപ്രവർത്തകർക്കൊപ്പം വിനോദയാത്ര പോയ ബാങ്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം
സഹപ്രവര്‍ത്തകരോടൊപ്പം വിനോദയാത്രയ്ക്കിടെ കാളിയാര്‍ നദിയില്‍ കാല്‍ വഴുതി വെള്ളത്തില്‍ വീണ യുവതി മരിച്ചു. മാള അഷ്ടമിച്ചിറ സ്വദേശിയായ ചെറാല വീട്ടില്‍ മുരളിയുടെയും രാജിയുടെയും മകളായ ശ്രദ്ധയാണ് മരിച്ചത്.
- Jan 25, 2026 09:44 IST
തിരുവല്ലയിൽ നവജാത ശിശുവിനെ തട്ടുകടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി
തിരുവല്ല കുറ്റൂരിൽ നവജാതശിശുവിനെ തട്ടുകടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കുറ്റൂർ - മനക്കച്ചിറ റോഡിൽ റെയിൽവേ അടിപ്പാതയ്ക്ക് സമീപത്തുള്ള തട്ടുകടയിൽ ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us