scorecardresearch

Kerala News Highlights: ബലാത്സം​ഗ കേസ്: രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയുമായി വിധി നാളെ

Kerala News Highlights: തിരുവല്ല മജിസ്ട്രേറ്റ് കോടതി കഴിഞ്ഞദിവസം ജാമ്യാപേക്ഷ തള്ളിയിരുന്നു

Kerala News Highlights: തിരുവല്ല മജിസ്ട്രേറ്റ് കോടതി കഴിഞ്ഞദിവസം ജാമ്യാപേക്ഷ തള്ളിയിരുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Rahul Mamkootathil 07

Kerala Malayalam News Today Highlights: രാഹുൽ മാങ്കൂട്ടത്തിൽ

Keralamalayalam news Highlights: പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ജാമ്യാപേക്ഷയുമായി പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചു. ജാമ്യാപേക്ഷയിൽ വിധി നാളെ പറയും. തിരുവല്ല മജിസ്ട്രേറ്റ് കോടതി കഴിഞ്ഞദിവസം ജാമ്യാപേക്ഷ തള്ളിയിരുന്നു. പ്രഥമദൃഷ്ട്യാ ബലാത്സംഗം നിലനിൽക്കും എന്നത് അടക്കം കോടതി പരാമർശിച്ചിരുന്നു. പത്തനംതിട്ട സ്വദേശിയായ യുവതിയാണ് രാഹുലിനെതിരെ പരാതി നൽകിയത്. ബലാത്സംഗം, ഗര്‍ഭച്ഛിദ്രം, സാമ്പത്തിക ചൂഷണം എന്നിവയുള്‍പ്പെടെ ഗുരുതര പരാതികളാണ് രാഹുലിനെതിരെ പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്. 

Advertisment
  • Jan 19, 2026 20:45 IST

    ശബരിമല സ്വര്‍ണക്കവര്‍ച്ച; നഷ്ടപ്പെട്ട സ്വർണത്തിൻ്റെ വ്യാപ്തി വിലയിരുത്താൻ എസ്ഐടിക്ക് നിർദ്ദേശം

    ശബരിമല സ്വര്‍ണക്കവര്‍ച്ചയിൽ നഷ്ടപ്പെട്ട സ്വർണത്തിൻ്റെ വ്യാപ്തി വിലയിരുത്താൻ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) ഹൈക്കോടതിയുടെ നിർദ്ദേശം. ഐഎസ്ആർഒയുടെ പശോധന റിപ്പോർട്ട് വിലയിരുത്തിയ ശേഷമാണ് കോടതിയുടെ നിർദേശം. റിപ്പോർട്ട് സങ്കീർണമാണെന്ന് ദേവസ്വം ബെഞ്ച് വിലയിരുത്തി. സ്വർണം പൊതിഞ്ഞ പാളികൾ മാറ്റി പുതിയവ സ്ഥാപിച്ചോ എന്നതിൽ വ്യക്തത വരുത്തണമെന്നും ഇതിനായി ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞരുടേയും സാങ്കേതിക വിദഗ്ധരുടേയും മൊഴി ഉടൻ എടുക്കാൻ കോടതി എസ്ഐടിക്ക് ഇടക്കാല ഉത്തരവിൽ നിർദേശം നൽകി. അന്വേഷണ സംഘം നാളെ ശബരിമല സന്ദർശിക്കും. ശ്രീ കോവിലെ രണ്ടു വാതിലുകളിലെ സാമ്പിളും സംഘം ശേഖരിക്കും.



  • Jan 19, 2026 19:18 IST

    യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്

    ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സാമൂഹികമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചതിനുപിന്നാലെ കോഴിക്കോട് യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. മെഡിക്കൽ കോളേജ് പൊലീസ് യുവാവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു.



  • Jan 19, 2026 18:28 IST

    കാബൂളിൽ സ്ഫോടനം; നിരവധി പേർ കൊല്ലപ്പെട്ടതായി താലിബാൻ ആഭ്യന്തര മന്ത്രാലയം

    അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലുണ്ടായ സ്ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി താലിബാൻ ആഭ്യന്തര മന്ത്രാലയം. തിങ്കളാഴ്ചയുണ്ടായ സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കാബൂളിലെ ഏറ്റവും സുരക്ഷിത മേഖലകളിലൊന്നായ ഷഹർ-ഇ-നൗ പ്രദേശത്താണ് സ്ഫോടനമുണ്ടായത്.



  • Jan 19, 2026 17:16 IST

    കർഷകരുടെമേൽ അനധികൃതമായി ഉൽപ്പന്നങ്ങൾ അടിച്ചേൽപ്പിക്കുന്നത് നിയമലംഘനം

    സബ്സിഡി വളങ്ങളോടൊപ്പം മറ്റ് ഉത്പന്നങ്ങൾ കൂടി അനധികൃതമായി കർഷകരുടെ മേൽ അടിച്ചേൽപ്പിക്കുന്ന പ്രവണത നിയമങ്ങളുടെ ലംഘനമാണെന്നും ഇത്തരം നിയമലംഘനങ്ങൾ ബോധ്യപ്പെട്ടാൽ ബന്ധപ്പെട്ടവരുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് അറിയിച്ചു.

    യൂറിയ,ഡി എ പി,സബ്സിഡി വളങ്ങളോടൊപ്പം സബ്സിഡി ഇനത്തിൽ പെടാത്ത നാനോ വളങ്ങൾ,മറ്റു വളങ്ങൾ,കീടനാശിനികൾ എന്നിവ കർഷകർക്ക് വളം വിതരണ കമ്പനികൾ,വളം മൊത്ത വിൽപനക്കാർ,വളം ചില്ലറ വിൽപ്പനക്കാർ എന്നിവർ നിർബന്ധിതമായി വിൽക്കുന്നത് വകുപ്പിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. വളങ്ങൾ 1955 ലെ ആവശ്യവസ്തു നിയമം,1985ലെ ഫെർട്ടിലൈസർ കൺട്രോൾ ഓർഡർ എന്നിവയിൽ ഉൾപെട്ടിട്ടുള്ളതാണ്. ഇത്തരം പ്രവണതകൾ കർഷകരുടെ സാമ്പത്തിക ഭാരം വർധിപ്പിക്കുകയും സർക്കാരിന്റെ വളം സബ്‌സിഡി നയങ്ങളുടെ ഉദ്ദേശങ്ങളെ ദുർബലപ്പെടുത്തുകയും ചെയ്യും. കർഷകർ സബ്സിഡി വളങ്ങളോടൊപ്പം നിർബന്ധമായി  അടിച്ചേൽപ്പിക്കപ്പെടുന്ന മറ്റു അനാവശ്യ ഉൽപ്പന്നങ്ങൾ വാങ്ങേണ്ടതില്ല. ഈ പ്രവണത ശ്രദ്ധയിപ്പെടുന്നപക്ഷം കർഷകർക്ക് താഴെ നൽകിയിട്ടുള്ള നമ്പറിൽ ബന്ധപെട്ട് പരാതി സമർപ്പിക്കാം. പരാതികൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 0471 2304481



  • Jan 19, 2026 16:48 IST

    കിഷ്ത്വാറിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു

    ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ ഞായറാഴ്ച രാത്രി ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു. കിഷ്ത്വാറിലെ വനമേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെയാണ് വെടിവെപ്പുണ്ടായത്. സ്പെഷ്യൽ ഫോഴ്‌സ് ഹവിൽദാർ ഗജേന്ദ്ര സിങാണ് കൊല്ലപ്പെട്ടത്.



  • Jan 19, 2026 16:07 IST

    മന്ത്രി സജി ചെറിയാനെതിരെ വിമർശനവുമായി സമസ്ത

    മന്ത്രി സജി ചെറിയാനെതിരെ വിമർശനവുമായി സമസ്ത. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മത ധ്രുവീകരണത്തിന് ആസൂത്രിതമായ ശ്രമനടക്കുന്നെന്നും അതിന് തുടക്കമിട്ടത് വെള്ളാപ്പള്ളി നടശനാണ്, അത് ബാലനിലൂടെ സജി ചെറിയാനിൽ എത്തിയെന്നുമണ് സമസ്ത നേതാവ് സത്താർ പന്തല്ലൂർ പറഞ്ഞു. 



  • Jan 19, 2026 14:36 IST

    ശബരിമല വിമാനത്താവള നിർമാണത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്തതിൽ സർക്കാരിന് തിരിച്ചടി

    ശബരിമല വിമാനത്താവള നിർമാണത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്തതിൽ സർക്കാരിന് തിരിച്ചടി. എസ്‌റ്റേറ്റിൽ സക്കാരിന്
    ഉടമസ്ഥാവകാശമില്ലെന്ന് പാലാ സബ് കോടതി വിധിച്ചു. 2263 ഏക്കര്‍ ഭൂമിയില്‍ അവകാശമുണ്ടെന്ന സാര്‍ക്കാര്‍ വാദം കോടതി തള്ളി. ഭൂമിയുടെ ഉടമസ്ഥവകാശം അയന ചാരിറ്റബിള്‍ ട്രസ്റ്റിനാണെന്നും കോടതി
    വ്യക്തമാക്കി. അയന ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജി അനുവദിച്ചാണ് ഉത്തരവ്. ഹാരിസൺ എസ്റ്റേറ്റാണ് അയന ചാരിറ്റബിൾ ട്രസ്റ്റ് വാങ്ങിയത്.
    ഹാരിസൺ എസ്റ്റേറ്റ് സർക്കാരിൻ്റേത് ആണെന്നായിരുന്നു സർക്കാർ വാദം.



  • Jan 19, 2026 13:33 IST

    ചെറുവള്ളി എസ്റ്റേറ്റ്: പാലാ കോടതി വിധി തിരിച്ചടിയല്ലെന്ന് മന്ത്രി കെ രാജൻ

    ചെറുവള്ളി എസ്റ്റേറ്റുമായി ബന്ധപ്പെട്ട് പാലാ കോടതിയുടെ വിധി സംസ്ഥാന സർക്കാരിന് തിരിച്ചടിയല്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ. നടപടിക്രമങ്ങളിലെ വീഴ്ചയാണ് ഇപ്പോൾ ഉന്നയിക്കപ്പെട്ടതെന്നും ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചല്ല വിധിയെന്നും അദ്ദേഹം പറഞ്ഞു.



  • Jan 19, 2026 13:04 IST

    ശബരിമല സ്വർണക്കൊള്ള കേസ്: എൻ വാസുവിനെ വീണ്ടും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

    ശബരിമല സ്വർണക്കൊള്ളയിൽ പ്രതിയായ മുൻ ദേവസ്വം പ്രസിഡന്റ് എൻ വാസുവിനെ വീണ്ടും റിമാൻഡ് ചെയ്തു. കൊല്ലം വിജിലൻസ് 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ഇന്ന് എൻ വാസുവിനെ വിജിലൻസ് കോടതി മുൻപാകെ ​ഹാജരാക്കിയത്. ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. 



  • Jan 19, 2026 12:20 IST

    സ്വർണവില സർവ്വകാല റെക്കോർഡിൽ

    സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവ്വകാല റെക്കോർഡിൽ. പവന് ഇന്ന് മാത്രം 1,400 രൂപ കൂടി. ഇതോടെ ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് സ്വർണം. 



  • Jan 19, 2026 11:56 IST

    മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല

    മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല. വരാന്‍ പോകുന്ന നിയമസഭാ തെരെഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി വോട്ടുനേടാനാണ് സിപിഎം ശ്രമിക്കുന്നത്. മുഖ്യമന്ത്രിയെ പിന്തുടർന്നാണ് മന്ത്രി സജി ചെറിയാന്റെ പ്രസംഗം ഉണ്ടായത്. മന്ത്രി സജി ചെറിയാന്‍ നടത്തിയ പ്രസ്താവന അതീവ ഗുരുതരവും ആപല്‍ക്കരവുമാണെന്ന് അദ്ദേഹം പറഞ്ഞു.



  • Jan 19, 2026 11:42 IST

    ഒറ്റപ്പാലത്ത് ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി, യുവാവ് കസ്റ്റഡിയിൽ

    പാലക്കാട് ഒറ്റപ്പാലം തോട്ടക്കരയിൽ ദമ്പതികളെ വെട്ടിക്കൊന്നു. നാലകത്ത് നസീർ(63),ഭാര്യ സുഹറ(60) എന്നിവരാണ് മരിച്ചത്. അർധരാത്രി 12ഓടെയാണ് ദാരുണമായ സംഭവം. വളർത്തു മകളുടെ നാലുവയസായ മകനെ ഗുരുതര പരിക്കേറ്റ നിലയിലും കണ്ടെത്തി. സംഭവത്തിൽ ബന്ധുവായ യുവാവിനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.



  • Jan 19, 2026 11:21 IST

    അൻവറിന് ബേപ്പൂരിൽ വിജയം ഉറപ്പെന്ന് മുസ്ലിം ലീ​ഗ്

    മുൻ എംഎൽഎ പി വി അൻവറിനെ ബേപ്പൂരിലേക്ക് സ്വാ​ഗതം ചെയ്ത് മുസ്ലിം ലീ​ഗ്. അൻവറിന് ബേപ്പൂരിൽ വിജയം ഉറപ്പാണെന്നും യുഡിഎഫ് പ്രവർത്തനം തുടങ്ങിക്കഴിഞ്ഞെന്നും മുസ്ലിം ലീഗ് നേതാവ് എം സി മായീൻ ഹാജി ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. 



  • Jan 19, 2026 10:59 IST

    ശബരിമല സ്വര്‍ണക്കൊള്ള; നിര്‍ണായക റിപ്പോര്‍ട്ട് കോടതിയിൽ സമര്‍പ്പിച്ച് എസ്ഐടി

    ശബരിമല സ്വര്‍ണക്കൊള്ള കേസിൽ നിര്‍ണായക അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് എസ്ഐടി ഹൈക്കോടതിയിൽ സമര്‍പ്പിച്ചു. സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നതിന് മുന്നോടിയായാണ് റിപ്പോര്‍ട്ട് കൈമാറിയത്.



  • Jan 19, 2026 10:59 IST

    ലോട്ടറി ക്ഷേമനിധി തട്ടിപ്പ്: ഒന്നാം പ്രതി സംഗീതും സുഹൃത്തും വാങ്ങിക്കൂട്ടിയത് കോടികളുടെ സ്വത്ത്

    ലോട്ടറി ക്ഷേമനിധി തട്ടിപ്പിൽ ഒന്നാം പ്രതി സം​ഗീതിന്റെ സഹോദരൻ സമ്പത്ത് മൂന്നാം പ്രതി. ഒന്നാം പ്രതി ക്ലർക്ക് സംഗീതും ഇടനിലക്കാരൻ അനിൽകുമാറും ചേർന്ന് കോടികളുടെ സ്വത്ത് വാങ്ങികൂട്ടിയതായാണ് കണ്ടെത്തൽ. 



  • Jan 19, 2026 10:58 IST

    കരൂർ ദുരന്തം; വിജയ് ഇന്ന് സിബിഐക്ക് മുന്നിൽ വീണ്ടും ഹാജരാകും

    വിജയ് ഇന്ന് സിബിഐക്ക് മുന്നിൽ വീണ്ടും ഹാജരാകും, വേദിയിലെത്താൻ വൈകിയതിലടക്കം വ്യക്തത വരുത്താനൊരുങ്ങി അന്വേഷണ സം​ഘം



  • Jan 19, 2026 10:33 IST

    ശബരിമല സ്വർണക്കൊള്ള: അന്വേഷണ പുരോ​ഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും

    ശബരിമല സ്വർണ്ണകൊള്ളയിൽ നിർണായക അന്വേഷണ പുരോഗതി റിപ്പോർട്ട് പ്രത്യേകസംഘം ഇന്ന് ഹൈക്കോടതിക്ക് കൈമാറും. ദ്വാര പാലക ശിൽപ്പങ്ങൾ അടക്കമുള്ള സ്വർണ്ണപ്പാളികളുടെ ശാസ്ത്രീയ പരിശോധന ഫലം റിപ്പോർട്ടിനൊപ്പം ഹാജരാക്കും.



top news Kerala News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: