scorecardresearch

Kerala News Highlights: ശബരിമല സ്വർണക്കൊള്ള: ശാസ്ത്രീയ പരിശോധന ഫലം അന്വേഷണ സംഘത്തിന് കൈമാറി

Kerala News Live Updates, Breaking Malayalam News: വിഎസ്എസ്‍സിയിൽ നിന്നും ലഭിച്ച ശാസ്ത്രീയ പരിശോധനാഫലം സീൽ വെച്ച കവറിൽ ഇന്നലെ കൊല്ലം വിജിലൻസ് കോടതിയിൽ നൽകിയിരുന്നു

Kerala News Live Updates, Breaking Malayalam News: വിഎസ്എസ്‍സിയിൽ നിന്നും ലഭിച്ച ശാസ്ത്രീയ പരിശോധനാഫലം സീൽ വെച്ച കവറിൽ ഇന്നലെ കൊല്ലം വിജിലൻസ് കോടതിയിൽ നൽകിയിരുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Sabarimala Gold Theft

Kerala Malayalam News Today Highlights Live Updates

Keralamalayalam news Today Live Updates: കൊല്ലം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് വിഎസ്എസ്‌‍സി നടത്തിയ ശാസ്ത്രീയ പരിശോധന ഫലം അന്വേഷണ സംഘത്തിന് കൈമാറി. വിഎസ്എസ്‍സിയിൽ നിന്നും ലഭിച്ച ശാസ്ത്രീയ പരിശോധനാഫലം സീൽ വെച്ച കവറിൽ ഇന്നലെ കൊല്ലം വിജിലൻസ് കോടതിയിൽ നൽകിയിരുന്നു. ഈ റിപ്പോർട്ടാണ് ഇന്ന് കോടതി എസ്ഐടിക്ക് കൈമാറിയത്. ഹൈക്കോടതിയിൽ കൊടുക്കുന്ന അന്വേഷണ പുരോഗതി റിപ്പോ‍ർട്ടിൽ ഈ ശാസ്ത്രീയ അന്വേഷണഫല റിപ്പോർട്ടും ഉൾപ്പെടുത്തും.

Advertisment
  • Jan 17, 2026 15:05 IST

    മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ കണ്ട് കോണ്‍ഗ്രസ് നേതാക്കള്‍

    ക്ലറിക്കൽ പിഴവുകളുടെ പേരിൽ വോട്ടര്‍മാരെ ഹിയിറിങ്ങിന് വിളിക്കുന്നത് ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ്. പാര്‍ട്ടി നേതാക്കള്‍ മുഖ്യ തെര‍ഞ്ഞെടുപ്പ് ഓഫീസറെ കണ്ടാണ് ഈ ആവശ്യം ഉന്നയിച്ചത്. 



  • Jan 17, 2026 14:30 IST

    യുഡിഎഫിലേക്ക് കേരള കോൺഗ്രസ് മാണി വിഭാഗം വരുമെന്ന് ഞങ്ങൾ ആരും പറഞ്ഞിട്ടില്ല: വി.ഡി. സതീശൻ

    കേരള കോൺഗ്രസിന്റെ യുഡിഎഫ് പ്രവേശനത്തിൽ മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യുഡിഎഫിലേക്ക് കേരള കോൺഗ്രസ് മാണി വിഭാഗം വരുമെന്ന് ഞങ്ങൾ ആരും പറഞ്ഞിട്ടില്ല. അതിൽ ഇനി ചർച്ച ചെയ്യേണ്ട കാര്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.



  • Jan 17, 2026 13:59 IST

    വാജി വാഹനം കൈമാറിയതിൽ പങ്കില്ല: വെളിപ്പെടുത്തലുമായി ദേവസ്വം ബോർഡ് മുൻ അം​ഗം കെ രാഘവൻ

    തൻ്റെ അറിവോടെ അല്ല വാജി വാഹനം കൈമാറിയതെന്ന് ദേവസ്വം ബോർഡ് മുൻ അംഗം കെ. രാഘവൻ. വാജി വാഹനം കൈമാറുന്നതുമായി ബന്ധപ്പെട്ട് ഒരു കാര്യവും താൻ പങ്കെടുത്ത ബോർഡ് യോഗങ്ങളിൽ വന്നിട്ടില്ലെന്നും ഉത്തരവാദിത്തം പ്രയാർ ഗോപാലകൃഷ്ണനും അജയ് തറയിലിനും ആണെന്നും കെ രാഘവൻ പറഞ്ഞു.



  • Jan 17, 2026 13:23 IST

    ആദിവാസി വയോധികയ്ക്ക് തൊഴിൽ നിഷേധിച്ചതായി പരാതി

    കണ്ണൂർ പേരാവൂരിൽ സിപിഎം സമരത്തിൽ പങ്കെടുക്കാത്ത ആദിവാസി സ്ത്രീക്ക് തൊഴിൽ നിഷേധിച്ചതായി പരാതി. തൊഴിലുറപ്പ് ജോലിക്കെത്തിയ മുരിങ്ങോടി പാറങ്ങോട്ട് ഉന്നതിയിലെ ലക്ഷ്മിയെയാണ് തിരിച്ച് അയച്ചത്.



  • Jan 17, 2026 12:37 IST

    സ്വർണവില സർവ്വകാല റെക്കോർഡിലേക്ക്

    സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. ഇന്ന് ഗ്രാമിന് 280 രൂപ വർദ്ധിച്ച് സ്വർണവില 1,05,440 രൂപയായി. 



  • Jan 17, 2026 12:09 IST

    തൊണ്ടിമുതൽ കേസ്: വിധിക്കെതിരെ ആൻ്റണി രാജു നൽകിയ അപ്പീൽ പരിഗണിക്കുന്നത് മാറ്റി

    തൊണ്ടിമുതൽ തിരിമറി കേസിൽ കുറ്റക്കാരനാണെന്ന വിധിക്കെതിരായ ആൻ്റണി രാജു നൽകിയ അപ്പീൽ പരിഗണിക്കുന്നത് മാറ്റി. 24ലേക്കാണ് മാറ്റിയത്. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി അവധി ആയതിനാൽ ഒന്നാം അഡീഷനൽ ജില്ലാ കോടതിയാണ് ഹർജി പരിഗണിച്ചത്. 



  • Jan 17, 2026 11:55 IST

    നിയമസഭാ തിരഞ്ഞെടുപ്പ്; സ്ഥാനാർഥി നിർണയത്തിൽ മുസ്ലിം ലീഗിന് മുന്നിൽ നിർദേശങ്ങൾ വെച്ച് യൂത്ത് ലീഗ്

    നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തിൽ മുസ്ലിം ലീഗിന് മുന്നിൽ നിർദേശങ്ങൾ വെച്ച് യൂത്ത് ലീഗ്. മൂന്ന് ടേം വ്യവസ്ഥയും പ്രവർത്തന മികവും മാനദണ്ഡം ആക്കണമെന്നും നേതൃമുഖങ്ങൾക്ക് അല്ലാതെ ടേം വ്യവസ്ഥയിൽ ഇളവ് അനുവദിക്കരുതെന്നും നിർദ്ദേശത്തിൽ പറയുന്നു. 



  • Jan 17, 2026 11:39 IST

    ചൂരൽമല ദുരിതബാധിതർക്കുള്ള ധനഹായധനം നിർത്തി സർക്കാർ

    വയനാട് ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർ ദുരിതത്തിൽ. ദുരിത ബാധിതർക്ക് സർക്കാർ നൽകി വന്നിരുന്ന 9000 രൂപ സഹായ ധനം അവസാനിപ്പിച്ചു.



  • Jan 17, 2026 11:19 IST

    ബേപ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയാകാൻ പിവി അൻവർ

    ബേപ്പൂർ ഉറപ്പിച്ച് മുൻ എംഎൽഎ പിവി അൻവർ. ബേപ്പൂർ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയാകും. പി വി അൻവർ മണ്ഡലത്തിൽ സജീവമാകുകയും യുഡിഎഫ് നേതാക്കളെ നേരിട്ട് കാണുകയും ചെയ്തു. 



  • Jan 17, 2026 10:57 IST

    പമ്പയിലെ ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഗുരുതര അനാസ്ഥയെന്ന് പരാതി

    പമ്പയിലെ ആശുപത്രിയിൽ തീർത്ഥാടകർക്ക് ലഭിക്കുന്ന ചികിത്സയ്ക്കിടെ ഗുരുതര അനാസ്ഥയെന്ന് പരാതി. കാലിലെ മുറിവ് കെട്ടിയത് സർജിക്കൽ ബ്ലേഡ് അകത്ത് വച്ചാണെന്ന് ശബരിമല തീർത്ഥാടകയായ പ്രീത പറയുന്നു. 



  • Jan 17, 2026 10:42 IST

    കല്ലമ്പലം നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞു

    കല്ലമ്പലം നാവായിക്കുളം യെദുക്കാട് ടൂറിസ്റ്റ് ബസ് മറിഞ്ഞു 17വിദ്യാർത്ഥികൾക്ക് പരുക്ക്. ഇതിൽ രണ്ടാളുടെ പരുക്ക് ഗുരുതരമാണ്.



top news Kerala News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: