/indian-express-malayalam/media/media_files/jZa1J8Kaf5SqNZPmJmDz.jpg)
Kerala Malayalam News Today Highlights
Keralamalayalam news Today Highlights: പത്തനംതിട്ട: ശബരിമലയില്‍ ഇന്ന് മകരവിളക്ക് മഹോത്സവം. ഇന്ന് ഉച്ചയ്ക്ക് 2.50 നാണ് മകര സംക്രമ പൂജകൾക്ക് തുടക്കമാവുക. സന്നിധാനത്ത് തീർത്ഥാടക നിയന്ത്രണമുണ്ട്. വെർച്വൽ ക്യൂ വഴി 30000 പേർക്കും സ്പോട്ട് ബുക്കിങ് വഴി 5000 പേർക്കുമാണ് സന്നിധാനത്തേക്ക് പ്രവേശനം. രാവിലെ 11 മുതൽ പമ്പയിൽ നിന്ന് തീർത്ഥാടകരെ കയറ്റിവിടില്ല. ഒന്നരലക്ഷത്തോളം പേരെങ്കിലും മകരവിളക്ക് ദർശനത്തിനെത്തുമെന്നാണ് കണക്ക്.
ശബരിമല മകരവിളക്ക് മഹോത്സവം നടക്കുന്ന പത്തനംതിട്ട ജില്ലയിൽ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾ, സർവകലാശാലാ പരീക്ഷകൾ എന്നിവയ്ക്ക് മാറ്റമുണ്ടായിരിക്കില്ല. വ്യാഴാഴ്ചയും ജില്ലയിൽ തൈപ്പൊങ്കൽ പ്രമാണിച്ച് അവധിയാണ്.
- Jan 14, 2026 19:15 IST
തിരഞ്ഞെടുപ്പ് പ്രചാരണം; പ്രധാനമന്ത്രി നരേന്ദ്രമോദി 23 ന് തമിഴ്നാട്ടിലെത്തും
ബിജെപിയുടെ നിയമസഭാ പ്രചാരണത്തിനു തുടക്കമിടാൻ പ്രധാനമന്ത്രി നരേന്ദ്രമോദി 23 ന് തമിഴ്നാട്ടിലെത്തും. മധുരയിൽ യോഗം നടത്താൻ ആദ്യം തീരുമാനിച്ചിരുന്നെങ്കിലും ചെന്നൈയിലേക്ക് ഇതു മാറ്റാനുള്ള ശ്രമത്തിലാണു ബിജെപി.
- Jan 14, 2026 17:23 IST
ഇറാനിലെ ഇന്ത്യക്കാർ അടിയന്തരമായി രാജ്യം വിടണം; നിർദ്ദേശവുമായി എംബസി
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം മുറുകുന്ന സാഹചര്യത്തിൽ, ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരോട് അടിയന്തരമായി രാജ്യം വിടാൻ നിർദ്ദേശിച്ച് ഇന്ത്യൻ എംബസി. കൊമേഴ്‌സ്യൽ വിമാനങ്ങൾ ഉൾപ്പെടെ ലഭ്യമായ ഗതാഗത മാർഗങ്ങളിലൂടെ ഉടൻ മടങ്ങാനാണ് ബുധനാഴ്ച പുറപ്പെടുവിച്ച നിർദ്ദേശത്തിൽ എംബസി ആവശ്യപ്പെട്ടിരിക്കുന്നത്.
- Jan 14, 2026 16:44 IST
14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 43കാരന് ജീവപര്യന്തം
പാലക്കാട് ചെർപ്പുളശ്ശേരിയിൽ 14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 43കാരന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് പട്ടാമ്പി പോക്സോ കോടതി. കർണാടക സ്വദേശി മനു മാലിക്ക് എന്ന മനോജിനെയാണ് കോടതി ശിക്ഷിച്ചത്. 60000 രൂപ പിഴയും വിധിച്ചു. 2023 ലായിരുന്നു കേസിന് ആസ്പദമായ സംഭവം
- Jan 14, 2026 15:19 IST
മുന്‍ മന്ത്രി കെ.എം മാണിക്ക് സ്മാരകം: 25 സെന്റ് അനുവദിച്ച് മന്ത്രിസഭാ യോഗം
മുന്‍ മന്ത്രി കെ.എം. മാണിയുടെ സ്മരണ നിലനിര്‍ത്തുന്നതിനായുള്ള കെഎം മാണി ഫൗണ്ടേഷന് നഗരത്തില്‍ സ്ഥലം അനുവദിച്ചു മന്ത്രിസഭാ യോഗം. തിരുവനന്തപുരം വെള്ളയമ്പലത്തുള്ള വാട്ടര്‍ അതോറിറ്റിയുടെ കൈവശമുള്ള 25 സെന്റ് ഭൂമിയാണ് ഫൗണ്ടേഷന് 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കി തീരുമാനമെടുത്തത്.
- Jan 14, 2026 14:01 IST
ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ തള്ളി കൊല്ലം വിജിലൻസ് കോടതി
ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ തള്ളി കൊല്ലം വിജിലൻസ് കോടതി. കട്ടിളപ്പാളി കേസിലെയും ദ്വാരപാലക കേസിലെയും ജാമ്യാപേക്ഷകളിലായിരുന്നു വിധി.
- Jan 14, 2026 13:28 IST
സ്വർണവില ഇന്നും സർവ്വകാല റെക്കോർഡിൽ
സംസഥാനത്ത് ഇന്നും സ്വർണവില സർവ്വകാല റെക്കോർഡിൽ. ഇന്ന് ഗ്രാമിന് 800 രൂപ വർദ്ധിച്ച് സ്വർണവില 1,05,320 രൂപയായി.
- Jan 14, 2026 12:29 IST
സംസ്ഥാന ബജറ്റ് ജനുവരി 29ന്
പതിനഞ്ചാം നിയമസഭയുടെ അവസാന സമ്മേളനം ജനുവരി 20ന് തുടങ്ങുമെന്ന് സ്പീക്കര്‍ എഎൻ ഷംസീര്‍ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. ഗവര്‍ണറുടെ നയപ്രഖ്യാപനം 20ന് നടക്കും. സംസ്ഥാന ബജറ്റ് ജനുവരി 29ന് അവതരിപ്പിക്കുമെന്നും സ്പീക്കര്‍ എഎൻ ഷംസീര്‍ പറഞ്ഞു.
- Jan 14, 2026 12:02 IST
ബലാത്സംഗ കേസ്; വിദേശത്തുള്ള യുവതിയുടെ രഹസ്യ മൊഴിയെടുക്കാൻ നടപടി
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റിലേക്ക് നയിച്ച മൂന്നാം പീഡന പരാതി നൽകിയ വിദേശത്തുള്ള യുവതിയുടെ രഹസ്യ മൊഴിയെടുക്കാൻ അന്വേഷണ സംഘം. യുവതി കഴിയുന്ന വിദേശരാജ്യത്തെ ഇന്ത്യൻ എംബസി വഴി വീഡിയോ കോണ്‍ഫറന്‍സിലൂടെ രഹസ്യ മൊഴിയെടുക്കാനാണ് എസ്ഐടി നടപടി.
- Jan 14, 2026 11:41 IST
ശബരിമല മകരവിളക്ക്: മടക്കയാത്രക്ക് പമ്പയിൽ നിന്നും 1,000 കെഎസ്ആർടിസി ബസുകൾ
മകരവിളക്ക് ദർശനം കഴിഞ്ഞ് മടക്ക യാത്രക്ക് ഭക്തർക്കായി പമ്പയിൽ 1000 ബസുകൾ ക്രമീകരിക്കുമെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ്കുമാർ അറിയിച്ചു. മകരവിളക്ക് തീർഥാടനത്തിനായി എത്തുന്ന അയ്യപ്പഭക്തർക്ക് അതിവിപുലമായ മുന്നൊരുക്കങ്ങളാണ് കെഎസ്ആർടിസി നടത്തിയിട്ടുള്ളത്.
- Jan 14, 2026 10:51 IST
ശബരിമല സ്വര്‍ണക്കൊള്ള: കൊടിമരം മാറ്റിസ്ഥാപിച്ചതും എസ്ഐടി അന്വേഷണ പരിധിയില്‍
ശബരിമല സ്വര്‍ണക്കൊള്ളയുടെ അന്വേഷണ പരിധിയില്‍ കൊടിമരം മാറ്റിസ്ഥാപിച്ചതും. ശബരിമലയില്‍ 2017ലാണ് കൊടിമരം മാറ്റിസ്ഥാപിച്ചത്. കൊടിമര നിർമ്മാണവും ഇനി എസ്ഐടി അന്വേഷിക്കും. പ്രയാർ ഗോപാലകൃഷ്‌ണൻ പ്രസിഡൻ്റായിരുന്നപ്പോഴാണ് കൊടിമരം മാറ്റിയത്.
- Jan 14, 2026 10:33 IST
ലൈംഗിക പീഡന പരാതി: രാഹുൽ മാങ്കൂട്ടത്തലിനെ ഹോട്ടലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി
ലൈംഗിക പീഡന പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തലിനെ തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി അന്വേഷണ സംഘം. ഹോട്ടലിലെ നാലാം നിലയിലെ മുറി രാഹുൽ തിരിച്ചറിഞ്ഞെന്നും, മുറിയിലെത്തിയത് സമ്മതിച്ചെന്നുമാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us