/indian-express-malayalam/media/media_files/2025/12/13/local-self-election-udf-2025-12-13-13-15-02.jpg)
Kerala News Highlights
Kerala News Highlights: സ്ഥാനാർത്ഥിയുടെ മരണത്തെതുടർന്ന് മാറ്റിവെച്ച തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിൽ യുഡിഎഫിന് ജയം. 83 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് യുഡിഎഫിൻറെ കെഎച്ച് സുധീർഖാൻറെ വിജയം. വിഴിഞ്ഞം വാർഡിലെ വിജയം ഉറപ്പാക്കി സ്വന്തം നിലയിൽ കോർപ്പറേഷനിൽ കേവല ഭൂരിപക്ഷം തികക്കാമെന്ന ബിജെപിയുടെ പ്രതീക്ഷകൾക്കാണ് തിരിച്ചടിയേറ്റത്. ഒപ്പം സീറ്റ് നിലനിർത്താൻ ഉറച്ച് മത്സരത്തിനിറങ്ങിയ എൽഡിഎഫിനും പരാജയം കനത്ത തിരിച്ചടിയായി. ഏറെ ക്കാലത്തിനുശേഷമാണ് വിഴിഞ്ഞം വാർഡ് യുഡിഎഫ് തിരിച്ചുപിടിക്കുന്നത്. ഇതോടെ തിരുവനന്തപുരം കോർപ്പറേഷനിൽ യുഡിഎഫിൻറെ കക്ഷി നില 20 ആയി ഉയർന്നു.
മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം വാർഡും യൂഡിഎഫ് നിലനിർത്തി. എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂര്‍ വാർഡിൽ എൽഡിഎഫ് വിജയിച്ചു
മൂന്ന് തദ്ദേശ വാർഡുകളിലെ വോട്ടെണ്ണൽ ഇന്ന്
സംസ്ഥാനത്ത് ഇന്നലെ വോട്ടെടുപ്പ് നടന്ന മൂന്ന് തദ്ദേശ വാർഡുകളിലെ വോട്ടെണ്ണൽ ഇന്ന് നടക്കും. രാവിലെ 10 മണിയോടെ ഫലം അറിയാനാകും. സ്ഥാനാര്‍ഥികളുടെ മരണത്തെത്തുടര്‍ന്ന് മാറ്റിവെച്ച സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് ഇന്നലെ നടന്നത്.
- Jan 13, 2026 20:05 IST
കരൂർ ദുരന്തം; വിജയ്‌യെ വീണ്ടും ചോദ്യം ചെയ്യാൻ സിബിഐ
തമിഴ്‌നാട്ടിലെ കരൂരിൽ ടിവികെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ ഭാഗമായി നടനും ടിവികെ അധ്യക്ഷനുമായ വിജയ്‌യെ വീണ്ടും ചോദ്യം ചെയ്യാൻ സിബിഐ. ജനുവരി 19 ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ വിജയ്ക്ക് സിബിഐ നിർദേശം നൽകിയതായാണ് റിപ്പോർട്ട്.
- Jan 13, 2026 18:55 IST
രാഹുൽ മാങ്കൂട്ടത്തിലിന്റെ മൊബൈൽ ഫോൺ കണ്ടെത്തി പൊലീസ്
ബലാത്സംഗ കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മൊബൈൽ ഫോൺ കണ്ടെത്തി പൊലീസ്. പാലക്കാട് കെപിഎം ഹോട്ടലിൽ നടന്ന പരിശോധനയിലാണ് മൊബൈൽ ഫോൺ കണ്ടെത്തിയിരിക്കുന്നത്. ലാപ്ടോപ് എവിടെയെന്ന് വെളിപ്പെടുത്താൻ രാഹുൽ മാങ്കൂട്ടത്തിൽ തയ്യാറായിട്ടില്ല.
- Jan 13, 2026 17:19 IST
പാമ്പുകളെ ശാസ്ത്രീയമായി പിടികൂടാന്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം
പാമ്പുകളെ സുരക്ഷിതമായും ശാസ്ത്രീയമായും പിടികൂടുന്നതില്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കി കാലിക്കറ്റ് സര്‍വകലാശാലാ ഫോറന്‍സിക് സയന്‍സ് വിഭാഗം. കേരള പൊലീസ് അക്കാദമിയുമായി സഹകരിച്ചാണ് പഠനവകുപ്പിലെ വിദ്യാര്‍ഥികള്‍ക്ക് സര്‍പ്പ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമിലൂടെ പരിശീലനം നല്‍കിയത്. വിദഗ്ധ പരിശീലകരായ ഡോ. സന്ദീപ്ദാസ്, സി.ടി. ജോജു എന്നിവര്‍ നേതൃത്വം നല്‍കി.
- Jan 13, 2026 16:01 IST
അയിഷാ പോറ്റി വർഗവഞ്ചകയാണെന്ന് മേഴ്‌സിക്കുട്ടിയമ്മ
അയിഷാ പോറ്റി വർഗവഞ്ചകയാണെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ മേഴ്‌സിക്കുട്ടിയമ്മ. സ്ഥാനമാനങ്ങൾക്കുള്ള ആർത്തി എങ്ങനെ മനുഷ്യനെ വഷളാക്കും എന്നതിന് ഉദാഹരണമാണ് അയിഷാ പോറ്റി ഇപ്പോൾ കാണിച്ചിരിക്കുന്ന പ്രവർത്തിയെന്നും ഈ വഞ്ചനയെ നേരിടാനുള്ള കരുത്ത് കൊല്ലത്തെ പാർട്ടിക്കുണ്ടെന്നും അവർ പറഞ്ഞു.
- Jan 13, 2026 09:22 IST
ഉപാധികളോടെ സമരം മാറ്റിവച്ച് ഡോക്ടർമാർ
സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല പണിമുടക്ക് മാറ്റിവച്ചു. മന്ത്രിതല ചർച്ചയിൽ ലഭിച്ച ഉറപ്പിനെത്തുടർന്നാണ് ചൊവ്വാഴ്ച മുതൽ ആരംഭിക്കാനിരുന്ന സമരം താത്കാലികമായി പിൻവലിക്കാൻ തീരുമാനമായത്.
ആരോഗ്യമന്ത്രി വീണാ ജോർജ്, ധനമന്ത്രി കെഎൻ ബാലഗോപാൽ എന്നിവരുമായി കേരള ഗവൺമെൻ്റ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെജിഎംസിടിഎ) ഭാരവാഹികൾ നടത്തിയ ചർച്ചയിലാണ് സമരം മാറ്റിവയ്ക്കാൻ ധാരണയായത്. ഡോക്ടർമാർ ഉന്നയിച്ച ആവശ്യങ്ങളിൽ അനുകൂലമായ നടപടി സ്വീകരിക്കാമെന്ന് മന്ത്രിമാർ ഉറപ്പ് നൽകിയതായി സംഘടനാ നേതാക്കൾ അറിയിച്ചു. ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കുക, ശമ്പള കുടിശ്ശിക അനുവദിക്കുക, പുതിയ തസ്തികകൾ സൃഷ്ടിക്കുക തുടങ്ങിയ സുപ്രധാന ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഡോക്ടർമാർ സമരത്തിന് ആഹ്വാനം നൽകിയിരുന്നത്.
- Jan 13, 2026 09:04 IST
മധുസൂദന്‍ മിസ്ത്രി ഇന്നെത്തും; സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് കടക്കാന്‍ കോണ്‍ഗ്രസ്
നിയമസഭ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ് ഔദ്യോഗികമായി കടക്കുന്നു. ഇതിന്റെ ഭാഗമായി എഐസിസി സ്‌ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി ഇന്ന് കേരളത്തിലെത്തും. വൈകീട്ടാണ് മിസ്ത്രി തിരുവനന്തപുരത്തെത്തുക. പ്രധാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us