/indian-express-malayalam/media/media_files/2025/11/12/a-padmakumar-2025-11-12-08-06-37.jpg)
Kerala Malayalam News Today Highlights Live Updates: എ.പദ്മകുമാർ
Keralamalayalam news Today Live Updates: കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പദ്മകുമാർ, ബെല്ലാരിയിലെ സ്വർണ്ണ വ്യാപാരി ഗോവർദ്ധൻ എന്നിവരുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച നിർണ്ണായകമായ റിപ്പോർട്ട് കോടതി ഇന്ന് വിശദമായി പരിശോധിക്കും.
- Jan 12, 2026 14:16 IST
കരമനയിൽ നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദിൽ നിന്ന് കണ്ടെത്തി
തിരുവനന്തപുരം കരമനയിൽ നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദിൽ നിന്ന് കണ്ടെത്തി. വിവരം പൊലീസ് ബന്ധുക്കളെ അറിയിച്ചു. വെള്ളിയാഴ്ചയാണ് കുട്ടി വീട് വിട്ടിറങ്ങിയത്. കുട്ടി തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.
- Jan 12, 2026 13:30 IST
തനിയ്ക്ക് ആരേയും കാണേണ്ടെന്ന് രാഹുൽ
മൂന്നാം ബലാത്സംഗക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ സന്ദർശിക്കാനെത്തി കോൺഗ്രസ് പ്രവർത്തകൻ. അടൂരിൽ നിന്നുള്ള ശിവദാസൻ എന്ന കോൺഗ്രസ് പ്രവർത്തകനാണ് ജയിലിൽ എത്തിയത്. എന്നാൽ തനിക്ക് ആരെയും കാണേണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞതോടെ എത്തിയവർ തിരികെ മടങ്ങുകയായിരുന്നു.
- Jan 12, 2026 12:15 IST
കണ്ണൂരിൽ പ്ലസ്ടു വിദ്യാര്‍ത്ഥിനി സ്കൂള്‍ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി
കണ്ണൂർ പയ്യാവൂരിൽ വിദ്യാർത്ഥിനി സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി. പയ്യാവൂർ സേക്രട്ട് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി ആണ് താഴേക്ക് ചാടിയത്.
- Jan 12, 2026 11:36 IST
കേരളത്തിൽ അസാധാരണ സാഹചര്യമെന്ന് മുഖ്യമന്ത്രി
കേരളത്തിന്റെ വികസന കുതിപ്പിനെ കേന്ദ്രസർക്കാർ ബോധപൂർവ്വം തടയുകയാണെന്നും ഭരണഘടനാപരമായ അവകാശങ്ങൾ പോലും തട്ടിപ്പറിക്കുന്ന അസാധാരണ സാഹചര്യമാണ് നിലവിലുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തോട് കേന്ദ്രം കാണിക്കുന്നത് പകപോക്കൽ രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു.
- Jan 12, 2026 11:16 IST
പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ രേഖകളില്ലാതെ കൊണ്ടുവന്ന 21 കുട്ടികളെ കണ്ടെത്തി
പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ രേഖകളില്ലാതെ കൊണ്ടുവന്ന 21 കുട്ടികളെ കണ്ടെത്തി. ബിഹാറിൽ നിന്നുള്ള 21 കുട്ടികളെയാണ് പൊലീസ് കണ്ടെത്തിയത്.
- Jan 12, 2026 11:00 IST
പ്രതിശ്രുതവരന് വാഹനാപകടത്തിൽ ദാരുണാന്ത്യം
ശ്രീകാര്യത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ് (28) ആണ് മരിച്ചത്. യുവാവിന്റെ വിവാഹം ഇന്ന് നടക്കാനിരിക്കെയായിരുന്നു അപകടം.
- Jan 12, 2026 10:35 IST
ടിപി വധക്കേസ് പ്രതിക്ക് വീണ്ടും പരോൾ
ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിക്ക് വീണ്ടും പരോൾ. ഒന്നാം പ്രതി എം സി അനൂപിനാണ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പരോൾ അനുവദിച്ചത്. 20 ദിവസത്തേക്കാണ് പരോൾ നൽകിയിരിക്കുന്നത്.
- Jan 12, 2026 10:21 IST
നടിയെ ആക്രമിച്ച കേസ്: രണ്ടാം പ്രതി മാർട്ടിൻ ആന്റണി നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും
നടിയെ ആക്രമിച്ച കേസിൽ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രണ്ടാം പ്രതി മാർട്ടിൻ ആന്റണി നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപ് നൽകിയ കോടതിയലക്ഷ്യ പരാതികൾ വിചാരണ കോടതിയും ഇന്ന് പരിഗണിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us