scorecardresearch

Kerala News Highlights: എംഎൽഎ സ്ഥാനം രാജിവെയ്ക്കണം; രാഹുലിന്‍റെ അറസ്റ്റിൽ പ്രതികരിച്ച് മന്ത്രി വി.ശിവൻകുട്ടി

Kerala News Live Updates, Breaking Malayalam News: ഒന്നും രണ്ടുമല്ല ഡസൺ കണക്കിന് പരാതികൾ വരുന്നു. ഇനിയെങ്കിലും എംഎൽഎ സ്ഥാനം മറയായി ഉപയോഗിക്കാതിരിക്കാൻ കോൺഗ്രസ് നടപടി സ്വീകരിക്കണം

Kerala News Live Updates, Breaking Malayalam News: ഒന്നും രണ്ടുമല്ല ഡസൺ കണക്കിന് പരാതികൾ വരുന്നു. ഇനിയെങ്കിലും എംഎൽഎ സ്ഥാനം മറയായി ഉപയോഗിക്കാതിരിക്കാൻ കോൺഗ്രസ് നടപടി സ്വീകരിക്കണം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
V Sivankutty

Kerala Malayalam News Today Highlights Live Updates: വി.ശിവൻകുട്ടി

Keralamalayalam news Today Live Updates: പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റിൽ പ്രതികരിച്ച് മന്ത്രി വി.ശിവൻകുട്ടി. രാഹുൽ ചെയ്തത് നിഷ്ഠൂരമായ കാര്യമാണെന്നും എംഎൽഎ സ്ഥാനം രാജിവെയ്ക്കണമെന്നും വി.ശിവൻകുട്ടി ആവശ്യപ്പെട്ടു. ഒന്നും രണ്ടുമല്ല ഡസൺ കണക്കിന് പരാതികൾ വരുന്നു. ഇനിയെങ്കിലും എംഎൽഎ സ്ഥാനം മറയായി ഉപയോഗിക്കാതിരിക്കാൻ കോൺഗ്രസ് നടപടി സ്വീകരിക്കണം. കോൺഗ്രസ് തന്നെയാണ് ഉത്തരവാദിത്വം ഏൽക്കേണ്ടതെന്നും സർക്കാർ ചെയ്യേണ്ടതെല്ലാം ചെയ്തുവെന്നും മന്ത്രി വ്യക്തമാക്കി. 

Advertisment
  • Jan 11, 2026 13:26 IST

    രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസുകളിൽ കോൺ​ഗ്രസിന് രണ്ട് നിലപാടെന്ന് മന്ത്രി പി രാജീവ്

    രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസുകളിൽ കോൺ​ഗ്രസിന് രണ്ട് നിലപാടെന്ന് മന്ത്രി പി രാജീവ്. കോൺഗ്രസ് രാഹുലിന് പരോക്ഷമായി പിന്തുണ നൽകുന്നുവെന്നും പി രാജീവ് കുറ്റപ്പെടുത്തി. 



  • Jan 11, 2026 12:50 IST

    മുഖ്യമന്ത്രിക്കും സർക്കാരിനും മുന്നറിയിപ്പുമായി വിഡി സതീശൻ

    മുഖ്യമന്ത്രിക്കും സർക്കാരിനും മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരള സർക്കാർ കോടിക്കണക്കിന് രൂപ ചെലവഴിച്ച് വികസന കാര്യങ്ങൾക്ക് ജനാഭിപ്രായം തേടാനെന്ന വ്യാജേന തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.



  • Jan 11, 2026 12:25 IST

    രാഹുൽ മാങ്കൂട്ടത്തിൽ, എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന് ടിപി രാമകൃഷ്ണൻ

    മൂന്നാം ബലാത്സം​ഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ, എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന് ഇടതുമുന്നണി നേതാവ് ടിപി രാമകൃഷ്ണൻ. രാഹുലിന് പിന്തുണയും സംരക്ഷണവും നൽകുന്നത് കോൺഗ്രസ് ആണ്. രാജിവെക്കാൻ കോൺഗ്രസ്‌ ആവശ്യപ്പെടണമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. 



  • Jan 11, 2026 12:03 IST

    രാഹുലിനെ വൈദ്യപരിശോധനക്കെത്തിച്ചു, ജനറൽ ആശുപത്രി വളപ്പിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ

    രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐയും യുവമോർച്ചയും. മൂന്നാമത്തെ ബലാത്സം​ഗ പരാതിയിൽ രാ​ഹുലിനെ അറസ്റ്റ് ചെയ്ത് വൈദ്യപരിശോധനക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പ്രവർത്തകർ മു​ദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചെത്തിയത്. 



  • Jan 11, 2026 11:21 IST

    ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു, യുവാവിന് ദാരുണാന്ത്യം

     ബാലരാമപുരം- കാട്ടാക്കട റോഡിൽ തേമ്പാമുട്ടം റെയിൽവേ ക്രോസിനു സമീപം ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. ടെലഫോൺ ടവർ ജോലിക്കാരനായ കോട്ടുകാൽ പുന്നവിള പുന്നയ്ക്കാട്ടുവിള വീട്ടിൽ ജയമോഹൻ–സുഗന്ധി ദമ്പതികളുടെ മകൻ ജെ.എസ്.സുഭാഷാ(36)ണ് മരിച്ചത്. 



  • Jan 11, 2026 10:55 IST

    തൊടുപുഴയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം

    തൊടുപുഴ-കോലാനി ബൈപ്പാസിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ എൻജിനീയറിങ് വിദ്യാർത്ഥി മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി അഭിഷേക് വിനോദ്  ആണ് മരിച്ചത്.



  • Jan 11, 2026 10:27 IST

    എസ്ഐടി അറസ്റ്റ് ചെയ്ത തന്ത്രി കണ്ഠര് രാജീവര് ഐസിയുവിൽ നിരീക്ഷണത്തിൽ തുടരുന്നു

    ശബരിമല സ്വർണ്ണക്കവർച്ച കേസിൽ എസ്ഐടി അറസ്റ്റ് ചെയ്ത തന്ത്രി കണ്ഠര് രാജീവര്  തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഐസിയുവിൽ നിരീക്ഷണത്തിൽ തുടരുന്നു. മെഡിസിൻ കാർഡിയോളജി വിഭാഗം ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്നാണ് ഐസിയുവിലേക്ക് മാറ്റിയത്. 



  • Jan 11, 2026 10:14 IST

    രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബിജെപി

    ബലാത്സംഗ കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന് ബിജെപി. കോൺഗ്രസ് രാഹുലിനോട് ഇക്കാര്യം ആവശ്യപ്പെടണമെന്ന് പികെ കൃഷ്ണ ദാസ് അഭിപ്രായപ്പെട്ടു. കോൺഗ്രസ് രാഹുലിനെ സംരക്ഷിക്കുന്നത് തുടരുകയാണെന്നും കൃഷ്ണദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.  



  • Jan 11, 2026 09:53 IST

    അമിത് ഷാ തലസ്ഥാനത്ത്; പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും

    നിയമസഭാ തെരഞ്ഞെടുപ്പിലെ എൻഡിഎ പ്രചാരണത്തിന് തുടക്കമിടാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തലസ്ഥാനത്ത്. തിരുവനന്തപുരത്ത് എത്തിയ അമിത് ഷാ രാവിലെ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും.



Kerala News top news

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: