/indian-express-malayalam/media/media_files/2025/12/21/v-sivankutty-2025-12-21-16-15-44.jpg)
Kerala Malayalam News Today Highlights
Keralamalayalam news Highlights: തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിൽ പാര്‍ട്ടി തീരുമാനം എന്താണോ അത് അനുസരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. ഇടതുമുന്നണിയായിരിക്കും സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച തീരുമാനമെടുക്കുക. പാര്‍ട്ടി എടുക്കുന്ന തീരുമാനമാണ് തന്‍റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. നേമം മണ്ഡലം വീണ്ടും പിടിക്കാൻ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെയാണ് ബിജെപി മത്സരാർത്ഥിയായി ഇറക്കുന്നത്. നേമത്ത് എൽഡിഎഫ് സ്ഥാനാർഥിയായി ആര് മത്സരിച്ചാലും ബിജെപിയുടെ പൂട്ടിയ അക്കൗണ്ട് അങ്ങനെ തന്നെയാകുമെന്ന് മന്ത്രി വി ശിവൻകുട്ടി ഫേസ്‌ബുക്കിൽ കുറിച്ചു. ‘നേമത്ത് ആര് എന്നാണ് മാധ്യമചർച്ച. പാർട്ടിയും മുന്നണിയും നിശ്ചയിക്കുന്ന വ്യക്തി എന്നാണ് ഉത്തരം. സ്വയംപ്രഖ്യാപിത സ്ഥാനാർഥികൾ ഇടതുപക്ഷത്തിന്റെ ശൈലിയല്ല. ഒരുകാര്യം ഉറപ്പ്; പൂട്ടിയ അക്കൗണ്ട് അങ്ങിനെ തന്നെ..’ അദ്ദേഹം വ്യക്തമാക്കി.
- Jan 05, 2026 20:21 IST
നിയമസഭാ തിരഞ്ഞെടുപ്പ്: കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാൻ മുസ്ലിം ലീഗ്
നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാൻ ഒരുങ്ങി മുസ്ലിം ലീഗ്. ലീഗിന് കൂടുതൽ സീറ്റുകൾക്ക് അർഹതയുണ്ടെന്നും ഇക്കാര്യങ്ങൾ മുന്നണി യോഗത്തിൽ അവതരിപ്പിക്കുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
- Jan 05, 2026 18:49 IST
നെല്ല് സംഭരണത്തിന് കാർഷിക സഹകരണ സംഘങ്ങൾ; ദ്വിതല മാതൃക നടപ്പാക്കാൻ സർക്കാർ
നെല്ല് സംഭരണത്തിന് സഹകരണ- കർഷക കേന്ദ്രീകൃത ബദലുമായി സംസ്ഥാന സർക്കാർ. പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളെ ഉപയോഗിച്ചുള്ള ദ്വിതല സംഭരണ മാതൃക നടപ്പാക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ഇതിനായി ചീഫ് സെക്രട്ടറിയേയും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരെയും ചുമതലപ്പെടുത്തി. വരുന്ന സീസണില്‍ തന്നെ ഈ സംവിധാനം നിലവില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനം.
- Jan 05, 2026 17:47 IST
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ (72) ആണ് മരണപ്പെട്ടത്. രോഗലക്ഷണങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സച്ചിദാനന്ദൻ കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ഇന്ന് മരണം സംഭവിക്കുകയായിരുന്നു.
- Jan 05, 2026 16:31 IST
കൈ മുറിച്ച് മാറ്റിയ കുട്ടിക്ക് സ്‌പോണ്‍സര്‍ഷിപ്പ് പദ്ധതിയിലൂടെ പരിരക്ഷ ഉറപ്പാക്കാന്‍ ഉത്തരവ്
പാലക്കാട് ജില്ലയില്‍ വലത് കൈ മുറിച്ച് മാറ്റേണ്ടി വന്ന പെണ്‍കുട്ടിക്ക് വനിത ശിശുവികസന വകുപ്പിന്റെ സ്‌പോണ്‍സര്‍ഷിപ്പ് പദ്ധതി പ്രകാരം പരിരക്ഷ ഉറപ്പാക്കാന്‍ ഉത്തരവിറക്കിയതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടിക്ക് നിലവില്‍ കൃത്രിമ കൈ വയ്‌ക്കേണ്ടതുണ്ടെന്നും അതിന് ഭീമമായ തുക ആവശ്യമുണ്ടെന്നും കണ്ടെത്തിയിരുന്നു. കൂടാതെ കുട്ടിയുടെ കുടുംബം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതായും കണ്ടെത്തിയിരുന്നു. കുട്ടിയ്ക്ക് അടിയന്തിരമായി ധനസഹായം നല്‍കേണ്ടതിന്റെ ആവശ്യകത പരിഗണിച്ചാണ് മിഷന്‍ വാത്സല്യ മാര്‍ഗരേഖ പ്രകാരമുള്ള സ്‌പോണ്‍സര്‍ഷിപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുമതി നല്‍കി ഉത്തരവായത്. കൃത്രിമ കൈ വയ്ക്കാന്‍ ബാല നിധിയില്‍ നിന്നും ഫണ്ട് ലഭ്യമാക്കും.
- Jan 05, 2026 14:27 IST
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; ഏഴ് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റിസ് എ അമാനുള്ള അധ്യക്ഷനായ ബെഞ്ചാണ് ഏഴ് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.
- Jan 05, 2026 13:55 IST
സംസ്ഥാനത്ത് യുഡിഎഫ് വൻ വിജയം നേടുമെന്ന് സുനിൽ കനുഗൊലുവിൻ്റെ റിപ്പോർട്ട്
തദ്ദേശ തെരഞ്ഞെടുപ്പിൽ നേടിയ മുൻതൂക്കത്തിനപ്പുറം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ജയിക്കാനാവുമെന്ന് രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കനുഗൊലുവിൻ്റെ റിപ്പോർട്ട്. ഇന്നലെ രാത്രി ചേർന്ന കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
- Jan 05, 2026 13:31 IST
ഡോ. പി സരിൻ ഒറ്റപ്പാലത്ത് ഇടതുമുന്നണി സ്ഥാനാർത്ഥിയായേക്കും
ഡോ പി സരിൻ ഒറ്റപ്പാലത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയായേക്കും. സരിനെ മത്സരിപ്പിക്കാൻ സിപിഎം സംസ്ഥാന തലത്തിൽ നീക്കം. ഒറ്റപ്പാലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ സരിന് നിർദേശം കിട്ടിയതായി സൂചന.
- Jan 05, 2026 12:58 IST
ആർ ശ്രീലേഖയുടെ പ്രസ്താവനയിൽ പ്രതികരിച്ച് വിവി രാജേഷ്
ആർ.ശ്രീലേഖയുടെ വിമർശനത്തിൽ പ്രതികരിച്ച് മേയർ വിവി രാജേഷ്. ആർ. ശ്രീലേഖയുടെ പ്രസ്താവനയെക്കുറിച്ച് ഓൺലൈൻ വാർത്തകൾക്ക് അപ്പുറം കൂടുതൽ വിവരങ്ങൾ അറിയില്ലെന്നും മറ്റ് കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും വിവി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.
- Jan 05, 2026 12:30 IST
ദേവസ്വം ബോർഡ് മുൻ അംഗം ശങ്കരദാസിന്‍റെ ഹർജി തള്ളി സുപ്രീം കോടതി
ശബരിമല സ്വര്‍ണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് അംഗം കെ പി ശങ്കർദാസ് നൽകിയ ഹർജി തള്ളി സുപ്രീം കോടതി. ദൈവത്തെ പോലും വെറുതെ വിട്ടില്ലെന്നാണ് ഹര്‍ജിയിൽ കോടതി നിരീക്ഷണം നടത്തിയത്. ജസ്റ്റിസ് ദീപാങ്കർദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
- Jan 05, 2026 11:56 IST
ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ എസ്‌ഐടിക്ക് അന്വേഷണത്തിന് ഹൈക്കോടതി സമയം നീട്ടി നൽകി
ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ എസ്‌ഐടിക്ക് അന്വേഷണത്തിന് ഹൈക്കോടതി സമയം നീട്ടി നൽകി. ഒന്നര മാസം കൂടി അധികമായി അനുവദിച്ചു. ഈ മാസം 19 ന് കേസ് വീണ്ടും പരിഗണിക്കും. അന്ന് എസ്‌ഐടി ഇടക്കാല റിപ്പോര്‍ട്ട് നല്‍കണം. ഇന്ന് റിപ്പോര്‍ട്ട് കോടതിയില്‍ സമർപ്പിച്ചില്ല. അന്വേഷണ പുരോഗതി അറിയിച്ചു. കേസില്‍ ഈ മാസം 17 വരെയാണ് അന്വേഷണ സംഘത്തിന് സമയപരിധി നല്‍കിയിരുന്നത്.
- Jan 05, 2026 11:41 IST
അതൃപ്തി തുറന്ന് പറഞ്ഞ് ആര്‍ ശ്രീലേഖ
തിരുവനന്തപുരം കോര്‍പ്പറേഷൻ മേയര്‍ സ്ഥാനം ലഭിക്കാത്തതിൽ അതൃപ്തി തുറന്ന് പറഞ്ഞ് ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ. തെരഞ്ഞെടുപ്പിൽ നിര്‍ത്തിയത് കൗണ്‍സിലറാകാൻ വേണ്ടി മാത്രമല്ലെന്നും മേയറാക്കുമെന്ന വാഗ്ദാനത്തിന്‍റെ പുറത്താണെന്നും ആര്‍ ശ്രീലേഖ തുറന്നടിച്ചു.
- Jan 05, 2026 11:14 IST
ശബരിമല സ്വർണ്ണക്കൊള്ള: എസ്ഐടി അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും
ശബരിമല സ്വർണ്ണക്കൊള്ളയിൽ എസ്ഐടി അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. ദേവസ്വം ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
- Jan 05, 2026 10:54 IST
തൊണ്ടിമുതലിൽ കൃത്രിമത്വം; ആന്റണി രാജുവിനെതിരെ സ്വമേധയാ കേസെടുക്കാൻ ബാർ കൗൺസിൽ
തൊണ്ടിമുതലിൽ കൃത്രിമത്വം കാണിച്ച കേസിൽ ശിക്ഷിക്കപ്പെട്ട മുൻ മന്ത്രി ആന്റണി രാജുവിനെതിരെ നടപടിയെടുക്കാൻ ബാർ കൗൺസിൽ. ആന്റണി രാജുവിനെതിരെ സ്വമേധയാ കേസെടുക്കാനുള്ള തീരുമാനത്തിലാണ് ബാർ കൗൺസിൽ. അഭിഭാഷക ജോലിയിൽ നിന്ന് പുറത്താക്കാനാണ് നീക്കം.
- Jan 05, 2026 10:31 IST
ഡയാലിസിസിസ് ചെയ്ത രോഗികൾ മരിച്ച സംഭവം; ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ കേസെടുത്ത് പൊലീസ്
ഡയാലിസിസ് ചെയ്ത രോഗികൾ മരിച്ച സംഭവത്തിൽ ആലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ കേസെടുത്ത് പൊലീസ്. ആശുപത്രി അധികൃതർക്കെതിരെ ചികിത്സ പിഴവിനാണ് ഹരിപ്പാട് പോലീസ് കേസെടുത്തിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us