scorecardresearch

Kerala News Highlights: തിരഞ്ഞെടുപ്പില്‍ എന്‍എസ്എസിന് സമദൂര നിലപാട് : ജി സുകുമാരന്‍ നായര്‍

Kerala News Highlights: ശബരിമല വിഷയത്തില്‍ കൂടുതല്‍ പ്രതികരണത്തിന് ഇല്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു

Kerala News Highlights: ശബരിമല വിഷയത്തില്‍ കൂടുതല്‍ പ്രതികരണത്തിന് ഇല്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
G Sukumaran Nair

Kerala News Highlights

Kerala News Highlights: ഒരു രാഷ്ട്രീയത്തോടും എതിര്‍പ്പില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. നിയമസഭ തിരഞ്ഞെടുപ്പില്‍ എന്‍എസ്എസിന് സമദൂര നിലപാട് ആയിരിക്കും. അതില്‍ ഒരു സംശയവും വേണ്ട. ശബരിമല വിഷയത്തില്‍ കൂടുതല്‍ പ്രതികരണത്തിന് ഇല്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.ശരിദൂരം എന്നത് ശബരിമല വിഷയത്തില്‍ മാത്രമാണ്. അതിനെ രാഷ്ട്രീയമാടി കൂട്ടിക്കുഴയ്‌ക്കേണ്ട കാര്യമില്ല. ആ വിഷയത്തില്‍ എന്‍എസ്എസിന് ശരിദൂര നിലപാടാണ്. ബാക്കി എല്ലാ കാര്യത്തിലും സമദൂര നിലപാട് ആണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. 

Advertisment
  • Jan 02, 2026 20:18 IST

    ഭാര്യയെ കൊന്ന് കുഴിച്ചുമൂടി; കുറ്റകൃത്യം മറയ്ക്കാൻ നായയെ കൊന്ന് അതേ കുഴിയിലിട്ടു; ഭർത്താവും കാമുകിയും ഒളിവിൽ

    ജാർഖണ്ഡിലെ പാലാമുവിൽ ഭാര്യയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ ശേഷം കുറ്റകൃത്യം മറയ്ക്കാൻ നായയെയും കൊന്ന് അതേ കുഴിയിലിട്ട് യുവാവ്. കാൗഡിയ ഭുഖ്‌ല ഗ്രാമവാസിയായ രഞ്ജിത് മെഹ്തയാണ് കാമുകിയുടെ സഹായത്തോടെ ഭാര്യയായ പൂജയെ (25) ക്രൂരമായി കൊലപ്പെടുത്തിയത്. മൃതദേഹം അഴുകുന്നതിന്റെ ദുർഗന്ധം പുറത്തുവരുമ്പോൾ സംശയിക്കാതിരിക്കാനാണ് നായയേയും ഇതേ സ്ഥലത്ത് കുഴിച്ചുമൂടിയതെന്നാണ് വിവരം.



  • Jan 02, 2026 18:40 IST

    ശബരിമല സ്വര്‍ണ്ണക്കൊള്ള; എന്‍. വാസു സുപ്രീംകോടതിയിലേക്ക്

    ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ ജാമ്യം തേടി ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എന്‍ വാസു സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങള്‍, കട്ടിളപ്പാളികള്‍ എന്നിവിടങ്ങളിലെ സ്വര്‍ണക്കവര്‍ച്ചയ്ക്ക് സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തുവെന്ന കേസില്‍ എന്‍ വാസുവിന്റെയും മുരാരി ബാബുവിന്റെയും കെ.എസ് ബൈജുവിന്റെയും ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.



  • Jan 02, 2026 16:51 IST

    കുടുംബാധിഷ്ഠിത സംരക്ഷണം 500 കുട്ടികള്‍ക്ക് 2 വര്‍ഷത്തിനകം സാധ്യമാക്കി: മന്ത്രി വീണാ ജോര്‍ജ്

    കുടുംബാധിഷ്ഠിത സംരക്ഷണം 500 കുട്ടികള്‍ക്ക് 2 വര്‍ഷത്തിനകം സംസ്ഥാന വനിത ശിശു വികസന വകുപ്പ് സാധ്യമാക്കിയതായി ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കുടുംബാധിഷ്ഠിത പരിചരണം ഉറപ്പാക്കിയ സംസ്ഥാനമാണ് കേരളം. ബാലസുരക്ഷിത കേരളം നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. മികച്ച പ്രവര്‍ത്തനം നടത്തിയതിന് സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ കാവല്‍ കാവല്‍ പ്ലസ് പദ്ധതിയെ സുപ്രീംകോടതി പ്രത്യേകം അഭിനന്ദിച്ചു. ഓരോ കുഞ്ഞും സമൂഹത്തിന്റെ സമ്പത്താണ്. അവര്‍ നല്ല നിലയില്‍ വളര്‍ന്നു വരിക എന്നത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. നമ്മുടെ കുഞ്ഞുങ്ങള്‍ എവിടെയായാലും സുരക്ഷിതമായിരിക്കണമെന്നും മന്ത്രി പറഞ്ഞു. വര്‍ണ്ണച്ചിറകുകള്‍ ചില്‍ഡ്രന്‍സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഉജ്ജ്വലബാല്യം പുരസ്‌കാരവും മന്ത്രി വിതരണം ചെയ്തു.



  • Jan 02, 2026 15:48 IST

    മലപ്പുറം പൂക്കോട്ടൂരില്‍ ചെരിപ്പ് നിര്‍മ്മാണ കമ്പനിയില്‍ തീപിടുത്തം

    മലപ്പുറം പൂക്കോട്ടൂരില്‍ ചെരിപ്പ് നിര്‍മ്മാണ കമ്പനിയില്‍ തീപിടുത്തം. ഫൂട്ട് വെല്‍ എന്ന കമ്പനിയിലാണ് തീപിടിച്ചത്. രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. മുൻഭാഗത്ത് തീ കണ്ടതോടെ സ്ത്രീകളക്കമുള്ള തൊഴിലാളികള്‍ പുറത്തേക്ക് ഇറങ്ങി രക്ഷപെട്ടതിനാല്‍ ആളപായമുണ്ടായില്ല.



  • Jan 02, 2026 11:33 IST

    സിപിഐ നിലപാട് അനൈക്യമെന്ന തോന്നലുണ്ടാക്കി: വെള്ളാപ്പള്ളി നടേശൻ

    ലീ​ഗിനെതിരെ വീണ്ടും എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഭരണത്തിലിരുന്നപ്പോൾ സാമൂഹിക നീതി നടപ്പാക്കിയോ എന്ന് ചോദിച്ച വെള്ളാപ്പള്ളി നടേശൻ ആത്മപരിശോധന നടത്താൻ ലീ​ഗിനെ വെല്ലുവിളിക്കുന്നുവെന്നും വ്യക്തമാക്കി. ലീ​ഗ് ശ്രമിക്കുന്നത് മതവിദ്വേഷം പരത്താനാണ്. മുസ്ലീങ്ങളെ ആകെ ഈഴവർക്കെതിരെ തിരിക്കാൻ ശ്രമിക്കുന്നു.

     ലീ​ഗിനും ലീ​ഗ് നേതാക്കൾക്കും ദുഷ്ടലാക്കാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സിപിഐയ്ക്കെതിരെയും വെള്ളാപ്പള്ളി വിമർശനമുന്നയിച്ചു. സിപിഐ നിലപാട് മുന്നണിയിൽ അനൈക്യമെന്ന തോന്നലുണ്ടാക്കി. ശരിയും തെറ്റും സിപിഐ മുന്നണിക്കുള്ളിൽ ചർച്ച ചെയ്യണമെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. ഇടതിന്റെ പിൻബലം പിന്നാക്കക്കാരുടെ പിന്തുണയാണ്. അത് സിപിഐ മനസിലാക്കണം. ശബരിമലയിലെ സർക്കാർ നിലപാട് ആത്മാർത്ഥതയുള്ളതെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം. ശബരിമല വിഷയത്തിൽ സർക്കാരിനെ കുറ്റപ്പെടുത്താനില്ല. ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടെയെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.



  • Jan 02, 2026 11:31 IST

    വടക്കാഞ്ചേരിയിലെ കോഴ അന്വേഷിക്കും : എം വി ഗോവിന്ദന്‍

    തദ്ദേശ തെരഞ്ഞെടുപ്പിലെ ജനവിധി പാര്‍ട്ടി അംഗീകരിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിഎംവി ഗോവിന്ദൻ . ആയാറാം ഗയാറാം സംവിധാനത്തെ അടിസ്ഥാനപ്പെടുത്തി അവസരവാദ നിലപാട് സ്വീകരിക്കേണ്ടതില്ല എന്ന ഉറച്ച നിലപാട് പാര്‍ട്ടി എടുത്തിട്ടുണ്ട്. ഏതെങ്കിലും ഒരു മുനിസിപ്പാലിറ്റിയിലോ, പഞ്ചായത്തിലോ, ബ്ലോക്ക് പഞ്ചായത്തിലോ ആരെയെങ്കിലും ചാക്കിട്ടു പിടിച്ച് ഭരണം കൈക്കലാക്കേണ്ട ഒരു തരത്തിലുള്ള ത്വരയും സിപിഎമ്മിനില്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.



  • Jan 02, 2026 11:30 IST

    സാന്‍ഡ്‌വിച്ച് തര്‍ക്കത്തില്‍ കൂട്ടയടി, കത്തിവീശിയ മാനേജറെ പിരിച്ചുവിട്ട് ചിക്കിങ്

    സാന്‍വിച്ചില്‍ ചിക്കന്‍ കുറഞ്ഞെന്ന് പരാതി പറഞ്ഞ ഉപഭോക്താക്കളോട് സംഘര്‍ഷത്തിന് മുതിര്‍ന്ന മാനേജറെ പുറത്താക്കി ചിക്കിങ്. കൊച്ചി എം ജി റോഡിലെ ചിക്കിങ് ഔട്ട്‌ലറ്റിലെ മാനേജറായിരുന്ന ജോഷ്വയ്ക്ക് എതിരെയാണ് നടപടി. ഒരുകാരണവശാലും അക്രമം അനുവദിക്കില്ലെന്ന് വ്യക്തമാക്കിയാണ് കമ്പനി മാനേജ്‌മെന്റിന്റെ ഇടപെടല്‍.



news live live updates

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: