scorecardresearch

Kerala News Highlights: ഡോക്ടർമാരുടെ സമരം ഇന്ന് മുതൽ

Kerala News Highlights: എല്ലാ മെഡിക്കൽ കോളജിലും ഇന്ന് പ്രതിഷേധ ധർണ സംഘടിപ്പിക്കും. സമരം ശക്തമാക്കുന്നതിൻറെ ഭാഗമായി ഫെബ്രുവരി 19ന് സെക്രട്ടേറിയറ്റിന് മുന്നിൽ ധർണയും നടത്തും

Kerala News Highlights: എല്ലാ മെഡിക്കൽ കോളജിലും ഇന്ന് പ്രതിഷേധ ധർണ സംഘടിപ്പിക്കും. സമരം ശക്തമാക്കുന്നതിൻറെ ഭാഗമായി ഫെബ്രുവരി 19ന് സെക്രട്ടേറിയറ്റിന് മുന്നിൽ ധർണയും നടത്തും

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
TD Medical College Alappuzha

Kerala News Highlights

Kerala News Highlights: സർക്കാർ ഉറപ്പുകൾ പാലിക്കാത്തതിനെ തുടർന്ന് വീണ്ടും സമരം കടുപ്പിക്കാനൊരുങ്ങി മെഡിക്കൽ ഡോക്ടർമാരുടെ സംഘടന. ഇന്ന് മുതൽ അനിശ്ചിതകാല ബഹിഷ്‌കരണവും അനിശ്ചിതകാല ഒപി ബഹിഷ്‌കരണവും അധ്യാപന ബഹിഷ്‌കരണവും ആരംഭിക്കുമെന്ന് കെജിഎംസിറ്റിഎ പറഞ്ഞു. അതേസമയം അത്യാഹിത വിഭാഗം, ലേബർ റൂം, ഐസിയു, ഐപി, മറ്റ് അടിയന്തര ശസ്ത്രക്രിയകൾ, പോസ്റ്റ്മോർട്ടം എന്നിവയുണ്ടാകുമെന്നും സംഘടന അറിയിച്ചു.

Advertisment

എല്ലാ മെഡിക്കൽ കോളജിലും ഇന്ന് പ്രതിഷേധ ധർണ സംഘടിപ്പിക്കും. സമരം ശക്തമാക്കുന്നതിൻറെ ഭാഗമായി ഫെബ്രുവരി 19ന് സെക്രട്ടേറിയറ്റിന് മുന്നിൽ ധർണയും നടത്തും. 19 മുതൽ അനിശ്ചിതകാലത്തേക്ക് അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിർത്തും. ഫ്രെബ്രുവരി 26 മുതൽ പരീക്ഷാ ജോലികളും ബഹിഷ്‌കരിക്കാനാണ് സംഘടനാ തീരുമാനം.

  • Feb 16, 2026 20:55 IST

    പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം

    ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. വിവിധ സാമൂഹിക, മാനുഷിക, വിദ്യാഭ്യാസ വിഷയങ്ങളും ന്യൂനപക്ഷ ക്ഷേമവും ചർച്ചയായ കൂടിക്കാഴ്ചയിൽ അന്താരാഷ്ട്രതലത്തിലെ സമകാലിക സംഭവവികാസങ്ങളും സംസാരവിഷയമായെന്ന് കാന്തപുരം അറിയിച്ചു.



  • Feb 16, 2026 19:23 IST

    വിദ്യാഭ്യാസ രംഗം ലോകോത്തര നിലവാരത്തിലേക്ക്: മന്ത്രി വി. ശിവൻകുട്ടി

    അറിവിന്റെയും നവീകരണത്തിന്റെയും പുതിയൊരു പ്രഭാതത്തിലേക്ക് കേരളത്തെ നയിക്കുകയാണെന്നും2031-ഓടെ കേരളത്തിലെ വിദ്യാഭ്യാസ മേഖല ലോകോത്തര നിലവാരത്തിലുള്ള വൈജ്ഞാനിക ഹബ്ബായി മാറുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സംസ്ഥാന ആസൂത്രണ ബോർഡ് സംഘടിപ്പിച്ച വിഷൻ2031സെമിനാറിന്റെ ഭാഗമായി നടന്ന''വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾ''എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.



  • Advertisment
  • Feb 16, 2026 18:58 IST

    'ധുരന്ധർ 2' സെറ്റിൽ തുടർച്ചയായ നിയമലംഘനം: പ്രൊഡക്ഷൻ ഹൗസിനെ സ്ഥിരമായി കരിമ്പട്ടികയിൽ പെടുത്താൻ ബിഎംസി

    ബോളിവുഡ് സംവിധായകൻ ആദിത്യ ധറിന്റെ പ്രൊഡക്ഷൻ ഹൗസായ 'ബി62 സ്റ്റുഡിയോസിനെ' സിനിമ ചിത്രീകരണാനുമതി നൽകുന്ന പട്ടികയിൽ, സ്ഥിരമായി കരിമ്പട്ടികയിൽ പെടുത്താൻ ശുപാർശ നൽകി ബൃഹൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി). ആദിത്യ ധർ സംവിധാനം ചെയ്യുന്ന 'ധുരന്ധർ: ദി റിവഞ്ച്' എന്ന ചിത്രത്തിന്റെ സെറ്റിൽ തുടർച്ചയായി നിയമലംഘനങ്ങൾ നടന്നതിനെത്തുടർന്നാണ് ബിഎംസിയുടെ 'എ' വാർഡ് ഓഫീസ് കർശന നടപടിക്ക് ശുപാർശ ചെയ്തത്.



  • Feb 16, 2026 18:41 IST

    ഹംപി കൂട്ടബലാത്സംഗക്കേസിൽ മൂന്നു പ്രതികൾക്കും വധശിക്ഷ

    ഹംപി കൂട്ടബലാത്സംഗ-കൊലപാതകക്കേസിൽ മൂന്നു പ്രതികൾക്കും വധശിക്ഷ. കർണാടകയിലെ കൊപ്പൽ ജില്ലാ കോടതിയാണ് തിങ്കളാഴ്ച വിധി പ്രസ്താവിച്ചത്. 22 കാരനായ മല്ലേഷ് (മല്ലയ്യ), 21 കാരനായ സായ് (സായികുമാർ), 27 കാരനായ ശരണപ്പ എന്നിവർക്കാണ് കോടതി തൂക്കുകയർ വിധിച്ചത്.



  • Feb 16, 2026 17:46 IST

    വിദ്യാർത്ഥികൾക്കുള്ള പ്രതിമാസ ധനസഹായ പദ്ധതി; അപേക്ഷ തീയതി 22 വരെ നീട്ടി

    കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പിലാക്കുന്ന, അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണമടഞ്ഞതും നിർദ്ധനരായവരുമായ കുടുംബങ്ങളിലെ സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം/ പ്രൊഫഷണൽ ബിരുദം വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയായ ‘സ്‌നേഹപൂർവ്വം’ പദ്ധതി ധനസഹായത്തിനായി 2025-26 അദ്ധ്യയന വർഷത്തെ അപേക്ഷ വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപന മേധാവി മുഖേന ഓൺലൈനായി അപ്‌ലോഡ്‌ ചെയ്യുന്നതിനായി ജനുവരി 15 വരെ വെബ്‌സൈറ്റ് ഓപ്പണാക്കി നൽകിയിരുന്നു. എന്നാൽ, ചില സ്‌കൂൾ അധികൃതർക്ക് നിശ്ചിത സമയത്തിനുള്ളിൽ അപേക്ഷകൾ അപ്‌ലോഡ്‌ ചെയ്യുവാൻ സാധിക്കാത്തതിനാൽ ഫെബ്രുവരി 22 വരെ വെബ്‌സൈറ്റ് ഓപ്പണാക്കി. ഇത് സംബന്ധിച്ച വിവരങ്ങൾ http://kssm.ikm.in-ൽ ലഭ്യമാണ്.



  • Feb 16, 2026 17:04 IST

    സുപ്രീം കോടതിയില്‍ നിലപാട് അറിയിക്കാന്‍ സര്‍ക്കാരിന് മുന്നില്‍ സമയമുണ്ടെന്ന് പി. രാജീവ്

    വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാന്‍ നില്‍ക്കുന്നവരാണ് സര്‍ക്കാരെന്ന് നിയമന്ത്രി പി. രാജീവ്. ഏത് വിശ്വാസമാണോ ആ വിശ്വാസത്തിനൊപ്പം സര്‍ക്കാര്‍ നില്‍ക്കുമെന്നും പി. രാജീവ് പറഞ്ഞു. സുപ്രീം കോടതിയില്‍ നിലപാട് അറിയിക്കാന്‍ സര്‍ക്കാരിന് മുന്നില്‍ സമയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 



  • Feb 16, 2026 16:44 IST

    രാജസ്ഥാനിൽ കെമിക്കൽ ഫാക്ടറിയിൽ വൻ തീപിടുത്തം; 7 തൊഴിലാളികൾക്ക് ദാരുണാന്ത്യം

    രാജസ്ഥാനിൽ കെമിക്കൽ ഫാക്ടറിയിലുണ്ടായ വൻ തീപിടുത്തത്തിൽ ഏഴു തൊഴിലാളികൾ വെന്തുമരിച്ചു. ഭിവാഡിയിലെ ഖുഷ്ഖേര മേഖലയിലെ ഇൻഡസ്ട്രിയൽ ഏരിയയിലാണ് സംഭവം. തീപിടുത്തത്തിൽ ഒരാളെ കാണാതായെന്നാണ് വിവരം. അപകട സമയം 11 തൊഴിലാളികളായിരുന്നു ഫാക്ടറിയിൽ ഉണ്ടായിരുന്നത്.



  • Feb 16, 2026 16:21 IST

    നടൻ പ്രേംകുമാർ കോൺ​ഗ്രസ് പരിപാടിയിൽ പങ്കെടുക്കും

    നടൻ പ്രേംകുമാർ കോൺ​ഗ്രസ് പരിപാടിയിൽ പങ്കെടുക്കും. കോട്ടയത്ത് കെപിസിസി സംസ്കാര സാഹിതി പരിപാടിയിൽ പ്രേംകുമാർ മുഖ്യാതിഥിയാകും.നാളെ വൈകിട്ട് കെ സി വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ പ്രേംകുമാർ പങ്കെടുക്കും. പ്രേംകുമാർ പങ്കെടുക്കുമെന്ന് ഉറപ്പ് പറഞ്ഞതായി സംസ്കാരസാഹിതി ഭാരവാഹികൾ അറിയിച്ചു.



  • Feb 16, 2026 11:14 IST

    ശബരിമല യുവതീ പ്രവേശം: സുപ്രീം കോടതിയുടെ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ തീരുമാനമെന്ന് മന്ത്രി പി രാജീവ്

    ശബരിമല പുനഃപരിശോധനാ ഹർജിയിൽ പ്രതികരിച്ച് നിയമ മന്ത്രി പി രാജീവ്. മുൻ വിധി പുനഃപരിശോധിക്കാൻ ഒരു ഭരണഘടനാ ബെഞ്ച് രൂപീകരിക്കുക എന്നതായിരുന്നു നേരത്തെയുള്ള പുനഃപരിശോധനാ ഹർജിയിലെ നിർദ്ദേശം. നിലവിലുള്ള വിധി പുനഃപരിശോധിക്കാൻ ഒരു പുതിയ ഭരണഘടനാ ബെഞ്ച് രൂപീകരിക്കാനുള്ള അവസരം മാത്രമാണിത്. അതിനുശേഷം, സുപ്രീം കോടതിയുടെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ എന്തുചെയ്യണമെന്ന് ചർച്ച ചെയ്യുമെന്നും മന്ത്രി പി രാജീവ് പ്രതികരിച്ചു.

    ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സർക്കാർ നിലപാട് ഒരു മിനിറ്റ് കൊണ്ട് എടുക്കാൻ കഴിയുന്നതല്ലെന്നും നേരത്തെ പി രാജീവ് വ്യക്തമാക്കിയിരുന്നു. ആദ്യം പുനഃപരിശോധന ബെഞ്ച് വരട്ടെയെന്നും അതിനുശേഷം നിലപാട് അറിയിക്കും. സർക്കാരിൻ്റെ വിശദീകരണം ആവശ്യമുണ്ടോയെന്ന് പുതിയ ബെഞ്ചാണ് തീരുമാനിക്കേണ്ടതെന്നും സർക്കാരിൻ്റെ നിലപാട് അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.



  • Feb 16, 2026 11:14 IST

    തൊണ്ടിമുതൽ തിരിമറി കേസ്: നിർണായക വിധി ഇന്ന്, കീഴ്‌ കോടതി വിധിച്ച ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യം

    മുൻ മന്ത്രി ആൻ്റണി രാജു പ്രതിയായ തൊണ്ടിമുതൽ തിരിമറി കേസിൽ വിധി ഇന്ന്. കേസിൽ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി വിധിച്ച ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആൻ്റണി രാജു കഴിഞ്ഞ ദിവസമാണ് അപ്പീൽ നൽികയത്.

    തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ഇന്ന് നിർണായക വിധി പറയുക. ശിക്ഷ വിധിച്ച മജിസ്ട്രേറ്റ് കോടതിയുടെ വിധി നിയമപരമായി നിലനിൽക്കില്ലെന്നായിരുന്നു ആന്‍റണി രാജുവിൻ്റെ വാദം. അഭിഭാഷകനായിരിക്കെ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം നടത്തിയെന്ന കേസിലാണ് നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി ആൻ്റണി രാജുവിനെ മൂന്നു വർഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചത്. കേസിൽ ഇരുഭാഗത്തിൻ്റെയും വിശദമായ വാദങ്ങൾ നേരത്തെ തന്നെ പൂർത്തിയായിരുന്നു.



live updates news live

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: