/indian-express-malayalam/media/media_files/2025/02/16/9ED4z7pxwjOKc9oFBryd.jpg)
Kerala News Highlights
Kerala News Highlights: കടുത്ത ചൂട് അനുഭവപ്പെടുന്ന കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് കണ്ണൂരിൽ. കണ്ണൂരിൽ ചൂട് 37 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മൂന്നു ജില്ലകളിൽ 35 ഡിഗ്രി സെൽസ്യസ് രേഖപ്പെടുത്തി. എറണാകുളം, കോട്ടയം കോഴിക്കോട് ജില്ലകളിലാണ് പകൽ താപനില 35 ലേക്ക് എത്തിയത്.
ഏറ്റവും കുറഞ്ഞ പകൽ താപനില 31 ഡിഗ്രി സെൽസ്യസ് തിരുവനന്തപുരത്ത് രേഖപ്പെടുത്തി. രാത്രി താപനില ഏറ്റവും കുറവ് പുനലൂരിലാണ്. 20 ഡിഗ്രി സെൽസ്യസ്. ഫെബ്രുവരി 17 വരെ സംസ്ഥാനത്ത് പൊതുവെ വരണ്ട കാലാവസ്ഥ അനുഭവപ്പെടുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
- Feb 12, 2026 20:39 IST
ബംഗ്ലാദേശ് തിരഞ്ഞെടുപ്പ് പ്രഹസനമെന്ന് ഷെയ്ഖ് ഹസീന
ബംഗ്ലാദേശിൽ വ്യാഴാഴ്ച നടന്ന 13-ാമത് പാർലമെന്റ് തിരഞ്ഞെടുപ്പ് വെറും പ്രഹസനമാണെന്ന് നാടുകടത്തപ്പെട്ട അവാമി ലീഗ് നേതാവും മുൻ പ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹസീന. അവാമി ലീഗിന്റെ പങ്കാളിത്തമില്ലാതെ രാജ്യത്ത് നടന്നത് വോട്ടെടുപ്പല്ലെന്നും മറിച്ച് വോട്ടർമാരില്ലാത്ത ഭരണഘടനാവിരുദ്ധമായ പ്രക്രിയ മാത്രമാണെന്നും ഷെയ്ഖ് ഹസീന വിമർശിച്ചു.
- Feb 12, 2026 19:34 IST
മണിപ്പൂരിൽ വീണ്ടും സംഘർഷം; രണ്ടു വീടുകൾക്ക്കൂടി തീയിട്ടു
മണിപ്പൂരിലെ ഉഖ്രുൾ ജില്ലയിൽ 24 മണിക്കൂർ നീണ്ടുനിന്ന താൽക്കാലിക ശാന്തതയ്ക്ക് ശേഷം വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടു. വ്യാഴാഴ്ച രാവിലെ ലിറ്റാൻ പ്രദേശത്ത് രണ്ട് വീടുകൾ കൂടി അക്രമികൾ തീയിട്ടതോടെ പ്രദേശം വീണ്ടും സംഘർഷഭരിതമായി.
- Feb 12, 2026 18:54 IST
ശബരിമല സ്വർണക്കൊള്ളക്കേസിൽ പരിശോധന നടത്താൻ എസ്ഐടി സന്നിധാനത്തെത്തി
ശബരിമല സ്വർണക്കൊള്ളക്കേസിൽ പരിശോധന നടത്താൻ എസ്ഐടി സന്നിധാനത്തെത്തി. സന്നിധാനത്ത് എത്തിയ പ്രത്യേക അന്വേഷണ സംഘം സ്വർണപ്പാളികളുടെ സാമ്പിൾ ശേഖരിക്കുകയാണ്. ശ്രീകോവിലിന് ചുറ്റുമുള്ള സ്വർണപ്പാളികളുടെ സാമ്പിൾ ശേഖരിക്കും മുൻപ് നടത്തിയ പരിശോധനയിൽ തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് കൂടുതൽ പരിശോധനയ്ക്ക് ഹൈക്കോടതി അനുമതി നൽകിയത്. തുടർന്ന് എസ്ഐടി സന്നിധാനത്തെത്തി പരിശോധന തുടരുകയായിരുന്നു.
- Feb 12, 2026 16:41 IST
114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇന്ത്യ
ഇന്ത്യൻ സായുധ സേനകൾക്കായി വിവിധ പ്രതിരോധ ഉപകരണങ്ങൾ വാങ്ങാനുള്ള നിർദ്ദേശങ്ങൾക്ക് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ വ്യാഴാഴ്ച അംഗീകാരം നൽകി. ഫ്രാൻസിൽ നിന്ന് 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള വൻ പദ്ധതിയും ഇതിൽ ഉൾപ്പെടുന്നുവെന്നും അതിൽ 90 വിമാനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കുമെന്നും ഉന്നത ഉദ്യോഗസ്ഥർ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
- Feb 12, 2026 15:03 IST
രാഹുൽ ഗാന്ധിക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തണമെന്ന് ബിജെപി എംപി
ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തണമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ. സഭയ്ക്കുള്ളിൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾ സഭയുടെ അന്തസ്സിനെ കെടുത്തുന്നതാണെന്നും ഭരണഘടനാപരമായ ലംഘനമാണെന്നും ആരോപിച്ച് ദുബെ ലോക്സഭയിൽ പ്രത്യേക ചർച്ചയാവശ്യപ്പെടുന്ന നോട്ടീസ് നൽകി.
- Feb 12, 2026 14:28 IST
ശബരിമല സ്വർണക്കൊള്ള; തിരുവാഭരണം മുന്‍ കമ്മീഷണര്‍ കെ.എസ് ബൈജുവിന് ജാമ്യം
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവാഭരണം മുന്‍ കമ്മീഷണര്‍ കെ.എസ് ബൈജുവിന് ജാമ്യം. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കട്ടിളപ്പാളി കേസിലാണ് കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ 90 ദിവസത്തെ റിമാൻഡ് പൂർത്തിയായതിന് പിന്നാലെയാണ് സ്വാഭാവിക ജാമ്യം ലഭിച്ചിരിക്കുന്നത്. ദ്വാരപാലക ശില്പ കേസിലെ റിമാന്‍ഡ് തുടരുന്നതിനാല്‍ കെ.എസ് ബൈജുവിന് ജയില്‍ മോചിതനാവില്ല.
- Feb 12, 2026 11:41 IST
കേരളത്തില്‍ അല്ലാതെ എവിടെയെങ്കിലും പണിമുടക്കുണ്ടോ?
ദേശീയ പണിമുടക്ക് എന്ന് പറഞ്ഞിട്ട് ഈ കേരളത്തില്‍ അല്ലാതെ ഹര്‍ത്താലിനും ബന്ദിനും സമാനമായ പണിമുടക്ക് ഇന്ത്യയില്‍ മറ്റ് ഏതെങ്കിലും സംസ്ഥാനത്ത് നടക്കുന്നുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇത്തരത്തില്‍ കാലഹരണപ്പെട്ട കാര്യങ്ങളില്‍ മാറ്റം വരുത്തണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us